സ്വ​ത​ന്ത്ര ട്രെ​യി​നാ​യി ഓ​ടി​ത്തുട​ങ്ങു​മ്പോൾ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​നു കാ​യം​കു​ള​ത്ത് സ്റ്റോ​പ്പ് ഉ​ണ്ടാ​കുമെന്ന്  കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് സ്വ​ത​ന്ത്ര ട്രെ​യി​നാ​യി ഓ​ടി​ത്തുട​ങ്ങു​ന്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും കാ​യം​കു​ള​ത്തും സ്റ്റോ​പ്പു​ണ്ടാ​കു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി അ​റി​യി​ച്ചു. നി​ല​വി​ൽ അ​മൃ​ത എ​ക്സ്പ്ര​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന രാ​ജ്യ​റാ​ണി മേ​യ് ഒ​ന്പ​തു മു​ത​ലാ​ണ് സ്വ​ത​ന്ത്ര ട്രെ​യി​നാ​യി ഓ​ടിത്തു​ട​ങ്ങു​ക.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നും രാ​ത്രി 8.50നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 10.15നു ​ക​രു​നാ​ഗ​പ​ള്ളി​യി​ലും 10.30 നു ​കാ​യം​കു​ളം ജം​ഗ്ഷ​നി​ലു​മെ​ത്തും. തി​രി​ച്ചു നി​ല​ന്പു​ർ നി​ന്നും രാ​ത്രി 8.50 നു ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 3.03 നു ​കാ​യം​കു​ള​ത്തും 3.15 നു ​ക​രു​നാ​ഗ​പ​ള്ളി​യി​ലും എ​ത്തി​ച്ചേ​രും.

രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് പ്ര​ത്യേ​ക ട്രെ​യി​നാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.

Related posts