കു​ട്ട​നാ​ട്ടി​ൽ റ​സ്റ്ററ​ന്‍റി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത ക​ള്ള് വി​ല്പ​ന; ഒ​രാ​ൾ പി​ടി​യി​ൽ; ടൂറിസ്റ്റുകൾക്ക് വേണ്ടി കള്ള് വിൽപന  നടത്തുന്നുവെന്ന പരാതിയിലാണ് നടപടി

ആ​ല​പ്പു​ഴ: എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന അ​ന​ധി​കൃ​ത​മാ​യി റ​സ്റ്റോ​റ​ന്‍റി​ൽ ക​ള്ളു​വി​ല്പ​ന ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി. പു​ളി​ങ്കു​ന്ന് ഡി ​ബ്ലോ​ക്കി​ൽ പ​ടി​ഞ്ഞാ​റേ മൂ​ല​ക്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന റ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്തി വ​ന്ന 10 ലി​റ്റ​ർ ക​ള്ള് ക​ണ്ടെ​ടു​ത്ത​ത്്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​വാ​ലം ചെ​റു​ക​ര കൊ​ച്ചു​പ​റ​ന്പ് വീ​ട്ടി​ൽ ആ​ഷ്ലി ച​ന്ദ്ര​നെ പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്തു.

പ്ര​ദേ​ശ​ത്തെ റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ ടൂ​റി​സ്റ്റു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ള്ള് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​യാ​ൾ ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. റ​സ്റ്റോ​റ​ന്‍റി​ന്‍റെ മ​റ​വി​ൽ ക​ള്ള്ഷാ​പ്പ് പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച് വ​ന്നി​രു​ന്ന​ത് ആ​ഷ്ലി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് ഇ​ത്ത​ര​ത്തി​ൽ 10 ലി​റ്റ​റോ​ളം ക​ള്ള് ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ല്പ​ന ന​ട​ത്തി​യ ഇ​ന​ത്തി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 1450 രൂ​പ​യും പി​ടി​കൂ​ടി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​റോ​ബ​ർ​ട്ട്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​റ്റ്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കു​ഞ്ഞു​മോ​ൻ, ദി​ലീ​പ്,സ​ജി​മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​വി​കു​മാ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ വി​പി​ന ച​ന്ദ്ര​ൻ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts