ഹരിപ്പാട്: ചികിത്സ വൈകിയതിനാൽ വീട്ടമ്മ മരിക്കാനിടയായ സംഭവം അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യഡയറക്ടറും അന്വേഷിക്കും. മുതുകുളം വടക്ക് വൃന്ദാവനത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ രാധ(64) മരിക്കാനിടയായ സംഭവമാണ് വിശദമായി പരിശോധിക്കുന്നത്. ചന്ദ്രബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശമുണ്ടായത്. കഴിഞ്ഞ വെളളിയാഴ്ച ഇളയ സഹോദരൻ ഗോപിയുടെ മരണവാർത്തയറിഞ്ഞെത്തിയ രാധ ശ്വാസം മുട്ടലനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഇവരെ കാറിൽ നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ അശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്ന് 108 ആബുലൻസിലാണ് രാധയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആബുലൻസിൽ കയറ്റിയ രാധയെ തട്ടാരന്പലത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തിരമായി എത്തിക്കാനാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ, ആബുലൻസുകാർ ഇത് കൂട്ടാക്കിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ നിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകാൻ തങ്ങൾക്ക് അനുവാദമില്ലെന്നായിരുന്നു ആബുലൻസ് ജീവനക്കാരുടെ വാദം. ഇതുമൂലമുണ്ടായ വാക്കുതർക്കം…
Read MoreCategory: Alappuzha
ഇത് പാടമല്ലെന്റെ ഹൃദയമാണ്… കനത്ത മഴയിൽ വെള്ളം കയറിനൂറനാട് പെരുവേലിൽചാൽ പാടശേഖരത്തിൽ നെൽ കൃഷി നശിച്ചു
ചാരുംമൂട്: നൂറനാട് പെരുവേലിച്ചാൽ പുഞ്ചയിലെ കൊയ്യാറായ 80 ഏക്കർ സ്ഥലത്തെ നെൽകൃഷി കാലവർഷത്തെത്തുടർന്ന് വെള്ളം കയറി നശിച്ചു. കനാൽവെള്ളത്തിന്റെ വരവും അച്ഛൻ കോവിലാറിലെ ആറ്റുവെള്ളവും, മഴവെള്ളവും പുഞ്ചയിലേക്ക് ഒഴുകി എത്തിയതോടെ കൃഷി നശിക്കുകയായിരുന്നു. പെരുവേലിൽ ചാൽ പുഞ്ച ഇപ്പോൾ കായൽ പോലെയായ നിലയിലാണ്. വളരെയധികം പ്രതീക്ഷകളോടെ കടം വാങ്ങിയും, വായ്പയെടുത്തും കൃഷി ഇറക്കിയ കർഷകർ ഇതൊടെ ദുരിതത്തിലായി. നൂറനാട് പുലിമേൽ സ്വദേശികളായ കണ്ണൻക്കര കിഴക്കേതിൽ നന്ദകുമാർ, പുല്ലേൽ പടീറ്റതിൽ ശ്രീനിവാസൻ, പുല്ലേൽ തെക്കേതിൽ രാമചന്ദ്രൻ നായർ, കെട്ടയ്ക്കാട്ടുതറയിൽ രാഘവൻ, ഇടയത്ത് കൗസ്തുഭത്തിൽ ബാബു, വിളയിൽ വടക്കേതിൽ പുരുഷൻ, മോളി ഭവനം ഭാനു, കല്ലുശ്ശേരി വിദ്യാധരൻ, കണ്ണൻ കിഴക്കേതിൽ ബാലൻ, ജിജി ഭവനം സുരേന്ദ്രൻ, പുലിമേൽ കുടുംബശ്രീ വനിതാ സംഘം എന്നിവർ ഇറക്കിയ നെൽകൃഷിയാണ് ഒരു പിടി നെല്ലുപോലും എടുക്കുവാൻ കഴിയാതെ വെള്ളം കയറി നശിച്ചത്. നെല്ല്കൊയ്ത് എടുക്കുവാൻ…
Read Moreപിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം; ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ദയനീയ പരാജയമെന്ന് ആന്റോ ആന്റണി എംപി
പത്തനംതിട്ട: കെവിൻ ജോസഫ് എന്ന യുവാവിനെ ദാരുണ കൊലപാതകത്തിലും കൂട്ടുനിന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനം നടത്തി പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധി സ്ക്വയറിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി മെഴുകുതിരി തെളിയിച്ച് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ദയനീയമായി പരാജയപ്പെട്ടതിന്റെ അവസാനത്തെ ഉദാഹരണമാണ് കെവിന്റെ ദാരുണമായ കൊലപാതകമെന്ന് ആന്റോ ആന്റണി പറഞ്ഞു. . മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻ രാജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എം.ജി കണ്ണൻ, എം.സി ഷെറീഫ്, കെ.ജാസിം കുട്ടി, സജി കൊട്ടക്കാട്, സോജി മെഴുവേലി, ലാലു ജോണ്‍, യൂത്ത് കോണ്‍ഗ്രസ സംസ്ഥാന ജന. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോണ്‍ഗ്രസ്…
Read Moreപ്രസവത്തെത്തുടര്‍ന്നു യുവതി മരിച്ചു; നിലഗുരുതരമായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞ് വീട്ട സ്വകാര്യ ആശുപത്രിയുടെ വീഴ്ചയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ
ഹരിപ്പാട്: പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രാവം മൂലം യുവതി മരിച്ചു. താമല്ലാക്കല്‍ വടക്ക് കാട്ടില്‍ മാര്‍ക്കറ്റ് മംഗലശേരില്‍ പീതാംബരന്റെ മകള്‍ നീതു(അശ്വതി-27)ആണു മരിച്ചത്. പ്രസവത്തിനായി പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കൊളജ് ആശുപത്രിയിലെത്തിച്ച നീതു ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്കു മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയ്ക്കാണു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയന് നടത്തി. രണ്ടാമത്തെ പ്രസവമായിരുന്നു. രക്തസ്രാവം നിലയ്ക്കാതെ വന്നതിനാൽ രാത്രി പന്ത്രണ്ടിനു വീണ്ടും ഒരു ഓപ്പറേഷന് കൂടി നടത്തണമെന്നു ബന്ധുക്കളെ അറിയിച്ചു. പിന്നീട് പുലര്‍ച്ചയോടെ ബന്ധുക്കളെ വിളിച്ചു നില വഷളാണെന്നും കാര്‍ഡിയോളജിസ്റ്റും ഗൈനക്കോളജിസ്റ്റുമുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നും അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. നീതുവിനെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല.…
Read Moreമദ്യപിച്ച് ബൈക്കോടിച്ചതിനെ പരിഹസിച്ചതിന് യുവാവിന്റെ മൂക്കിടിച്ച് തകർത്ത സംഭവം: കേസെടുക്കാൻ എസ്പിയുടെ നിർദേശമുണ്ടായിട്ടും പ്രതിയായ പോലീസുകാരനെ സംരക്ഷിക്കാൻ നീക്കമെന്നാക്ഷേപം
ചേർത്തല: മദ്യപിച്ച് ബൈക്കോടിച്ചതിനെ പരിഹസിച്ചതിന് യുവാവിന്റെ മൂക്കിടിച്ച് തകർത്ത സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടിയില്ലെന്ന് പരാതി. ചെത്തി അറയ്ക്കൽ അനീഷിനെ ആക്രമിച്ച കേസിൽ മാരാരിക്കുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസൽ എ.യേശുദാസിനെയും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരെയും പ്രതികളാക്കി അർത്തുങ്കൽ പോലീസ് കേസെടുത്തെങ്കിലും തുടർനടപടികളില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ 21ന് നടന്ന സംഭവത്തിൽ അർത്തുങ്കൽ പോലീസ് കേസെടുക്കുവാൻ തയാറാവാതിരുന്നതോടെ അനീഷ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ജാമ്യമില്ലാ വകുപ്പിൽ പോലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കി കേസ് റജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ല. മാത്രമല്ല പ്രതിയായ ഉദ്യോഗസ്ഥൻ ഇപ്പോഴും ജോലിയിൽ തുടരുകയുമാണ്. തെളിവുകൾ ശേഖരിച്ചകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പൂർത്തിയാക്കുവാൻ സമയമെടുക്കുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അർത്തുങ്കൽ എസ്ഐ ജിജിൻ ജോസഫ് പറയുന്നത്. എസ്ഐയുടെ റിപ്പോർട്ട് കിട്ടിയാൽ ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നുമാണ്…
Read Moreവാഹനത്തെ മറികടന്നതിന്റെ പേരിൽ ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ലഹരിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു
ചേർത്തല: വാഹനത്തെ മറികടന്നതിന്റെ പേരിൽ ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ ലഹരിസംഘം തടഞ്ഞുനിർത്തി വെട്ടി പരിക്കേൽപ്പിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാർഡ് പുത്തൻപുരയ്ക്കൽ എസ്.തോമസാ (32)ണ് പരിക്കേറ്റ് ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ തീരദേശ റോഡിൽ ചെത്തിയിലായിരുന്നു സംഭവം. തോമസ് ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കിനെ മറികടന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സമീപത്തെ പന്പിൽ പെട്രോൾ അടിക്കുവാൻ തോമസ് കയറിയസമയം തർക്കമുന്നയിച്ചവർ സമീപത്തെ കടയിൽ നിന്നു കത്തിയുമായി വന്ന് തോമസിനെ വെട്ടുകയായിരുന്നു. മുതുകിലും കൈയ്ക്കും കാലിലും വെട്ടേറ്റു. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. പ്രതികളെകുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസ് കൈമാറിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും അർത്തുങ്കൽ എസ്ഐ ജിജിൻ ജോസഫ് പറഞ്ഞു.ു
Read Moreചെങ്ങന്നൂരിൽ 76.27 ശതമാനം പോളിംഗ്; കണക്കുകൾ നിരത്തി മുന്നണികൾ വിജയപ്രതീക്ഷയിൽ
ചെങ്ങന്നൂർ: സംസ്ഥാനത്ത് നടന്നിട്ടുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിൽ നിന്നും പ്രചാരണ തന്ത്രങ്ങളിലും പ്രചാരണത്തിലും വ്യത്യസ്ത പകർന്നതായിരുന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് മുന്നണികൾ രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുണ്ടായിരുന്നു. മറ്റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം കൂടിയാണിതെന്ന പ്രത്യേകത ചെങ്ങന്നൂരിനുണ്ട്. ഇത് കൂടാതെ പ്രചാരണത്തിന് ഏറ്റവും കൂടുതൽ സമയം കിട്ടയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു.തുടർച്ചയായ രണ്ടര മാസത്തെ പ്രചാരണത്തിന് ഒടുവിലാണ് ഇന്നലെ വിധിയെഴുത്ത് നടന്നത്. കോരിചൊരിയുന്ന മഴയിലും ആവേശം വിടാതെ വോട്ടർമാർ പോളിംഗ് സ്റ്റേഷനിൽ എത്തിയത് മുന്നണികളെയും നേതാക്കളെയും ഞെട്ടിച്ചു. എന്നാൽ ശക്തമായ പ്രചാരണത്തിന്റെ പ്രതിഫലനമാണ് പോളിംഗ് കൂടിയതതെന്നാണ് പൊതു വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.36 ശതമാനമായിരുന്നു പോളിംഗ്. അന്ന് മണ്ഡലത്തിൽ ആകെ ഉണ്ടായിരുന്നത് 1,95493 സമ്മതിദായകരായിരുന്നു. ഇതിൽ 1,43,363 വോട്ടർമാരാണ് സമ്മതിദാന അവകാശം വിനയോഗിച്ചത്.…
Read Moreജെസ്നയുടെ തിരോധാനം; കാണാതായിട്ട് ഇന്ന് 68 ദിവസം ; കോൺഗ്രസ് നിയമസഭാ മാർച്ച് ജൂൺ രണ്ടാം വാരം
പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്നയുടെ തിരോധാനം രണ്ടു മാസം പിന്നിട്ടപ്പോൾ സർക്കാർ പ്രഖ്യാപിച്ച അന്വേഷണസംഘം അപര്യാപ്തമാണന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇപ്പേൾ രൂപീകരിച്ച ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഓപ്പറേഷൻ ഹെഡ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ചീഫ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻപിള്ളയുമാണ്. എന്നാൽ ഇവർ തന്നെയാണ് ഈ കേസ് നിലവിൽ അന്വേഷിച്ചുവരുന്നത്. ഐജിയുടെ മേൽനോട്ടം കേസിനു ലഭിക്കുന്നതൊഴിച്ചാൽ അന്വേഷണം നടത്തേണ്ടത് നിലവിലുള്ള സംഘം തന്നെയാണ്. ഈ അന്വേഷണ ടീമിൽ വിദഗ്ധരെ ഉൾപ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല, കഴിഞ്ഞ രണ്ട് മാസമായി യാതൊരു തെളിവും കണ്ടെത്താത്ത ഈ ഉദ്യോഗസ്ഥരെ തന്നെ വീണ്ടും നിയമിച്ചെന്ന് പ്രഖ്യാപിക്കുമ്പോഴും ഈ ഡിവൈഎസ്പി ജൂലൈ 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണെന്നതു പോലും പരിഗണിക്കാതെയുമാണ്…
Read Moreഭാര്യയ്ക്കു വേണ്ടി നിയമവും ചട്ടവും ഉണ്ടാക്കി; സ്വാശ്രയ കോളേജ് ഡയറക്ടറായി മന്ത്രി സുധാകരന്റെ ഭാര്യയെ നിയമിക്കാനുള്ള തീരുമാനം അഴിമതിയെന്ന് ഷുക്കൂര്‍
ആലപ്പുഴ: സ്വാശ്രയ കോളേജ് ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ നിയമിക്കാനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആലപ്പുഴ ഡിസിസി മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ എ.എ. ഷുക്കൂർ. കോളജ് അധ്യാപികയായി വിരമിച്ച മന്ത്രിയുടെ ഭാര്യയ്ക്കു വേണ്ടിയാണ് നിയമവും ചട്ടവും ഉണ്ടാക്കിയത്. കേരളയൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ച സന്ദർഭം നോക്കിയാണ് നിയമനം നടത്തിയിട്ടുള്ളത്. കോളജ് പ്രിൻസിപ്പൽ ആകാനുള്ള യുജിസി യോഗ്യതയും മന്ത്രിയുടെ ഭാര്യയ്ക്കില്ലെന്ന് ഷുക്കൂർ ആരോപിച്ചു. ബന്ധുനിയമനത്തിന്റെ പേരിൽ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന ഇ.പി. ജയരാജന്റെ കേസിനു സമാനമാണ് ഈ നിയമനവും. അഴിമതിയ്ക്കെതിരെ മൈക്കിനു മുന്നിൽ ആദർശം വിളന്പുന്ന സുധാകരൻ ഈ സ്വജനപക്ഷപാത നിയമനത്തിനെതിരെ എന്തുപറയുന്നുവെന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും ഷുക്കൂർ പറഞ്ഞു.
Read Moreവിറ്റ വാഹനം മോഷ്ടിച്ചെടുത്തശേഷം മറിച്ച് വിറ്റു; രണ്ടാം പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: വിറ്റ വാഹനം മോഷ്ടിച്ചെടുത്തശേഷം മറിച്ച് വിറ്റകേസിലെ രണ്ടാം പ്രതി കോഴിക്കോട് ചെറുവള്ളൂർ അയ്യൻകട്ടിപറമ്പ് ട്രിനിറ്റി ഹൗസിൽ അക്ഷയ് സി. ഗ്ളൻ(അപ്പു -26) നെ മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒന്നാംപ്രതി കോഴിക്കോട് കോഴമ്പറത്ത് എരഞ്ഞിക്കൽ അഭിനന്ദി(21) നെ ഏപ്രിൽ 24 ന് പോലീസ് അറസ്റ്റ്ചെയ്തിരുന്നു. അഭിനന്ദിന്റെ ഇന്നോവ കാർ ജനുവരിയിൽ 8.5ലക്ഷം രൂപയ്ക്ക് പന്തളം പൂഴിക്കാട് ചരുവിൽ റെനു ചാക്കോയ്ക്ക് വിറ്റിരുന്നു. ബാക്കി ഒന്നര ലക്ഷം രൂപ കൂടി നൽകാനുണ്ടായിരുന്നു. ആർസി ബുക്ക് അഭിനന്ദിന്റെ കൈവശവുമായിരുന്നു. പറഞ്ഞ സമയത്ത് ബാക്കി തുക നൽകാൻ റെനുവിന് കഴിഞ്ഞില്ല. ഇതിനിടെ ആർസി ബുക്ക് പണയപ്പെടുത്തി 2.5 ലക്ഷം രൂപാ വായ്പയെടുത്തു. കാർ വീണ്ടും പ്രതിയുടെ പേരിലേക്ക് മാറ്റി. ഇതിന് ശേഷം 8.5 ലക്ഷം രൂപയ് മറ്റൊരാൾക്ക് വില്‍ക്കുകയും ചെയ്തു. കഴിഞ്ഞ 11 ന്…
Read More