ആലപ്പുഴ: ജില്ലയിൽ ജനജീവിതത്തെ ബാധിച്ച് മഴയുടെ ദുരിതപ്പെയ്ത്ത്.ഇന്നലെ രാവിലെ മുതൽ പെയ്ത കനത്തമഴയിൽ ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലായി നിരവധി വീടുകൾ തകർന്നു.വെള്ളം കയറിയും മരം വീണും റോഡുകളിലൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. വെദ്യുതലൈനുകൾ കാറ്റിൽ മരം വീണ് തകരാറിലായത് മൂലം മണിക്കൂറുകളോളം പലയിടങ്ങളിലും വൈദ്യുതിബന്ധവും നിലച്ചു,കഴിഞ്ഞ ദിവസം രാത്രി നിലച്ച വൈദ്യുതി ബന്ധം പലയിടങ്ങളിലും ഇനിയും പുനസ്ഥാപിക്കാനായിട്ടില്ല.കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.ഇടറോഡുകളിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചിരിക്കുകയാണ്. രണ്ടാംകൃഷിയിറക്കിയ പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലുമായിട്ടുണ്ട്.മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് പൂർണമായ വിവരം ഇന്നുച്ചയ്ക്ക് ശേഷമേ ഒൗദ്യേഗികമായി അറിയാൻ കഴിയും .നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ റവന്യു വിഭാഗം കണക്കാക്കി വരുന്നതേയുള്ളു.കനത്തമഴക്കൊപ്പമെത്തിയ കാറ്റാണ് ജില്ലയിൽ കൂടുതൽ ദുരിതം വിതച്ചത്. കാർത്തികപ്പള്ളി താലൂക്കിലാണ് നിലവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം നാശനഷ്ടങ്ങൾ കൂടുതലുണ്ടായിരിക്കുന്നത്.24 വീടുകൾ ഭാഗീകമായും…
Read MoreCategory: Alappuzha
അയല്ക്കാരന്റെ ക്രൂരത! പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; പെണ്‍കുട്ടിയെ രക്ഷപെടുത്തിയത് കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാര്‍
അടൂര്‍: ബുദ്ധിമാന്ദ്യമുള്ള 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുമണ്‍ ചിരണിക്കല്‍ ചന്ദ്രാലയം വീട്ടില്‍ കൊച്ചുമോന് (ലിജു – 28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഉത്രാടത്തിനാണ് പരാതിക്കാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ പ്രതി, വീട്ടിലെ മുറിയില്‍ ടിവി കണ്ടു കൊണ്ടിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന് ശ്രമിച്ചു. കരച്ചില് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് പെണ്‍കുട്ടിയെ യുവാവില്‍ നിന്നും രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കൊടുമണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിവറേജ് ചില്ലറ വില്പനശാലയ്ക്ക് സമീപത്തു നിന്നും പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോന്നി സിഐ ഉമേഷ്, കൊടുമണ്‍ എസ്ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു, ജയരാജ്, അനീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreപഠിച്ച കള്ളൻമാർ..! ചേർത്തലയിൽ രണ്ടു വീടുകളിൽ മോഷണം; 24 പവനും പണവും കവർന്നു; രണ്ടിടത്തും ഒരുസംഘംതന്നെ മേഷണം നടത്തിയിട്ടും വീട്ടുകാർ അറിയുന്നത് രാവിലെയെന്ന് പോലീസ്
ചേർത്തല: ചേർത്തലയിൽ രണ്ടു വീടുകളിൽ മോഷണം. ചേർത്തല മായിത്തറയിലാണ് സംഭവം. മായിത്തറ കേശവഭവനത്തിൽ സോണിയുടെയും, മായിത്തറ കൊച്ചുവെളി നിവാസിൽ സന്തോഷിന്റെയും വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ രണ്ടു വീടുകളിൽ നിന്നുമായി 24 പവൻ സ്വർണാഭരണങ്ങളും 16,500 രൂപയും മോഷ്ടിച്ചു. സോണിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറേ മുക്കാൽ പവന്റെ സ്വർണവും 3500 രൂപയുമാണ് നഷ്ടപെട്ടത്. സന്തോഷിന്റെ വീട്ടിൽ നിന്നു 17 പവന്റെ സ്വർണവും 13000 രൂപയും കവർന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു മോഷണം നടന്നത്. പുലർച്ചെയാണ് വീട്ടുകാർ മോഷണം അറിഞ്ഞത്. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവീടുകളിലും ഒരേ സംഘമാണ് മോഷണം നടത്തിയതെന്നാണ് സൂചന. മോഷണം നടന്നത് അർത്തുങ്കൽ, മാരാരിക്കുളം പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ രണ്ട ു സ്റ്റേഷനുകളിലും കേസ് റജിസ്റ്റർചെയ്തു അന്വേഷണം ആരംഭിച്ചു.
Read Moreകള്ളനെ ഒടുവിൽ വനവാസത്തിനയച്ചു..! രാത്രികാലങ്ങളിൽ കറങ്ങി നടന്ന് കോഴി മോഷണം നടത്തുന്ന കള്ളൻ ഒടുവിൽ കുടുങ്ങി; വീണ്ടും ശല്യമുണ്ടാകാതിരിക്കാൻ കോന്നി വനമേഖലയിലേക്ക് കൊണ്ടുപോയി
എടത്വ: രാത്രി കാലങ്ങളിൽ കറങ്ങി നടന്ന് സ്ഥിരമായി കോഴിയ മോഷ്ടിച്ചിരുന്ന കള്ളൻ ഒടുവിൽ പിടിയിലായി. കോഴികൾ ഇനി മോഷണം പോവാതിരിക്കാൻ കള്ളനെ അവസാനം വനവാസത്തിനയച്ചു. സ്ഥിരം കോഴിമോഷ്ടാവായ പെരുന്പാന്പിനെയാണ് ഇന്നലെ വീട്ടുകാർ പിടികൂടി വനവാസത്തിനയച്ചത്. എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പൂവത്തുചിറ എലിസമ്മയുടെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 11.30 തോടെ വീടിന്റെ മുൻവശത്തു തന്നെ സ്ഥാപിച്ചിട്ടുള്ള കോഴിക്കൂട്ടിൽ കോഴികളുടെ ബഹളം കേട്ട് ചെന്നു നോക്കിയപ്പോൾ പെരുന്പാന്പ് കോഴിയെ അകത്താക്കുന്നത് കാണുകയായിരുന്നു. ഇതിനോടകം മൂന്നു കോഴികളെ വിഴുങ്ങിയ പാന്പ് മറ്റൊരു കോഴിയെ കൊന്നിടുകയും ചെയ്തിരുന്നു. വീട്ടുകാർ ഉടൻ തന്നെ മറ്റു കോഴികളെ പുറത്താക്കി വലയിട്ട് കൂട് മൂടി പെരുന്പാന്പിനെ പുറത്തിറക്കാതെ കാവൽ നിൽക്കുകയും ചെയ്തു. വീട്ടുകാർ പഞ്ചായത്ത് അംഗം ബെറ്റി ജോസഫിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പധികൃതരെ അറിയിച്ചതിനെ തുടർന്ന് അവരെത്തി ഏഴടിയിലേറെ നീളം വരുന്ന…
Read Moreഞാനും കമ്യൂണിസ്റ്റായി..! വിവാഹ വേദിയിലെ നവ വധുവിന്റെ ആദ്യ ചുവട് വയ്പ്പ് പാർട്ടിക്കാരിയായി; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെവിൻ കെന്നഡിയുടെ ഭാര്യ രഞ്ജുവിന് പാർട്ടിമെമ്പര്‍ഷിപ്പ് നൽകിയാണ് ക്യാമ്പയിന്റെ ഉദ്ഘാടനം
ഡൊമനിക് ജോസഫ് മാന്നാർ: കതിർമണ്ഡപങ്ങൾ പലതരത്തിലുള്ള പ്രചാരണങ്ങളുടെ വേദിയാകുന്നത് വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് കൗതുകം ജനിപ്പിക്കാറുണ്ട്. അടുത്ത നാളുകളിൽ ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി വിവാഹ വേദികളിൽ ഇതിന്റെ പ്രചരണാർത്ഥം വധൂവരൻമാർക്കും വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്ത സംഭവങ്ങളുണ്ട്. വധൂ വരൻമാർക്ക് വൃക്ഷതൈകൾ നൽകികൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ പ്രചാരണങ്ങൾ നടത്തിയ വിവാഹത്തിനും മാന്നാർ സാക്ഷിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹവേദി ഒരു യുവജന രാഷ്ട്രീയപാർട്ടിയുടെ മെന്പർഷിപ്പ് കാന്പയിന്റെ ഉദ്ഘാടനവേദി കൂടിയായി. ഡിവൈഎഫ്ഐ മാന്നാർ വെസ്റ്റ് മേഖലാ സെക്രട്ടറി കെവിൻ കെന്നഡിയുടെ വിവാഹവേദയിൽ ആണ് മെന്പർഷിപ്പ് കാന്പയിന്റെ മാന്നാർ ഏരിയാതല ഉദ്ഘാടനം നടന്നത്. നവവധു രജ്ഞുവിന് വിവാഹവേദിയിൽ വച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം സഞ്ജുഖാൻ മെന്പർഷിപ്പ് നൽകിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഏരിയാ സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ് പി.എ.അൻവർ, സിപിഎം ഏരിയാ സെക്രട്ടറി പ്രഫ.പി.ഡി.ശശിധരൻ, കെ.എം.അശോകൻ,…
Read Moreഎന്ത് പരാതിയും നിങ്ങൾക്ക് നൽകാം..! ഓപ്പറേഷൻ തണ്ടർ പദ്ധതിക്ക് മികച്ച പ്രതികരണവുമായി പൊതുജനം; ആദ്യ ദിനം വാട്സ് ആപ്പ്നമ്പരില് ലഭിച്ചത് 37 പരാതികൾ; സന്ദേശങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും
ആലപ്പുഴ: ജില്ലയിലെ സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് ആരംഭിച്ച ഓപ്പറേഷൻ തണ്ടർ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. പദ്ധതി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ് ആദ്യദിവസം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 37 രഹസ്യവിവരങ്ങളാണ് ജില്ലാ പോലീസ് മേധാവിക്കടക്കം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. പരാതികളിൽ 16 എണ്ണത്തിനു രഹസ്യാന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒന്‍പതുപേരുടെ പ്രവർത്തനങ്ങൾ നിരന്തരമായി നിരീക്ഷിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പൊതുജന താത്പര്യം കണക്കിലെടുത്ത് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 9497910100 എന്ന വാട്സ് ആപ്പ് നന്പരും പോലീസ് തയാറാക്കിയിട്ടുണ്ട്. കുറ്റവാളികളുടെ ഫോട്ടോയോ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മറ്റുവിവരങ്ങളോ ഇതിലേക്ക് നൽകാവുന്നതാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾക്ക് അനധികൃത നിലം നികത്തൽ, മണൽ കടത്ത്, ചീട്ടുകളി, പൊതുസ്ഥലങ്ങളിലെ മദ്യപാനം, മയക്കുമരുന്ന് വിതരണം, ഉപയോഗം, എന്നിവ സംബന്ധിച്ച പരാതികൾ ഫോട്ടോ ഉൾപ്പെടെ…
Read Moreആ കാമഭ്രാന്തൻ പള്ളുരുത്തിക്കാരൻ..! റോഡരുകിൽ കളിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്
തുറവൂർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ. കൊച്ചി പള്ളൂരത്തി സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അരൂരിലായിരുന്നു സംഭവം. കുന്പളങ്ങി ഫെറിക്ക് സമീപം കുമാരപുരം ഭാഗത്ത് വീടിന് സമീപമുള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെ ബൈക്കിൽ വന്ന ഇയാൾ ലൈംഗിക പീഡനത്തിന് ശ്രമിച്ചതിന് പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇയാളുടെ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
Read Moreഉദ്യോഗാർഥികളെ കണ്ടെത്താൻ വിദ്യാർഥികളുടെ ഭാവി കളയുന്നെന്ന് ആക്ഷേപം; പിഎസ്എസി പ്രഭാത പരീക്ഷ സ്കൂളുകളുടെ പ്രവർത്തനത്തെതാളം തെറ്റിക്കുന്നതായി അധ്യാപകർ
ആലപ്പുഴ: സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ പിഎസ് സി രാവിലെ നടത്തുന്ന പരീക്ഷ സ്കൂളുകളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതായി ആക്ഷേപം. കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകൾ സാധരണ സ്കൂൾ അവധി ദിനമായ ശനിയാഴ്ചയാണ് നടത്തുന്നത്. എന്നാൽ, ഉദ്യോഗാർഥികൾ കുറവുള്ള പരീക്ഷകൾ സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 7.30 മുതൽ 9.15 വരെയാണ് നടത്തുന്നത്. മുന്‍പ് ആയിരം ഉദ്യോഗാർഥികൾ താഴെയുള്ള മത്സരപരീക്ഷകൾ മാത്രമാണ് സ്കൂൾ പ്രവൃത്തിദിനങ്ങളിൽ രാവിലെ നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അതിൽ കൂടുതൽ ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന പരീക്ഷകളും രാവിലെ നടത്തുന്നതുമൂലം കൂടുതൽ സ്കൂളുകൾ കണ്ടെത്തേണ്ട അവസ്ഥയാണ്. പലപ്പോഴും വിവിധ സ്കൂളിലെ ഇൻസ്ട്രക്ടർമാരായി എത്തുന്ന അധ്യാപകർക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലപ്പോഴും പരീക്ഷ നടത്തിപ്പിനു തലേദിവസമാണ് പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്ന സ്കൂളുകളെ പിഎസ്സി അധികൃതർ വിളിച്ചു പറയുന്നതും. ഇത് പലപ്പോഴും സ്കൂളിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നുവെന്ന ആക്ഷപം ശക്തമാണ്.
Read Moreരക്ഷിതാക്കൾ കരുതിയിരിക്കുക..! ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; വീടിനു മുന്നിലെ ഇടറോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബൈക്കിലെത്തിയ യുവാവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്
തുറവുർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമംഇന്നലെ അരുരിലാണ് സംഭവം. കുന്പളങ്ങി ഫെറിക്കു സമീപം കുമാരപുരം ഭാഗത്തു വീടിനു സമീപം ഉള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെയാണ് ബൈക്കിൽ വന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ സിസിടിവിയിൽ തെളിഞ്ഞതായി സംശയിക്കുന്ന ഫോട്ടോ കുത്തിയതോട് പോലീസ് പുറത്തുവിട്ടു.
Read Moreഒടുക്കം ദാരുണാന്ത്യം..! വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം 15 കിലോമീറ്റർ അകലെ കണ്ടെത്തിയ സംഭവം; മരിച്ച സുനിൽ കുമാർ നാലുദിവസം മുമ്പ് വീടുവിട്ട് ഇറങ്ങിയയാൾ; വാഹനം കണ്ടെത്താൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
അന്പലപ്പുഴ: വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതദേഹം 15 കിലോമീറ്റർ അകലെ ദേശീയപാതയോരത്ത് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട വാഹനങ്ങൾ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ പോലീസ്. ഇന്നലെ പുലർച്ചെ തോട്ടപ്പള്ളി ഒറ്റപ്പന മാത്തേരി ആശുപത്രിക്കു സമീപം നടന്ന വാഹനാപകടത്തിലെ ദുരൂഹത മാറ്റാൻ ദേശീയപാതയോരത്തുള്ള ഏതെങ്കിലും സിസിടിവി കാമറ സഹായകമാകുമെന്ന പ്രതീക്ഷയിൽ പോലീസ് അന്വേഷണം തുടങ്ങി. അപകടം നടന്നെന്നു പറയുന്ന സമയത്ത് കടന്നു പോയ വാഹനങ്ങൾ ഏതൊക്കെയാണെന്നു മനസ്സിലായാൽ ഈ കേസിനു തുന്പുണ്ടാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം നടത്തിയതിൽ നിന്നും ലഭിച്ച വിവരപ്രകാരം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മുറിവുകളിൽ ടാറിന്റെ അംശം കണ്ടെത്തിയിരുന്നു. ശരീരത്തിലെ പ്രധാന മുറിവുകളിലൊന്ന് അപകടത്തിലുണ്ടായതാണ്. ഒരുപക്ഷേ ഇയാളെ ഒരു വാഹനം ഇടിച്ചിടുകയും പിന്നാലെ വന്ന വലിയ വാഹനത്തിൽ ശരീരം കുടുങ്ങി മുന്നോട്ട് പോയിരിക്കാനുമാണ് സാധ്യതയെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.…
Read More