കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ  വീ​ടി​ന് തീ​പി​ടിത്തം: വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു;  പാ​ച​ക​ത്തി​നാ​യി സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും തീ ​പ​ക​ർ​ന്നെ​ടു​ത്തിരുന്നതായി നാട്ടുകാർ

കാ​യം​കു​ളം: ക​ണ്ട​ല്ലൂ​ർ പു​ല്ലു​കു​ള​ങ്ങ​ര​യി​ൽ വീ​ടി​നു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ വ​യോ​ധി​ക വെ​ന്തു​മ​രി​ച്ചു. പു​ല്ലു​കു​ള​ങ്ങ​ര വാ​ഴ് വേ​ലി​ൽ ശ​ങ്ക​രി (85) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​ർ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ൽ ബ​ന്ധു​ക്ക​ളും ഇ​വ​രു​ടെ മ​ക​നും താ​മ​സി​ക്കു​ന്നു​ണ്ട്. രാ​വി​ലെ മ​ക​ന്‍റെ വീ​ട്ടി​ൽ പോ​യി കാ​പ്പി​കു​ടി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു.

അ​ടു​ക്ക​ള​യി​ൽ പാ​ച​ക​ത്തി​നാ​യി സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നും തീ ​പ​ക​ർ​ന്നെ​ടു​ത്തു​കൊ​ണ്ടു​വ​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. അ​ടു​ക്ക​ള​യി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ക​രി​യി​ല​യും മ​റ്റും തീ​പി​ടു​ത്ത​തി​ൽ ആ​ളി​ക്കത്തി​യ​താ​യി ക​ണ്ടെ​ത്തി. കാ​യം​കു​ള​ത്തു​നി​ന്നെ​ത്തി​യ അ​ഗ്്നി​ശ​മ​ന സേ​ന തീ​യ​ണ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും പൂ​ർ​ണ​മാ​യും പൊ​ള്ള​ലേ​റ്റ വ​യോ​ധി​ക​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts