ചെങ്ങന്നൂർ: ബിഡിജെഎസ്, എസ്എൻഡിപി നേതൃത്വവുമായി എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ രഹസ്യ ചർച്ച നടത്തി. ചർച്ച നടന്നത് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയോട് സഹകരിക്കാതെ അതൃപ്തി പ്രകടിപ്പിക്കാമെന്ന തീരുമാനം എടുത്ത നിയോജക മണ്ഡലം യോഗത്തിന് പിന്നാലെ. ഇന്നലെ രാത്രി ഗവ.ഐ.ടി.ഐ ജംഗ്ഷന് സമീപമുള്ള ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജി.ഗോപകുമാർ, സുഭാഷ് വാസു, സംസ്ഥാന കൗണ്‍സിൽ അംഗം സിനിൽ മുണ്ടപ്പള്ളി, എസ്എൻഡിപി ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ.പി.ശ്രീരംഗം, കണ്‍വീനർ സുനിൽവള്ളിയിൽ, വൈസ് ചെയർമാൻ വിജീഷ് മേടയിൽ എന്നിവരുമായാണ് സജി ചെറിയാൻ ചർച്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളിൽ തീരുമാനമായതായാണ് സൂചന. ഇന്നലെ ചെങ്ങന്നൂർ എസ്എൻഎൻഡിപി യൂണിയൻ ഓഫീസിൽ സംസ്ഥാന ഭാരവാഹികൾ അടക്കം പങ്കെടുത്ത ബിഡിജെഎസ് നിയോജക മണ്ഡലം യോഗം നടന്നിരുന്നു. നേരത്തെ ചെങ്ങന്നൂരിലെ എസ്എൻഡിപി-ബിഡിജെഎസ് ഭാരവാഹികൾ സജി ചെറിയാനുമായി…
Read MoreCategory: Alappuzha
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: പ്രഖ്യാപനത്തിനു മുമ്പേ മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം സജീവം
ഡൊമനിക് ജോസഫ് ചെങ്ങന്നൂർ: ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ചെങ്ങന്നൂരിൽ മുന്നണികളും സ്ഥാനാർഥികളും സജീവം. സാധാരണയായി പ്രഖ്യാപനം വന്നുകഴിഞ്ഞ് നാമനിർദ്ദേശ പത്രികകൾ നൽകുവാനുള്ള അവസാന നിമിഷങ്ങളിലാണ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. എന്നാൽ ചെങ്ങന്നൂരിൽ സ്ഥിതി നേരെ മറിച്ചായിരുന്നു. മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വിയോഗം ഉണ്ടായതിന് തൊട്ടടുത്ത ദിവസം മുതൽ ഉപതെരഞ്ഞെടുപ്പിനായി മുന്നണികൾ ഒരുങ്ങുകയും സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയിൽ എത്തുകയും ചെയ്തു. സ്ഥാനാർഥികൾ സംബന്ധിച്ച് പാർട്ടികളിൽ ധാരണയെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഒദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുന്‍പ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനാൽ എല്ലാവർക്കും പ്രവർത്തിക്കുവാൻ ധാരളം സമയം കിട്ടുമെന്നുള്ളതാണ് ഒരു പ്രത്യേകത. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ, യുഡിഎഫ് ഡി.വിജയകുമാർ, എൻഡിഎ പി.എസ്.ശ്രീധരൻ പിള്ള എന്നിവർ മണ്ഡലത്തിലെ ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കുവാനുള്ള ശ്രമമാണ് നടത്തി വരുന്നത്. ചെങ്ങന്നൂരിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വ്യാപകമായ ചുവരെഴുത്തുകൾ നടന്നിരിക്കുന്നത്. തെരെഞ്ഞെടുപ്പിന്…
Read Moreചുമമാതല്ല നന്നാവാത്തെ; ഡ്രൈവർമാരുടെ അഭാവം; പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റുന്നു
