മല്ലപ്പള്ളി: ഗതാഗത നിയമങ്ങൾ അനുസരിക്കാതെ വാഹനങ്ങൾ ഓടിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി സ്റ്റുഡന്റ് പോലീസ്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പോലീസ് കേഡറ്റുകളാണ് കർമനിരതരായി രംഗത്തു വന്നിരിക്കുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും കോട്ടയം – കോഴഞ്ചേരി റാന്നി റോഡുകൾ സന്ധിക്കുന്ന ഹൈസ്കൂൾ ജംഗ്ഷനിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബൽറ്റ് ഉപയോഗിക്കാതെയും കടന്നു പോകുന്നവരെ കണ്ടാൽ കൈ കാണിച്ച് വാഹനങ്ങൾ നിർത്തുകയും സ്നേഹത്തോടു കൂടി ഇവ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുകയുമാണ് പതിവ്. നല്ല ശതമാനം യാത്രക്കാരും ഇവരോടു സഹകരിക്കും എങ്കിലും കുട്ടികളല്ലേ എന്തു ചെയ്യും എന്ന് വിചാരിച്ച് കടന്നു പോകുന്നവർ കുടുങ്ങിയതു തന്നെ ഇവരുടെ വണ്ടിയുടെ നന്പറുകൾ കുറിച്ചെടുത്ത് പോലീസിന് കൈമാറുകയും പോലീസ് നടപടികൾ സ്വീകരിക്കുകയും ചെയ്തു വരുന്നുണ്ട്. ഇവരുടെ സേവനം തുടങ്ങിയതിനു ശേഷം ഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെയധികം കുറഞ്ഞതായി പോലീസ് അവകാശപ്പെടുന്നു. വഴിയാത്രക്കാരും…
Read MoreCategory: Alappuzha
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും; അൻപൊലി വഴിപാടുമായി കെ സുരേന്ദ്രൻ ചെട്ടിക്കുളങ്ങരയിൽ
മാവേലിക്കര: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ വേണ്ടി യുഡിഎഫും എൽഡിഎഫും ശ്രമിക്കുകയാണെന്നും ആ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരസ്യമായി രാഷ്ട്രീയമായി നേരിടുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കേസിൽ നിന്നു പിന്മാറുന്നതിന് അപേക്ഷ കോടതിയിൽ സമർപ്പിച്ചതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. കേസിലെ സാക്ഷികളെ ഹാജരാക്കാതിരിക്കാൻ വേണ്ടി മുസ്ലിംലീഗും സിപിഎമ്മും ചേർന്നു പരിശ്രമം നടത്തുകയായിരുന്നു. അഞ്ചു തവണ സമൻസ് അയച്ചിട്ടും ലീഗുകാരും സിപിഎമ്മുകാരുമായ സാക്ഷികളും ഹാജരായില്ല. മനപ്പൂർവ്വം കേസ് നീട്ടിക്കൊണ്ടു പോകുവാൻ ആണ് അവർ ശ്രമിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ എൽഡിഎഫ് സർക്കാർ വിജയിച്ചില്ല. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി ജനങ്ങളുടെ സമാധാന ജീവിതം തകർക്കാനാണു സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ 1000 ദിനങ്ങൾ 1000 ദുരിത ദിനങ്ങൾ ആയിരുന്നു. സിപിഎം പരാജയ ഭീതിയിൽ ആണ്. ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ടിരിക്കുന്ന സർക്കാർ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാനുള്ള ശ്രമമാണു സമുദായ…
Read Moreരാഷ്ട്രീയ ജാഥകൾ ഏതുമാകട്ടെ, പോക്കറ്റ് കാലിയായി വ്യാപാരികൾ; നേതാക്കൾ വിവിധ പേരുകളിൽ നടത്തുന്ന യാത്രകൾക്കുള്ള ചിലവ് വ്യാപാരികളിൽ നിന്ന് കണ്ടെത്തുവാൻ പാർട്ടിക്കാർ ശ്രമിക്കുന്നത് തങ്ങളുടെ നടുവൊടിക്കുന്നുവെന്ന്
മാന്നാർ: രാഷ്ട്രീയ നേതാക്കൾ വിവിധ പേരുകളിൽ നടത്തുന്ന യാത്രകൾ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. അടുത്ത കാലത്ത് നടന്ന് വരുന്ന എല്ലാ യാത്രകൾക്കും വേണ്ട ചിലവ് വ്യാപാരികളിൽ നിന്ന് കണ്ടെത്തുവാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതാണ് വ്യാപാരികളുടെ നടുവൊടിയാൻ കാരണമായിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റ് നയിച്ച ജനമഹായാത്രയും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിച്ച കേരളാ രക്ഷായാത്രയും കേരളാകോണ്‍ഗ്രസ് വൈസ് ചെയർമാൻ ജോസ്.കെ.മാണി നയിച്ച കേരളയാത്രയൂം ബിജെപി നേതൃത്വത്തിൽ ഉള്ള യാത്രയും എല്ലാം വ്യാപാരികളെയാണ് കൂടുതലായും പിഴിയുന്നതെന്ന് വ്യാപാരികൾ പറയുന്നു. പ്രചാരണ കൊഴുപ്പും സ്വീകരണ സ്ഥലങ്ങളിൽ സ്റ്റേജും മൈക്കും അനൗണ്‍സ്മെന്റും ഭക്ഷണവുമടക്കം വലിയ ഒരു തുക ഒരോ കേന്ദ്രങ്ങളിലും ചിലവാകും. ഈ തുകകൾ അധികവും രാഷ്ട്രീയ പാർട്ടികൾ കണ്ടെത്തുന്നത് വ്യാപാരികളിൽ നിന്നാണ്. എല്ലാ യാത്രക്കാരും അടുത്തടുത്ത ദിനങ്ങളിൽ തന്നെ യാത്ര തിരിച്ചതിനാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വലിയൊരു തുക രാഷ്ട്രീയ…
Read Moreചെങ്ങന്നൂരിൽ വിദ്യാർഥികളിൽ ലഹരി ഉപയോഗം വ്യാപകമാകുന്നു; അടിച്ചുപൊളി വിദ്യാർഥികൾക്ക് സൗജന്യമായി നൽകി പിന്നീട് അടിമകളാക്കുന്ന മാഫിയയുടെ പുത്തൻ തന്ത്രം ഇങ്ങനെയൊക്കെ
ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന വ്യാപകമാകുന്നതായി പരാതി. ലഹരി മാഫിയകൾ കൂടുതലും ഹയർ സെക്കൻഡറി വിദ്യാർഥികളെയാണ് വലയിൽ വീഴ്ത്തി ഏജന്റുമാരാക്കി മാറ്റുന്നത്. ഇങ്ങനെ ഏജന്റുമാരാകുന്ന വിദ്യാർഥികളെ ഉപയോഗിച്ചാണ് പുതിയ ഉപഭോക്താക്കളായ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെയും മറ്റു ഏജന്റ്മാരെയും കണ്ടത്തുന്നത്. ഒരു രസത്തിന് ലഹരി ഉപയോഗം തുടങ്ങുന്ന ഇവർ പിന്നിട് ഇതിന് അടിമയായി മാറുകയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് ലഹരി ഉപയോഗം ആദ്യം തുടങ്ങുന്നത് ഇത് പിന്നീട് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറുകയായിരുന്നുവെന്ന് പേര് വെളുപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വിദ്യാർഥി പറഞ്ഞു. ജീവിതം അടിച്ചു പൊളിക്കാൻ വെന്പൽ കൊള്ളുന്ന വിദ്യാർഥികളെ ഇതിന്റെ കച്ചവടക്കാരാക്കുന്നതാണ് ലഹരി മാഫിയായുടെ രീതി. ഇതിനായി പാവപ്പെട്ട കുട്ടികളെയാണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ ലഹരി മിഠായികളിൽ തുടങ്ങി ചെറു കഞ്ചാവ് പൊതികളിൽ വരെ എത്തുന്നതാണ് കച്ചവടരീതി. ഏജന്റുമാരായി നില്ക്കുന്ന വിദ്യാർഥികൾക്ക് കമ്മീഷൻ ഇനത്തിൽ…
Read Moreആയിരം ദിനങ്ങൾക്കുമുമ്പ് അപമാനഭാരം കൊണ്ട് നാം തലകുനിച്ച് നിൽക്കേണ്ട അവസ്ഥയായിരുന്നുവെന്ന് മുഖ്യമന്ത്രി
കായംകുളം: ആയിരം ദിനങ്ങൾക്ക് മുന്‍പ് നാം അപമാനഭാരം കൊണ്ട് തലകുനിച്ച് നിൽക്കണ്ട അവസ്ഥയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായംകുളത്ത് സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളീയനാണെന്ന് പറയാൻ പോലും നാണം തോന്നിയ സ്ഥിതിയായിരുന്നു. ഇവിടെ ഇല്ലാത്ത ദുർവൃത്തികളൊന്നും ഉണ്ടായിരുന്നില്ല. അഴിമതി കൊടികുത്തി വാഴുകയായിരുന്നു. അധികാരത്തിന്റെ തണലിൽ എന്തെല്ലാം കെട്ടകാര്യങ്ങൾ ചെയ്യാം അതിന്റെയൊക്കെ ഉദാഹരണങ്ങളായി നമ്മുടെ നാടിന്റെ ചില ബിംബങ്ങൾ മാറി. അപ്പോഴാണ് ഇതിൽ അപമാനിതരായി കേരളീയരായ നാം തലകുനിച്ചത്. ഇപ്പോൾ ഈ സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാകുന്പോൾ ഇന്ത്യയിലെ അഴിമതി കുറഞ്ഞ സംസ്ഥാനമാക്കി കേരളത്തെ മാറ്റി. അപമാനം വരുത്തുന്ന രീതിയിൽ ഇവിടെ നടന്ന ഒരു പ്രവർത്തനവും ഇപ്പോൾ ഇവിടെ ഇല്ല എന്നതാണ് പ്രധാന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായലോരത്ത് മത്സ്യ കന്യകയുടെ ശിൽപ്പം നിർമിച്ച യുവ ശില്‍പ്പി ജോണ്‍സ്…
Read Moreസർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടി; കോഴഞ്ചേരിയിലെ തരിശുനിലത്ത് ഇനി തീറ്റപ്പുൽ വളരും
കോഴഞ്ചേരി: തരിശുഭൂമിയിൽ തീറ്റപ്പുൽകൃഷി പദ്ധതി കോഴഞ്ചേരി ഈസ്റ്റ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇലന്തൂർ ക്ഷീരവികസന യൂണിറ്റിന്റെയും, കോഴഞ്ചേരി ഈസ്റ്റ് ക്ഷിരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാം മോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിജിലി പി. ഈശോ, പത്തനംതിട്ട ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന ഓഫീസർ സുനിത ബീഗം, അനു മോൾ, സൊസൈറ്റി പ്രസിഡന്റ് കെ. എ. ജേക്കബ്, പ്രസാദ് ആനന്ദ ഭവൻ, കുര്യൻ മടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. തീറ്റപ്പുൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക, തീറ്റപ്പുല്ലിന്റെ ദൗർലഭ്യം കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പദ്ധതിക്കാണ് കോഴഞ്ചേരി ഈസ്്റ്റ് ക്ഷീരോദ്പാദക സംഘത്തിൽ തുടക്കം…
Read Moreനാട്ടുകാരുടെ വെള്ളം കുടിയും യാത്രയും മുട്ടിച്ച് പരസ്പരം പഴിചാരി ജലഅഥോറിറ്റിയും പൊതുമരാമത്തും
അടൂർ: കെപി റോഡിൽ അടൂർ – പത്തനാപുരം ഭാഗത്തെ പണികൾ വൈകുന്നതിനു പിന്നിൽ ജലഅഥോറിറ്റിയുടെ നിലപാടുകളാണെന്ന ആക്ഷേപവുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം ജലഅഥോറിറ്റി മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് മന്ത്രി ജി. സുധാകരനും ആരോപിച്ചു. കഴിഞ്ഞ ദിവസം കെപി റോഡിൽ മരുതിമൂടിനു സമീപം വീട്ടമ്മ കഐസ്ആർടിസി ബസിനടിയിൽപെട്ടു മരിച്ച സംഭവം റോഡിന്റെ തകർച്ച മൂലമാണെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് ജലഅഥോറിറ്റിക്കെതിരെ പിഡബ്ല്യുഡി പരസ്യനിലപാടെടുത്തത്. കെപി റോഡിലെ നിർമാണം പൂർത്തീകരിക്കണമെന്ന് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ അഞ്ചു തവണ ബന്ധപ്പെട്ട എൻജിനീയർമാർക്ക് നിർദേശം നൽകിയിരുന്നതാണെന്ന് മന്ത്രി സുധാകരൻ ചൂണ്ടിക്കാട്ടി. ടെൻഡർ ഉറപ്പിച്ചു കഴിഞ്ഞാൽ കരാറുകാർക്ക് സ്വതന്ത്രമായി റോഡ് പണിയാൻ അധികാരമുണ്ട്. ആർക്കും തടയാനാകില്ല. പ്രാദേശികപ്രശ്നങ്ങൾ എംഎൽഎയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യണം. റോഡിന്റെ പണികൾ വൈകിപ്പിച്ചതിനു കാരണം ജലഅഥോറിറ്റിയാണെന്ന ആക്ഷേപം അന്വേഷിക്കേണ്ടതാണെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreഅന്തരീക്ഷ താപനില 35 ഡിഗ്രിയും കടന്നു, പത്തനംതിട്ട ജില്ലയിൽ ജാഗ്രതാനിർദേശം
പത്തനംതിട്ട: ജില്ലയിൽ പകൽതാപനില 35 ഡിഗ്രി സെൽഷ്യസിലും അധികമായതോടെ ജാഗ്രതാനിർദേശം. സൂര്യാഘാതത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് മുൻകരുതൽ സ്വീകരിക്കാനാണ് നിർദേശം. കഴിഞ്ഞ ഒരാഴ്ചയായി പകൽ ശരാശരി താപനില 33 ഡിഗ്രി സെൽഷ്യസാണ്. പുനലൂരിൽ അനുഭവപ്പെടുന്ന അതേ ചൂട് പകൽ സമയങ്ങളിൽ പത്തനംതിട്ടയിൽ ഉണ്ടാകുന്നുണ്ട്. താപനില വർധിച്ചതോടെ ജലക്ഷാമവും രൂക്ഷമായി തുടങ്ങി. വരൾച്ച രൂക്ഷമാകുന്ന ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. നദികളടക്കം വരണ്ടുണങ്ങിത്തുടങ്ങി. പന്പ, അച്ചൻകോവിൽ, മണിമല നദികൾ നീർച്ചാലുകൾ മാത്രമായി ചുരുങ്ങി. താപനില ഉയരുന്നതോടെ തീ പടരാനുള്ള സാധ്യത മുന്നിൽക്കണ്ടും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഇന്നലെ പ്രധാന ടൗണുകളിൽ പ്രത്യേക മൈക്ക് അനൗൺസ്മെന്റ് നടത്തി. സൂര്യാതപം : ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കണം – ഡിഎംഒ അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതം, ശരീര താപ ശോഷണം, സൂര്യാതപത്തിലുള്ള പൊള്ളല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
Read Moreവിദ്യാർഥികളാണ്… യൂണിഫോമിട്ടിട്ടുണ്ട്, പക്ഷെ കൈയില്‍ പഠനോപകരണങ്ങളല്ല; മുട്ട വിറ്റ് താരങ്ങളായി വിദ്യാർഥികൾ;
പത്തനംതിട്ട: വിദ്യാർഥികളാണ്… യൂണിഫോമിട്ടിട്ടുണ്ട്. പക്ഷെ, കൈയില്‍ പഠനോപകരണങ്ങളല്ല പകരം വില്പനയ്ക്കായി കുറേ മുട്ടകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയിലാണ് ഈ കൗതുക കാഴ്ച. സ്കൂള്‍ പൗള്‍ട്രി ഫാമുകളില്‍ ഉത്പാദിപ്പിച്ചെടുത്ത മുട്ടകളുമായി മേളയിലെ താരങ്ങളാകുകയാണ് ഈ കുട്ടിക്കച്ചവടക്കാര്‍. പഠനഭാരത്തിന്റെ ക്ഷീണം മാറ്റി വച്ച് അവധിക്കാലം ആഘോഷത്തിന്റെയും, സമ്പാദ്യത്തിന്റെയും സമയമാക്കുകയാണ് ഇവര്‍. മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മുട്ട വില്ക്കാന് ഇവര്‍ പരസ്പരം മത്സരിക്കുകയാണ്. കോഴിമുട്ടയ്ക്ക് ആറ് രൂപയും താറാവ് മുട്ടയ്ക്ക് ഏഴ് രൂപ നിരക്കിലുമാണ് മുട്ട വില്പന പൊടിപൊടിക്കുന്നത്. കുട്ടികളില്‍ പഠനത്തോടൊപ്പം സമ്പാദ്യശീലം വളര്‍ത്തുക, കൃഷി, മൃഗസംരക്ഷണം എന്നിവയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ചതാണ് സ്കൂള്‍ പൗള്‍ട്രി ഫാമുകള്‍. രണ്ട് വര്‍ഷത്തിനിടെ 115 സ്കൂളുകളിലായി 55 കുട്ടികള്‍ അടങ്ങുന്ന ഗ്രൂപ്പായാണ് ഫാമിന്റെ പ്രവര്‍ത്തനം. കുട്ടികള്‍ക്കായി പഠനക്ലാസുകളും അഞ്ച് കോഴികളും അവയ്ക്കുള്ള തീറ്റയും…
Read Moreസുകുമാരൻ നായരുടെ മാടമ്പിത്തരം കൈയിൽ വച്ചാൽ മതിയെന്ന് കോടിയേരി ബാലകൃഷ്ണൻ
ആലപ്പുഴ: സുകുമാരൻ നായരുടെ മാടന്പിത്തരം കൈയിൽവച്ചാൽ മതിയെന്നും മാടന്പികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടോ എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആലപ്പുഴയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. എല്ലാ സാമുദായിക സംഘടനകളുടെയും പിന്തുണ എൽഡിഎഫിനുണ്ടെന്നും കോടിയേരി പറഞ്ഞു.
Read More