എടത്വ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ പൊട്ടി സ്ഥിരമായി ചോർച്ച നടക്കുന്ന കേളമംഗലത്ത് ജലവിഭവമന്ത്രി സന്ദർശനം നടത്തി. ഇന്നലെ രാത്രി എട്ടിനായിരുന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിച്ചത്. കുട്ടനാട്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിടെയാണ് മന്ത്രി കേളമംഗലത്ത് എത്തിയത്. പൊതുമരാമത്തിന്റെ അനുമതി വൈകിയതാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ ചോർച്ച പരിഹരിക്കാനുള്ള നടപടി വൈകിയതെന്നാണ് ജലഅഥോറിറ്റി അധികൃതർ പറയുന്നത്. അന്പലപ്പുഴ-എടത്വ സംസ്ഥാന പാതയിൽ ജംഗ്ഷനിൽ ഒരു മാസത്തോളമായി പൊട്ടിക്കിടന്ന പൈപ്പുലൈൻ ചോർച്ചയാണ് പൊതുമരാമത്തിന്റെ അനുമതി വൈകിയതുമൂലം തടസപ്പെട്ട് കിടന്നത്. കഴിഞ്ഞ 15ന് റോഡ് കുഴിക്കാൻ അനുമതി തേടി ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് എൻജിനിയർ പൊതുമരാമത്തിനെ സമീപിച്ചിരുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് അനുമതി നൽകിയത്. അനുമതി ലഭിച്ച ഉടൻ തന്നെ അഥോറിറ്റി ഉദ്യോഗസ്ഥർ പണി ആരംഭിക്കുകയായിരുന്നു. സ്ഥിരമായി പൈപ്പുലൈൻ ചോർച്ച അനുഭവപ്പെടുന്ന കേളമംഗലം ജംഗ്ഷൻ മുതൽ കേളമംഗലം…
Read MoreCategory: Alappuzha
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ; പത്തനംതിട്ട ജില്ലയിൽ നാലുദിവസത്തിനുള്ളിൽ ഒരു ലക്ഷം അപേക്ഷകർ
തിരുവല്ല: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യത്തിനായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം അപേക്ഷകളാണ് ജില്ലയിലെ 57 കൃഷിഭവനുകളിലായി ലഭിച്ചത്. അപേക്ഷ നല്‍കാനെത്തുന്നവരുടെ തള്ളിക്കയറ്റം മൂലം കൃഷി ഓഫീസുകളില്‍ വന്‍ ആള്‍ത്തിരക്കാണ്. അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവര്‍ക്ക് 6000 രൂപ മൂന്നു ഗഡുക്കളായി അക്കൗണ്ടിലെത്തുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനമാണ് കിസാന്‍ സമ്മാന്‍ നിധി. അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി സംബന്ധിച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും കൃഷി ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. 31 വരെ അപേക്ഷ സ്വീകരിക്കാനാണ് കൃഷി ഓഫീസുകളില്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കിസാന്‍ സമ്മാന്‍ നിധിയുടെ വെബ്സൈറ്റില്‍ കൃഷി ഭവനില്‍ നിന്ന് അപേക്ഷ അപ് ലോഡ് ചെയ്യുന്നതനുസരിച്ച് ആദ്യ ഗഡു അപേക്ഷകരുടെ അക്കൗണ്ടിലെത്തും. ഉച്ച സമയത്ത് അപേക്ഷയുമായി കാത്തു നിന്ന പലരും കടുത്ത ചൂട് സഹിക്കാനാകാതെ കുഴഞ്ഞു വീഴുന്ന സ്ഥിതിയുമുണ്ടായി. കൃഷി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക്…
Read Moreചൂഷണങ്ങള്‍ക്കെതിരെയുള്ള ജനകീയപ്രതിരോധമാണ് നീതി ക്ലിനിക്കല്‍ ലാബെന്ന് കടകംപള്ളി സുരേന്ദ്രന്
ഇരവിപേരൂർ: മെഡിക്കല്‍ ലാബുകളുടെ ചൂഷണത്തിനെതിരെയുള്ള ജനകീയ പ്രതിരോധമാണ് നീതി ക്ലിനിക്കല്‍ ലാബെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇരവിപേരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീതി ക്ലിനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ഇരവിപേരൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം സഹകരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ മെഡിക്കല്‍ ലാബാണ്. 