ആലപ്പുഴ: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കുട്ടനാട്ടിൽ നടത്തിയ മിന്നൽ പരിശോധന അനധികൃതമായി റസ്റ്റോറന്റിൽ കള്ളുവില്പന നടത്തിയത് കണ്ടെത്തി. പുളിങ്കുന്ന് ഡി ബ്ലോക്കിൽ പടിഞ്ഞാറേ മൂലക്ക് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിൽ നിന്നുമാണ് അനധികൃതമായി വില്പന നടത്തി വന്ന 10 ലിറ്റർ കള്ള് കണ്ടെടുത്തത്്. സംഭവവുമായി ബന്ധപ്പെട്ട് കാവാലം ചെറുകര കൊച്ചുപറന്പ് വീട്ടിൽ ആഷ്ലി ചന്ദ്രനെ പ്രതിയാക്കി കേസ് എടുത്തു. പ്രദേശത്തെ റസ്റ്റോറന്റുകളിൽ ടൂറിസ്റ്റുകൾക്ക് ഇത്തരത്തിൽ അനധികൃതമായി കള്ള് വില്പന നടത്തുന്നതായി പരാതി ഉയർന്നിരുന്നു. ഇയാൾ ദിവസങ്ങളായി എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. റസ്റ്റോറന്റിന്റെ മറവിൽ കള്ള്ഷാപ്പ് പോലെയാണ് പ്രവർത്തിച്ച് വന്നിരുന്നത് ആഷ്ലിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇത്തരത്തിൽ 10 ലിറ്ററോളം കള്ള് കച്ചവടം നടത്തിയതായും മൊഴി നൽകിയിട്ടുണ്ട്. വില്പന നടത്തിയ ഇനത്തിൽ ഇയാളുടെ പക്കൽ നിന്നും 1450 രൂപയും പിടികൂടി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ സ്ക്വാഡ്…
Read MoreCategory: Alappuzha
വാക്സിൻ ക്ഷാമം: ജില്ലാ മൃഗസംരക്ഷണ ഓഫീസിനുമുന്നിൽ ചത്ത താറാവുകളുമായി കർഷകന്റെ ഒറ്റയാൾസമരം
ആലപ്പുഴ: ബാക്ടീരിയ രോഗ ബാധമൂലം ചത്ത താറാവുകളുമായി ജില്ല മൃഗസംരക്ഷണ ഓഫീസിന് മുന്നിൽ കർഷകന്റെ ഒറ്റയാൾ പ്രതിഷേധം. ചെറുതന ആനാരി താനാകണ്ടത്തിൽ ദേവരാജനാണ് രോഗബാധയേറ്റ് ചത്തതാറാവുകളെ വാഹനത്തിൽ ആലപ്പുഴയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നിലെത്തിച്ച് പ്രതിഷേധിച്ചത് 15,000താറാവുകളെ വളർത്തുന്ന ദേവരാജന്റെ 5000ത്തിലധികം താറാവുകൾ ഇതിനോടകം ചത്തതോടെയാണ് പ്രതിഷേധവുമായി കർഷകൻ ജില്ലാ ഓഫീസിനു മുന്നിലെത്തിയത്. പാസ്റ്ററല്ലരോഗ ബാധയേറ്റാണ് ദേവരാജന്റെ താറാവുകൾ ചത്തത്. ഒരു മാസം മുന്പ് മൃഗാശുപത്രിയിൽ ദേവരാജൻ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വാക്സിൻ ലഭിച്ചിരുന്നില്ല. അറ്റാക്കെന്ന് കർഷകർ പറയുന്ന പാസ്റ്ററല്ല രോഗം പടർന്നതോടെ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് താറാവുകളാണ് കർഷകൻറെ മുന്നിൽ പിടഞ്ഞുവീണ് മരിച്ചത്. പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞിരുന്നെങ്കിൽ താറാവുകളുടെ കൂട്ടത്തോടെയുള്ള മരണം ഒഴിവാക്കാനാകുമായിരുന്നെന്നാണ് ദേവരാജൻ പറയുന്നത്. വാക്സിൻ കർഷകർക്ക് ലഭ്യമാക്കുന്നതിൽ മൃഗസംരക്ഷണ വകുപ്പിൻറെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്നാരോപിച്ചാണ് ഇന്നലെ രാവിലെ 11. 15 ഓടെ പെട്ടി വണ്ടിയിൽ ചത്തതാറാവുകളുമായി…
Read Moreജഡ്ജിയുടെ കാറിൽ സ്വകാര്യ ബസ് ഇടിച്ച സംഭവം: സ്വകാര്യബസ് ഡ്രൈവർ റിമാൻഡിൽ; അശ്രദ്ധമായെത്തിയ ബസ് കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്ത് ഇടിക്കുകയായിരുന്നു
ആലപ്പുഴ: ജഡ്ജിയുടെ കാറിൽ സ്വകാര്യ ബസ് ഇടിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഡ്രൈവറെ റിമാൻഡ് ചെയ്തു. അന്പലപ്പുഴ പള്ളിമുക്ക് കാട്ടുപുറം വെളിയിൽ ഷജീറിനെയാണ് ഇന്നലെ വൈകുന്നേരം ആലപ്പുഴ കോടതി റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ ഒന്പതോടെ ഇന്ദിരാ ജംഗ്ഷനിലായിരുന്നു അപകടം. ആലപ്പുഴ എംഎസിടി കോടതി ജഡ്ജിയും സബ് ജഡ്ജിയും സഞ്ചരിച്ചിരുന്ന കാറിൽ മണ്ണഞ്ചേരിയിൽ നിന്ന് ഇരട്ടക്കുങ്ങരയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധമായെത്തിയ ബസ് കാറിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗത്താണ് തട്ടിയത്. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കില്ല. വിവരമറിഞ്ഞെത്തിയ നോർത്ത്പോലീസ് ജീവനക്കാരെയും ബസും കസ്റ്റഡിയിലെടുത്തു. അപകടമുണ്ടായതിനുശേഷം അസ്വാഭാവികരീതിയിൽ ഡ്രൈവർ പെരുമാറിയത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മനപൂർവം അപകടമുണ്ടാക്കിയതിനും ജഡ്ജിയുടെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നഗരത്തിൽ സ്വകാര്യബസുകളുടെ അശ്രദ്ധയോടെയും അമിത വേഗതയോടെയുമുള്ള…
Read Moreഹരിപ്പാട് മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടയ്ക്കുവച്ച ആനയെ വിറ്റസംഭവം: ഡിഎഫ്ഒയുടെ തെളിവെടുപ്പ് ഇന്ന്
ഹരിപ്പാട്: പിരിവെടുത്ത് വാങ്ങി നടയ്ക്കു വച്ച ആനയെ നാട്ടുകാർ അറിയാതെ ദേവസ്വം കമ്മറ്റി മറിച്ചുവിറ്റ സംഭവവുമായി ബന്ധപ്പെട്ട് ഡിഎഫ്ഒയുടെ തെളിവെടുപ്പ് ഇന്ന്. ആനയെ വിറ്റ സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോടതി ഉത്തരവിനെത്തുടർന്നാണ് ഡിഎഫ്ഒ ഇന്ന് തെളിവെടുപ്പിനെത്തുന്നത്. ഹരിപ്പാട് മൂടയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഹരികൃഷ്ണൻ എന്ന ആനയെയാണ് ഒരു വർഷം മുന്പ് മറിച്ചുവിറ്റതായി പരാതിയുയർന്നത്. ആനയുടെ ഒരു കൊന്പ് പഴുപ്പ് കയറി ഉൗരിപ്പോയിരുന്നു. ചികിത്സാ ചെലവും പരിപാലന ചിലവും ദേവസ്വത്തിന് താങ്ങാൻ പറ്റുകയില്ലെന്ന് പറഞ്ഞാണ് ദേവസ്വം കമ്മറ്റിയിലെ ചിലരുടെ താല്പര്യപ്രകാരം പാട്ടത്തിന് നല്കുന്നു എന്നതിന്റെ മറവിൽ ആറ്റിങ്ങൽ സ്വദേശിക്ക് ആനയെ വിൽക്കുകയായിരുന്നുവെന്നാണ് പരാതി. നല്ല ആരോഗ്യമുണ്ടായിരുന്ന ആനയുടെ പരിപാലനത്തിൽ വന്ന പിഴവാണ് കൊന്പിന് പഴുപ്പു കയറാനും മറ്റും കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. മുൻ പ്രസിഡന്റ് വെട്ടുവേനി മഴുപ്പയിൽ നരേന്ദ്ര കാരണവർ അടക്കമുള്ളവരാണ് ഇത് സംബന്ധിച്ച് കോടതിയിൽ കേസ് ഫയൽ…
Read Moreപുനലൂർ-മൂവാറ്റുപുഴ ദേശീയ പാത ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി ജി. സുധാകരൻ
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ അവശേഷിക്കുന്ന പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗം അടുത്ത ഒരു വർഷത്തിനുള്ളിൽതന്നെ നിർമാണം പൂർത്തീകരിക്കുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടികൾ സ്വീകരിച്ചുവരുന്നതായി വകുപ്പുമന്ത്രി ജി. സുധാകരൻ നിയമസഭയിൽ രാജു ഏബ്രഹാം എംഎൽഎയെ അറിയിച്ചു. റോഡ് നിർമാണം സംബന്ധിച്ച് എംഎൽഎ നൽകിയ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019 ഏപ്രിൽ 30 നാണ് നേരത്തേയുള്ള ലോകബാങ്ക് വായ്പാ കരാർ പ്രകാരം പദ്ധതി പൂർത്തീകരിക്കേണ്ടത്. 82 കിലോമീറ്റർ ദൈർഘ്യമുള്ള പുനലൂർ – പൊൻകുന്നം റോഡ് നിർമാണം ലോകബാങ്ക് കരാർ വ്യവസ്ഥ പ്രകാരം പിപിപി (പൊതു സ്വകാര്യ പങ്കാളിത്തത്തോടെ) ആയി നടപ്പിലാക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി ദർഘാസ് പ്രമാണങ്ങളും മറ്റ് രേഖകളും ഉണ്ടാക്കുന്നതിനായി കെഎസ്ടിപിയെ സഹായിക്കുന്നതിന് ട്രാൻസാക്ഷൻ അഡ്വൈസറെയും നിയമിച്ചിരുന്നു. എന്നാൽ ആദ്യം ഈ പ്രവൃത്തി ടെൻഡർ ചെയ്തപ്പോൾ കരാറുകാരിൽ നിന്നും മതിയായ പ്രതികരണം ലഭിച്ചില്ല.…
Read Moreകാടുവിട്ട് വാനരൻമാർ നാട്ടിലേക്ക്; ശല്യം സഹിക്കാനാവാതെ നാട്ടുകാർ; അലക്കി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ എടുത്തോണ്ടു പോകുന്നത് സ്ഥിരംപരിപാടി
റാന്നി: പട്ടാപ്പകൽ കാടുവിട്ട് നാട്ടിലിറങ്ങുന്ന വാനരസംഘം നാട്ടുകാർക്കു തലവേദനയാകുന്നു. അങ്ങാടി പഞ്ചായത്തിലെ മണ്ണാറത്തറ, വലിയകാവ്, ഏഴോലി, കരിയംപ്ലാവ് എന്നിവിടങ്ങളിലാണ് വാനരശല്യം വർധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഇവ കൂട്ടത്തോടെ എത്തി ശല്യമുണ്ടാക്കുന്നു. ജനവാസ മേഖലയിലെ വീടുകളിലാണ് ഇവരുടെ നിത്യസന്ദർശനം. കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക, അലക്കി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ എടുത്തോണ്ടു പോകുക, വയറുകൾ കടിച്ചു പൊട്ടിക്കുക എന്നിവ ചെയ്തു വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. അടുക്കള ഭാഗത്തും വീടിനുള്ളിലും ഇവ കയറാനും ശ്രമിക്കുന്നുണ്ട്. വീടിനു പുറത്തു നിൽക്കുന്ന കുട്ടികൾക്കു നേരെയും വാനരസംഘം ആക്രമണം നടത്തുന്നുണ്ട്. നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. റാന്നി പഞ്ചായത്തിലെ മൂന്നാം വാർഡിലും കുരങ്ങ് ശല്യമുണ്ട്. തീറ്റ തേടി വനത്തിനോട് ചേർന്ന പ്രദേശത്തേയ്ക്ക് കൂട്ടം കൂട്ടമായി ഇവ എത്തുകയാണ്. ഒരാഴ്ചയിലേറെയായി വാനരശല്യം അനുഭവപ്പെടാൻ തുടങ്ങിയിട്ടെന്നും ഇപ്പോൾ ശല്യമേറിയിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
Read Moreക്ഷാമം പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ മൂല്യം പുനർനിർണയിച്ചു; അഞ്ചുരൂപയുടെ പത്രം 50 രൂപയുടെതും.പത്തുരൂപയുടേത് 100 രൂപയുടേതുമായി പുനർമൂല്യ നിർണയം നടത്തിയത്
ആലപ്പുഴ: കുറഞ്ഞ നിരക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ പത്രങ്ങളുടെ മൂല്യം പുനർനിർണയിച്ചു. 50, 100 രൂപ മൂല്യമുള്ള പത്രങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിനായി അഞ്ച് രൂപ, പത്ത് രൂപ, പത്രങ്ങളാണ് മൂല്യമുയർത്തി സീൽ ചെയ്ത് ജില്ലാ സ്റ്റാന്പ് ഓഫീസറുടെ ഒപ്പോടെ വിപണിയിലെത്തിച്ചത്. അഞ്ചുരൂപയുടെ പത്രം 50 രൂപയുടെതും.പത്തുരൂപയുടേത് 100 രൂപയുടേതുമായാണ് പുനർമൂല്യ നിർണയം ചെയ്തിരിക്കുന്നത്. കുറഞ്ഞമൂല്യത്തിലുള്ള പത്രങ്ങളുടെ ക്ഷാമം മൂലം കരാർ ഉടന്പടികൾ, വാടക ചീട്ട്, സമ്മത പത്രം, സാക്ഷ്യപത്രങ്ങൾ, സാമൂഹ്യക്ഷേമപദ്ധതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നടപടികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.പലരും 500 രൂപയുടെയും ആയിരം രൂപയുടെയും പത്രം വാങ്ങിയാണ് ഈ പ്രശ്നം തരണം ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ തന്നെ സംസ്ഥാനത്ത് കുറഞ്ഞ മൂല്യമുള്ള മുദ്രപത്രങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയരുന്നു. ആദ്യഘട്ടത്തിൽ 50തിന്റെയും നൂറിന്റെയും മുദ്രപത്രങ്ങൾക്കാണ് ക്ഷാമം അനുഭവപ്പെട്ടത്. 20തിന്റെയും 10ന്റെയും പത്രങ്ങൾ പകരം നൽകിയാണ് ആധാരം എഴുത്തുകാർ പ്രശ്നം…
Read Moreസിപിഐ പ്രതിനിധികൾക്ക് സമ്മാനമായി ആറന്മുള കണ്ണാടി: ചെലവാക്കുന്നത് ലക്ഷങ്ങൾ; ചെലവു വഹിക്കുന്നത് ഗസറ്റഡ് ഓഫീസർമാരുടെ സംഘടന
ആറന്മുള: കൊല്ലത്തു നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കു മുഴുവൻ സമ്മാനമായി ആറന്മുള കണ്ണാടി ലഭിക്കും. 1000 രൂപ വീതം വിലയുള്ള 1000 കണ്ണാടിയുടെ നിർമാണമാണ് ആറന്മുളയിൽ നടക്കുന്നത്.സിപിഐയുടെ സംഘടനയായ കേരള ഗവൺമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷനാണ് കണ്ണാടി സംഭാവന ചെയ്തിരിക്കുന്നത്. ഇതിനുള്ള മുഴുവൻ ഫണ്ടും സംഘടന കണ്ടെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികൾക്കും വിദേശരാജ്യങ്ങളിൽ നിന്നുള്ള സൗഹാർദ പ്രതിനിധികൾക്കും അടക്കം സമ്മാനിക്കുന്നതിനായി 1000 കണ്ണാടിക്കുള്ള ഓർഡർ ആറന്മുളയിലെ കണ്ണാടി ശില്പികൾക്കു ലഭിച്ചു. ഒരു കണ്ണാടിക്ക് 1000 രൂപ വില കണക്കാക്കുന്നു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ ആറന്മുളയിലെ മണികണ്ഠ ഹാൻഡി ക്രാഫ്റ്റ് സന്ദർശിച്ച് കണ്ണാടിയുടെ നിർമാണം വിലയിരുത്തി.
Read Moreബിജെപി-ബിഡിജെഎസ് തർക്കം : അനുനയ ചർച്ചകൾ അണിയറയിൽ ഉൗർജിതം; അർഹമായ പദവികൾ ലഭിച്ചേക്കുമെന്ന് സൂചന
യു.ആർ. മനു മാവേലിക്കര: ബിജെപി-ബിഡിജെഎസ് പ്രശ്നം പരിഹാരത്തിലേക്ക്. ബിജെപിയും എൻഡിഎയും തങ്ങളോട് അവഗണന കാണിക്കുന്നു എന്ന ആരോപണം നേരത്തെ നിലനിന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർഥിയോട് ബിഡിജഐസ് നിസഹകരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് എൻഡിഎയുടെ സഖ്യകക്ഷിയായ ബിഡിജഐസിന് അർഹമായ പദവികൾ ലഭിച്ചേക്കുമെന്ന് സൂചന. ഇതിനായി ബിഡിജഐസിന്റ മീഡിയേറ്ററായി മൈസൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രമ മഠാധിപതിയുടെ ഒപ്പം ഇപ്പോൾ രാജ്യസഭ അംഗമായ വി.മുരളീധരനും, ബിജെപി കേന്ദ്ര നേതൃത്വവുമായിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഏഴോളം പേരുടെ ലിസ്റ്റുകൾ പ്രഖ്യാപിക്കും. ബിഡിജഐസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു നാളീകേര വികസന കോർപ്പറേഷൻ ചെയർമാൻ, ബിഡിജഐസ് സംസ്ഥാന വൈസ് പ്രസിഡന്റ് പത്മകുമാർ പത്തനംതിട്ട ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ, കെപിഎംഎസ് സംസ്ഥാന രക്ഷാധികാരിയും ബിഡിജഐസ് ജനറൽ സെക്രട്ടറിയുമായ റ്റി.വി.ബാബു, ട്രഷറാർ ഏ.ജി.തങ്കപ്പൻ എന്നിവർ സ്പൈസസ് ബോർഡ് അംഗം, ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ്…
Read Moreപാർശ്വവത്കരിക്കപ്പെട്ട ജനതയുടെ പ്രതിഷേധത്തെ ബിജെപി ചോരയിൽ മുക്കിക്കൊല്ലുന്നു: കാനം രാജേന്ദ്രൻ
ചെങ്ങന്നൂർ: പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതിഷേധത്തെ ചോരയിൽ മുക്കി കൊല്ലുവാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചെങ്ങന്നൂർ മണ്ഡലത്തിലെ സിപിഐ ബൂത്ത് സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശിയതലത്തിൽ നടക്കുന്ന ദളിത് പ്രക്ഷോഭത്തോട് ഇതേ സമീപനമാണ് ബിജെപിയ്ക്ക് ഉള്ളത്. കോണ്ഗ്രസിന്റെയും ബിജെപിയുടേയും സാന്പത്തിക നയങ്ങൾക്കെതിരെയുള്ള വികസന ബദലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്നത്. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വൻ തോതിൽ വോട്ട് വർധിച്ചതും എൽഡിഎഫിന് മാത്രമാണ്. മത നിരപേക്ഷത സംരക്ഷിക്കുന്നത് എൽഡിഎഫ് ആണെന്ന് മതന്യൂനപക്ഷങ്ങൾക്ക് ബോധ്യപ്പെട്ടതിനുള്ള തെളിവാണിതെന്നും കാനം പറഞ്ഞു. പെട്രോളിയും ഉൽപ്പന്നങ്ങളുടെ വില വർധനവ് കാർഷിക, മത്സ്യ മേഖലകൾക്ക് തിരിച്ചടിയാണ്. തൻമൂലം വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും. കോർപ്പറേറ്റുകൾക്ക് വൻ ആനുകൂല്യം പ്രഖ്യാപിക്കുന്ന കേന്ദ്ര സർക്കാർ കർഷകർക്ക് നേരെ വെടിയുണ്ട ഉതിർക്കുകയാണെന്നും കാനം പറഞ്ഞു. കെ.എസ.് രവി…
Read More