ചേർത്തല: മദ്യം വാങ്ങാൻ വന്നവരുടെ പ്രായത്തിൽ സംശയം തോന്നിയ ജീവനക്കാർ മദ്യം നൽകുന്നത് നിരസിച്ചതിനെ തുടർന്ന് അഞ്ചംഗ സംഘം ബിവറേജസ് കോർപറേഷന്റെ ചില്ലറ വിൽപനശാല ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായതായി സൂചന. സംഭവത്തിൽ രണ്ടു ജീവനക്കാർക്കു പരിക്കേറ്റിരുന്നു. ചേർത്തല കോടതികവലക്കു കിഴക്കുള്ള ബിവറേജസ് വില്പനശാലയിലെ ഷോപ്പ് ഇൻ ചാർജ് ജഗജിത് രഘുവരൻ (39), സെക്യൂരിറ്റി ജീവനക്കാരൻ പ്രവീണ്‍ (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം. ബിവറേജസ് കോർപ്പറേഷന്റെ പ്രീമിയം കൗണ്ടറിൽ സ്കൂൾ കുട്ടികളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ മദ്യത്തിനായി എത്തുകയായിരുന്നു. സംശയം തോന്നിയ ഇവരോട് ജീവനക്കാർ പ്രായം തെളിക്കുന്ന ഏതെങ്കിലും സർട്ടിഫിക്കറ്റ് ചോദിച്ചു. എന്നാൽ പ്രായം തെളിക്കുന്ന ഒരു സർട്ടിഫിക്കറ്റും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് 23 വയസിനു താഴെയുളളവർക്കു മദ്യം നൽകാനാകില്ലെന്നു പറഞ്ഞ് ഇവരെ ജീവനക്കാർ…
Read MoreCategory: Alappuzha
നെറ്റ് വർക്കിന് അസഭ്യവർഷം; സെർവറുകൾ പണിമുടക്കി; വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലായി
പത്തനംതിട്ട: വില്ലേജ് ഓഫീസുകളിൽ നികുതി സ്വീകരണം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ സംസ്ഥാന വ്യാപകമായി തടസപ്പെട്ടു. സെർവർ തകരാറു കാരണം വില്ലേജ് ഓഫീസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും ഇന്നലെ നൽകാനായില്ല. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കടക്കം അപേക്ഷ നൽകാനായി കരം അടയ്ക്കാൻ എത്തിയവരാണ് പ്രതിസന്ധിയിലായത്. സാന്പത്തികവർഷാവസാനം കൂടി ആയതിനാൽ വസ്തുനികുതി അടയ്ക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ വൻ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് ഡാറ്റാ സെന്ററിൽ തകരാറുകളുണ്ടായതെന്ന് പറയുന്നു. സംസ്ഥാനത്തു വളരെ കുറച്ച് ആളുകളിൽ നിന്നു മാത്രമേ ഇന്നലെ കരം സ്വീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. സംസ്ഥാനത്തെ ഭൂരിപക്ഷം വില്ലേജ് ഓഫീസുകളിൽ കരം സ്വീകരിക്കൽ ഓണ്‍ലൈൻ മുഖേനയാക്കിയിരുന്നു. ഓണ്‍ലൈൻ ആക്കിയതോടെ വസ്തുക്കളുടെ സർവേ നന്പർ, തണ്ടപ്പേര് തുടങ്ങി എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടായാൽ കരം സ്വീകരിക്കാനാകില്ല. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ. നൽകിയിരിക്കുന്ന രേഖകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇതു പരിഹരിക്കേണ്ടത് താലൂക്ക് ഓഫീസിൽ…
Read Moreകായംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം വ്യാപകം; ആളില്ലാത്ത വീടുകളിൽ നിന്ന് ഗൃഹോപകരണങ്ങൾ കടത്തൽ; ജനം ഭീതിയിൽ
കായംകുളം: കായംകുളത്തും പരിസര പ്രദേശങ്ങളിലും വീട് കുത്തിത്തുറന്ന് മോഷണം വ്യാപകമായതോടെ ജനം ഭീതിയിലായി. കഴിഞ്ഞ ദിവസം കായംകുളം കാപ്പിൽമേക്ക് മേനാത്തേരി പുത്തേഴത്ത് പടീറ്റതിൽ തങ്കമ്മാളുടെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവനും 15000 രൂപയും കവർന്നതാണ് ഒടുവിലത്തെ സംഭവം. മകളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഉത്സവത്തിനു പോയ ശേഷം ഇന്നലെ രാവിലെ ഇവർ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവശത്തെ കതക് കുത്തിത്തുറന്നായിരുന്നു കവർച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവുമാണ് അപഹരിച്ചത്. വീടിനുള്ളിലെ മൂന്നു മുറികളിലെയും അലമാര കുത്തിത്തുറന്ന് സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തങ്കമ്മാളിന്റെ മകൻ വിദേശത്തു നിന്നും കഴിഞ്ഞ ദിവസം അയച്ചു കൊടുത്ത പണമാണ് അപഹരിച്ചത്. മരുമകൾ ആതിരയുടെയും ചെറുമകന്റെയും മാലയും വളയും അരഞ്ഞാണവും ഉൾപ്പെടെയുള്ള ആഭരണങ്ങൾ മോഷണം പോയി. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി കാമറകൾ…
Read Moreഇനി എത്രനാൾ എന്ന ചോദ്യത്തിന് വിരാമം കുറിച്ച് ഇരുളകന്ന് മാട്ടേൽതുരുത്ത് വെളിച്ചത്തിന്റെ നിറവിൽ
പൂച്ചാക്കൽ: വൈദ്യുതിക്കായി ഇനി എത്രനാൾ കാത്തിരിക്കണം എന്ന ചോദ്യത്തിന് ഇനി വിരാമം കുറിക്കുകയാണ്. മാട്ടേൽ തുരുത്ത് നിവാസികൾക്ക് ഇനി വെളച്ചത്തിന്റെ നിഴൽ വീഴും. കേരളം സന്പൂർണമായി വൈദ്യുതീകരിച്ചുവെന്ന് അവകാശപ്പെടുന്പോഴും വൈദ്യുതി ലഭിക്കാത്തതിന്റെ പേരിൽ സ്വന്തം വീടും നാടും വിട്ട് പോയിരുന്ന മാട്ടേൽ തുരുത്ത് നിവാസികൾ ഇനി തിരികെ വരാം. മാട്ടേൽ തുരുത്ത് വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം 25 ന് വൈദ്യുതി മന്ത്രി എം.എം.മണി നിർവഹിക്കും. 25 ന് രാവിലെ 9.30ന് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരീഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എംപി മുഖ്യാഥിതിയാകും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ ഉപഹാര സമർപണം നടത്തും. ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഭാഗമായാണ് മാട്ടേൽ തുരുത്ത് സ്ഥിതി ചെയ്യുന്നത്. വേന്പനാട്ട് കായലാൽ ചുറ്റപ്പെട്ട തുരുത്തിൽ 18 വീട്ടുകാരാണ് താമസിച്ചിരുന്നത്.…
Read Moreകൂലി ചോദിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഇതര സംസ്ഥാന തൊഴിലാളിയുടെ മർദനം; സാരമായി പരിക്കേറ്റ സന്തോഷ് ആശുപത്രിയിൽ; മർദിച്ചയാൾ സംസ്ഥാനം വിട്ടതായി സൂചന
പുല്ലാട്: ഇതര സംസ്ഥാന തൊഴിലാളിയുടെ മര്‍ദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആശുപത്രിയില്‍. പുല്ലാട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കുന്നന്താനം-ചിത്തിരമന്ദിരം-തകടിയില്‍ സന്തോഷാ(38) ണ് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രി പുല്ലാട് ജംഗ്ഷനില്‍ നിന്നും സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ച് കോഴഞ്ചേരിക്ക് പോകുകയും തിരികെ എത്തി കൂലി ചോദിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു. മര്‍ദനമേറ്റു വീണ ഇയാളെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോയിപ്രം പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി എസ്ഐ സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളി രാത്രി തന്നെ സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു. പുല്ലാട് – കുമ്പനാട് പ്രദേശങ്ങളില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് അനധികൃതമായി യാതൊരുവിധ തിരിച്ചറിയില്‍ രേഖകളുമില്ലാതെ താമസിക്കുന്നത്. ജംഗ്ഷനിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്കാണ് ഇവരുടെ താമസം.…
Read Moreഉപയോക്താക്കൾക്ക് ഇരുട്ടടി നൽകി ബിഎസ്എൻഎൽ സമരം; എക്സ്ചേഞ്ചുകൾ അടച്ചുപൂട്ടിയ നിലയിൽ
പത്തനംതിട്ട: ബിഎസ്എൻഎൽ ജീവനക്കാരും കരാർ തൊഴിലാളികളും ആരംഭിച്ച സമരം തുടരുന്പോൾ ബുദ്ധിമുട്ടിലായത് ഉപയോക്താക്കൾ. ഗ്രാമീണ മേഖലയിലെ എക്സ്ചേഞ്ചുകളിൽ കഴിഞ്ഞ പത്തുദിവസമായി ടെലിഫോണ്‍, ഇന്റർനെറ്റ് സംവിധാനങ്ങൾ തകരാറിലാണ്. കരാർ തൊഴിലാളികൾ സമരം ആരംഭിച്ചതോടെ എക്സ്ചേഞ്ചുകളിലെ ഫോണുകൾ നിലച്ചതാണ്. പിന്നീട് എല്ലാവിഭാഗം ജീവനക്കാരും സമരം തുടങ്ങി. ഇതോടെ എക്സ്ചേഞ്ചുകൾ അടക്കം പൂട്ടിയനിലയിലായി. ഓഫീസുകൾ തുറക്കാതായതോടെ പരാതികൾ സ്വീകരിക്കാനും ആളില്ലാത്ത സ്ഥിതിയാണ്. സ്വകാര്യ ടെലിഫോണ്‍ കന്പനികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ സമരം നീളുന്നതെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ കന്പനികൾ പലരും തങ്ങളുടെ നെറ്റ് വർക്ക് ശൃംഖല ഗ്രാമീണ മേഖലകളിലേക്ക് വിപുലപ്പെടുത്തിവരികയാണ്. പത്തനംതിട്ട ജില്ലയിലെ ഗ്രാമീണ ടെലിഫോണ്‍ എക്സ്ചേഞ്ചുകളെയാണ് സമരം ഏറെ ബാധിച്ചിട്ടുള്ളത്. തിരുവല്ല മേഖലയിലെ പല എക്സ്ചേഞ്ചുകളിലും സമരം ആരംഭിക്കുന്നതിനു മുന്‍പായി കരാർ ജീവനക്കാർ ടെലിഫോണ്‍, ബ്രോഡ്ബാൻഡ് കണക്ഷനുകൾ തകരാറിലാക്കിയിരുന്നു.
Read Moreതോമസ് ചാണ്ടിക്ക് തിരിച്ചടി: ലേക്പാലസ് റിസോർട്ടിന് 2.73 കോടി പിഴ; 32 കെട്ടിടങ്ങള്‍ അനധികൃതം
ആലപ്പുഴ: മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന അധ്യക്ഷനുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ വൻ തുക പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതരെ അറിയിച്ചു. ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. 15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
Read Moreസർക്കാർ പദ്ധതിയിൽ പകുതി വീടുകളുടെ നിർമാണം പോലും ആയില്ല; പ്രളയബാധിതർക്കു സുനിൽ ടീച്ചറുടെ വക നാല് വീടുകൾ കൂടി
പത്തനംതിട്ട: മഹാപ്രളയത്തിൽ വീടു തകർന്നവരുടെ പുനരധിവാസ പദ്ധതികൾ സർക്കാർതലത്തിൽ ഇഴയുന്പോൾ ഒരു ദിവസം നാലു വീടുകൾ കൂടി പൂർത്തീകരിച്ച് പ്രളയബാധിതർക്കു സമ്മാനിച്ച് ഡോ.എം.എസ്. സുനിൽ മാതൃകയായി. നേരത്തെ മൂന്ന് വീടുകൾ പ്രളയബാധിതർക്കു ടീച്ചർ പൂർത്തീകരിച്ചു നല്‍കിയിരുന്നു. ഇന്നലത്തെ നാല് വീടുകളുടെ താക്കോൽദാനം കൂടി കഴിഞ്ഞതോടെ ഡോ.എം.എസ്. സുനിലിന്റെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ള വീടുകളുടെ എണ്ണം 125 ലെത്തി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആറന്മുളയിലെ എഴിക്കാട് കോളനിയിലാണ് ഇന്നലെ സുനിൽ ടീച്ചറുടെ മൂന്ന് വീടുകൾ പൂർത്തീകരിച്ചു നൽകിയത്. ഇതോടൊപ്പം പായിപ്പാട്ട് ഒരു കുടുംബത്തിനും വീട് ലഭിച്ചു. ഷിക്കാഗോയിലെ കലാക്ഷേത്രയുടെ സഹായത്തിൽ മൂന്നുലക്ഷം രൂപ വീതം ചെലവഴിച്ചുള്ള വീടുകളാണ് നിർമിച്ചിട്ടുള്ളത്. രണ്ട് മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും ഇതോടൊപ്പം ഉണ്ട്. ജില്ലയിൽ ഏറ്റവുമധികം വീടുകൾ തകർന്ന എഴിക്കാട് കോളനിയിൽ പുനർനിർമാണം ആദ്യം പൂർത്തീകരിച്ചതും ഡോ. സുനിലിന്റെ നേതൃത്വത്തിലാണ്. വിവിധ സന്നദ്ധസംഘടനകളുടെ…
Read Moreസ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് അരിയില്ല, അയലത്തുനിന്നു വാങ്ങാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്
പത്തനംതിട്ട: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി സ്റ്റോക്കില്ല. അരി എത്തിയില്ലെങ്കിലും ഉച്ചഭക്ഷണ പദ്ധതി മുടക്കരുതെന്നും സമീപത്തെ സ്കൂളുകളിൽ നിന്നും അരി വാങ്ങി ഉച്ചഭക്ഷണം നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം. സമീപ സ്കൂളുകളിൽ അടക്കം അരി തീർന്നതോടെ സ്റ്റോക്കുള്ള വിദ്യാലയങ്ങൾ തേടി അലയുകയാണ് പ്രഥമാധ്യാപകർ. എഫ്സിഐ ഗോഡൗണിൽ നിന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ മാവേലി സ്റ്റോറുകളിലെത്തിച്ചാണ് സ്കൂളുകളിലേക്ക് അരി നൽകിയിരുന്നത്.ഓരോ സ്കൂളിന്റെയും ആവശ്യാനുസരണം ഒരു മാസത്തേക്കുള്ള അരി നൽകുകയാണ് പതിവ്. എന്നാൽ എഫ്സിഐ ഗോഡൗണ്‍ മുഖേനയുള്ള അരി വിതരണത്തിനു തടസം നേരിട്ടതോടെ മാവേലി സ്റ്റോറുകളിൽ അരി എത്തിയിട്ടില്ല. ഇതേത്തുടർന്ന് ഉച്ചഭക്ഷണത്തിനായി അരി തേടി ഇറങ്ങിയിരിക്കുകയാണ് ജില്ലയിലെ പ്രഥമാധ്യാപകർ. പത്തനംതിട്ട ജില്ലയിലെ ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അരി വിതരണം തടസപ്പെട്ടിരിക്കുകയാണ്. എഫ്സിഐ ഗോഡൗണിൽ അരി എത്തിയിട്ടുണ്ടെങ്കിലും ബില്ല് മാറി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിതരണം മുടങ്ങിയിരിക്കുകയാണ്. എഫ്സിഐ…
Read Moreവിളവെടുപ്പിന് ദിവസങ്ങൾ മാത്രം; കായൽ കൃഷി മേഖലയിൽ ഭീഷണിയായി ദേശാടനപ്പക്ഷികൾ; കർഷകർ ദുരിതത്തിൽ
മങ്കൊന്പ്: പ്രളയാനന്തരം ഏറെ വിയർപ്പൊഴുക്കി വിളയിച്ച നെല്ല് അവസാന ഘട്ടത്തിൽ ദേശാടന പക്ഷികൾ നശിപ്പിക്കുന്നതു കണ്ട് നെടുവീർപ്പെട്ട് കുട്ടനാടൻ കർഷകർ. വിളവെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കുന്പോൾ എരണ്ട, താമരക്കോഴി എന്നീ ദേശാടനപ്പക്ഷികളാണ് കായൽ മേഖലയിൽ കർഷകർക്കു തലവേദന സൃഷ്ടിക്കുന്നത്. പലയിടത്തായി അന്‍പതിലേറെ ഏക്കറിലെ കൃഷി ഇപ്പോൾ തന്നെ ഇവ നശിപ്പിച്ചുകഴിഞ്ഞു. കുമരകം കൃഷിഭവൻ പരിധിയിൽ വരുന്ന മെത്രാൻ കായൽ, കെഎൽ ബ്ലോക്ക് മാരാൻ കായൽ എന്നിവിടങ്ങളിലാണ് വിളവെടുപ്പിനു പ്രായമായ നെൽച്ചെടികൾ ഇവ നശിപ്പിച്ചത്. ഇതിനു പുറമെ കുന്നുമ്മ വില്ലേജിലെ നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന എച്ച് ബ്ലോക്ക് കായൽ, കൈനകരി കൃഷിഭവൻ പരിധിയിൽ വരുന്ന റാണി, ചിത്തിര എന്നിവിടങ്ങളിലും ആക്രമണഭീഷണി നിലനിൽക്കുന്നു. സമീപത്തെ പാടശേഖരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. വിതകഴിഞ്ഞ് നൂറു ദിവസം പിന്നിട്ട കായലുകളിലെല്ലാം 15 ദിവസത്തിനുള്ളിൽ വിളവെടുപ്പാരംഭിക്കേണ്ടതാണ്. എരണ്ടയിനത്തിൽപ്പെട്ട പക്ഷികളാണ് പ്രധാമായും നെൽച്ചെടികൾക്ക് നാശം വിതയ്്ക്കുന്നത്.…
Read More