2016-17 വാര്‍ഷിക പദ്ധതിയില്‍ പുനരുദ്ധാരണ പദ്ധതി പ്രകാരം അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നീതി ലാബ് ആരംഭിച്ചത്. ഫ്രണ്ട് ഓഫീസ്, റിസപ്ഷന് റൂം, ലാബ്, എന്നിവയടങ്ങുന്നതാണ് പുതിയ ക്ലിനിക്കല്‍ ലാബ്. കംപ്യൂട്ടറൈസ്ഡ് എസി ലാബും ആധുനിക ഉപകരണങ്ങളും പത്ത് വര്‍ഷത്തിലധികം പരിചയവും യോഗ്യതയും ഉള്ള ജീവനക്കാരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാവിധ ലബോറട്ടറി പരിശോധനകളും നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന പരിശോധനാ ഫീസില്‍ നിന്ന് 40 ശതമാനം വരെ ഇളവു നല്കി കൃത്യമായ ഫലം…
Read Moreവികസനം എന്നത് ജനന്മയ്ക്കാകണം; സർക്കാരിന്റെ പ്രവർത്തനം അതിനനുസൃതമായിട്ടെന്ന് മന്ത്രി ജി സുധാകരൻ
ചെങ്ങന്നൂർ: വികസനം നാടിന്റെ അവകാശമാണെന്നും അതിന് അനുസൃതമായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത് ജനന്മയ്ക്കാക്കാകണം അതിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം പറഞ്ഞു. റോഡുകൾ നന്നാകുന്പോൾ അപകടം ഉണ്ടാകുന്നതിനു റോഡിനെയല്ല കുറ്റം പറയേണ്ടത്. നേരെ ചോവ്വെ വാഹനം ഓടിക്കാൻ അറിയാത്ത ഡ്രൈവർമാരാണ് ഇവിടെ ഉള്ളത്. റോഡിനെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കും. ഗ്രാമനഗര വ്യത്യസമില്ലാതെ എല്ലായിടത്തും വികസനം എത്തിക്കുവാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതായും പൊതുമരാമത്തു വകുപ്പു തന്നെ ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രം ആയിരം കോടിയുടെ നിർമാണ പ്രവർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു. മുന്‍പ് ഒരു കേന്ദ്ര സർക്കാരും കാണിക്കാത്ത സമീപനമാണ് കേന്ദ്രം ഇപ്പോൾ കാണിക്കുന്നത്. ചോദിക്കുന്ന പണം എല്ലാം തരുന്ന കേന്ദ്ര സർക്കാർ 1250 കോടി രൂപയാണ്…
Read Moreപ്രകൃതിഭംഗി ആസ്വദിച്ചും കുളിർകാറ്റുമേറ്റ് കാൽനട സവാരിക്കായി ഉല്ലാസഭരിതമാക്കാൻ കോഴഞ്ചേരിയിൽ സൗകര്യം ഒരുങ്ങുന്നു
കോഴഞ്ചേരി: ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന കാൽനട സവാരി ഉല്ലാസഭരിതമാക്കാനൊരിടം കോഴഞ്ചേരിയിൽ. സ്തുതിക്കാട്ട് പടി പുഞ്ചയിലെ പാടശേഖരം റോഡിലാണ് ഇതിനുള്ള വേദി ജില്ലാ പഞ്ചായത്ത് നിർമിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിച്ചും കുളിർകാറ്റുമേറ്റ് പ്രഭാത സായാഹ്ന വേളകളിൽ ഇതുവഴി നടക്കുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷനേടുന്നതിനും സഹായകരമാകും. സംഘർഷങ്ങളൊഴിഞ്ഞ് പ്രകൃതിയുമായി ചേർന്ന് കാൽനടയാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് നിർദേശിച്ചിരിക്കുന്നത്.തിരുവല്ല കുമ്പഴ സംസ്ഥാന പാതയിൽ കോഴഞ്ചേരി ജെബി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പാതയുടെ സ്തുതിക്കാട്ട് മുതൽ കൊല്ലീരേത്ത് പടി വരെയുള്ള ഭാഗമാണ് ജില്ലാ പഞ്ചായത്ത് ആധുനിക രീതിയിൽ നവീകരിക്കുന്നത്. 35 ലക്ഷം രൂപയുടെ പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് ഇവിടെ നടപ്പാക്കുന്നത്. ഒന്നാംഘട്ടമായി 15 ലക്ഷം രൂപ ചെലവഴിച്ച് റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നു. രണ്ടാം ഘട്ടമായി 20 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അരകിലോമീറ്ററോളം റോഡ് പൂർണമായും കോൺക്രീറ്റ്…
Read Moreആറുമാസം പിന്നിട്ടിട്ടും യാതൊരു സഹായവും ലഭിച്ചില്ല ; പ്രളയബാധിതരുടെ കളക്ടറേറ്റ് മാർച്ച് നാളെ
പത്തനംതിട്ട: മഹാപ്രളയം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും യാതൊരു സഹായവും ലഭിക്കാത്ത ദുരിതബാധിതർ നാളെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി കളക്ടർക്ക് നിവേദനം നൽകും.കിഴക്കൻ മലയോര മേഖലയിൽ നിന്നുള്ള ദുരിതബാധിതരുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം ലഭിക്കാത്തവർ, കാർഷിക മേഖലയിൽ നഷ്ടങ്ങൾ നേരിട്ടവർ, പ്രളയത്തിലും ഉരുൾപൊട്ടലിലും വീട് തകർന്നവർ, കൃഷി ഭൂമി നഷ്ടമായവർ, പ്രളയത്തേ തുടർന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത വ്യാപാരികൾ തുടങ്ങിയവർ മാർച്ചിൽ അണിനിരക്കുമെന്ന് സംഘാടകസമിതി നേതാക്കൾ പറഞ്ഞു. ആറുമാസം പിന്നിടുന്പോഴും പ്രളയത്തിൽ തകർന്ന കിടപ്പാടങ്ങൾക്കു പകരമായി യാതൊരു സംവിധാനവും ലഭിക്കാത്ത നിരവധിയാളുകൾ ഇപ്പോഴും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണെന്ന് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ് ചൂണ്ടിക്കാട്ടി. വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വാടക നൽകി താത്കാലിക പുനരധിവാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഇത്തരത്തിൽ ദുരിതബാധിതർ നേരിടുന്ന…
Read Moreവീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി പാർട്ടി ഓഫീസിൽ; പ്രതിയെ പൊക്കാൻ ഓഫീസ് വളഞ്ഞ് പോലീസ്; ഒടുവിൽ പ്രവർത്തകരും പോലീസും തമ്മിൽ വാക്പോര്; ചേർത്തലയിൽ നടന്ന സംഭവം ഇങ്ങനെ
ചേർത്തല: സ്ത്രീയെ അപമാനിച്ചകേസിലെ പ്രതി പാർട്ടി ഓഫീസിൽ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പാർട്ടി ഓഫീസ് പോലീസ് വളഞ്ഞെങ്കിലും ഉന്നത തലത്തിലുള്ള ഭീഷണിയെ തുടർന്ന് പോലീസ് പിൻവാങ്ങി. ചേർത്തല സിപിഐ ഓഫീസിലാണ് സംഭവം അരങ്ങേറിയത്. സ്ത്രീയെ അപമാനിച്ചെന്ന കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘം സിപിഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസ് വളയുകയായിരുന്നു. ഓഫീസ് പരിശോധിക്കാനുള്ള പോലീസ് നീക്കം ഉന്നത ഇടപെടലിൽ തടഞ്ഞു. ഇതിനിടയിൽ പരിശോധനക്കെത്തിയ പോലീസും സിപിഐ നേതാക്കളും തമ്മിൽ ഭീഷണിയും വെല്ലുവിളികളുമുണ്ടായി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സിപിഐ ഓഫീസിനുമുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ചേർത്തലയിലെ ഒരു വീട്ടമ്മ നൽകിയ പരാതിയിൽ പട്ടണക്കാട് പോലീസ് പ്രതിചേർത്തിരുന്ന കറുവ ഷൈജു എന്നുവിളിക്കുന്ന ഇഗ്നേഷ്യസിനെ (37) തിരഞ്ഞാണ് പോലീസെത്തിയത്. സിപിഐ അനുഭാവിയായ ഇയാളെ പാർട്ടി ഇടപെട്ട് ഓഫീസിൽ പാർപ്പിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധ നക്കെത്തിയത്. പട്ടണക്കാട് എസ്ഐയുടെ…
Read Moreനവോത്ഥാന കൃതികൾ ജീവിതത്തിന്റെ ഭാഗമാകണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി
പത്തനംതിട്ട: നവോത്ഥാന കൃതികൾ ജീവിതത്തിന്റെ ഭാഗമാകണമെന്ന് മന്ത്രി എം. എം. മണി. മൂലൂർ സ്മാരകത്തിന്റെ 30-ാമത് വാർഷികവും, മൂലൂരിന്റെ 150 ാം ജയന്തിയും, കവി രാമായണ രചനയുടെ 125 -ാം വാർഷികവും ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയാള സാഹിത്യ നവോത്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയാണ് സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ. സാമൂഹിക പരിഷ്കരണത്തിൽ മൂലൂർ വഹിച്ച