ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്  പ്ര​ചാ​ര​ണം കൊ​ഴുപ്പി​ക്കാ​ൻ മാന്നാറിൽ  മാ​ന്നാ​ർ മ​ത്താ​യി​യും

മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​വാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ പ്ര​ചാ​ര​ണം ആ​വേ​ശ​ത്തി​മ​ർ​പ്പി​ൽ. ഇ​ന്ന​ലെ പ്ര​ചാ​ര​ണം കൊ​ഴുപ്പി​ക്കു​വാ​ൻ ന​ട​നും എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ് എ​ത്തി.

ചെ​ങ്ങ​ന്നൂ​ർ ഐ​റ്റി​ഐ ജം​ഗ​ഷ്നി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ൾ ചു​റ്റി മാ​ന്നാ​റി​ൽ സ​മാ​പി​ച്ചു. മാ​ന്നാ​ർ എ​ന്ന പ്ര​ദേ​ശ​ത്തെ എ​ന്നി​ലൂ​ടെ അ​റി​യ​പ്പെ​ടു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​ന്ന​സെ​ന്‍റ് റോ​ഡ് ഷോ​യി​ൽ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

റാം​ജി റാ​വൂ സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ​യി​ൽ ല​ഭി​ച്ച മാ​ന്നാ​ർ മ​ത്താ​യി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് എ​ന്നെ മാ​ന്നാ​റി​നോ​ട​ടു​പ്പി​ച്ച​തെ​ന്നും ഇ​പ്പോ​ഴും പ​ല​രും മ​റ​ന്നി​ട്ടി​ല്ലാ​ത്ത ക​ഥാ​പാ​ത്ര​മാ​ണ് ഇ​തെ​ന്നും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു. എ​ന്നി​ലൂ​ടെ മാ​ന്നാ​റും മാ​ന്നാ​റി​ലൂ​ടെ ഞാ​നും അ​റി​യ​പ്പെ​ടു​ന്ന ആ​ളാ​യി മാ​റി​യെ​ന്നും പ​റ​ഞ്ഞ് സ​ജി ചെ​റി​യാ​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

Related posts