പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടേതടക്കം അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്നവരെ പിന്തുടർന്നു പിടികൂടുമെന്ന മുന്നറിയിപ്പുമായി പോലീസ് സൈബർസെൽ.പെൺകുട്ടികളുടെ അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് . റാന്നി മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറപുത്തന് വീട്ടില്‍ വിഷ്ണു(20) വിനെ ഇന്നലെ അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് സൈബര്‍സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദേശാനുസരണം സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ റാന്നി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആര്. അനീഷ്കുമാര്‍ വീടിനുസമീപത്തു നിന്ന് ഇന്നലെ രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. നിരന്തരമായി ഇന്റര്‍നെറ്റിലെ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്ന ഇയാള്‍ കുട്ടികളുടെ വീഡിയോകള്‍ മാത്രമാണ് കണ്ടിരുന്നത്. തുടര്‍ന്ന് അവ ഫോണില്‍ സൂക്ഷിക്കുകയും വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങളും വിഷ്ണുവിന്റെ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോണ്‍ പരിശോധനയ്ക്കായി…
Read MoreCategory: Alappuzha
കൊയ്ത്ത് കഴിഞ്ഞാൽ പാടം തീയിടുന്ന കാലം ഇനി പഴങ്കഥ; കുട്ടനാടൻ പാടശേഖരങ്ങൾ കീഴടക്കി ബെയ്ലർ യന്ത്രം
അനിൽ എടത്വ എടത്വ: കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തെ വൈക്കോൽ കെട്ടുകളാക്കുന്ന യന്ത്രം ബെയ്ലർ കർഷകർക്ക് പ്രിയങ്കരനാകുന്നു. ബെയ്ലർ പാടശേഖരങ്ങൾ കീഴടക്കാൻ എത്തിയതോടെ കൊയ്ത്തു കഴിഞ്ഞ് പാടം തീയിട്ട് കത്തിച്ചു കളയുന്ന കാലവും കഴിയുന്നു. ഒരോ നെൽക്കതിരുകളും കച്ചിയാകുന്നതോടെ അത് സ്വന്തമാക്കാൻ ആവശ്യക്കാരും ഏറെയായതോടെ വൈക്കോലിനും ഡിമാന്റായി. കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തെ വൈക്കോൽ ശേഖരിക്കാൻ തൊഴിലാളികളെ കിട്ടാതെ വന്നതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിലായിരുന്നു. ഈ അവസരത്തിലാണ് ബെയ്ലർ യന്ത്രത്തിന്റെ വരവ്. കഴിഞ്ഞ വർഷമാണ് ബെയ്ലർ കുട്ടനാടൻ പാടശേഖരങ്ങളിലെത്തുന്നത്. കഴിഞ്ഞവർഷം ചില പാടങ്ങളിൽ വൈക്കോൽ കെട്ടിയിരുന്ന ബെയ്ലർ കുട്ടനാട്ടിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും ഇത്തവണ സജീവമായിക്കഴിഞ്ഞു. ആളുകൾ പാടശേഖരത്ത് ഇറങ്ങി കൊയത്ത് സജീവമായിരുന്ന കാലത്ത് നല്ല വൈക്കോൽ കിട്ടിയിരുന്നു. പിന്നീട് കൊയ്ത്തു മെതിയന്ത്രം ഉപയോഗിച്ചു തുടങ്ങിയതോടെയാണ് വൈക്കോൽ പാഴായി കൊണ്ടിരുന്നത്. വൈക്കോൽ പാഴാക്കാതെ കെട്ടുകളാക്കുന്ന യന്ത്രം പാടത്തിറക്കി ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രമാണ് ബെയ്ലർ.…
Read Moreസമ്പാദ്യം 5.91 ലക്ഷം! വീണാ ജോര്‍ജ് നാമനിര്‍ദേശ പത്രിക നല്കി; 2016 ല്‍ നല്‍കിയിരുന്നത് 6.97 ലക്ഷം
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്നതിന് വീണാ ജോർജ് നാമനിർദേശ പത്രിക നൽകി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നാണ് വീണാ ജോർജ് ജില്ലാ കളക്ടർ പി.ബി. നൂഹ് മുന്‍പാകെ പത്രിക നൽകിയത്.രണ്ട് സെറ്റ് പത്രികയാണ് നല്‍കിയത്. തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്കി. മാത്യു ടി. തോമസ് എംഎല്‍എ, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ഫണ്ട് ബോര്‍ഡ് ചെയര്മാന് കെ. അനന്തഗോപന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു. സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വീണാ കുര്യാക്കോസ് എന്ന പേരിലാണ് പത്രിക നൽകിയിരിക്കുന്നത്. വീണാ ജോർജ് എന്ന പേര് ബാലറ്റ് പേപ്പറിൽ ലഭിക്കുന്നതിനുവേണ്ടി പ്രത്യേക അപേക്ഷ നൽകിയതായി ഒപ്പമുണ്ടായിരുന്ന നോട്ടറി ജയൻ മാത്യു അറിയിച്ചു. വീണയുടെ സന്പാദ്യം 5.91…
Read Moreപത്തനംതിട്ടയിൽ നിന്നൊരു പുലി വരും, നരേന്ദ്രമോദിക്കു കൂട്ടാകും: സുരേഷ് ഗോപി
അടൂർ: നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ ഭരണ തുടർച്ച നേടുമ്പോൾ പാർലമെന്റിൽ അദ്ദേഹത്തിന് കൂട്ടായി പത്തനംതിട്ടയിൽ നിന്ന് ഒരു പുലി കൂടിയുണ്ടാകുമെന്ന് സുരേഷ് ഗോപി എംപി. എൻഡിഎ അടൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം. കേരളത്തിലെ ഏറ്റവും സവിശേഷ മണ്ഡലമായി പത്തനംതിട്ടയും സവിശേഷ സ്ഥാനാർഥിയായി കെ. സുരേന്ദ്രനും മാറി. വിശ്വാസ സമൂഹത്തോടു കേരള സർക്കാർ ചെയ്ത കൊടുംപാതകത്തിനെതിരെ മതത്തിനും വർഗത്തിനുമതീതമായി വോട്ടുകളുടെ ഏകീകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൻഡിഎ അടൂർ നിയോജക മണ്ഡലം ചെയർമാൻ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എം.എസ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.ആർ. അജിത്ത് കുമാർ, വിനയചന്ദ്രൻ, ഷാജി.ആർ നായർ, അനിൽ നെടുംമ്പള്ളി എന്നിവർ പ്രസംഗിച്ചു.
Read Moreകേരളത്തിലെ ഏറ്റവും വലിയ ബസപകടം! കുമ്പഴ ബസപകടത്തിന് 40 വയസ്
(അപകടമുണ്ടായ ബസിലെയാത്രക്കാരനായിരുന്ന റിട്ടയേഡ് അധ്യാപകൻ എ.വി. ജോർജ് അനുസ്മരിക്കുന്നു) കേരളത്തിലെ ഏറ്റവും വലിയ ബസപകടമായി കണക്കാക്കുന്ന കുന്പഴയിലെ ആ ദുഃഖവെള്ളിയാഴ്ചയുടെ 40 -ാം വാർഷികമാണ് ഇന്ന്.1979 മാർച്ച് 30 വെള്ളി, എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച മറക്കാനാവാത്ത ഒരു “ദുഃഖവെള്ളി’യായിരുന്നു അന്ന്… എനിക്കു മാത്രമല്ല എന്റെ കുടുംബത്തിനും. “മലയാലപ്പുഴ’ ഗ്രാമത്തിനും…. കേരളത്തിലെ ഏറ്റവും വലിയ ബസപകടം – 46 മനുഷ്യജീവനുകളാണ് അപകടത്തിൽ നഷ്ടമായത്. മലയാലപ്പുഴ ഗ്രാമത്തിനേറ്റ കനത്ത ആഘാതം… 150 ഓളം ഗ്രാമവാസികൾ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ആ “ദുഃഖവെള്ളി’യുടെ 40 വർഷങ്ങൾ പിന്നിടുന്ന ഇന്നും ഓർമയിൽ പച്ചപിടിച്ചു നില്ക്കുന്ന ആ ദിവസത്തെ ഓർമിച്ചെടുക്കുകയാണ്. 1979 മാർച്ച് 30 വെള്ളിയാഴ്ചയിലെ പ്രഭാതം….അന്ന്, മലയാലപ്പുഴ മുണ്ടയ്ക്കൽ പ്രദേശത്തുള്ള എഴിക്കാത്ത് വീട്ടിൽനിന്നും രാവിലെ എട്ടിന് അമ്മയോട് യാത്രചോദിച്ചിറങ്ങി – പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ഒന്നാം വർഷ ബിഎസ്സി ഫിസിക്സിന്റെ ഇക്കൊല്ലത്തെ അവസാന…
Read Moreപാരാലിമ്പിക് പവർലിഫ്റ്റിങ്ങിൽ കേരളത്തിന് അഭിമാനമായി പ്രമോദിന്റെ വെള്ളിമെഡൽ; അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന പാരാലിന്പിക്സിൽ പങ്കെടുക്കണമെന്ന ആഗ്രഹത്തിന് തടസ്സമായി പണം
ചാരുംമൂട്: വൈകല്യങ്ങൾ മറികടന്ന് ദേശീയ പാരാലിന്പിക് പവർലിഫ്റ്റിങ്ങിൽ കേരളത്തിനു വേണ്ടി വെള്ളി മെഡൽ നേടിയ പ്രമോദ് നാടിന് അഭിമാനമാകുന്നു.നാഗപ്പൂരിൽ നടന്ന 17-ാം ദേശീയ പാരാലിന്പിക് പവർലിഫ്റ്റിങ്ങിൽ 107 കിലോ മുകളിലുള്ളവരുടെ വിഭാഗത്തിൽ 142 കിലോ ഭാരം ഉയർത്തി വെള്ളി മെഡൽ നേടിയാണ് താമരക്കുളം ചത്തിയറ പ്രമോദ് ഭവനത്തിൽ പ്രഹ്ളാദൻ ,റഷീദ ദന്പതികളുടെ മകൻ പ്രമോദ് നാടിന് അഭിമാനമായത്. വർഷങ്ങൾക്കു മുന്‍പുണ്ടായ അപകടത്തെത്തുടർന്ന് പ്രമോദിന് ഒരുകാലിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഹയർ സെക്കൻഡറി വരെ പഠിച്ച പ്രമോദിനെ കരിമുളക്കൽ മിഷൻ ഫിറ്റ്നസ് സെൻറർ ഉടമ സാഗർ ഗോപാലകൃഷ്ണനാണ് പാരാ പവർലിഫ്റ്റിങ് രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്. അത് വിജയത്തിലേക്കുള്ള കുതിപ്പായി. കഴിഞ്ഞ തവണ ഡൽഹിയിൽ നടന്ന മത്സരത്തിൽ വെങ്കല മെഡൽ നേടുകയും ചെയ്തു. ജപ്തി ഭീഷണി നേരിടുന്ന വീടിന്റെ ഏക ആശ്രയമായ പ്രമോദിന് പരിശീലനത്തിന് ആരും സഹായത്തിനില്ലാത്തതിനാൽ നീണ്ട ഇടവേള എടുക്കേണ്ടി വന്നിരുന്നു.…
Read Moreഒടുവിൽ കോടതി ഇടപെട്ടു; റോഡിലെ പൊടിശല്യത്തിൽ നിന്നു ഒടുവിൽ നാട്ടുകാർക്ക് മോചനം
കായംകുളം: നവീകരണത്തിനായി മാസങ്ങളായി കുത്തിപൊളിച്ചിട്ട് നാട്ടുകാർക്ക് ദുരിതമായി തീർന്ന റോഡിലെ പൊടിശല്യം അടിയന്തിരമായി ഒഴിവാക്കണമെന്ന കോടതിയുടെ ഇടപെടൽ ഫലം കണ്ടു. 31 ന് മുന്‍പായി പൊടിപറക്കാത്ത വിധം റോഡ് നിർമാണം പൂർത്തിയാക്കി ഒരു ലെയർ ടാർ ചെയ്തു കായംകുളം മേടമുക്ക് ഫയർ സ്റ്റേഷൻ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്ന കോടതി ഉത്തരവാണ് നിർമാണ കരാർ ഏറ്റെടുത്ത കോണ്ട്രാക്ടർ പാലിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിൽ റോഡ് ഗതാഗത യോഗ്യമാക്കിയത്. സോഷ്യൽ ഫോറം പ്രസിഡന്റ് ഒ.ഹാരിസ് ഹർജിക്കാരനായും പിഡബ്ലൂഡി അസി.എൻജിനിയർ, റോഡ് കോണ്ട്രാക്ടർ എന്നിവർ എതിർകക്ഷികളായി മേടമുക്ക് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് കരാറുകാരൻ കോടതിയിൽ ഉറപ്പ് നൽകിയത്. കഴിഞ്ഞ ജനുവരിയിലാണ് നവീകരണത്തിനായി റോഡ് ഇളക്കിയിട്ടത്. അന്ന് മുതൽ പൊടിപറന്നു പ്രദേശത്തെ ജനജീവിതം ദുസഹമായി. വ്യാപാര സ്ഥാപനങ്ങൾ മാസങ്ങളോളം അടഞ്ഞുകിടന്നത് മൂലം വ്യാപാരികൾക്കും വലിയ നഷ്ടമുണ്ടായി.…
Read Moreഅഗ്നിബാധ: ബഹുനില മന്ദിരങ്ങളിൽ സുരക്ഷയൊരുക്കിയില്ലെങ്കില്‍ പിഴ അരലക്ഷം; കളക്ടർ നൂഹിന്റെ ഉത്തരവിൽ പറയുന്നത്..
പത്തനംതിട്ട: ബഹുനില മന്ദിരങ്ങളിലെ അഗ്നിബാധയും അതിനോടനുബന്ധിച്ചുണ്ടാകുന്ന അപകടങ്ങളും തടയുന്നതിനും അഗ്നി സുരക്ഷസംവിധാനങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിനും നിര്‍ദേശം നല്കി ജില്ലാ കളക്ടര്‍ പി. ബി. നൂഹ് ഉത്തരവിറക്കി. സംസ്ഥാനത്തുടനീളം വ്യവസായ കേന്ദ്രങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും ഉയര്‍ന്ന കെട്ടിടങ്ങളിലും അഗ്നിബാധയും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തില്‍ അഗ്നിസുരക്ഷസംവിധാനങ്ങള് വേണ്ട രീതിയില്‍ പരിപാലിക്കപ്പെടുന്നതിലേക്കും 2005 ദുരന്തനിവാരണ വകുപ്പ് 30 (23) പ്രകാരമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. വ്യവസായ വാണിജ്യസ്ഥാപനങ്ങള്‍, ഫ്ളാറ്റുകള്‍, വീടുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ അഗ്നി സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടോയെന്ന് ഏഴ് ദിവസത്തിനകം പരിശോധിക്കണം. ഇതിനായി ജില്ലയിലെ ഫയര്‍ സ്റ്റേഷന് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ഇത്തരം പരിശോധനയില്‍ കണ്ടെത്തുന്ന അപാകതകള്‍ ഏഴ് ദിവസത്തിനകം പരിഹരിക്കണമെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവി അല്ലെങ്കില്‍ ഉടമയക്ക് ഫയര്സ്റ്റേഷന് ഓഫീസര്‍മാര്‍ നേരിട്ട് നോട്ടീസ് നല്‍കും. നോട്ടീസ് സമയപരിധിക്ക് ശേഷം അപാകതകള്‍ പരിഹരിക്കാത്ത…
Read Moreഇങ്ങനെയാണെങ്കിൽ റേഷന്‍ കടക്കാർ കുത്തുപാള എടുക്കേണ്ടി വരും; റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന പദ്ധതിയിൽ അഴിമതിയെന്ന് ആക്ഷേപം
