വ​രുംത​ല​മു​റ​യ്ക്ക് കാ​ണി​ച്ചുകൊ​ടു​ക്കാ​ൻ ചിത്രങ്ങൾ മാത്രം; അ​ശാ​സ്ത്രീ​യ​മാ​യ ക​ണ്ണി​മാ​ങ്ങ പൊ​ട്ടി​ക്ക​ൽ; നാ​ട്ടു​മാ​വു​ക​ൾ ഓ​ർ​മ​യാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക

പൂ​ച്ചാ​ക്ക​ൽ: നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​യും പാ​ത​യോ​ര​ങ്ങ​ളി​ലെ​യും ക​ണ്ണി​മാ​ങ്ങ​ക​ൾ പ​റി​ക്കു​ന്ന​ത് പ​തി​വു കാ​ഴ്ച. അ​ച്ചാ​റു​ക​ൾ ഇ​ടു​ന്ന​തി​നും മ​റ്റു​മാ​ണ് കൂ​ടു​ത​ലാ​യും ക​ണ്ണി​മാ​ങ്ങ പൊ​ട്ടി​ക്കു​ന്ന​ത്. കു​ല​യോ​ടു കൂ​ടി പ​റി​ക്കു​ന്ന ക​ണ്ണി​മാ​ങ്ങാ​യ്ക്കു മാ​ർ​ക്ക​റ്റി​ൽ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​ന് മാ​വി​ന്‍റെ കൊ​ന്പു​ക​ൾ ഒ​ടി​ച്ചാ​ണ് ക​ണ്ണി​മാ​ങ്ങ പ​റി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പ​റി​ക്കു​ന്ന​തു​മൂ​ലം അ​പൂ​ർ​വം നാ​ട്ടു​മാ​വു​ക​ളു​ടെ നി​ല​നി​ൽ​പ്പി​നു ത​ന്നെ പ്ര​ശ്ന​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. ക​ണ്ണി​മാ​ങ്ങ​ക​ൾ​ക്കാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഇ​ത​ര ജി​ല്ല​ക​ളി​ലെ​യും ക​ന്പ​നി​ക്കാ​ർ മ​ത്സ​രി​ച്ചാ​ണ് ന​മ്മു​ടെ ജി​ല്ല​ക​ളി​ലേ​ക്കു എ​ത്തു​ന്ന​ത്. ഉ​ട​മ​ക​ളി​ൽ നി​ന്നും വ​ള​രെ തു​ച്ഛ​മാ​യ വി​ല​യ്ക്കാ​ണ് ക​ണ്ണി​മാ​ങ്ങ വാ​ങ്ങു​ന്ന​തെ​ങ്കി​ലും മാ​ർ​ക്ക​റ്റു​ക​ളി​ൽ 80രൂ​പ മു​ത​ൽ 120രൂ​പ വ​രെ വി​ല ന​ൽ​കേ​ണ്ടി വ​രു​ന്നു​ണ്ട്. വി​ഷം ഇ​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ വി​റ്റു​തീ​രു​വാ​ൻ പ്ര​യാ​സം ഇ​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഓ​രോ മാ​വിൽനി​ന്നും ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് ക​ണ്ണി​മാ​ങ്ങ​യാണ് ഓ​രോ സീ​സ​ണി​ലും പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ണ്ണി​മാ​ങ്ങ​ക​ളാ​ണ് അ​ച്ചാ​ർ ഉ​ണ്ടാ​ക്കി വി​ദേ​ശ​തത്തേക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തും. സ​ർ​ക്കാ​ർ വ​ക സ്ഥ​ല​ത്തു​ള്ള മാ​വു​ക​ളി​ലെ ക​ണ്ണി​മാ​ങ്ങ…

Read More

കാരണവർ വധക്കേസ്: ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ഷെറിൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: ഭാ​സ്ക​ര കാ​ര​ണ​വ​ർ വ​ധ​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ ഷെ​റി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യാ​ണ് ഷെ​റി​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2009 ന​വം​ബ​ർ ഏ​ഴി​നാ​ണ് കാ​ര​ണ​വേ​ഴ്സ് വി​ല്ല​യി​ൽ ഭാ​സ്ക​ര കാ​ര​ണ​വ​ർ കൊ​ല്ല​പ്പെ​ട്ട​ത്. മ​രു​മ​ക​ളാ​യ ഷെ​റി​നാ​യി​രു​ന്നു കേ​സി​ലെ മു​ഖ്യ​പ്ര​തി. അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ കാ​ര​ണ​വ​രെ ഉ​റ​ക്ക​ത്തി​നി​ടെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഷെ​റി​നു പു​റ​മേ ബാ​സി​ത് അ​ലി, നി​ഥി​ന്‍ എ​ന്ന ഉ​ണ്ണി, ഷാ​നു റ​ഷീ​ദ് എ​ന്നീ​വ​രെ​യും കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ചി​രു​ന്നു.

Read More

ന​രേ​ന്ദ്ര​മോ​ദി​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ഭ​യം; മോഡി രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ജ​ന​ദ്രോ​ഹ​കാ​ര​ൻ ആ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് നടത്തുന്നതെന്ന്കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി

ചെ​ങ്ങ​ന്നൂ​ർ: ന​രേ​ന്ദ്ര​മോ​ദി​യ്ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ഭ​യ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ ജ​ന​ദ്രോ​ഹ​കാ​ര​ൻ ആ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മോ​ഡി ഇ​പ്പോ​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യ്ക്ക് ഒ​പ്പം ന​ട​ക്കേ​ണ്ടി​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നീ​ളു​ന്ന​ത് ന​രേ​ന്ദ്ര​മോ​ഡി​യു​ടെ ഭ​യം കൊ​ണ്ടാ​ണ്. സു​പ്രീം​കോ​ട​തി​യും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ആ​ക്കി മാ​റ്റു​വാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മം ജ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണ്. സ്വാ​ത​ന്ത്ര്യ​പ്രാ​പ്തി​ക്കു ശേ​ഷം രാ​ജ്യം കൈ​വ​രി​ച്ച എ​ല്ലാ നേ​ട്ട​ങ്ങ​ളും മോ​ഡി സ​ർ​ക്കാ​ർ ത​ക​ർ​ത്തു. ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ക​ഴി​വു​കെ​ട്ട സ​ർ​ക്കാ​രാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ മാ​റി​യെ​ന്നും കെ ​സി വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബി ​വി​ജ​യ​കു​മാ​ർ സാ​ധാ​ര​ണ പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​നി​ധി​യാ​ണ്. വി​ജ​യ​കു​മാ​റി​ന്‍റെ വി​ജ​യം കേ​ര​ള​ത്തി​ലെ ദു​ർ​ഭ​ര​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണെ​ന്നു കെ.​സി. പ​റ​ഞ്ഞു. തി​രു​വ​ൻ​വ​ണ്ടൂ​ർ മ​ണ്ഡ​ലം…

Read More

പന്ത്രണ്ട് രൂ​പ​യ്ക്ക് കു​പ്പി​വെ​ള്ളം വി​ൽ​ക്ക​ണ​മെ​ന്ന് ക​മ്പനി ഉ​ട​മ​ക​ൾ;  കു​റ​ഞ്ഞ​വി​ല​യ്ക്ക് ക​ച്ച​വ​ട​ക്കാ​ർ വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഉ​ത്പാ​ദ​ക​ർ

ആ​ല​പ്പു​ഴ: ചി​ല്ല​റ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം 12 രൂ​പ​യ്ക്ക് കു​പ്പി​വെ​ള്ളം വി​ൽ​ക്ക​ണ​മെ​ന്ന് ക​ന്പ​നി ഉ​ട​മ​ക​ൾ പ​റ​യു​ന്പോ​ഴും കു​റ​ഞ്ഞ​വി​ല​യ്ക്ക് ക​ച്ച​വ​ട​ക്കാ​ർ വി​ൽ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഉ​ത്പാ​ദ​ക​ർ. കു​പ്പി​വെ​ള്ള നി​ർ​മാ​ണ ക​ന്പ​നി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ബോ​ട്ടി​ൽ​ഡ് വാ​ട്ട​ർ മാ​ന്യു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ണ് വ്യാ​പാ​രി​ക​ൾ കു​പ്പി​വെ​ള്ളം വി​ല​കു​റ​ച്ച് വി​ൽ​ക്കു​ന്ന കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ പി​ൻ​തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ക്കു​ന്ന​ത്. നി​ല​വി​ൽ 240 ശ​ത​മാ​നം ലാ​ഭ​മാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് കു​പ്പി​വെ​ള്ള വി​ൽ​പ്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. ക​ന്പ​നി​ക​ൾ ഡി​സ്ട്രി​ബ്യൂ​ട്ട​ർ​മാ​ർ​ക്ക് കു​പ്പി​വെ​ള്ളം ന​ൽ​കു​ന്ന വി​ല​യി​ലോ ഡി​സ്ട്രി​ബ്യൂ​ട്ട​ർ​മാ​ർ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വെ​ള്ളം ന​ൽ​കു​ന്ന വി​ല​യി​ലോ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ലാ​ഭ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ 12 രൂ​പ​യ്ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. സോ​മ​ൻ പി​ള്ള പ​റ​ഞ്ഞു.അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ൾ 12 രൂ​പ നി​ര​ക്കി​ൽ കു​പ്പി​വെ​ള്ള വി​ൽ​പ്പ​യ്ക്ക് വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ…

Read More

കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്: ജി​ല്ല​യി​ലെ എ​ക്സൈ​സ്  പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് ഋ​ഷി​രാ​ജ് സിം​ഗ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ എ​ക്സൈ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗി​ന് അ​തൃ​പ്തി. സം​സ്ഥാ​ന​ത്തെ മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കേ​സു​ക​ൾ എ​ടു​ക്കു​ന്ന​ത് ആ​ല​പ്പു​ഴ​യി​ൽ വ​ള​രെ കു​റ​വാ​ണ്. കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്കു​ന്ന കേ​സു​ക​ൾ വ​ള​രെ ചു​രു​ക്ക​മാ​ണെ​ന്നും ക​ണ​ക്കു​ക​ൾ നി​ര​ത്തി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​മാ​സ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു ഋ​ഷി​രാ​ജ് സിം​ഗ്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്നും മ​റ്റും ല​ഭി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ക്കു​ന്ന​തി​ൽ ജി​ല്ല വ​ള​രെ പി​ന്നി​ലാ​ണ്. ക​ഞ്ചാ​വ് ക​ഴി​ഞ്ഞ​വ​ർ​ഷം 63 കി​ലോ​മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. പാ​ല​ക്കാ​ടും, തി​രു​വ​ന​ന്ത​പു​ര​വും, ക​ണ്ണൂ​രും ഇ​തി​നേ​ക്കാ​ളും ഇ​ര​ട്ടി ക​ഞ്ചാ​വ് പി​ടി​കൂ​ടി. 3000 അ​ബ്കാ​രി കേ​സു​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ളൂ. ഇ​ത് തൃ​പ്തി​ക​ര​മ​ല്ല. പ​ത്ത് വ​ർ​ഷം മു​ന്പ് സ്പി​രി​റ്റ് കേ​സു​ക​ൾ​ക്കെ​തി​രെ സ്പെ​ഷ​ൽ ഐ​ജി​യാ​യി താ​ൻ ആ​ല​പ്പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഒ​ട്ടേ​റേ കേ​സു​ക​ളാ​ണ് പി​ടി​ച്ച​ത്. മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, നൂ​റ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്പി​രി​റ്റ് പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് ഇ​വി​ടെ നി​ന്ന്…

Read More

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു; നി​ല​വാ​ര​മു​ള്ള ലോ​ക സി​നി​മ​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​നും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണമെന്ന് ഇ​ന്ദ്ര​ൻ​സ്

അ​ടൂ​ർ:നിലവാരമുള്ള ലോക സിനിമകൾ സാധാരണക്കാരനും കാണാൻ അവസരമൊരുക്കണമെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ്.ര​ണ്ടാ​മ​ത് അ​ടൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ല​ക​ളി​ൽ കോ​മ​ഡി​താ​രം, കു​ട​ക​മ്പി എ​ന്നൊ​ക്കെ ആ​ക്ഷേ​പി​ച്ചി​ട​ത്ത് നി​ന്ന് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അദ്ദേഹം പറഞ്ഞു. അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട സി​നി​മ​ക​ൾ ന​മ്മു​ടെ മു​ന്നി​ൽ എ​ത്തു​ന്നി​ല്ല. നി​ല​വാ​ര​മു​ള്ള ലോ​ക​സി​നി​മ​ക​ൾ സാ​ധാ​ര​ണ​കാ​ർ​ക്കും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്ന​താ​ണ് പ്രാ​ദേ​ശി​ക ച​ല​ചി​ത്ര​മേ​ള​ക​ളു​ടെ പ്ര​സ​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ചി​റ്റ​യം​ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ശ​ബ്ദ മി​ശ്ര​ണ​ത്തി​നു​ള്ള ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വ് പ്ര​മോ​ദ് തോ​മ​സ്, മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ സ​ജീ​വ് പാ​ഴൂ​ർ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബി​ജു, അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഷൈ​നി ജോ​സ്, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​സു​രേ​ഷ്…

Read More

ആ കോളുകളുടെ ഉറവിടം കണ്ടെത്തിയില്ല! ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിച്ചു ബംഗളൂരുവിലെത്തിയ പോലീസ് സംഘം മടങ്ങി

വെ​ച്ചൂ​ച്ചി​റ: കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ചു ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​വും മ​ട​ങ്ങി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ജെ​സ്ന​യു​ടെ സ​ഹോ​ദ​രി​യു​ടെ മൊ​ബൈ​ലി​ലേ​ക്കു വ​ന്ന ര​ണ്ട് ഫോ​ൺ കോ​ളു​ക​ളു​ടെ ഉ​റ​വി​ടം തേ​ടി​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​എ​സ്ഐ​യും സം​ഘ​വും ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്. മൊ​ബൈ​ൽ ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കൊ​ല്ല​മു​ള സ​ന്തോ​ഷ്ക​വ​ല കു​ന്ന​ത്തു​വീ​ട്ടി​ൽ ജ​യിം​സി​ന്‍റെ മ​ക​ളാ​യ ജെ​സ്ന​യെ ക​ഴി​ഞ്ഞ 22നു ​രാ​വി​ലെ 10നാ​ണ് ജെ​സ്ന വീ​ട്ടി​ൽ​നി​ന്നു പോ​യ​ത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു. പി​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്കു പോ​യി​രി​ക്കാ​മെ​ന്നു ക​രു​തി​യെ​ങ്കി​ലും അ​വി​ടെ എ​ത്താ​തെ വ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം.

Read More

ജ​യി​ൽ​മു​റി​ക്ക് പു​റ​ത്തി​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ചു: ജീ​വ​ന​ക്കാ​ര​നെ ത​ട​വു​പു​ള്ളി മ​ർ​ദ്ദി​ച്ചു

മാ​വേ​ലി​ക്ക​ര: ജ​യി​ൽ ജീ​വ​ന​ക്കാ​ര​നെ ത​ട​വു​പു​ള്ളി മ​ർ​ദ്ദി​ച്ചു. മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ർ വി​നീ​ഷ്.​വി(28)​യ്ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ട​വു​കാ​രെ ആ​ഹാ​രം കൊ​ടു​ത്ത് ബ്ലോ​ക്കി​നു​ള്ളി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ത​ട​വു​കാ​ര​നാ​യ ചേ​രാ​വ​ള്ളി സ്വ​ദേ​ശി​യെ​യും കാ​യം​കു​ളം ചേ​രാ​വ​ള്ളി​ൽ കാ​രൂ​ർ​തെ​ക്ക​തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ൻ(43) വി​നീ​ഷി​നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ജ​യി​ൽ​മു​റി​യ്ക്ക് പു​റ​ത്തി​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​നീ​ഷ് നി​ര​സി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ൻ​പും നി​ര​വ​ധി പ്രാ​വ​ശ്യം ജ​യി​ലി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കു​റ​ത്തി​കാ​ട് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പീ​ഡ​ന കേ​സ്, നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ അ​നാ​ശാ​സ്യം, മാ​വേ​ലി​ക്ക​ര ജ​യി​ലി​ൽ സ​ഹ​ത​ട​വു​കാ​ര​നെ മ​ർ​ദ്ദി​ച്ച​കേ​സ്, ആ​ന്പ​ല​പ്പു​ഴ പോ​ലീ​സു​കാ​ര​നെ അ​ക്ര​മി​ച്ച കേ​സ, കാ​യം​കു​ള​ത്ത് അ​ടി​പി​ടി കേ​സ്് തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജി​യി​ലി​ൽ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന ഇ​യാ​ളെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ…

Read More

കെ.​കെ.​ആ​ർ തു​ട​ങ്ങിവച്ച പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് എ​ൽഡിഎ​ഫ് വി​ജ​യം അ​നി​വാ​ര്യ​മെ​ന്ന് മു​കേ​ഷ് എം​എ​ൽ​എ

ചെ​ങ്ങ​ന്നൂ​ർ: കെ.​കെ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങിവച്ച പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷ്. കേ​ര​ളം ഉ​റ്റു​നോ​ക്കി​യ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​കെ ആ​റി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ശു​ദ്ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​വും ജ​ന​ങ്ങ​ളോ​ടു​ള്ള വ്യ​ക്തി ബ​ന്ധ​വും കൊ​ണ്ടാ​ണെ​ന്ന് കെ.​കെ.​ആ​റു​മാ​യു​ള്ള ത​ന്‍റെ വ്യ​ക്തി ബ​ന്ധം അ​നു​സ്മ​രി​ച്ചു കൊ​ണ്ട് മു​കേ​ഷ് പ​റ​ഞ്ഞു. ഒ​രു ജീ​വി​തം ജീ​വി​ച്ച് അ​ഥ​വാ ഒ​രു സ്വ​പ്നം സ​ഫ​ല​മാ​ക്കി​ക്ക​ട​ന്നു പോ​യ ആ​ള​ല്ല കെ.​കെ.​ആ​ർ. 18 മാ​സ​ത്തെ ചു​രു​ങ്ങി​യ കാ​ല​യ​ള​വു​കൊ​ണ്ട് ഒ​രു എം​എ​ൽ​എ​ക്കോ മ​ന്ത്രി​ക്കോ പോ​ലും ചെ​യ്യു​വാ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് അ​ദ്ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ൽ തു​ട​ങ്ങി​വെ​ച്ച​ത്. ചെ​ങ്ങ​ന്നൂ​രി​നു വേ​ണ്ടി അ​ദ്ദേ​ഹം എ​ന്താ​ണോ ആ​ഗ്ര​ഹി​ച്ച​ത്, എ​ന്താ​ണോ പ്ര​വ​ർ​ത്തി​ച്ച​ത് അ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നാം ​ചെ​യ്യേ​ണ്ട​തെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. പ​ല​പ്പോ​ഴും സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന​വ​ര​ല്ല ഒ​രു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​കു​ന്ന​ത് അ​തി​ന​പ്പു​റം നാ​ടി​ന്‍റെ…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ഖ്യാ​പ​നം നീ​ളു​ന്ന​ത് പ്ര​ചാ​രണ​ത്തെ ബാ​ധി​ക്കു​ന്നി​ല്ല; മു​ന്ന​ണി​ക​ൾ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക്

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണെ​ങ്കി​ലും പ്ര​ച​ര​ണ​ത്തെ ഇ​തൊ​ന്നും ബാ​ധി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ തീ​യ​തി പ്ര​ഖ്യാ​പി​ച്ച ശേ​ഷം മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ട​ത്തി​യി​രു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ കൂ​ട്ടി ത​ന്നെ ചെ​ങ്ങ​ന്നൂ​രി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞു. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര സ​മ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​യി​രു​ന്നു മു​ൻ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഉ​യ​ർ​ന്ന് കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ ​പ​രാ​തി ഇ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല പ്ര​ചാ​ര​ണ​ത്തി​ന് സ​മ​യം കൂ​ടി പോ​യി എ​ന്ന ചി​ന്ത​യാ​ണ് എ​ല്ലാ​വ​രി​ലും ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ മു​ൻ കാ​ല​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ പൗ​ര​പ്ര​മു​ഖ​രെ​യും സ​മു​ദാ​യ നേ​താ​ക്ക​ളെ​യും മ​ത പു​രോ​ഹി​ത​ൻ​മാ​രെ​യും മ​റ്റും ക​ണ്ട​തി​ന് ശേ​ഷം സ​മ​യ​കു​റ​വാ​യ​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വാ​ഹ മ​ര​ണ വി​ടു​ക​ളി​ലും മ​റ്റ് പൊ​തു സ്ഥാ​ല​ങ്ങ​ളി​ലും അ​ത്യാ​വ​ശ്യം കാ​ണേ​ണ്ട വോ​ട്ട​ർ​രെ​യും നേ​രി​ൽ ക​ണ്ട് വോ​ട്ട് തേ​ടു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ടു​ള്ള വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​ത് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട​ർ​മാ​രേ…

Read More