കോടീശ്വരി ബിന്ദുവിന്‍റെ തിരോധനക്കേസ്;   ഇ​റ്റ​ലി​യി​ലു​ള്ള സ​ഹോ​ദ​ര​നോ​ട് നാ​ട്ടി​ലെ​ത്താ​ൻ നി​ർ​ദേ​ശം

ചേ​ർ​ത്ത​ല: ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​റ്റ​ലി​യി​ലു​ള്ള പ്ര​വീ​ണ്‍​കു​മാ​ർ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലെ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ആ​വ​ശ്യ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക്സെ​ൽ ഡി​വൈ​എ​സ്പി എ. ​ന​സീം പ്ര​വീ​ണി​നെ ചൊ​വ്വാ​ഴ്ച ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് മ​ട​ങ്ങി​യെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​മെ​ന്നാ​ണ് വി​വ​രം. പ്ര​വീ​ണാ​ണ് ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്ക​ലും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വീ​ണി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts