4 ജി ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​ച്ച് ബി​എ​സ്എ​ൻ​എ​ൽ; സാങ്കേതിക തകരാറെന്ന് അധികൃതർ; സമരത്തിനൊരുങ്ങി ഉപയോക്താക്കൾ

ചേ​ർ​ത്ത​ല: ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്വ​ർ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചേ​ർ​ത്ത​ല പ​ട്ട​ണ​ത്തി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കാ​ളി​കു​ളം, ത​ണ്ണീ​ർ​മു​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4ജി ​സിം വാ​ങ്ങി​യി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ബി​എ​സ്എ​ൻ​എ​ൽ ട​വ​റു​ക​ളി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

പ​രാ​തി ന​ൽ​കി ഒ​രാ​ഴ്ച​യാ​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. ഈ ​നി​ല തു​ട​രു​ക​യാ​ണെ​ങ്കി​ൽ ബി​എ​സ്എ​ൻ​എ​ല്ലി​ന് എ​തി​രേ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ല​ജീ​വ് വി​ജ​യ​നും ജി​ല്ല വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സ​ജീ​വും പ​റ​ഞ്ഞു.

Related posts