സാമ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ബൈക്കിൽ കറങ്ങി മാലമോഷണം; അവധിക്ക് നാട്ടിലെത്തിയ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോലീസ് പിടിയിൽ

മാ​ന്നാ​ർ: ബൈ​ക്കി​ൽ ക​റ​ങ്ങി മാ​ല മോ​ഷ്ടി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ അ​ർ​ധ​സൈ​നീ​ക​ൻ റി​മാ​ൻ​ഡി​ൽ. സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നാ​യപ​ത്ത​നം​തി​ട്ട കോ​യി​പ്രം കു​ന്ന​ത്തും​ക​ര കാ​ഞ്ഞി​ര​ത്തി​ൻ​കു​ന്നേ​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ജി​ത്തി(28)​നെ​യാ​ണ് മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. സി​ആ​ർ​പി​എ​ഫ് ഡ​ൽ​ഹി യൂ​ണി​റ്റി​ലെ സൈ​നി​ക​നാ​യ ഇ​യാ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല​മോ​ഷ​ണം പ​തി​വാ​ക്കി​യ​ത്.

ത​നി​ക്കു​ണ്ടാ​യ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​നാ​യി​ട്ടു​ള്ള എ​ളു​പ്പ​വ​ഴി​യെ​ന്ന രീ​തി​യി​ലാ​ണ് മാ​ല പ​റി​ക്ക​ൽ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 28ന് ​ചെ​ന്നി​ത്ത​ല ചാ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഒ​റ്റ​യ്ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് അ​ഞ്ചു​പ​വ​ൻ വ​രു​ന്ന മാ​ല ക​വ​ർ​ന്നി​രു​ന്നു.

കൂ​ടാ​തെ പാ​ന്പാ​ടി, ക​റു​ക​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ഇ​യാ​ൾ സ​മാ​ന രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ക​വ​ർ​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങി​ളി​ലെ സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ വി​റ്റി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഇ​യാ​ളെ പി​ൻ​തു​ട​ർ​ന്ന് കോ​യി​പ്ര​ത്തെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ജോ​സ് മാ​ത്യു, എ​സ്ഐ കെ.​എ​ൽ. മ​ഹേ​ഷ്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ന്തോ​ഷ്, ര​ജീ​ഷ്കു​മാ​ർ, റി​യാ​സ്, ഡി​വൈ​എ​സ്പി​യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷ​ഫീ​ഖ്, അ​രു​ണ്‍ ഭാ​സ്ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts