തലാക്ക് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; ഭര്‍ത്താവിനെതിരേ കേസ് എടുക്കാന്‍ കോടതി ഉത്തരവ്; സംഭവം അമ്പലപ്പുഴയില്‍

അ​ന്പ​ല​പ്പു​ഴ: ത​ലാ​ക്ക് ചൊ​ല്ലി ഭാ​ര്യ​യെ ഉപേക്ഷിച്ച അ​ന്പ​ല​പ്പു​ഴ കാ​ക്കാ​ഴം ത​ച്ചു​ത​റ​യി​ൽ അ​ബ്ദു​ൽ ഖാ​ദ​റി(48)​നെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ്. പ്ര​തി​യു​ടെ ഭാ​ര്യ നി​സ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​ന്നെ ത​ലാ​ക്ക് ചൊ​ല്ലി​യ ഭ​ർ​ത്താ​വി​നെ​തി​രെ ഭാ​ര്യ അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ലും, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് അ​വ​ർ അ​ഭി​ഭാ​ഷ​ക​നാ​യ ബി​ജി​ലി ജോ​സ​ഫ് മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2018 സെ​പ്റ്റം​ബ​ർ 19ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന വി​വാ​ഹി​ത മു​സ‌‌്‌ലിം സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ഭാ​ര്യ​യെ ത​ലാ​ക്കു ചൊ​ല്ലി ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന​ത് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. ഈ ​ഓ​ർ​ഡി​ന​ൻ​സ് നി​ല​വി​ൽ വ​ന്ന ശേ​ഷം റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ കേ​സ് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ഭാ​ര്യ​യു​ടെ ഭാ​ഗം കൂ​ടി കേ​ൾ​ക്കാ​തെ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്നാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്.

Related posts