സൈ​മ​ണ്‍ ബ്രി​ട്ടോ​യു​ടെ ഓ​ർ​മ​ക​ളി​ൽ  കൃ​ഷ്ണ​പു​ര​ത്തെ ബ​ഹു​നി​ല സാം​സ്കാ​രി​ക നി​ല​യം

കാ​യം​കു​ളം: ഇ​ന്ന​ലെ അ​ന്ത​രി​ച്ച സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന സൈ​മ​ണ്‍ ബ്രി​ട്ടോ​യു​ടെ ഓ​ർ​മ​ക​ളി​ൽ മാ​യാ​ത്ത ഒ​ന്നാ​ണ് കാ​യം​കു​ളം കൃ​ഷ്ണ​പു​ര​ത്തെ സാം​സ്കാ​രി​ക നി​ല​യം. സി.​കെ. സ​ദാ​ശി​വ​ൻ കാ​യം​കു​ള​ത്ത് എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ മു​ൻ​കൈ​യെ​ടു​ത്ത് മു​ൻ എം​എ​ൽ​എ​സൈ​മ​ണ്‍ ബ്രി​ട്ടോ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് കൃ​ഷ്ണ​പു​ര​ത്ത് സാം​സ്കാ​രി​ക ബ​ഹു​നി​ല മ​ന്ദി​രം നി​ർ​മി​ച്ച​ത്.

കൃ​ഷ്ണ​പു​രം അ​തി​ർ​ത്തി ചി​റ​യോ​ട് ചേ​ർ​ന്നു​ള്ള സാം​സ്കാ​രി​ക മ​ന്ദി​ര​ത്തി​ലാ​ണ് കെ​പി​എ​സി സു​ലോ​ച​ന സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടം കേ​ന്ദ്ര​മാ​ക്കി ക​ലാ കാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, നാ​ട​കം, മൃ​ദം​ഗം, യോ​ഗ, ക​രാ​ട്ടെ തു​ട​ങ്ങി​യ​വ​യ്ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം എ​ന്നി​വ ആ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ട്ടി​രു​ന്നു.

അ​തി​നാ​ൽ സൈ​മ​ണ്‍ ബ്രി​ട്ടോ വി​ട​വാ​ങ്ങു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ക​സ​ന സം​ഭാ​വ​ന​ക​ളി​ൽ ഈ ​സാം​സ്കാ​രി​ക നി​ല​യ​വും മാ​യാ​ത്ത ഓ​ർ​മ​ക​ളാ​യി നി​ൽ​ക്കും.

Related posts