കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി.

ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.

അ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ മ​റ്റ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി സ​മ​യ​ത്ത് ​മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്തു​വാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക. ബീ​ച്ചു​ക​ളി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല നി​ര​പ്പ് ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്ക​ണം എ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തു​ക.മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട് എ​ന്ന​തി​നാ​ല്‍ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ല്‍ വാ​ഹ​ന​ന​ങ്ങ​ള്‍ നി​ര്‍​ത്തു​ന്ന​ത് അ​നു​വ​ദി​ക്കാ​തി​രി​ക്കു​വാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക.

മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണം എ​ന്ന് ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക. ​അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് മു​ന്നൊ​രു​ക്ക​മാ​യി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ക. മ​ഴ​ക്കാ​ല ത​യ്യാ​റെ​ടു​പ്പ് പ​രി​പ​ത്രം പ്ര​കാ​രം ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ച്ചു എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ജി​ല്ലാ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്റ​ര്‍​ന്‍റെ ന​മ്പ​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

Related posts