പെൺകുട്ടികളെ പുറത്തിറക്കാൻ ഭയമെന്ന് വീട്ടമ്മമാർ..! തുറവൂരിൽ ഒറ്റയ്ക്ക് പോകുന്ന പെൺകുട്ടികൾക്ക് ഭീഷണിയായി പൂവാലൻമാർ; കുട്ടികളെ സ്കൂളുകളിൽ പോലും വിടാൻ ഭയമാണെന്ന് അമ്മമാർ

poovalan-lതു​റ​വൂ​ർ: തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ക​വ​ല​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടേ​യും പൂ​വാ​ലന്മരു​ടേ​യും അ​ഴി​ഞ്ഞാ​ട്ട​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നോ​ടെ തു​റ​വു​ർ ക​വ​ല​യ്ക്ക് തെ​ക്കു​ഭാ​ഗ​ത്താ​യി ദേ​ശീ​യ പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ പെ​ണ്‍​കു​ട്ടി​യെ ഒ​രാ​ൾ ആ​ക്ര​മി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

പെ​ണ്‍​കു​ട്ടി ദേ​ശീ​യ പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​യെ​ത്തി​യ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കു​ട്ടി​യ നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ഓ​ട്ടോ​റി​ക്ഷ ഡൈ​വ​ർ​മാ​രും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. തു​റ​വൂ​ർ ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തു​നി​ൽ​പ്പു​പു​ര​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൂ​വാ​ല ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

കോ​ള​ജും സ്കൂ​ളും വി​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ബൈ​ക്ക് പൂ​വാ​ലന്മ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​രു​ടെ ക​ച്ച​വ​ട​വും ന​ട​ക്കു​ന്നു​ണ്ട്. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. പോ​ലീ​സ് സം​ഘം പൂ​വാ​ലന്മ​രു​ടേ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രേ​യും പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട്ട പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് വീ​ണ്ടും പൂ​വാ​ല ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.  അ​ടി​യ​ന്തി​ര​മാ​യി തു​റ​വൂ​രി​ൽ മ​ഫ്ത്തി പോ​ലീ​സി​നെ നി​യോ​ഗി​ച്ച് സാ​മു​ഹി​ക വി​രു​ദ്ധ​രേ​യും പൂ​വാ​ല·ാ​രേ​യും അ​മ​ർ​ച്ച ചെ​യ്യു​വാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Related posts