അ​റു​പ​തു​വ​ർ​ഷം തി​ക​യു​ന്ന ആ​ല​പ്പു​ഴ​യു​ടെ ച​രി​ത്ര​മെ​ഴു​തി  വി​ദ്യാ​ർ​ഥി​ക​ൾ

മ​ങ്കൊ​ന്പ്: അ​റു​പ​തു​വ​ർ​ഷം തി​ക​യു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്രം കു​ട്ടി​ക​ൾ ര​ചി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്കൊ​ന്പ് ഉ​പ​ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ന്നു. മ​ങ്കൊ​ന്പ് ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ല​പ്പു​ഴ​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ച​രി​ത്ര​വും ഐ​തി​ഹ്യ​ങ്ങ​ളും പാ​ര​ന്പ​ര്യ​ങ്ങ​ളും വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​ന​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ജി​ല്ലാ സാ​മൂ​ഹ്യ ശാ​സ്ത്ര ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നാ​ട്ടു​വ​ഴി​ക​ൾ എ​ന്ന പേ​രി​ലാ​ണ് ര​ച​നാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ലെ യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ച​രി​ത്ര ര​ച​ന​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​ണ് ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം അ​ട​ക്ക​മു​ള്ള വി​വി​ധ ത​ര​ത്തി​ലു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തും പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട ര​ച​ന​ക​ൾ 31 നു ​മു​ന്പ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. മ​ങ്കൊ​ന്പ് എ​ഇ​ഒ പി. ​സു​രേ​ഷ് ബാ​ബു ശി​ല്പ​ശാ​ല​യി​ൽ ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബ് ജി​ല്ലാ സാ​മൂ​ഹ്യ ശാ​സ്ത്ര സെ​ക്ര​ട്ട​റി മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ, വാ​ർ​ഡം​ഗം ര​ജ​നി അ​ജി​ത് കു​മാ​ർ, മ​ങ്കൊ​ന്പ് സ​ബ് ജി​ല്ല എ​ച്ച്.​എം ഫോ​റം സെ​ക്ര​ട്ട​റി രാ​ജു സേ​വ്യ​ർ, മ​ങ്കൊ​ന്പ് ബി​പി​ഒ ബി​നു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും 50 വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts