നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് ഒ​ന്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്; പ​ഠ​ന​യാ​ത്ര​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് ത​ച്ച​മ്പാറ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്

ആ​ല​പ്പു​ഴ: പാ​തി​ര​പ്പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ഇ​ടി​ച്ച് ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് 1.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​ഠ​ന​യാ​ത്ര​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട് ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി​രു​ന്നു ബ​സി​ൽ.

പ​രി​ക്കേ​റ്റ ഒ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ളെ​യും ബ​സ് ക്ലീ​ന​റെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.ജം​ഗ്ഷ​ന​ടു​ത്തു​ള്ള പെ​ട്രോ​ൾ ബ​ങ്കി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു ലോ​റി. ഇ​തി​നു പി​ന്നി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

ചാ​റ്റ​ൽ​മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ റോ​ഡി​ൽ തെ​ന്നി​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​തോ​ടൊ​പ്പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ൽ ലോ​റി​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ഭി​പ്രാ​യം.

സ്കൂ​ളി​ൽ നി​ന്നു​ള്ള മ​റ്റൊ​രു സം​ഘം പി​ന്നാ​ലെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ഇ​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തി​റ​ക്കി​യ​തും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തും.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts