ആ​ല​പ്പു​ഴയിൽ യുവാവ് വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ; അ​യ​ൽ​വീ​ടി​ന് സ​മീ​പം അ​സ​യ​മ​ത്ത് കാ​ണ​പ്പെ​ട്ട സു​ജി​ത്തി​നെ അയൽവാസി വെട്ടുകയായിരുന്നു

ആ​ല​പ്പു​ഴ: ക​ല​വൂ​രി​ൽ യു​വാ​വ് വെ​ട്ടേ​റ്റു​മ​രി​ച്ചു. ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ല​വൂ​ർ പ്രീ​തി​കു​ള​ങ്ങ​ര ഗോ​പാ​ല​സ​ദ​ന​ത്തി​ൽ സു​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 1.45നാ​യി​രു​ന്നു സം​ഭ​വം.സു​ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്.

അ​യ​ൽ​വീ​ടി​ന് സ​മീ​പം അ​സ​യ​മ​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട സു​ജി​ത്തി​ന് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് 108 ആം​ബു​ല​ൻ​സി​ൽ വെ​ട്ടേ​റ്റ യു​വാ​വി​നെ ആ​ശൂ​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

സം​ഭ​വം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം.

Related posts