പത്തനംതിട്ട: ഡ്രൈവർമാരുടെ അഭാവം കാരണം ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റുന്നു. പ്രതിദിനം മൂന്നു മുതൽ ആറ് സർവീസുകളെങ്കിലും മുടങ്ങുന്നുണ്ട്. ഇന്നലെ നാല്ലെണ്ണം മുടങ്ങി. ഞായറാഴ്ച ആറ് സർവീസുകളെയാണ് ബാധിച്ചത്. വയാറ്റുപുഴ, ഊട്ടുപാറ, കോഴഞ്ചേരി, പത്തനാപുരം ഷെഡ്യൂളുകളാണ് ഇന്നലെ മുടങ്ങിയത്. പത്തനംതിട്ട ഡിപ്പോയിൽ 21 ഡ്രൈവർമാരുടെ കുറവാണുളളത്. നിലവിലുളള ഡ്രൈവർമാർ അധികജോലി ചെയ്താണ് സർവീസുകൾ മുടക്കം കൂടാതെ നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ടു ഡ്രൈവർമാരെ കുളത്തൂപ്പുഴയ്ക്ക് സ്ഥലം മാറ്റിയത്. മൂന്ന് ഡ്രൈവർമാർ സ്ഥലം മാറ്റ ഭീഷണിയിലാണ്. പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഡ്രൈവർമാരെ മാറ്റിയതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എന്നാൽ, വലിയ തോതിൽ ഡ്രൈവർമാരുടെ കുറവുളളപ്പോഴാണ് ഡിപ്പോ പോലുമല്ലാത്ത കുളത്തൂപ്പുഴയ്ക്ക് രണ്ടു പേരെ മാറ്റിയത്. ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥലം മാറ്റം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം 17നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. പത്തനംതിട്ടയിലേക്ക് 11 പേരെ നിയമിച്ചതായി…
Read Moreമധ്യവയസ്കനെചായ്പ്പിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ട സംഭവം; ഉറ്റ സുഹൃത്ത് പ്രകാശനെ അറസ്റ്റു ചെയ്തു; കൊലയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ…
പത്തനംതിട്ട: മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പട്ടൂർ വള്ളിക്കോട് വട്ടമുരുപ്പേൽ നാരായണന്റെ മകൻ ശങ്കരനെ (50) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ തറയിൽ വീട്ടിൽ പ്രകാശനെ (54) പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഇടത്തിട്ട തറയിൽ ജോർജിന്റെ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള ചായ്പിലാണ് ശങ്കരന്റെ മൃതദേഹം കണ്ടത്. ശങ്കരനും പ്രകാശും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മദ്യപിച്ചശേഷം ഇടത്തിട്ടയിലെ വീടിന്റെ സമീപത്തുവച്ച് ബഹളമുണ്ടായി. പ്രതിയെ അസഭ്യം പറഞ്ഞതിന്റെ പ്രതികാരമെന്ന നിലയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംശയം തോന്നി പ്രകാശിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടൂർ ഡിവൈഎസ്പി ആർ. ജോസ്, എസ്ഐ ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി…
Read Moreസാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിട്ട് പോലീസ്; ജില്ലയിൽ അറസ്റ്റിലായത് 1568 പേർ; കരുതൽ തടങ്കലിൽ 560 പേർ
ആലപ്പുഴ: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങളെ ഭയപ്പെടുത്തുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി പോലീസ്. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 പ്രകാരമാണ് പോലീസ് നടപടികൾ ശക്തമാക്കിയത്. ഓപ്പറേഷൻ ബ്രോക്കണ്‍ വിന്േറാ എന്ന പേരിൽ ആരംഭിച്ച പരിശോധനയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുറ്റകൃത്യങ്ങളിലേർപ്പെട്ട് വാറണ്ട് പ്രതികളായി കഴിഞ്ഞിരുന്ന 1538 പേരെയും ക്രിമിനൽ കേസുകളിലുൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 30 പേരെയും അറസ്റ്റ് ചെയ്തു. അക്രമങ്ങളുണ്ടാകുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ പതിവായി ഏർപ്പെടുന്നവരും ക്രിമിനൽ സ്വഭാവമുള്ളവരുമായ 560 പേരെ കരുതൽ തടങ്കലിലുമാക്കി. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വിശദമായ പദ്ധതി തയാറാക്കി മൂന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളുടെ പട്ടിക തയാറാക്കുകയും കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കുറ്റകൃത്യങ്ങളിലുൾപ്പെട്ടവരുടെ വിവരം ശേഖരിച്ച് വിശദമായ പരിശോധന നടത്തിയാണ് നടപടി. പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് പ്രത്യേക പരിശോധനകളും നടത്തിയിരുന്നു.…
Read Moreവിശപ്പുരഹിത കേരളം പദ്ധതി: പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം ആലപ്പുഴ നഗരസഭയിൽ
ആലപ്പുഴ: അഗതികളും അശരണരുമായ എല്ലാവർക്കും ഒരു നേരത്തെയെങ്കിലും ഭക്ഷണം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള തുടക്കം 24ന് ആലപ്പുഴ നഗരസഭയിൽ നടക്കും. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു സർക്കാർ 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകി മാതൃക കാണിച്ചെങ്കിലും പൂർണമായും സർക്കാർ സഹായത്തോടെയല്ല പദ്ധതി വിഭാവനം ചെയ്തിട്ടുളളതെന്ന് കളക്ടറേറ്റിൽ ചേർന്ന പദ്ധതിയുടെ അവലോകന യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സന്നദ്ധ സംഘടനകൾ വഴിയും മറ്റു സ·നസുകളുടെയും സഹായത്തോടെയാണ് പദ്ധതി തുടർന്നുപോകുക. ആദ്യഘട്ടത്തിൽ 24 വാർഡുകളിൽപ്പെട്ട 240 ഗുണഭോക്താക്കൾക്കാണ് വീടുകളിൽ ഭക്ഷണം എത്തിക്കുക. ഭക്ഷ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പദ്ധതി പ്രാരംഭഘട്ട ബുദ്ധിമുട്ടുകൾ തരണം ചെയ്ത ശേഷം കേരളം മുഴുവൻ വ്യാപിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന…
Read Moreമൃതദേഹം മോർച്ചറിയിലിരിക്കേ ഉന്നതതല അന്വേഷണവുമായി പോലീസ്; പഞ്ചായത്തംഗത്തിന്റെ മരണവിവരം അറിയാൻ വൈകിയത് വിവാദത്തിൽ
പന്തളം: കാണാതായ ഗ്രാമപഞ്ചായത്തംഗത്തിന്റെ മൃതദേഹം പത്തുദിവസമായി മോർച്ചറിയിലിരിക്കുന്പോഴും ആളെ കണ്ടെത്താൻ പോലീസ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം വിവാദത്തിൽ. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞ ഉപക്ഷേപത്തിലാണ് ഉന്നതതല അന്വേഷണമെന്ന തീരുമാനം പ്രഖ്യാപിച്ചത്. പരാതി അന്വേഷിക്കുന്നതിലെ പോലീസ് വീഴ്ച കേസിൽ വ്യക്തമാകുകയും മുഖ്യമന്ത്രിയെക്കൊണ്ടുതന്നെ അപഹാസ്യമായ മറുപടി നൽകുകയുമായിരുന്നു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തംഗം മധുസൂദനൻ (44) ന്റെ തിരോധാനത്തേ തുടർന്നുള്ള സംഭവങ്ങളാണ് പോലീസിനു മാനക്കേടായത്. കഴിഞ്ഞ 15ന് ചിറ്റയം ഗോപകുമാർ എംഎൽഎയാണ് നിയമസഭയിൽ ഉപക്ഷേപം ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലാണ് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡിജിപിക്കു നിർദേശവും നൽകി. എന്നാൽ കഴിഞ്ഞ നാലിനു രാത്രി ട്രെയിൻതട്ടി മരിച്ച നിലയിൽ മധുസൂദനന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയും അത് പത്തുദിവസത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചുവരികയുമായിരുന്നു. മധുസൂദനനെ കാണാനില്ലെന്ന പരാതി അദ്ദേഹത്തിന്റെ ബന്ധുക്കൾ ആറിനാണ് കൊടുമണ്‍ പോലീസിനു നൽകുന്നത്. അന്നുതന്നെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഫോട്ടോ…
Read Moreപോരുന്നോ ഞങ്ങളുടെ കൂടെ; വാതിൽ തുറന്നിട്ട് മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരൻ
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. എൻഡിഎയുടെ നയപരിപാടികൾ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാൽ ഘടകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു.
Read Moreഎല്ലാം തെറ്റിച്ച് എംജി; പിജി മാത്സ് വിദ്യാർഥികളുടെ കണക്കുകൂട്ടൽ തെറ്റി; ഒന്നരവർഷത്തിന് ശേഷം എത്തിയ റിസൾട്ട് കണ്ട് വിദ്യാർഥികൾ ഞെട്ടി
പത്തനംതിട്ട: എംജി സര്‍വകലാശാല എംഎസ്സി (മാത്സ്) പരീക്ഷ പ്രൈവറ്റായി എഴുതിയ വിദ്യാര്‍ഥികള്‍ക്കു കൂട്ടത്തോല്‍വി. 2016 നവംബറില്‍ നടന്ന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത് ഒന്നര വര്‍ഷത്തിനുശേഷമാണ്. ആദ്യതവണ പരീക്ഷ എഴുതിയ 32 പേരില്‍ നാലുപേര്‍ ഒഴികെ 28 പേരും പരാജയപ്പെട്ടു. സപ്ലിമെന്ററി പരീക്ഷ എഴുതിയ 62 പേരില്‍ 17 പേര് മാത്രമാണു വിജയിച്ചത്. തോറ്റവരെല്ലാം ഒന്നാം സെമസ്റ്ററിലെ ലീനിയര്‍ ആള്‍ജിബ്രാ എന്ന പേപ്പര്‍ ജയിച്ചിട്ടില്ല. മറ്റെല്ലാ പേപ്പറിനും കൂടി 65 ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവരും പൊതുവെ വിഷമം ഇല്ലാതിരുന്ന ലീനിയര്‍ ആള്‍ജിബ്രാ വിഷയത്തിനു തോറ്റിരിക്കുകയാണ്. പിജിക്ക് ഇരട്ട മൂല്യനിര്‍ണയം നടത്തണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കൂട്ടത്തോല്‍വിക്കു കാരണമായതെന്നു പറയുന്നു. 2016 ജൂലൈയില്‍ നടത്തേണ്ട പിജി പ്രൈവറ്റ് പരീക്ഷകള്‍ നവംബറിലാണു നടത്തിയത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഫലം പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടില്ല. പരാതികളെത്തുടര്‍ന്ന് ഫലം തട്ടിക്കൂട്ടി പുറത്തുവിടുകയായിരുന്നുവെന്നാണു വിദ്യാര്‍ഥികളുടെ ആക്ഷേപം.
Read Moreആലപ്പുഴ പാടത്ത് പറന്നിറങ്ങിയ ഹെലികോപ്റ്റർ കാണാൻ നൂറുകണക്കിന് നാട്ടുകാർ; പാടത്ത് ഇറക്കിയ കാരണം കേട്ട് നാട്ടുകാർ തലയിൽ കൈവച്ചു
ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടർന്ന് ആലപ്പുഴ പെന്നാടിനു സമീപം ഹെലികോപ്റ്റർ പാടത്ത് ഇറക്കി. ഇന്ത്യൻ നേവിയുടെ ഐഎൻ 413 ചേതക് ഹെലികോപ്റ്ററാണു തകരാറായതിനെത്തുടർന്ന് പാടത്ത് അടിയന്തരമായി ഇറക്കിയത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽനിന്നു ഹെലികോപ്റ്റർ മുംബൈയിലേക്കു കൊണ്ടു പോകുന്നതിനു മുന്നോടിയായുള്ള പരിശീലന പറക്കലിനിടെ എൻജിനിലുണ്ടായ മർദവ്യതിയാനത്തെത്തുടർന്ന് ലെഫ്റ്റനന്റ് ബൽവീന്തർ, കിരണ്‍ എന്നിവർ അടിയന്തരമായി കോപ്റ്റർ പാടത്തേക്കു ലാൻഡ് ചെയ്യിക്കുകയായിരുന്നു. ഇവർ രണ്ടുപേർ മാത്രമാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് കൊച്ചിയിൽനിന്നു രണ്ടു ഹെലികോപ്റ്ററിലെത്തിയ വിദഗ്ധ സംഘം തകരാർ പരിഹരിച്ച് കോപ്റ്റർ തിരിച്ചു കൊച്ചിയിലേക്കു കൊണ്ടുപോയി. ഹെലികോപ്റ്റർ കാണാൻ കുട്ടികളടക്കം നൂറു കണക്കിനു പേർ തടിച്ചുകൂടി.
Read More