കോട്ടയം: ഈ രീതിയിലാണ് വാതിൽപ്പടി വിതരണമെങ്കിൽ റേഷൻകടക്കാർ കുത്തുപാളയെടുക്കേണ്ടി വരും. റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്ന പദ്ധതിയിലാണ് വൻ അഴിമതി കടന്നു കൂടിയതെന്ന പരാതി ഉയരുന്നത്. അരിയും മറ്റു സാധനങ്ങളും തൂക്കി റേഷൻ കടക്കാരനെ ബോധ്യപ്പെടുത്തി നല്‍കണമെന്നാണ് വ്യവസ്ഥ. സാധനങ്ങൾ നല്‍കും. പക്ഷേ തൂക്കമില്ലെന്നു മാത്രം. ഒരു ചാക്ക് അരി 50 കിലോയാണെന്നു കണക്കാക്കിയാണ് നല്‍കുന്നത്. എന്നാൽ ഒന്നുംരണ്ടും കിലോഗ്രാം കുറവാണെന്ന് കടക്കാർ പരാതിപ്പെടുന്നു. ഓരോ താലൂക്കിലും ഓരോ വിതരണ കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്നാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്. വിതരണ കേന്ദ്രത്തിൽ പോലും തൂക്കിയല്ല നല്‍കുന്നത്. 50 ചാക്ക് അരി നല്കുന്ന ഒരു കടയിൽ 75 കിലോയിൽ അധികം അരി കുറവാണെന്ന് കടക്കാർ ആരോപിച്ചു. ചിലപ്പോൾ ഒരു ക്വിന്റൽ വരെ കുറയും. അരി കുറവാണെന്നു പറഞ്ഞിട്ടു കാര്യമില്ല ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ കടക്കാരൻ പിടിക്കപ്പെട്ടതു തന്നെ. ഒരു…
Read Moreപത്താം ക്ലാസിൽ പഠിക്കുമ്പോൾ വിവാഹിതനായ യുവാവുമായി പ്രണയം;പ്ലസ്ടു കഴിയുമ്പോൾ വിവാഹമെന്ന് വാഗ്ദാനം ചെയ്ത് യുവാവും; ഒടുവിൽ പരീക്ഷകഴിഞ്ഞ് എത്തിയ വിദ്യാർഥിനിക്ക് ജീവനൊടുക്കേണ്ടിവന്നു; ചേർത്തലയിൽ നടന്ന ദുരന്ത പ്രണയത്തിന്റെ കാരണം ഇങ്ങനെ…
ഗാന്ധിനഗർ: ഒരു കുട്ടിയുടെ പിതാവ് ആയിരുന്ന യുവാവുമായി പ്രണയത്തിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കി. ചേർത്തല അരൂക്കുറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 17കാരിയാണ് ജീവനൊടുക്കിയത്. പോലീസ് പറയുന്നതിങ്ങനെ: പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വിവാഹം കഴിക്കാമെന്ന് യുവാവ് പെണ്‍കുട്ടിക്ക് വാക്ക് കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം പ്ലസ്ടു പരീക്ഷ കഴിഞ്ഞ ഉടൻ പെണ്‍കുട്ടി വിവാഹ അഭ്യർഥന നടത്തി. തുടർന്ന് യുവാവിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നത് പെൺകുട്ടിയുടെ മാതാവ് കണ്ടു. യുവാവ് വിവാഹ വാഗ്ദാനം ലംഘിക്കുകയും മാതാവ് ശകാരിക്കുകയും ചെയ്ത മനോവേദനയിൽ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. 90 ശതമാനം പൊള്ളലേറ്റ 17കാരിയെ ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.എന്നാൽ പെണ്‍കുട്ടി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ താൻ തനിയെ ദേഹത്ത്…
Read More