സാ​ഹി​ത്യ,സാം​സ്കാ​രി​ക നാ​യ​ക​രു​ടെ  മൗ​നം പ്ര​തി​ഷേ​ധാ​ർ​ഹമെന്ന് ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട : സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക, സാ​ഹി​ത്യ​കാ​രന്മാ​രു​ടെ മൗ​നം നി​രാ​ശാ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ ര​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സം​വാ​ദ സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​മോ​ഹ​ൻ രാ​ജ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സ​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ജാ​സിം​കു​ട്ടി, ജി.​ര​ഘു​നാ​ഥ്, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ്, സാ​ഹി​ത്യ​കാ​രാ​യ പ​ഴ​കു​ളം സു​ഭാ​ഷ്, പി.​ആ​ർ. ല​ളി​ത​മ്മ, പ്രീ​ത് ജി. ​ജോ​ർ​ജ്, സു​രേ​ഷ് പ​ന​ങ്ങാ​ട്, ഷാ​ജി പി. ​ഏ​ബ്ര​ഹാം, കി​ര​ണ്‍ കു​ര​ന്പാ​ല, മ​ഹി​ളാ​മ​ണി​യ​മ്മ, നി​ബു മാ​ത്യു. അ​ജി​ത് മ​ണ്ണി​ൽ, നാ​സ​ർ തോ​ണ്ട​മ​ണ്ണി​ൽ, ഗാ​യ​ത്രി രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ര​ചി​ച്ച ’ഫാ​സി​സ​ത്തി​ന്‍റെ വി​ഷ​പു​ക’ എ​ന്ന പു​സ്ത​ക​വും പ​ഴ​കു​ളം സു​ഭാ​ഷ് ര​ചി​ച്ച ’ക​വി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും വേ​ദി​യി​ൽ ന​ട​ന്നു.

Related posts