പത്തനംതിട്ട : സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സാംസ്കാരിക, സാഹിത്യകാരന്മാരുടെ മൗനം നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് ആന്റോ ആന്റണി എംപി. കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് നടത്തിയ സംവാദ സന്ധ്യ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.മോഹൻ രാജ് മുഖ്യ പ്രഭാഷണം നടത്തി. ഡിസസി ഭാരവാഹികളായ കെ. ജാസിംകുട്ടി, ജി.രഘുനാഥ്, നഗരസഭാധ്യക്ഷ ഗീതാ സുരേഷ്, സാഹിത്യകാരായ പഴകുളം സുഭാഷ്, പി.ആർ. ലളിതമ്മ, പ്രീത് ജി. ജോർജ്, സുരേഷ് പനങ്ങാട്, ഷാജി പി. ഏബ്രഹാം, കിരണ്‍ കുരന്പാല, മഹിളാമണിയമ്മ, നിബു മാത്യു. അജിത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ, ഗായത്രി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു. ആന്റോ ആന്റണി എംപി രചിച്ച ’ഫാസിസത്തിന്റെ വിഷപുക’ എന്ന പുസ്തകവും പഴകുളം സുഭാഷ് രചിച്ച…
Read MoreCategory: Alappuzha
പഠനം കഴിഞ്ഞ് തൊഴിലില്ല; വിദ്യാഭ്യാസ വായ്പ എടുത്തവർ പ്രതിസന്ധിയിൽ ; കൈയൊഴിഞ്ഞ് സർക്കാരുകളും
റാന്നി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠിക്കാൻ സമർഥരായ കുട്ടികൾക്കു വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച കുട്ടികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിൽ. കുട്ടികൾ പഠിച്ചിറങ്ങുന്പോൾ തൊഴിൽ ലഭിക്കുമെന്നും തൊഴിലിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും അതു നടന്നില്ലെന്നു മാത്രമല്ല, ബാങ്ക്, റവന്യു ഉദ്യോഗസ്ഥരുടെ നിരന്തര ജപ്തി ഭീഷണിമൂലം ആത്മഹത്യയുടെ വക്കിലാണ് പലരും. എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളോ മാറി മാറി വരുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളോ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തയാറാകുന്നില്ലെന്നാണ് പരാതി. വായ്പയെടുത്തു പഠിച്ച നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിലും മറ്റും തൊഴിൽ ലഭിച്ചവർക്കാകട്ടെ മാന്യമായ വേതനവും ഇല്ലെന്നാണ് പരാതി. 2014ൽ വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവിനായി കേന്ദ്ര സർക്കാർ 2600 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ബഹുഭൂരിപക്ഷം കുട്ടികൾക്കും നാളിതുവരെ അതിന്റെ പ്രയോജനം ലഭിച്ചിട്ടില്ല.…
Read Moreബി ജെ പി യ്ക്ക് ബദലായി മത നിരപേക്ഷ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന് കോടിയേരി ബാലകൃഷ്ണൻ
ചാരുംമൂട് :വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പി യെയും നരേന്ദ്ര മോദിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുകയും കേന്ദ്രത്തിൽ ഒരു മത നിരപേക്ഷ സർക്കാർ രൂപീകരിക്കുകയും വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ .എൽ ഡി എഫ് കേരള സംരക്ഷണ യാത്രയുടെ ആലപ്പുഴ ജില്ലയിലെ സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ച് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സാധ്യമാകാൻ കേരളത്തിൽ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കണം. ബി ജെ പി യ്ക്ക് ബദലായി കേന്ദ്രത്തിൽ ഒരു മത നിരപേക്ഷ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.കോണ്‍ഗ്രസുകാർ കാലുമാറി ബി ജെ പിയിൽ പോകും .കോണ്‍ഗ്രസുകാരെ കോടികൾ കൊടുത്ത് ബി ജെ പിക്ക് വിലക്കെടുക്കാം എന്നാൽ ഇടതുപക്ഷത്തെ ഒരാളെ പോലും ആയിരം കോടി കൊടുത്താലും വിലക്കെടുക്കാൻ കഴിയില്ല. അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻറ്റെ…
Read Moreപഠിച്ചിറങ്ങുമ്പോള്‍ തൊഴില്‍, വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാം! വിദ്യാഭ്യാസ വായ്പയെടുത്തവരെ സര്‍ക്കാരുകള്‍ കൈയൊഴിഞ്ഞു ; പ്രതിസന്ധി രൂക്ഷമാകുന്നു
റാന്നി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠിക്കാൻ സമർഥരായ കുട്ടികൾക്കു വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച കുട്ടികളും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയിലായി.കുട്ടികൾ പഠിച്ചിറങ്ങുന്പോൾ തൊഴിൽ ലഭിക്കുമെന്നും തൊഴിലിൽ നിന്നുള്ള വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നുമായിരുന്നു പ്രതീക്ഷയെങ്കിലും അതു നടന്നില്ലെന്നു മാത്രമല്ല, ബാങ്ക്, റവന്യു ഉദ്യോഗസ്ഥരുടെ നിരന്തര ജപ്തി ഭീഷണിമൂലം ആത്മഹത്യയുടെ വക്കിലാണ് പലരും. ജപ്തി ഭീഷണിമൂലം രക്ഷിതാക്കളും കുട്ടികളും അടക്കം 27 ഓളം പേർ ആത്മഹത്യ ചെയ്തതാണ് കണക്കുകൾ പറയുന്നത്. എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി കളോ മാറി മാറി വരുന്ന കേന്ദ്രസംസ്ഥാന സർക്കാരുകളോ ഈ പ്രശ്നത്തിന് ഗ്വാശ്വത പരിഹാരം കാണാൻ തയാറാകുന്നില്ലെന്നാണ് പരാതി. വായ്പയെടുത്തു പഠിച്ച നഴ്സുമാർ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ ലഭിക്കുന്നില്ല. സ്വകാര്യ മേഖലയിലും മറ്റും തൊഴിൽ ലഭിച്ചവർക്കാകട്ടെ മാന്യമായ വേതനവും ഇല്ലെന്നാണ് പരാതി. വിദ്യാഭ്യാസ വായ്പയുടെ പലിശയാകട്ടെ രാജ്യത്തെ മറ്റെല്ലാ വായ്പകളുടെയും…
Read Moreകേസ് രജിസ്റ്റർ ചെയ്യാതെ യുവാക്കളെ തടവിലാക്കിയെന്ന പരാതിയിൽ അഭിഭാഷക കമ്മീഷന്റെ പോലീസ് സ്റ്റേഷൻ പരിശോധന; സംഭവത്തിൽ പോലീസിന്റെ മറുപടി ഇങ്ങനെ…
ചേർത്തല: കേസ് രജിസ്റ്റർ ചെയ്യാതെ യുവാക്കളെ തടവിലാക്കിയ സംഭവത്തിൽ അഭിഭാഷക കമ്മീഷൻ പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തി. ചേർത്തല പോലീസ് സ്റ്റേഷനിലാണ് സംഭവം. തണ്ണീർമുക്കം ചാണിയിൽവീട്ടിൽ അനൂപ് അഭിഭാഷകനായ എം.എം. നിയാസ് വഴി നൽകിയ ഹർജിയിലാണ് പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. തന്റെ സഹോദരനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നുവെന്നു കാട്ടിയായിരുന്നു ഹർജി. ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ജഡ്ജി അരുണ്‍ എം കുരുവിളയാണ് ഉത്തരവിട്ടത്. പരിശോധനക്കായി അഭിഭാഷകനായ സരുണ്‍ രാധാകൃഷ്ണനെ കമീഷനായും നിയമിച്ചു. പരാതികളെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെയാണ് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിവരം. 21ന് ഉച്ചക്കുശേഷം ചേർത്തല സ്റ്റേഷനിൽ പരിശോധന നടത്തിയ കമീഷൻ കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിൽ കണ്ടെത്തിയതായി റിപ്പോർട്ട് കോടതിയിൽ നൽകി. 18ന് കസ്റ്റഡിയിലെടുത്തവരെയാണ് കേസ് രജിസ്റ്റർ ചെയ്യാതെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും ഇതു നിയമ വിരുദ്ധമാണെന്നും കമീഷനായ സരുണ്‍…
Read Moreകേരള സംരക്ഷണയാത്രയിൽ പ്രസംഗിക്കാൻ അവസരം നിഷേധിച്ചു; ജാഥാംഗം യാത്ര ബഹിഷ്കരിച്ചു; ഇനി തുടരില്ലെന്ന് പറയുന്ന ഡീക്കൽ നടന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെ…
മാന്നാർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന കേരളസംരക്ഷണയാത്രയിലെ സ്ഥിരാംഗം പ്രസംഗിക്കുവാൻ അവസരം നൽകാഞ്ഞതിന്റെ പേരിൽ യാത്ര ബഹിഷ്കരിച്ചു. കേരളാകോണ്‍ഗ്രസ് സ്കറിയാ വിഭാഗത്തെ പ്രതിനിധീകരിച്ച് യാത്രയിൽ ഉണ്ടായിരുന്ന ഡീക്കൻ തോമസാണ് യാത്ര ബഹിഷ്കരിച്ചിരിക്കുന്നത്. യാത്ര മാന്നാറിൽ എത്തിയപ്പോഴാണ് പ്രസംഗിക്കുവാനുള്ള അവസരം നിഷേധിച്ചത്. മാന്നാർ സ്വദേശിയായ ഡീക്കൻ മുൻ കൂട്ടി തന്നെ മാന്നാറിൽ പ്രസംഗിക്കുവാൻ അവസരം നൽകണമെന്ന് ജാഥാംഗമായ കെ.പ്രകാശ്ബാബുവിനോട് പറഞ്ഞിരുന്നു. ആരൊക്ക ഒാരോ കേന്ദ്രങ്ങളിലും പ്രസംഗിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നത് ജാഥാംഗമായ സിപിഐ യിലെ കെ.പ്രകാശ്ബാബു ആയിരുന്നു. പ്രകാശ്ബാബു പറഞ്ഞതനുസരിച്ച് മുൻകൂട്ടി സ്റ്റേജിൽ എത്തിയപ്പോൾ സജിചെറിയാൻ എംഎൽഎ പ്രസംഗിക്കുകയായിരുന്നു. സാധാരണ ഗതിയിൽ ജാഥാംഗങ്ങൾ എത്തുന്പോൾ മറ്റ് പ്രാസംഗികർ ഒഴിഞ്ഞ് കൊടുക്കുകയാണ് പതിവ്. എന്നാൽ എംഎൽഎ പ്രസംഗിച്ച് കൊണ്ടേയിരുന്നപ്പോൾ തന്നെ ഡീക്കൻ അസ്വസ്ഥനായി. സജിചെറിയാന്റെ പ്രസംഗത്തിന് ശേഷം ഡീക്കനെ വിളിക്കുമെന്ന് കരുതിയെങ്കിലും ടി.ജെ.ആഞ്ചലോസിനെയാണ് പ്രസംഗിക്കുവാൻ ക്ഷണിച്ചത്. മാന്നാറിലെ പ്രാദേശിക…
Read Moreആദിവാസികളെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി; വനമേഖലയിലെ പട്ടയവിതരണത്തെയും ബാധിക്കും
പത്തനംതിട്ട: ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്നൊഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ജില്ലയിൽ നടന്നുവരുന്ന പട്ടയവിതരണ നടപടികളെയും ബാധിക്കും.വനമേഖലയോടു ചേർന്ന പ്രദേശങ്ങൾക്കു പട്ടയവും കൈവശാവകാശ രേഖയും നൽകുന്നതിനോടു നിലവിൽ വനംവകുപ്പിന് പൂർണ യോജിപ്പില്ല. വനം, റവന്യു സംയുക്ത സർവേ നടത്തിയാണ് പട്ടയവിതരണം നടത്തുന്നത്. എന്നാൽ വനംവകുപ്പ് ഇതിനോടു പൂർണമായി സഹകരിക്കാറില്ല. അനുമതി ലഭിച്ചിട്ടുള്ള പ്രദേശങ്ങൾ പോലും വനഭൂമിയുടെ ഭാഗമാണെന്ന പേരിൽ പട്ടയമോ കൈവശാവകാശ രേഖയോ തടഞ്ഞുവച്ച സംഭവങ്ങളുമുണ്ട്. സമീപകാലത്ത് കോന്നിയിൽ വിതരണം ചെയ്ത പട്ടയങ്ങൾ പോലും പിന്നീടു റദ്ദാക്കി. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ വനംവകുപ്പ് നിയമങ്ങൾക്കും നടപടികൾക്കും സാധുകരണം നൽകുന്നതാണ് സുപ്രീംകോടതി വിധിയെന്ന വ്യാഖ്യാനമുണ്ടായിട്ടുണ്ട്. വന മേഖലയിൽ ആരെയും പാർപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയെന്ന് പറയുന്നു. വനാവകാശ നിയമം ആദിവാസികൾക്കു ബാധകമാണെങ്കിലും ഇതിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവോടെ മരവിച്ചു. 1977 ജനുവരി ഒന്നിനു മുന്‍പ് കൈവശാവകാശമുള്ളവർക്കു…
Read Moreകേന്ദ്ര സർക്കാർ അനാസ്ഥ; വനത്തിൽ കഴിയുന്ന ആദിവാസികളെ പുറത്തിറക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ പോകുമെന്ന് കോടിയേരി
