റോഡിലൂടെ നടന്നു വരുകയായിരുന്ന പന്ത്രണ്ടു വയസുകാരിയെ  പീ​ഡിപ്പിക്കാൻ ശ്ര​മിച്ചക്കേ​സി​ൽ 61 കാ​ര​ൻ പി​ടി​യി​ൽ 

 തി​രു​വ​ല്ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്കു നേ​രെ പീ​ഡ​ന​ശ്ര​മം, 61 കാ​ര​ൻ​അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല കി​ഴ​ക്കു​മു​റി​യി​ൽ ചോ​തി​യി​ൽ വി​ജ​യ​നെ​യാ​ണ് തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ 15ന് ​രാ​വി​ലെ എ​ട്ടോ​ടെ ക്ഷേ​ത്ര​ത്തി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന 12 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യോ​ട് അ​ശ്ലീ​ല ചു​വ​യു​ള്ള ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്ത് സ്പ​ർ​ശി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. ഭ​യ​ന്നോ​ടി​യ പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് ഇ​യാ​ളെ യാ​ദൃ​ച്ഛിക​മാ​യി ക​ണ്ട പെ​ൺ​കു​ട്ടി വീ​ട്ടി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്നു പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ഇ​യാ​ളെ പോ​സ്കോ നി​യ​മ​പ്ര​കാ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​ജ​യ​നെ റി​മാ​ൻ​ഡു ചെ​യ്തു.

Read More

ക​ട​ലി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കായി വീണ്ടും തെര​ച്ചി​ൽ തു​ട​ങ്ങി ;  സി​ജി – അ​സ്ലി ദമ്പതിക​ളു​ടെ മ​ക​ൻ ആ​സി​ഫി​നെയാണ് കാണാതായത്

തു​റ​വൂ​ർ: അ​ന്ധ​കാ​ര​ന​ഴി ക​ട​ലി​ൽ കാ​ണാ​താ​യ കു​ട്ടി​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു. കു​ത്തി​യ​ത്തോ​ടു പ​ഞ്ചാ​യ​ത്ത് എ​ഴാം വാ​ർ​ഡി​ൽ നാ​ളി​കാ​ട്ടു താ​മ​സി​ക്കു​ന്ന നി​ക​ർ​ത്തി​ൽ സി​ജി – അ​സ്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​സി​ഫി​നെ(13)​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ട​ലി​ൽ കാ​ണാ​താ​യ​ത്. അ​ർ​ദ്ധ​രാ​ത്രി​വ​രെ പോ​ലീ​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ട​ലി​ൽ അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ഇ​ന്നു​രാ​വി​ലെ മു​ത​ൽ വീ​ണ്ടും തി​ര​ച്ചി​ലാ​രം​ഭി​ച്ചി​ട്ടു​ണ്ട്. നേ​വി, കോ​സ്റ്റ്ഗാ​ർ​ഡ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് രാ​വി​ലെ മു​ത​ൽ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും മ​ന്ത്രി തി​ലോ​ത്ത​മ​നും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും പോ​ലി​സു​ദ്ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​ത്തി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. പ​ട്ട​ണ​കാ​ടു ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ എ​ട്ടാം​ക്ലാ​സു വി​ദ്യാ​ർ​ഥി​യാ​ണ് ആ​സി​ഫ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സി​ജി​യു​ടെ കു​ടും​ബം അ​ന്ധ​കാ​ര​ന​ഴി ബീ​ച്ചി​ൽ എ​ത്തി​യ​ത്. ഇ​വ​ർ ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വൈ​കു​ന്നേ​രം ആ​റോ​ടെ ആ​സി​ഫും സ​ഹോ​ദ​ര​നും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ സ​മീ​പ​ത്തു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു പൊ​ന്തു​വ​ള്ള​ക്കാ​ര​ൻ ഒ​രാ​ളെ ര​ക്ഷ​പെ​ടു​ത്തി. തു​ട​ർ​ന്ന്…

Read More

അ​റ​വ് മാ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും കക്കൂസ് മാലിന്യങ്ങളും  ക​നാ​ലി​ൽ ത​ള്ളു​ന്നു;  ദുർഗന്ധവും ജ​ല​രോ​ഗ​ങ്ങ​ൾ പ​ക​രു​മോ​യെ​ന്ന ആ​ശ​ങ്ക​യിൽ നാ​ട്ടു​കാ​ർ

അ​ടൂ​ർ: അ​റ​വ് മാ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​നാ​ൽ വെ​ള്ള​ത്തി​ൽ കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. കെ​ഐ​പി 14-ാം മൈ​ൽ വ​ഴി ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന ക​നാ​ലി​ന്‍റെ ഷ​ട്ട​റി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു കി​ട​ന്നാ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ശാ​പ്പ് ചെ​യ്യു​ന്ന അ​റ​വു​മാ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ക​നാ​ലി​ൽ ത​ള്ളു​ന്ന​ത്. ന​ഗ​ര​സ​ഭ ഭാ​ഗ​ത്താ​ണ് ക​നാ​ൽ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്ക​ട​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് ക​നാ​ലി​ൽ ത​ള്ളു​ന്നു​ണ്ട്. ഇ​ങ്ങ​നെ കൊ​ണ്ടി​ടു​ന്ന ക​വ​റു​ക​ളി​ൽ വെ​ള്ളം ക​യ​റി വീ​ർ​ത്ത് ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് വ​മി​ക്കു​ന്ന​ത്. അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സ്ലോ​ട്ട​ർ ഹൗ​സ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​റ​വ് മാ​ടു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഏ​റെ​യും ക​നാ​ലി​ൽ ത​ള്ളു​ന്ന​ത്. കൂ​ടാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ശൗ​ചാ​ല​യ മാ​ലി​ന്യ​ങ്ങ​ൾ ടാ​ങ്ക​ർ ലോ​റി​ക​ളി​ൻ കൊ​ണ്ടു​വ​ന്ന് ക​നാ​ലി​ൽ ഒ​ഴു​ക്കു​ന്നു​ണ്ട്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കു​ന്ന​തി​നും തു​ണി​ക​ൾ അ​ല​ക്കു​ന്ന​തി​നും ക​നാ​ൽ വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ക​നാ​ൽ വെ​ള്ളം സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും…

Read More

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി വേ​ന​ൽ​ക്കു​ളി ; നീ​ർ​ച്ചാ​ലു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കി കു​ട്ടി​ക​ളു​ടെ വേ​ന​ൽ​ക്കു​ളി​ക​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ന​ദി​യി​ലു​ട​നീ​ളം അ​പ​ക​ട​ക്കു​ഴി​ക​ളാ​ണ്. മ​ണ​ൽ​വാ​ര​ൽ മൂ​ല​മു​ണ്ടാ​യ ചെ​ളി​ക്കു​ഴി​ക​ളും ന​ദി​യു​ടെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​ലു​ണ്ടാ​യ മാ​റ്റ​വും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണിച്ചു​വ​രു​ത്തു​ന്ന​താ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വേ​ന​ൽ​ച്ചൂ​ടി​ന് ആ​ശ്വാ​സ​മേ​കി ന​ദി​യി​ലേ​ക്ക് ചാ​ടു​ന്ന​വ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. പ​ന്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ളി​ൽ നീ​രൊ​ഴു​ക്ക് കു​റ​വാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ലേ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. മ​ണ​ൽ​ക്കു​ഴി​ക​ളി​ലും ചെ​ളി​ക്കു​ണ്ടു​ക​ളി​ലു​മാ​ണ് വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത്. ഇ​തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ചെ​ന്നു ചാ​ടു​ന്ന​ത്. ന​ദി​യു​ടെ ഗ​തി മ​ന​സി​ലാ​ക്കാ​തെ ഇ​റ​ങ്ങു​ന്ന​വ​ർ അ​പ​ക​ട​ങ്ങ​ളി​ലേ​ക്കാ​ണ് ചെ​ന്നു ചാ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ക​ഴി​ഞ്ഞ​യി​ടെ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യി. ന​ദി​യി​ലെ നീ​രൊ​ഴു​ക്കി​ന്‍റെ ഗ​തി മാ​റി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലും ഭ​യ​ന്നാ​ണ് കു​ളി​ക്കാ​നും മ​റ്റും ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​ളി​ക്ക​ട​വു​ക​ളി​ലൊ​ഴി​കെ അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്. പ​ല​യി​ട​ത്തും ന​ദി​യി​ൽ മ​ണ​ൽ മാ​റി ചെ​ളി​ക്കു​ണ്ടു​ക​ളാ​ണ്. ചെ​ളി​ക്കു​ണ്ടു​ക​ളി​ൽ കാ​ൽ​ച​വി​ട്ടി​യാ​ൽ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് ചെ​ന്നു വീ​ഴു​ന്ന​ത്.…

Read More

മകളാണ് മറക്കരുത്…! സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ മാ​താ​വും കാ​മു​ക​നും പി​ടി​യി​ൽ; സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​റ​യൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​താ​വും മാ​താ​വി​ന്‍റെ കാ​മു​ക​നും അ​റ​സ്റ്റി​ൽ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും 12 വ​യ​സു​കാ​രി​യു​മാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ പൂ​മം​ഗ​ലം ഇ​ട​ക്കു​ളം വ​ലി​യ​വീ​ട്ടി​ൽ ച​ന്തു എ​ന്നു​വി​ളി​ക്കു​ന്ന സ​ന്തോ​ഷി​നേ​യും (39) പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​നേ​യു​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ചൈ​ൽ​ഡ് ലൈ​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്നു​ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി പി​ടി​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കു​ടും​ബ​ക​ല​ഹ​ത്തെ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ക​ന്നാ​ണ് ക​ഴി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചാ​ണ് പ​ഠ​നം ന​ട​ത്തി​വ​രു​ന്ന​ത്. മാ​താ​വ് ഹോം ​ന​ഴ്സാ​യി തൃ​ശൂ​രി​ൽ ജോ​ലി​ചെ​യ്തു​വ​ന്നി​രു​ന്ന വീ​ടി​ന്‍റെ അ​യ​ൽ വാ​സി​യാ​യ സ​ന്തോ​ഷു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ജോ​ലി​നി​ർ​ത്തി മ​ട​ങ്ങി​യെ​ങ്കി​ലും സ​ന്തോ​ഷു​മാ​യി അ​ടു​പ്പം തു​ട​ർ​ന്നു. സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് പെ​ണ്‍​കൂ​ട്ടി​യു​ടെ മാ​താ​വ് മ​ക​ളു​മാ​യി തൃ​ശൂ​ർ വ​ട​ക്ക​ഞ്ചേ​രി​യി​ലു​ള്ള ലോ​ഡ്ജി​ൽ സ​ന്തോ​ഷു​മാ​യി താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ സ​ന്തോ​ഷ് ഉ​പ​ദ്ര​വി​ക്കാ​ൻ…

Read More

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; സ്വ​ബോ​ധ​മി​ല്ലാ​ത്ത​വ​ർ ചെ​യ്യു​ന്ന പ​ണി​യാ​ണ് മോ​ദി ചെ​യ്യു​ന്ന​തെന്ന് എം.​എം. മ​ണി

ചെ​ങ്ങ​ന്നൂ​ർ: സ്വ​ബോ​ധ​മി​ല്ലാ​ത്ത​വ​ർ ചെ​യ്യു​ന്ന പ​ണി​യാ​ണ് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. എ​ൽ​ഡി എ​ഫ് എ​ണ്ണ​ക്കാ​ട് തെ​ര​ഞ്ഞെ​ടു​പ്പു ക​ണ്‍​വ​ൻ​ഷ​ൻ എ​ണ്ണ​ക്കാ​ട് ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സം​ര​ക്ഷ​ണം മ​നു​ഷ്യ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. മ​ന​ഷ്യ​നെ പ​ച്ച​യ്ക്ക് തി​ന്നു​ന്ന​വ​രു​ടെ ഭ​ര​ണം അ​വ​സാ​നി​ച്ചേ പ​റ്റൂ. മോ​ദി​യു​ടെ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ര​വ് ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് മു​സ്ലീ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യാ​ണ്. മോ​ദി ഇ​ന്ത്യ​യെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു. രാ​ജ്യ​മാ​കെ ക​ർ​ഷ​ക തൊ​ഴി​ലാ​ളി പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ചേ​ർ​ന്നാ​ണ് ഇ​വ​രു​ടെ ക​ഞ്ഞി​കു​ടി മു​ട്ടി​ച്ച​ത്. ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​രു​ടെ ക​യ്യി​ൽ ഇ​ന്ത്യ​യെ കൊ​ണ്ടെ​ത്തി​ച്ച സാ​മ​ദ്രോ​ഹി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രെ​ന്നും ഈ ​ര​ണ്ടു കൂ​ട്ട​രി​ൽ നി​ന്നു​മു​ള്ള മോ​ച​ന​ത്തി​നാ​യി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ൾ ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രേ​ണ്ട കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ധു എ​ണ്ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ  90-ാമ​ത് വീ​ട് തെ​ങ്ങും​കാ​വ് സ്വ​ദേ​ശി  ഡോ​ള​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ. ​എം എ​സ് സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന ര​ഹി​ത​ര്‍​ക്കു പ​ണി​തു ന​ല്‍​കു​ന്ന 90-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി. ​കെ. നി​ര്‍​വ​ഹി​ച്ചു. തെ​ങ്ങും​കാ​വ് തോ​ണി​ക്കു​ഴി​യി​ല്‍ ഡോ​ള​മം ചെ​ല്ല​പ്പ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടു ന​ല്‍​കി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന ചെ​ല്ല​പ്പ​ന്‍റെ ആ​ശു​പ​ത്രി ചി​ല​വു​ക​ള്‍​മൂ​ലം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് വീ​ടു പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​റ്റാ​തെ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ലാ​സ്റ്റി​ക് ഷെ​ഡി​നു​ള്ളി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ജി​ഷ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വീ​ടു പൂ​ര്‍​ത്തീ​ക​രി​ച്ച് ന​ല്‍​കി​യ​ത്. ച​ട​ങ്ങി​ല്‍ പ്ര​മാ​ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, വാ​ര്‍​ഡം​ഗം കെ.​കെ. നെ​ഹൃ, ടി. ​ജെ. മാ​ത്യു, കെ. ​പി. ജ​യ​ലാ​ല്‍, വി​ഇ​ഒ അ​നീ​ഷ് കു​മാ​ര്‍, ര​ഞ്ജു​ഷാ സ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു; കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു; എന്നിട്ടും പത്തനംതിട്ട വ​ര​ൾ​ച്ച ബാ​ധി​ത പട്ടികയിൽ നിന്നും പുറത്ത് 

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തു വ​ര​ൾ​ച്ച ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര​പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷം അ​ധി​ക​മാ​യി ല​ഭി​ച്ചു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ല​ട​ക്കം വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​താ​യും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​താ​യും ആ​ക്ഷേ​പം. ആ​ല​പ്പു​ഴ, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളെ​യാ​ണ് വ​ര​ൾ​ച്ച ബാ​ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. മ​ഴ​യു​ടെ കു​റ​വ്, ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ​യും ഭൂ​ജ​ല​ത്തി​ന്‍റെ​യും ല​ഭ്യ​ത​ക്കു​റ​വ്, ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റം തു​ട​ങ്ങി​യ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ഖ്യാ​പ​നം. ഇ​ടു​ക്കി ജി​ല്ല​യ്ക്കു മ​ല​യോ​ര​മേ​ഖ​ല​യെ​ന്ന പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യും ന​ൽ​കി. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട​യി​ൽ വ​ര​ൾ​ച്ച​യു​ടെ രൂ​ക്ഷ​ത കൂ​ടു​ത​ലാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​ട്ടും പ​ത്ത​നം​തി​ട്ട​യി​ലെ മ​ഴ​യു​ടെ ക​ണ​ക്കി​ലാ​ണ് പി​ന്ത​ള്ള​പ്പെ​ട്ട​തെ​ന്നും പ​റ​യു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​വും വ​ട​ക്കു കി​ഴ​ക്ക​ൻ കാ​ല​വ​ർ​ഷ​വും…

Read More

വേ​ന​ൽ​കാ​ലം ന​ദി ഒ​രു ജീ​വ​ൻ കൂ​ടി ക​വ​ർ​ന്നു; ക​ക്കാ​ട്ടാ​റ്റി​ൽ  കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

സീ​ത​ത്തോ​ട്: വേ​ന​ൽ​കാ​ല​ത്ത് ന​ദി ഒ​രു ജീ​വ​ൻ കൂ​ടി ക​വ​ർ​ന്നു. സീ​ത​ത്തോ​ട് ക​ക്കാ​ട്ടാ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ബാ​ല​ൻ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു. ചി​റ്റാ​ർ കോ​ളു​പ്പ​റ റെ​ജി​യു​ടെ മ​ക​ൻ റി​ച്ചു റെ​ജി (14) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു മ​ണി​യോ​ടെ ക​ക്കാ​ട് ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​വ​ർ​ഹൗ​സി​ന് സ​മീ​പ​മു​ള്ള ഭാ​ഗ​ത്ത് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ക​ക്കാ​ട് ഉ​ല്പാ​ദ​ന​ത്തി​നു ശേ​ഷം തു​റ​ന്നു വി​ടു​ന്ന വെ​ള്ള​മാ​ണി​ത്. മ​രി​ച്ച റി​ച്ചു​വി​ന്‍റെ ബ​ന്ധു​ക്ക​ള​ട​ക്കം ധാ​രാ​ളം പേ​ർ കു​ളി​ക്കാ​നു​ണ്ടാ​യി​രു​ന്നു. ക​ക്കാ​ട്ടാ​റ്റി​ലേ​ക്കു​ള്ള കി​ണ​റ്റി​ൽ കാ​ൽ വ​ഴു​തി​വീ​ണാ​ണ് റി​ച്ചു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സം​യോ​ജി​ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. മ​രി​ച്ച റി​ച്ചു റെ​ജി അ​ൾ​ത്താ​ര ബാ​ല​നാ​യി​രു​ന്നു. ഓ​ശാ​ന ഞാ​യ​റാ​ഴ്ച്ച​യും സ​ജീ​വ​മ​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. ചി​റ്റാ​ർ ലി​റ്റി​ൽ എ​യ്ഞ്ച​ൽ​സ് സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ് ടൈ​നി. സ​ഹോ​ദ​ര​ൻ റോ​ഷ​ൻ. വേ​ന​ൽ​കാ​ല​ത്ത്…

Read More

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ഖ്യാ​പ​നം നീ​ളു​ന്നു, സ്ഥാ​നാ​ർ​ഥി​ക​ൾ വി​യ​ർ​ക്കു​ന്നു

ഡൊ​മ​നി​ക് ജോ​സ​ഫ് ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​വാ​ൻ താ​മ​സി​ക്കു​ന്ന​ത് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും അ​ണി​ക​ൾ​ക്കും ഒ​രു പോ​ലെ ത​ല​വേ​ദ​ന​യാ​കു​ന്നു. ഏ​പ്രി​ൽ അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ണു​മെ​ന്ന രീ​തി​യി​ലാ​ണ് മു​ന്ന​ണി​ക​ൾ കാ​ര്യ​ങ്ങ​ൾ നീ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​ത് മു​ന്ന​ണി​ക​ളെ ഒ​രു പോ​ലെ കു​ഴ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രോ സ്ഥാ​നാ​ർ​ഥി​യും മു​ന്ന​ണി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ബ​ഹു​ദൂ​രം മു​ന്നോ​ട്ട് പോ​യി ക​ഴി​ഞ്ഞു. സാ​ധാ​ര​ണ​യാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ നോ​മി​നേ​ഷ​ൻ ന​ൽ​കി​യ ശേ​ഷം ന​ട​ത്തി​യി​രു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധി​ക​വും പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്പേ ന​ട​ത്തി ക​ഴി​ഞ്ഞു. തെ​രെ​ഞ്ഞെ​ടു​പ്പ് നീ​ളു​ന്ന​ത് അ​നു​സ​രി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ധ്വാ​ന​വും ചി​ല​വും വ​ർ​ദ്ധി​ക്കു​ക​യാ​ണ്. ഒ​രോ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ബൂത്ത് തല പ്രവർത്തനങ്ങളുമായി എൽഡിഎഫ് സ്ഥാനാർഥി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ജി​ചെ​റി​യാ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യ​തോ​ടെ പാ​ർ​ട്ടി സം​വി​ധാ​നം ഏ​റെ സ​ജീ​വ​മാ​യി. ബൂ​ത്ത് ക​മ്മ​റ്റി​ക​ൾ വ​രെ…

Read More