പങ്ക് വലുതാണ്. സമൂഹത്തിലെ ദുരാചാരങ്ങളെ ഒരു കാലത്ത് പുറം ലോകമറിഞ്ഞതും പ്രതികരിക്കാൻ തയാറായതും മൂലൂരിനെ പോലെയുള്ള കവി ശ്രേഷ്ഠരുടെ പ്രവർത്തനഫലമായാണെന്നും മന്ത്രി പറഞ്ഞു. മൂലൂർ രചിച്ച കവിരാമായണ രചനയുടെ പുസ്തക പ്രകാശനം മന്ത്രി നടത്തി. വീണാ ജോർജ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂലൂരിന്റെ 150-ാം ജയന്തി സ്മാരക വാർഷികത്തോട് അനുബന്ധിച്ച് ഇലവുംതിട്ടയിൽ പുതിയ ഓപ്പണ്‍ സ്റ്റേജ് നിർമിക്കുന്നതിന്റെ ശിലാസ്ഥാപനവും…
Read Moreവരും തലമുറയ്ക്കും മനസിലാക്കുവാൻ; പ്രളയത്തിന്റെ ഓർമക്കുറിപ്പിൽ പരുമല ആശുപത്രി ജീവനക്കാരുടെ കയ്യൊപ്പ്
മാന്നാർ: പ്രളയാനുഭവങ്ങൾ ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുവാനും ഉണ്ടായ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഒരുങ്ങുകയാണ് പരുമല ആശുപത്രിയിലെ ജീവനക്കാർ. പ്രളയം കവർന്ന ചെങ്ങന്നൂർ, പാണ്ടനാട്, ബുധനൂർ, നിരണം, കടപ്ര, ചെന്നിത്തല പ്രദേശങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് തങ്ങളുടെ പ്രളയാനുഭവങ്ങൾ ഓർമക്കുറിപ്പാക്കി മാറ്റിയിരിക്കുന്നത്. പരുമല സെന്റ് ഗ്രിഗോറിയോസ് കാർഡിയോ വാസ്ക്കുലർ സെന്ററിലെ ജീവനക്കാരാണ് പ്രളയത്തിന്റെ ഓർമക്കുറിപ്പ് എന്ന പേരിൽ ഒരു കയ്യെഴുത്ത് പ്രതി തയ്യാറാക്കിയിരിക്കുന്നത്. 25-ഓളം ജീവനക്കാർ തങ്ങൾക്കുണ്ടായ പ്രളയാനുഭവങ്ങൾ വരും തലമുറയ്ക്കും മനസിലാക്കുവാൻ വേണ്ടിയാണ് കുറിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രളയ കാലഘട്ടത്തിലെ ഏറ്റവും വലിയ ക്യാന്പ് പരുമല പള്ളി ഓഡിറ്റോറിയത്തിലും ധ്യാനമന്ദിരത്തിലുമായി നടന്നതാണ്. ഈ ക്യാന്പുകളിൽ രാപകൽ സേവനം അനുഷ്ഠിച്ച ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും അനുഭവങ്ങൾ കുറിപ്പുകളായി ഇതിലൂടെ അനാവരണം ചെയ്യുന്നുണ്ട്.ക്യാന്പിൽ രോഗികൾക്കുണ്ടായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതുമൂലം ജീവനക്കാർ അനുഭവിച്ച മനാസിക സംഘർഷങ്ങളുടെയുമെല്ലാം നേർകാഴ്ചയായി ഈ പുസ്തകത്തിലൂടെ വരച്ച് കാണിച്ച് തരുന്നു.…
Read Moreഅബനി ആദി വീണ്ടും തിളങ്ങി; രണ്ടാം വട്ടവും സംസ്ഥാന ബാലതാരത്തിനുള്ള പുരസ്കാരം പത്തനംതിട്ടയിലേക്ക്
പത്തനംതിട്ട: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാര മികവിൽ വീണ്ടും c. പന്ത് എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് അബനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. അബനിയുടെ അച്ഛനും സംവിധായകനുമായ ആദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേരത്തെയും അബനി നേടിയിരുന്നു. പന്തുകളിയെ ഇഷ്ടപ്പെടുന്ന ആമിന സ്വപ്നം കണ്ടിരുന്നത് സ്വന്തമായൊരു പന്താണ്. പന്ത് വാങ്ങാനുള്ള ആമിനയുടെ രസകരമായ ശ്രമവും ഇതിനിടയിലുണ്ടാകുന്ന ശ്രമങ്ങളും ഏറെ ഹൃദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാല്യത്തിന്റെ നിഷ്കളങ്കതയും കുസൃതിയും ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ച അബനിയുടെ കഥാപാത്രം തിയറ്ററുകളിൽ കൈയടി നേടിയിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അബനിയെ കൂടാതെ ജില്ലയിൽ നിന്നുള്ള ഒരുപിടി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നന്നുവക്കാട് വിഷുവിൽ ബുക്ക്മാർക്ക് ഡയറക്ടർ കൂടിയായ എ. ഗോകുലേന്ദ്രന്റെയും പത്തനംതിട്ട മുൻ നഗരസഭാ…
Read More