ഇനി സ്ത്രീകൾക്ക് ധൈര്യമായി പുറത്തി റങ്ങാം..! ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി അറസ്റ്റിൽ; ഇവർക്കെതിരേ നിരവധി കേസുകൾ വിവിധ സ്റ്റേഷന്‍റുകളിലുണ്ടെന്ന് പോലീസ്

abi-arrest--malamoshanamമ​ല്ല​പ്പ​ള്ളി: ബൈക്കിലെത്തി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു മാ​ല ക​വ​ർ​ന്ന കേ​സു​ക​ളി​ൽ  സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും പി​ടി​യി​ൽ.ആ​നി​ക്കാ​ട് തേ​ല​മ​ണ്ണി​ൽ​പ​ടി തേ​ല​മ​ണ്ണി​ൽ വീ​ട്ടി​ൽ അ​മ്മി​ണി ബേ​ബി​യെ ദേ​ഹോ​പ​ദ്ര​വ​മേ​ല്പി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.

കോ​ട്ട​യം ക​ങ്ങ​ഴ പ​ത്ത​നാ​ട് പ​ട​നി​ലം മു​ള​യോ​ലി​ക്ക​ൽ വീ​ട്ടി​ൽ നി​ന്നും കൊ​റ്റ​ൻ​ചി​റ​യി​ൽ ത​ക​ടി​യേ​ൽ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്ന റ്റി.​എ​സ്. അ​ബി​നെ (അ​ബി  19)യാ​ണ് കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി ഓ​ടി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​നു പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്ത അ​ബി​യാ​ണ് അ​മ്മി​ണി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത​ശേ​ഷം മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ​ണ​ക്കേ​സി​ലും ക​ട്ട​പ്പ​ന എ​ക്സൈ​സി​ലും ച​ങ്ങ​നാ​ശേ​രി എ​ക്സൈ​സി​ലും ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ  ക​ഞ്ചാ​വ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ബി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

അ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി, ആ​നി​ക്കാ​ട്, ക​റു​ക​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ചു വ്യാ​പ​ക​മാ​യി മാ​ല അ​പ​ഹ​രി​ച്ചി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ൾ സം​ഘ​ത്തി​നെ​തി​രെ ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. സം​ഘ​ത്തി​ലെ ര​ണ്ടു   പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts