എനിക്കെന്താ കുഴപ്പമെന്ന്..! പ്രേ​മാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ; നിരന്തരമായ ശല്യത്തെ തുടർന്ന് മുൻപും ഇയാൾക്കെതിരെ പെൺകുട്ടി പരാതി നൽകിയിരുന്നു

peedanam-lady-thuravoorതു​റ​വൂർ: പ്രേ​മാ​ഭ്യ​ർ​ത്ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​ക്ര​മ​ണം ന​ട​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ൽ. പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി പൊ​ള്ള​യി​ൽ വീ​ട്ടി​ൽ സെ​ബി (പൊ​ടി​യ​ൻ) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​യാ​ൾ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യം ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യി​ടെ ഇ​ത്ത​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ളെ പോ​ലീ​സ് താ​ക്കീ​ത് ചെ​യ്ത് വി​ട്ടി​രു​ന്നു.     എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു . ഇ​തേ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കു​ത്തി​യ​തോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts