ആലപ്പുഴ: ഇടതു മുന്നണി പ്രവേശനത്തിനു കക്ഷി നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഐഎൻഎൽ 25 വർഷമായി എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്. അവർ വർഗീയ പാർട്ടിയാണെന്നു മുന്നണിയിൽ ആർക്കും അഭിപ്രായമില്ല. ആർ. ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ-ബിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ചാണു പ്രവർത്തിച്ചത്. ആ ബന്ധം ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകരിച്ചതു കൊണ്ടാണ് പത്തനാപുരത്തടക്കം ഇടതുപക്ഷത്തിനു വിജയം നേടാൻ കഴിഞ്ഞത്. ശബരിമല വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി എൽഡിഎഫിന്റെ ബഹുജന അടിത്തറ തകർക്കാനാണു കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സർക്കാരിനെ എതിർക്കുന്നവർ ദുർബലരാകുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Alappuzha
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്ക്കും വീട് ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്
സീതത്തോട്: മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട എല്ലാര്ക്കും വീടുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്. നവകേരള നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം സീതത്തോട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസഹായം കുറഞ്ഞതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മതിയായ സഹായം ലഭിക്കാതെ വന്നതും കാരണമാണ് വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പുനരധിവാസം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടു വന്നത്. ദുരിതാശ്വാസ നിധിയിലേക്ക് രാജ്യത്തിന് അകത്തു നിന്നും ലഭിക്കാവുന്ന പരമാവധി സഹായം സ്വീകരിച്ച് പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പ്രളയത്തില്‍ ഏറ്റവും നാശനഷ്ടം സംഭവിച്ചത് വ്യാപാര മേഖലയ്ക്കാണ്. പ്രളയക്കെടുതിയിൽപെട്ട വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുന്നതിന് രാജ്യത്തെ വന്‍കിട കമ്പനികളില്‍ നിന്നും പകുതി വിലയ്ക്ക് ഇവര്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ വ്യാപാരികള്‍ക്ക് പലിശരഹിത വായ്പകള്‍ നല്കാന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പലിശ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ബാങ്കുകള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും…
Read Moreലോറിക്ക് പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു; അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ബി-കോം വിദ്യാർഥിയാണ് വിഷ്ണു
പന്തളം: ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബി-കോം വിദ്യാർത്ഥി മരിച്ചു. പന്തളം പറന്തൽ വല്ലാറ്റൂർ കോയിപ്പള്ളി തെക്കേതിൽ സേതുകുമാറിന്റെ മകൻ വിഷ്ണുവാണ് (19) മരിച്ചത്. ഇന്ന് പുലർച്ചെ 3.45ഓടെ പന്തളം ചിത്രാ ആശുപത്രിക്ക് സമീപം എംസി റോഡിലായിരുന്നു അപകടം. പന്തളം കടയ്ക്കാട് ചന്തയിൽ ഫിഷ് കമ്മീഷൻ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിഷ്ണു, അവിടേക്ക് വരികയായിരുന്നു. പന്തളം ഭാഗത്തേക്ക് വന്ന ലോറിക്ക് പിന്നിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ബി-കോം വിദ്യാർഥിയായിരുന്നു. സംസ്കാരം നാളെ 10ന് വീട്ടുവളപ്പിൽ. രോഹിണിയാണ് മാതാവ്. സഹോദരൻ ജിഷ്ണു.
Read Moreവനിതാമതിലിനു നീക്കിവച്ച 50 കോടി പ്രളയബാധിതർക്കായി വിനിയോഗിക്കണമെന്ന് രമേശ് ചെന്നിത്തല
ആറന്മുള: വനിതാ മതിലിനു നീക്കിവച്ച് 50 കോടി രൂപ പ്രളയബാധിത മേഖലയിൽ ചെലവഴിക്കാൻ സർക്കാർ തയാറാകുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറന്മുള നിയോജക മണ്ഡലത്തിലെ പ്രളയബാധിതരിൽ ഇതുവരെ ധനസഹായം ലഭിക്കാത്തവരിൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ ഒരു രൂപപോലും ധനസഹായം ലഭിക്കാത്തവർ ഏറെയുണ്ട്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരും കൃഷി നഷ്ടപ്പെട്ടവരും വ്യവസായങ്ങൾ നഷ്ടമായവ്യാപാരികളും ഉൾപ്പെടെ നഷ്ടക്കണക്കുകൾ ഏറെയാണ്. കുടുംബശ്രീ വഴി ഗൃഹോപകരണങ്ങൾ വാങ്ങുന്നതിന് ഒരുലക്ഷം രൂപ, വ്യാപാരികൾക്ക് 10 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ എന്നിവ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ് എന്നാൽ ഇതുവരെ സഹായം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും കൈമാറുകയും നിയമസഭയ്ക്ക് അകത്തും പുറത്തുമായി നിരന്തരം ഈ പ്രശ്നങ്ങൾ ഉന്നയിക്കുമെന്നും പരമാവധി സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി…
Read Moreഅടുക്കളയില്‍ താവളമുറപ്പിച്ച് എട്ടടി മൂര്‍ഖന്‍; നാട്ടുകാരുടെ ശ്രമം ഫലം കണ്ടില്ല; ഒടുവില്‍ വാവ സുരേഷ് എത്തി
ചാരുംമൂട്: വീടിന്റെ അടുക്കളയിൽ കയറി താവളമുറപ്പിച്ച മൂർഖൻ പാന്പ് വീട്ടുകാരെയും നാട്ടുകാരെയും ഭീതിയിലാക്കി. തുടർന്ന് മൂന്നു മണിക്കൂറുകളോളം നീണ്ടുനിന്ന ഭീതിജനകമായ നിമിഷങ്ങൾക്കൊടുവിൽ വാവാ സുരേഷ് എത്തി മൂർഖൻ പാന്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നൂറനാട് കുടശ്ശനാട് ചാലാച്ചേരിൽ ഭാസ്കരൻപിള്ളയുടെ അടുക്കളയിൽ വൈകുന്നേരം ആറോടെ കയറിയ പത്ത് വയസ് പ്രായമുള്ള എട്ടടി മൂർഖനെയാണ് പിടികൂടിയത്. ഭാസ്കരൻപിള്ളയുടെ ഭാര്യ സരസമ്മ അടുക്കളയിൽ പാചകത്തിനായി എത്തിയപ്പോഴാണ് പാന്പിനെ കണ്ടത്. ഉടൻ തന്നെ ഇവർ ഓടി പുറത്തേക്കിറങ്ങി. ഇതിനിടയിൽ പാന്പിനെ പുറത്തു ചാടിക്കുവാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് നാട്ടുകാർ വാവാ സുരേഷിനെ ഫോണിലൂടെ ബന്ധപ്പെട്ടത്. കോട്ടയത്തുണ്ടായിരുന്ന സുരേഷ് രാത്രിയോടെ സ്ഥലത്തെത്തുകയും അടുക്കളയിൽ കയറിയ പാന്പിനെ തന്ത്രപൂർവം പിടികൂടുകയുമായിരുന്നു. രാത്രി പതിനൊന്നോടെ പിടികൂടിയ മൂർഖനുമായി സുരേഷ് മടങ്ങി.
Read Moreപുറത്തു പഴുതാരയുണ്ട്! സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; സ്കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിച്ചു; പ്രതി പിടിയില്‍
മാവേലിക്കര: ചെട്ടികുളങ്ങരയിൽ വീട്ടാവശ്യത്തിനായി സൈക്കിളിൽ പോയ പതിനഞ്ചുകാരിയെ പിന്നാലെ ചെന്ന് കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും കടവൂരിലുള്ള സ്കൂൾ വളപ്പിൽ കയറി വിദ്യാർഥിനികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പെരുന്തുറ വില്ലേജിൽ ചെന്നിത്തല കിഴക്കേവഴിമുറി അതുൽ ഭവനത്തിൽ അതുൽ രമേശ് (24) ആണ് അറസ്റ്റിലായത്. ഡിസംബർ 12നാണ് രണ്ടു സംഭവങ്ങളുമുണ്ടായത്. പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ രാവിലെ ഏഴരയോടെ ഇയാൾ തടഞ്ഞു നിർത്തി, പുറത്തു പഴുതാരയുണ്ടെന്നു പറഞ്ഞ് കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഒൻപതരയോടെയാണ് കടവൂരിലുള്ള സ്കൂളിൽ കയറി വിദ്യാർഥിനികളെ ആക്രമിച്ചത്. ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാവേലിക്കര എസ്ഐ സി ശ്രീജിത്ത്, എഎസ്ഐ ബാബുക്കുട്ടൻ, സിപിഒ മാരായ സിനു വർഗീസ്, അമീൻ, ഗോപകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Read Moreവെള്ളത്തിൽവരച്ച വരപോലെ വിജ്ഞാപന വാഗ്ദാനം; സർക്കാർ മുഖം തിരിക്കുന്നു, കുപ്പിവെള്ളത്തിന് തോന്നിയവില
പൂച്ചാക്കൽ: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് തോന്നിയവില. കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് വിജ്ഞാപനം പുറപ്പടുവിക്കും എന്ന സർക്കാർ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. കുപ്പിവെള്ളത്തിന് ഒരു ലിറ്ററിന് 18 രൂപ മുതൽ 20 വരെയുമാണ് വ്യാപാരികൾ ഈടാക്കുന്നത്. ഇതിലും കൂടുതൽ തുകയാണ് വിമാനത്താവളങ്ങളിലും മാളുകളിലും ഹോട്ടലുകളിലും സിനിമ തീയറ്ററുകളിലും വാങ്ങുന്നത്. ചോദ്യം ചെയ്താൽ പോലും വില കുറക്കാൻ തയാറാകാത്തവരുമുണ്ട്. ഒരു ലിറ്റർ കുപ്പിവെള്ളത്തിന്10 രൂപയായിരുന്നത് നിർമാതാക്കൾ കുത്തനെ ഉയർത്തുകയായിരുന്നു. ഇന്ധന വില ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില ഉയർന്നു എന്ന കാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയർന്നപ്പോഴാണ് വ്യാപകമായ പരാതികൾ ഭക്ഷ്യവകുപ്പിന് മുന്നിലെത്തിയത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ കീഴിൽകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് ലീറ്ററിന് 13 രൂപയാക്കാൻ ഭക്ഷ്യമന്ത്രി വിളിച്ചുചേർത്ത യോഗം തീരുമാനിച്ചത്. യോഗത്തിൽ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തു. അവശ്യസാധന…
Read Moreവെട്ടാനെത്തിയ ആളെ പ്രാണരക്ഷാർഥം വെട്ടിയ ആശാവർക്കറെ ജാമ്യത്തിൽ വിട്ടയച്ചു; അക്രമി ഗുരുതര പരിക്കോടെ മെഡിക്കൽ കോളജിൽ; ചെങ്ങന്നൂരിൽ നടന്ന സംഭവം ഇങ്ങനെ…
ചെങ്ങന്നൂർ: അക്രമിക്കാൻ എത്തിയ ആളെ പ്രാണരക്ഷാർഥം വെട്ടിപ്പരിക്കേൽപ്പിച്ച ആശാവർക്കർ ജയകുമാരിയെ ചെങ്ങന്നൂർ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ദുരിതാശ്വാസ കണക്കെടുപ്പിനിടെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ആശാവർക്കറും, ബിഎൽഒയുമായ അഴകിയകകാവ് ശ്രീശൈലം വീട്ടിൽ രാജന്റെ ഭാര്യ ജയകുമാരി (52), ആലാഗ്രാമപഞ്ചായത്തിലെ എൽഎസ്ജിഡി ഓവർസിയർ ധന്യ എന്നിവരെ തിരുവൻവണ്ടൂർ കല്ലിശേരി പാറേപ്പുരയിൽ ബിനീഷ് (40) അക്രമിക്കാൻ ശ്രമിച്ചത്. അക്രമത്തിനെ പ്രതിരോധിക്കാൻ ഇയാൾ കൊണ്ടുവന്ന കത്തി പിടിച്ചുവാങ്ങി ജയകുമാരി ഇയാളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമ ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബിനീഷ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. റീ ബിൽഡ് കേരളയുടെ ഭാഗമായാണ് ജയകുമാരിയും ധന്യയും ബിനീഷിന്റെ വീട്ടിൽ എത്തിയത്. ഈ സമയം മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിൽ വെള്ളം കയറിയതിനുള്ള സർക്കാരിൽ നിന്നുള്ള 10,000 രൂപ കിട്ടിയില്ലെന്നാരോപിച്ചു ഇരുവർക്കും നേരെ അസഭ്യവർഷം ചൊരിയികയും തട്ടിക്കയറുകയുമായിരുന്നു. ഇവരുടെ…
Read Moreവാടക വീട്ടിൽ കഴിയുന്ന സഹോദരന് മനോനിലതെറ്റിയുവാവിനെ നോക്കാൻ പ്രാപ്തില്ല; യു. പ്രതിഭ എംഎൽഎയുടെ ഇടപെടൽ ബാബുവിന് ഗാന്ധിഭവനിൽ അഭയം
കായംകുളം: എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് മനോനിലതെറ്റിയ മധ്യവയസ്കന് ഗാന്ധിഭവൻ അഭയം നൽകുന്നു. യു. പ്രതിഭയുടെ ഇടപെടലിനെ തുടർന്ന് കൊല്ലം കച്ചേരി ജംഗ്ഷൻ പടിഞ്ഞാറേതൊടിയിൽ ബാബുവി(53)ന്റെ സംരക്ഷണമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്. ജന്മനാ മനസിക വെല്ലുവിളികൾ നേരിടുന്ന ബാബുവിന്റെ മാതാപിതാക്കൾ നാലരവർഷം മുന്‍പ് മരിച്ചപ്പോൾ അനാഥനായ ബാബുവിന് കൊല്ലത്തുള്ള അഭയകേന്ദ്രത്തിൽ അഭയം നൽകിയിരുന്നു. എന്നാൽ കുറച്ചുനാൾ മുന്‍പ് അവിടെ നിന്നും തിരികെ അയച്ചപ്പോൾ ബാബുവിന്റെ മാതൃസഹോദരി പുത്രൻ സന്തോഷ് കായംകുളത്തെ തന്റെ വീട്ടിൽ കൊണ്ടുവന്നുതാമസിപ്പിക്കുകയായിരുന്നു. വാടകവീട്ടിൽ പ്രയാസത്തിൽ കഴിയുന്ന സന്തോഷിനു ബാബുവിനെ സംരക്ഷിക്കാൻ കഴിയാതെ വരികയും ബുദ്ധിമുട്ട് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു. തുടർന്ന് എംഎൽഎ പത്തനാപുരം ഗാന്ധിഭവൻ അധികൃതരുമായി ബന്ധപ്പെടുകയുമായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശ പ്രകാരം ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ എത്തി എംഎൽഎയുടെ സാന്നിധ്യത്തിൽ ബാബുവിനെ ഏറ്റെടുത്തു. ബ്ലഡ് ഡൊണേഷൻ സെൽ…
Read Moreയുവാക്കളെ ലക്ഷ്യം വച്ച് ഹൈടെക് ചൂതാട്ടവുമായി ചൂതാട്ട മാഫിയ; മൂന്നക്ക നമ്പരിലെ പുത്തൻതട്ടിപ്പ് രീതികൾ ഇങ്ങനെ…
ആലപ്പുഴ: അനധികൃത എഴുത്തു ലോട്ടറികളുടെ ചുവടുപിടിച്ച് ഓണ്‍ലൈൻ ചൂതാട്ടവും ജില്ലയിൽ വ്യാപകമാകുന്നതായി ആക്ഷേപം. ഹൈടെക് ചൂതാട്ടങ്ങളാണ് തീരദേശങ്ങളിലടക്കം പലയിടത്തും അരങ്ങേറുന്നത്. ഇടപാടുകാർ ആവശ്യപ്പെടുന്ന നന്പർ എഴുതി നൽകിയിരുന്ന പഴയരീതി പരിഷ്കരിച്ച ഏജന്റുമാർ ഇപ്പോൾ മൊബൈൽ ഫോണിലൂടെയാണ് ഓണ്‍ലൈൻ ചൂതാട്ടത്തിനു കളമൊരുക്കുന്നത്. രഹസ്യ കോഡുകൾ വഴി ചൂതാട്ടം നടത്തുന്ന ഇത്തരം സംഘങ്ങളെ പിടികൂടാൻ അത്രവേഗം കഴിയില്ലെന്നാണു ലോട്ടറി തട്ടിപ്പുകൾ നിരീക്ഷിക്കുന്ന പോലീസ് സംഘാംഗങ്ങൾ പറയുന്നത്.ചൂതാട്ട നന്പരുകൾ ഓണ്‍ലൈനിലൂടെ കൈമാറുന്ന സംഘങ്ങൾ ഒരുദിവസം നിരവധി തവണ ഇത്തരം ചൂതാട്ടങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നാണ് രഹസ്യവിവരം. മൊബൈൽ ആപ്ലിക്കേഷനുകളെ കൂട്ടുപിടിച്ചാണ് ഓണ്‍ലൈൻ ചൂതാട്ടം. ഇടപാടുകാർ ആവശ്യപ്പെടുന്ന നന്പരുകൾ ചൂതാട്ട സംഘത്തലവനു കൈമാറുന്നതും ഏജന്റുമാരാണ്. വാട്ട്സ്ആപ്പ്, എസ്എംഎസ് മുഖേനയാണ് നന്പരുകൾ കൈമാറുന്നത്. പണം കൈമാറി അധികം വൈകാതെ ആവശ്യപ്പെട്ട നന്പർ അനുവദിച്ചുകൊണ്ട് സംഘത്തലവന്റെ സന്ദേശം ഇടപാടുകാരുടെ മൊബൈലിൽ ലഭിക്കും. ഇങ്ങനെ നൽകുന്ന നന്പരുകൾക്കു സമ്മാനം ലഭിച്ചാൽ…
Read More