പത്തനംതിട്ട: വനത്തിൽ കഴിയുന്ന ആദിവാസികളടക്കമുള്ളവരെ പുറത്തിറക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വനത്തിനുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പട്ടികവർഗക്കാരായ ആദിവാസികൾ രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ നിന്നായി പത്തുലക്ഷത്തോളം ആളുകൾക്കെതിരെയുള്ളതാണ് സുപ്രീംകോടതി വിധി. വനാവകാശനിയമപ്രകാരം വനത്തിൽ കഴിയാനുള്ള അവകാശം അവർക്കുണ്ട്. 2005നു മുന്‍പ് വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി വിഭാഗമടക്കമുള്ളവർക്ക് അതിനുള്ള അവകാശം നൽകിക്കൊണ്ടാണ് 2006ൽ വനാവകാശനിയമം കൊണ്ടുവന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ അനാസ്ഥ മൂലമാണ് ഇത്തരത്തിലൊരു തീരുമാനം സുപ്രീംകോടതിയിൽ നിന്നുണ്ടായത്. കേസ് നൽകിയവരുമായി കേന്ദ്രസർക്കാർ ഒത്തുകളിച്ചതായും കോടിയേരി ആരോപിച്ചു. ആദിവാസികളെ ഒഴിപ്പിക്കാനുള്ള തീരുമാനം സമൂഹത്തോടുള്ള ക്രൂരതയാണ്. കേരളത്തിൽ മാത്രം 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും.കൈവശക്കാർക്ക് അനുകൂലമായ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കൈവശാവകാശ രേഖയും പട്ടയവും നൽകിവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആശങ്കയിൽ ജില്ലയിലെ ആയിരത്തോളം…
Read Moreപിണറായിയും കോടിയേരിയും സാഡിസ്റ്റുകള്‍; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ അറുതി വരുത്താതെ കേരളത്തില്‍ സമാധാനം ഉണ്ടാകില്ലെന്ന് കെ.ശിവദാസന്‍ നായര്‍
പത്തനംതിട്ട : എതിര് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ കൊലപ്പെടുത്തി കൊല്ലപ്പെടുന്നവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വേദനയില്‍ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് കെ. ശിവദാസന്‍ നായര്‍ എക്സ്. എംഎല്‍എ. കാസര്‍ഗോട്ട് സിപിഎമ്മുകാരാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത്ലാല്, കൃപേഷ് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ടൗണില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ അറുതി വരുത്താതെ കേരളത്തില്‍ സമാധാനം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം,റെജി പൂവത്തൂര്‍, സോജി മെഴുവേലി, എം.ജി കണ്ണന്, ഷാം കുരുവിള, എം.എസ്…
Read Moreവേനൽ കത്തിയമരുന്നു; കൃഷിയിടങ്ങൾ ഉണങ്ങി, കിണറുകൾ വറ്റി വരണ്ടു; വരും ദിവസങ്ങളിൽ ചൂടുകൂടുമെന്ന് വിദഗ്ധർ
പത്തനംതിട്ട: വേനൽ ചൂട് കനത്തതോടെ ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ജലസ്രോതസുകൾ വറ്റിവരണ്ടു. പല പ്രദേശങ്ങളിലും കടുത്ത ചൂടിൽ കൃഷിയിടങ്ങൾ ഉണങ്ങി കരിഞ്ഞു. വാഴയും മരച്ചീനി കൃഷി ചെയ്തവരെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ചൂട് കനത്തതോടെ ഉയർന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും നിലവിലുണ്ടായിരുന്ന ജലസ്രോതസുകൾ വറ്റിവരണ്ട സ്ഥിതിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലുൾപ്പെടെ ജലക്ഷാമം ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട നഗരപ്രദേശത്തോടു ചേർന്നു തന്നെ പലയിടങ്ങളിലും നാട്ടുകാർ വെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. മലയാലപ്പുഴ, വെട്ടൂർ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമല്ലാതായി. നദീതീര ഗ്രാമങ്ങളിലും ജലക്ഷാമം അതിരൂക്ഷമായിട്ടുണ്ട്. നദിയിലെ ജലനിരപ്പ് താഴുന്നതിനനുസരിച്ച് തീരപ്രദേശങ്ങളിലെ കിണറുകൾ വറ്റുന്ന കാഴ്ചയാണുള്ളത്. കൃഷിയിടങ്ങളിലേക്ക് ആവശ്യാനുസരണം ജലമെത്തിക്കാൻ കർഷകർക്ക് സാധിക്കാത്തതുമൂലമാണ് വളർച്ച പകുതിയെത്തിയതും കുലച്ചതുമായ വാഴകൃഷിക്ക് ചൂട് പ്രതികൂലമായി മാറിയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് പല പ്രദേശങ്ങളിലായി കർഷകർ നേരിടുന്നത്. വേനൽ ചൂടിന്റെ രൂക്ഷത ബോധ്യമായതോടെ…
Read More