റാന്നി: ഇട്ടിയപ്പാറയിലെ തകർന്ന സ്വകാര്യ ബസ് സ്റ്റാൻഡിൽ ഉയര്‍ന്ന് നിൽക്കുന്ന ഇരുമ്പുകമ്പികൾ അപകടം വിതയ്ക്കുന്നു. കോൺക്രീറ്റ് തകർന്നതിനേത്തുടർന്ന് തെളിഞ്ഞു നിൽക്കുന്ന കമ്പികളാണ് വാഹനങ്ങളുടെ ടയറുകൾക്കും യാത്രക്കാർക്കും വിനയാകുന്നത്. കെഎസ്ആർടിസി സ്റ്റാൻഡിലേക്കും കയറി പ്പോകുന്ന വഴി കൂടിയാണിത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും നൂറിൽപരം ബസുകളും ഇതുവഴി കടന്നു പോകുന്നു. കൂടാതെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. പഴവങ്ങാടി പഞ്ചായത്തിന്റെ ചുമതലയിലുള്ള ബസ് സ്റ്റാൻഡ് ശരിയാക്കാൻ നടപടി ആരംഭിച്ചിട്ടില്ലെന്നാണ് പരാതി. ഇപ്പോൾ മഴ മാറി നിൽക്കുന്ന സമയമായതിനാൽ പണികൾക്കു സാഹചര്യമുണ്ടായിട്ടും നടപടികൾ തുടങ്ങിയിട്ടില്ല. കമ്പിയിൽ തട്ടി നിരവധി യാത്രക്കാർക്ക് മുമ്പ് പരിക്കേറ്റിട്ടുണ്ട്. അടിയന്തരമായി സ്റ്റാൻഡിലെ അപകടാവസ്ഥ മാറ്റണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ ഇപ്പോൾ മൂന്ന് ഭാഗങ്ങളിലായി കമ്പി തെളിഞ്ഞു നിൽക്കുന്നു.
Read MoreCategory: Alappuzha
ഈ എസ്കലേറ്റർ മാത്രം എന്താ ഇങ്ങനെ? ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളാകുംമുൻപേ കായംകുളത്തെ എക്സലേറ്റർ പണിമുടക്കി
കായംകുളം: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കായംകുളം റയിൽവേ സ്റ്റേഷനിൽ പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം ചെയ്ത എസ്കലേറ്റർ ഇപ്പോൾ യാത്രക്കാർക്ക് ദുരിതമായി. എസ്കലേറ്ററിന്റെ അടിക്കടിയുള്ള തകരാറാണ് ഇപ്പോൾ യാത്രക്കാരെ വലയ്ക്കുന്നത്. പണി പൂർത്തീകരിച്ചിട്ടും എസ്കലേറ്റർ പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമായതോടെയാണ് ഈ മാസം ഒന്നിന് കെ.സി. വേണുഗോപാൽ എംപിയും ഡിവിഷനൽ റെയിൽവേ മാനേജരും അടങ്ങുന്ന സംഘം എസ്കലേറ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രവർത്തനം നിലച്ച എസ്കലേറ്ററിന്റെ തകരാർ മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പരിഹരിച്ചത്. കഴിഞ്ഞ നാലു ദിവസമായി നിശ്ചലമായ എസ്കലേറ്റർ ഇപ്പോൾ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടിയാകാതെ കിടക്കുകയാണ്. വിഷയത്തിൽ യാത്രക്കാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ഒരേസമയം കോട്ടയം ഭാഗത്തേക്കും ആലപ്പുഴ വഴി തീരദേശ പാതയിലേക്കും ദീഘദൂര ട്രെയിനുകളടക്കം നൂറിലധികം ട്രെയിനുകൾ വന്നുപോകുന്ന കായംകുളം റെയിൽവേ സ്റ്റേഷനിൽ അഞ്ച് പ്ലാറ്റ്ഫോമുകളാണുള്ളത്. ഒന്നാമത്തെ…
Read Moreഹരിപ്പാട്ട് സൂപ്പർഫാസ്റ്റും ലോറിയും കൂട്ടിയിടിച്ചു: അപകടത്തിൽ പരിക്കേറ്റവരെ പ്രഥമശിശ്രൂഷനൽകി വിട്ടയച്ചു; ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവർ ശക്തിയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
ഹരിപ്പാട്: ദേശീയപാതയിൽ നാരകത്തറയിൽ സൂപ്പർ ഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബസ് കണ്ടക്ടറും യാത്രക്കാരനും ബൈക്ക് യാത്രികനുമടക്കമുള്ളവർക്ക് നിസാരപരിക്കേറ്റു. ഇന്ന് രാവിലെ 6.30 ന് ആയിരുന്നു അപകടം.തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരേക്കു പോയ സൂപ്പർഫാസ്റ്റ് ബസ്സിന്റെ മുൻവശത്ത് തമിഴ്നാട് നാമക്കല്ലിൽ നിന്ന് കായംകുളത്തേക്ക് മുട്ടകയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് നിന്നു പോയ സൂപ്പർഫാസ്റ്റിന്റെ പിന്നിൽ മോട്ടോർ ബൈക്കും ഇടിച്ചു കയറി. മുട്ട ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ ഗുരുതരപരിക്കേറ്റ ലോറി ഡ്രൈവർ ശക്തി (45)യെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ തഴവ സ്വദേശി രാജീവ്, ബസ് ഡ്രൈവർ, കണ്ടക്ടർ, യാത്രക്കാർ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഹൈവേ…
Read Moreകുടിവെള്ളം കിട്ടാക്കനി; വെള്ളം എത്തിക്കാൻ നടപടിയെടുക്കാത്ത ജനപ്രതിനിധയുടെ കോലം കെട്ടിതൂക്കി നാട്ടുകാരുടെ പ്രതിഷേധം
ഹരിപ്പാട്: വേനലിന് ശക്തി കൂടിയിട്ടും കുടിവെള്ള നൽകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിലിറങ്ങി. വീയപുരം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് ,13 വാർഡുകാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒന്നാം വാർഡ് പഞ്ചായത്ത് അംഗം സൗദാമണി റഷീദ്, ബ്ലോക്ക് പഞ്ചായത്തംഗം ജോബിൾ പെരുമാൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസാദ് കുമാർ എന്നിവരുടെ കോലംകെട്ടി അതിൽ കുപ്പിവെള്ളം തൂക്കിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഒരു രാഷ്ട്രീയ പാർട്ടികളേയും കൂട്ടുപിടിക്കാതെ നാട്ടുകാർ ഒത്തൊരുമിച്ച് പ്രതിഷേധിക്കുകയായിരുന്നു. വീയപുരത്ത കോയ്ക്കൽ ജംഗ്ഷനിലാണ് കോലം സ്ഥാപിച്ചത്. പ്രതിഷേധ സമരത്തിൽ ജനപ്രതിനിധികളേയും രാഷ്ട്രീയ പ്രതിനിധികളെയും ഒഴിവാക്കിയിരുന്നു. വാട്ടർ അഥോറിറ്റി വക രണ്ടരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണി, ജില്ലാ പഞ്ചായത്ത് വക രണ്ട് മിനി ടാങ്ക്, അഞ്ച് ആർഒ പ്ലാന്റ്, അഞ്ച് കിയോസ്കുകൾ, 254 പൊതുടാപ്പുകൾ എന്നിവയാണ് ഇവിടുത്തെ കുടിവെള്ള വിതരണ സംവിധാനം. പായിപ്പാട് സ്ഥാപിച്ചിട്ടുള്ള ജലസംഭരണി കാലപ്പഴക്കത്താൽ നിലംപൊത്താറായ നിലയിലാണ്. കാരിച്ചാൽ,…
Read Moreമുന്നറിയിപ്പുകൾ നൽകാൻ സംവിധാനമില്ല; നദികളില്‍ മുങ്ങിമരണം തുടര്‍ക്കഥയാകുന്നു; മൂന്നു മാസത്തിനിടെ മരിച്ച് ഏഴ് കുട്ടികൾ
പത്തനംതിട്ട: ജില്ലയിലെ നദികളില്‍ വിദ്യാർഥികള്‍ മുങ്ങിമരിക്കുന്നത് തുടര്സംഭവങ്ങളാകുകയാണ്. മൂന്നു മാസത്തിനിടയ്ക്ക് ഏഴു കുട്ടിള്ക്കാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജീവന് നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടയ്ക്ക് 12 കുട്ടികളാണ് മുങ്ങി മരിച്ചത്. നീന്തല്‍ വശമില്ലാത്ത കുട്ടികള്‍ കൂട്ടുചേര്‍ന്ന് നദികളിലിറങ്ങുകയും മണല്‍വാരിയുണ്ടായ കുഴികളില്‍ വീഴുകയുമാണ് പതിവ്. വേനല്‍ക്കാലവും അവധിയും എത്തുന്നതോടുകൂടി ഈ വിഷയത്തില്‍ ജാഗ്രതയുണ്ടാകാത്ത പക്ഷം കൂടുതല്‍ കുട്ടികള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുണ്ട്. നദിയുടെ സ്ഥിതിയെ സംബന്ധിച്ച് മുൻ ധാരണയില്ലാത്തവരാണ് അപകടങ്ങളിൽപെടുന്നവരേറെയും. വെള്ളം കുറവാണെന്ന കണക്കുകൂട്ടലിൽ ഇറങ്ങുന്നവർ ചെന്നുവീഴുന്നത് മണൽച്ചുഴികളിലേക്കാണ്. ചെളിയിൽ കാൽ പുതഞ്ഞാൽ പുറത്തെടുക്കാനാകാതെ മുങ്ങിത്താഴുകയായിരിക്കും. നദിയുടെ സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ ബോധവത്കരണം നടത്തണമെന്നും ആവശ്യമായ അപായ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിർദേശിച്ചിരുന്നു.നദികളില്‍ കുട്ടികള്‍ മുങ്ങിമരിക്കുന്നത് ഒഴിവാക്കുന്നതിനുവേണ്ടി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന്…
Read Moreആനന്ദിന്റെ സത്യസന്ധതയ്ക്ക് പവൻതിളക്കം; ഓട്ടോ സ്റ്റാന്റിൽ നിന്നും ലഭിച്ച സ്വർണമാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃകയായി
ചങ്ങനാശേരി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ മാല ഉടമസ്ഥന് തിരികെ നല്കി ഓട്ടോ ഡ്രൈവർ മാതൃകയായി. ചങ്ങനാശേരി പാലത്തറച്ചിറ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ വടക്കേക്കര വടക്കേപറന്പിൽ ആനന്ദ് ആണ് തന്റെ നിർധനാവസ്ഥയിലും സ്വർണ്ണമാല ഉടമസ്ഥന് തിരികെ നല്കി നാടിന് മാതൃകയായത്. സ്റ്റാൻഡിൽ നിന്നും തുരുത്തിക്ക് ഓട്ടം പോയതിന് ശേഷം സ്റ്റാൻഡിൽ തിരികെ എത്തിയപ്പോളാണ് ഇവിടെ നിന്നും മാല ലഭിച്ചത്. ഉടൻ തന്നെ സഹപ്രവർത്തകരെയുംകുട്ടി ആനന്ദ് സ്വർണമാല ചങ്ങനാശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിപോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമ തുരുത്തി സ്വദേശിരാജപ്പൻ സ്റ്റേഷനിലെത്തി തെളിവു സഹിതം വിവരം നല്‍കിയതിനെ തുടർന്ന് മാല ഇയാൾക്ക് കൈമാറി. സിഐ കെ.പി.വിനോദ്, എസ്ഐ മനു വി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മാല കൈമാരിയത്.
Read Moreമല്ലപ്പള്ളിയിലെ കരുണ ഓട്ടോ ഫ്രണ്ട്സിന്റെ പ്രവർത്തനം രണ്ടാം വർഷത്തിലേക്ക്; മാസത്തിലെ ഒരു ദിവസത്തെ വേതനം നിർധന കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്നതോടൊപ്പം മറ്റ് സാമൂഹ്യപ്രവർത്തനങ്ങളും
മല്ലപ്പള്ളി : താലൂക്ക് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളും ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂളിലെ സോഷ്യൽ സർവീസ് ലീഗും ചേർന്ന് രൂപീകരിച്ച കരുണ ഓട്ടോ ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ രണ്ടുവർഷം പിന്നിടുന്നു. സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ ഓടിക്കുന്ന ഇവർ അവരുടെ മാസത്തിലെ ഒരു ദിവസത്തെ വേതനം നിർധനരായ കാൻസർ, കിഡ്നി രോഗികൾക്ക് നൽകുന്നതാണ് ഇതിന്റെ പ്രധാന പ്രവർത്തനം. അതോടൊപ്പം മെഡിക്കൽ ക്യാന്പുകൾ, ശൂചീകരണപ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തുന്നു. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ആരംപുളിക്കൽ സിഎംഎസ് എൽപി സ്കൂളിലെ സോഷ്യൽ സർവീസ് ലീഗും പ്രവർത്തനങ്ങളിൽ പൂർണപങ്കാളിത്തം വഹിക്കുന്നു. സ്കൂളിലെ പ്രധാനാധ്യാകൻ തോമസ് കെ. ഏബ്രഹാമാണ് രക്ഷാധികാരി.രണ്ടാം വാർഷികം ആഘോഷിക്കുന്പോൾ സംഘടനയ്ക്ക് ഒരു ആബുലൻസ് ലഭിച്ചു. സ്കൂളിലെ പൂർവ വിദ്യാർഥിയും സമീപവാസിയുമായ ജോയി ഐസക്കാണ് ഇത് നല്‍കിയിരിക്കുന്നത് 24നു വൈകുന്നേരം അഞ്ചിനു നടക്കുന്ന വാർഷിക സമ്മേളനത്തിൽ പ്രമുഖ…
Read Moreസാമൂഹ്യപ്രവർത്തക ഡോ.സുനിലിന്റെ 89-ാമത്തെ വീട് എഴുപുന്ന സ്വദേശി സെലീനയ്ക്കും കുടുംബത്തിനും നൽകി
പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതർക്കു വേണ്ടി പണിതുനൽകുന്ന 89-ാമതു വീട് ആലപ്പുഴ എഴുപുന്നയിൽ ഏറനാട് സെലീനയ്ക്കും കുടുംബത്തിനും നൽകി.വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പോലീസ് ഐജി പി.വിജയൻ നിർവഹിച്ചു. വീടും സ്ഥലവുമില്ലാത്ത അവസ്ഥയിൽ രണ്ടു പെൺമക്കളുമായി കഴിഞ്ഞിരുന്ന സെലീനയ്ക്ക് എറണാകുളം എസ്ഐ ലെസ്് ലി അഗസ്റ്റിൻ നാല് സെന്റു സ്ഥലം വാങ്ങി നൽകുകയും എറണാകുളം ജിയോജിറ്റ് കന്പനിയുടെ സഹായത്തിൽ മുന്ന് മുറികളും അടുക്കളയും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമിച്ചു നൽകുകയുമായിരുന്നു. ചടങ്ങിൽ ജിയോജിറ്റ് മാനേജിംഗ് ഡയറക്ടർ സി.ജെ. ജോർജ്, ഡോ.എം.എസ്. സുനിൽ, ജയ ജേക്കബ്, അലക്സാണ്ടർ, കെ.പി. ജയലാൽ, ദീപക് ജോൺ, ലെസ്്ലി അഗസ്റ്റിൻ, കെ.കെ. രാധാമണി എന്നിവർ പ്രസംഗിച്ചു.
Read Moreകോണ്‍ഗ്രസ് നയം ബിജെപി നിലപാടുകളുമായി പൊരുത്തപ്പെടുന്നത്; കേരളത്തിൽ ബിജെപിക്ക് ഒരു നിയമസഭാംഗം ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായത്താലെന്ന് പിണറായി
ചെങ്ങന്നൂർ: ബിജെപിയുടെ വർഗീയ നിലപാടുകളുമായി സമരസപ്പെട്ടു പോകുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ കോണ്‍ഗ്രസിന്റെ അണികൾ മാത്രമല്ല നേതാക്കളും ബിജെപിക്കൊപ്പം പോയി. കേരളത്തിൽ ബിജെപിക്ക് ഒരു നിയമസഭാംഗം ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായത്താലാണ്. വർഗീയ സംഘർഷത്തിൽനിന്നും വർഗീയ കലാപത്തിൽനിന്നും മുക്തമായ സംസ്ഥാനം കേരളം മാത്രമാണ്. രാജ്യം പിടിച്ചടക്കുമെന്ന തോന്നലുളവാക്കി മുന്നേറിയ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽനിന്നും ഘടകകക്ഷികൾ കൊഴിഞ്ഞു പോകുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.
Read Moreഓഡിറ്റോറിയത്തിന് മുകളിലെ ഭീമൻ കടന്നൽക്കൂട് ; ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു; കടന്നൽ കൂട് നശിപ്പിക്കാൻ അടിയന്തിര നടരടി സ്വീകരിക്കണമെന്ന് നാട്ടുകാർ
മാങ്കാംകുഴി : വിവാഹ ഓഡിറ്റോറിയത്തിന് മുകളിലെ ഭീമൻ കടന്നൽ കൂട് ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും കടന്നൽക്കൂട് നശിപ്പിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞദിവസം രണ്ടുപേർക്ക് ഇവിടെ കടന്നലിന്റെ കുത്തേറ്റു. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര പന്തളം റോഡിൽ മാങ്കാംകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായുള്ള മാസ് ഓഡിറ്റോറിയത്തിന് മുന്‍പിലാണ് ഭീമൻ കടന്നൽകൂട് അപകട ഭീഷണി ഉയർത്തുന്നത്. ഓഡിറ്റോറിയം കെട്ടിടത്തിന് താഴെ ഫെഡറൽ ബാങ്ക് ശാഖയും ഇതിന്റെ എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. ബാങ്കിൽ എത്തുന്ന ജനങ്ങൾക്കും പകൽ പറന്ന് നടക്കുന്ന കടന്നൽക്കൂട്ടങ്ങൾ ഇപ്പോൾ ഭീഷണിയായി മാറിയിരിക്കുകയാണ്. കടന്നൽകൂടുകൾ നശിപ്പിക്കണമെന്ന് നിരവധി തവണ നാട്ടുകാർ ഓഡിറ്റോറിയം ഉടമയോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലയിൽ കടന്നൽ കുത്തേറ്റ് കഴിഞ്ഞ ഒരുവർഷത്തിനിടെ ആറിലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടാകുന്പോൾ ജാഗ്രത പാലിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്പോൾ…
Read More