അടൂർ: പ്രതീക്ഷിച്ചില്ല മക്കളേ, ഈ അമ്മ ഇനി നിങ്ങളെ കാണുമെന്ന്… ഇത് അമ്മയുടെ രണ്ടാം ജന്മം…” മണി പൊടിയന്റെ വാക്കുകൾ കേട്ടു നന്ദുജയും നന്ദുവും പൊട്ടിക്കരഞ്ഞു. മൂന്നുവർഷത്തിനുശേഷം ആ അമ്മയും രണ്ടുമക്കളും കൂടിക്കാണുകയായിരുന്നു. കുവൈറ്റിൽ ഇത്രയും കാലം കൊടുംക്രൂരതകൾക്കിരയാകേണ്ടിവന്ന ആ അമ്മ, ഇന്നലെ രാവിലെ അടൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ മക്കളുടെ കരപരിലാളനകളേറ്റുവാങ്ങി. മൂന്നുവർഷങ്ങൾക്കു മുന്‍പ് കുവൈറ്റിലേക്കു പോയ കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ പൊടിയന്റെ ഭാര്യ മണി (45)യാണ് ഇന്നലെ രാവിലെ 11ഓടെ കാസർഗോഡ് തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ അടൂർ സ്റ്റാൻഡിൽ വന്നിറങ്ങിയത്. അടൂർ ബസ് സ്റ്റാൻഡിൽ മകളെയും മകനെയും മറ്റു ബന്ധുക്കളെയും കണ്ടപ്പോഴും സ്വപ്നമല്ല, യാഥാർഥ്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ മണി പാടുപെടുന്നുണ്ടായിരുന്നു. പത്തനാപുരം സ്വദേശി ബാലൻപിള്ളയാണ് മണിയെ മൂന്നുവർഷം മുന്‍പ് കുവൈറ്റിലേക്ക് അയച്ചത്. ആദ്യത്തെ മൂന്നുമാസം ഇവർ വീട്ടിലേക്ക് പണമയച്ചു. വിവരങ്ങളുമുണ്ടായിരുന്നു.…
Read MoreCategory: Alappuzha
മതേതര ഇന്ത്യയിൽ കശാപ്പ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ വർഗീയ ഫാസിസ്റ്റ് അജണ്ടയെന്ന് ആർ. രാജേഷ് എംഎൽഎ
മാങ്കാംകുഴി: മതേതര ഇന്ത്യയിൽ കശാപ്പ് നിരോധനം ഏർപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കം വർഗീയ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണന്ന് ആർ രാജേഷ് എംഎൽഎ. കേരളാ മുസ്ലീം യുവജന ഫെഡറേഷൻ വെട്ടിയാർ നാലുമുക്കിൽ സംഘടിപ്പിച്ച റംസാൻ റിലീഫിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ പോലും കശാപ്പ് ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഫാസിസ്റ്റ് നടപടികളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിനും സംസ്ഥാനത്തിന്റെ വിവേചന അധികാരങ്ങൾക്കും മേലെ കടന്നുകയറാനുള്ള ഏത് നീക്കത്തെയും ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കാൻ കഴിയണമെന്നും എംഎൽഎ പറഞ്ഞു. കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകളുടെ വിതരണവും എംഎൽഎ നിർവഹിച്ചു. ദക്ഷിണ കേരളാ ലജനത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖലാ പ്രസിഡന്റ് എ.ആർ. താജുദീൻ മൗലവി റംസാൻ കിറ്റ് വിതരണം നിർവഹിച്ചു.…
Read Moreനടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ; ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു
ആലപ്പുഴ: റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. മാളികമുക്ക് സ്വദേശി രാഹുലിനെയാണ് നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മാളിക മുക്ക് ജംഗ്ഷന് സമീപം റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയോട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ അപമാനിക്കുന്ന തരത്തിൽ ആംഗ്യം കാട്ടി. പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയതപ്പോൾ ബൈക്കിൽ നിന്നിറങ്ങിയ ഇയാൾ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
Read Moreഎം.കെ.ആർ.പിള്ളയുടെ വളർച്ചാകാലം ഇങ്ങ നെ..!ശ്രീവത്സംഗ്രൂപ്പിന്റെ ആസ്തിയുടെ നല്ലൊ രു പങ്കും നാഗാലാൻഡിനുള്ള കേന്ദ്രഫണ്ട് വകമാറ്റിയത്; അന്വേഷണം കേന്ദ്ര ഏജൻസിക്ക്
പത്തനംതിട്ട: പന്തളം ആസ്ഥാനമായ ശ്രീവത്സം ഗ്രൂപ്പിന്റെ അനധികൃത ആസ്തിയായി കണ്ടെത്തിയ പണത്തിൽ നല്ലൊരു പങ്കും നാഗാലാൻഡിനുള്ള കേന്ദ്രഫണ്ട് വകമാറ്റിയതെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ കേന്ദ്രസർക്കാരിനു കൈമാറും. തുടർഅന്വേഷണം സിബിഐ പോലെയുള്ള കേന്ദ്ര ഏജൻസി ഏറ്റെടുക്കുമെന്നാണ് സൂചന. നാഗാലാൻഡിലെ ബോഡോ തീവ്രവാദികളെ അമർച്ച ചെയ്യാനും ആദിവാസി ക്ഷേമത്തിനുമായി അനുവദിച്ച തുക ശ്രീവത്സം ഗ്രൂപ്പ് ഉടമ നാഗാലാൻഡ് മുൻ അഡീഷണൽ എസ്പി എം.കെ. ആർ. പിള്ളയും സംഘവും ബിനാമി ഇടപാടിലൂടെ സ്വന്തം നിക്ഷേപമായി വളർത്തിയെന്നാണ് കണ്ടെത്തൽ. കോടി കണക്കിനു രൂപയുടെ നിക്ഷേപം ഇത്തരത്തിൽ അനധികൃതമാണെന്നാണ് വിലയിരുത്തൽ. 3000 കോടി രൂപയുടെ നിക്ഷേപമെങ്കിലും ശ്രീവത്സം ഗ്രൂപ്പിന്റെ പേരിൽ നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 45 വർഷം മുന്‍പ് കോണ്‍സ്റ്റബിളായി നാഗാലാൻഡ് പോലീസ് ജോലിയിൽ പ്രവേശിച്ച എ.കെ.ആർ. പിള്ള എഎസ്പിയായി വിരമിച്ചെങ്കിലും സംസ്ഥാനത്തെ…
Read Moreശരത് ചന്ദ്രന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതോ? നടൻ ഫഹദിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപരസ്യം: സിംകാര്‍ഡിന്റെ വിലാസം ലഭിച്ചു
ആലപ്പുഴ: നടൻ ഫഹദ് ഫാസിലിനൊപ്പം സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരെ തേടി സമൂഹമാധ്യമങ്ങളിൽ പരസ്യം വന്നതുമായി ബന്ധപ്പെട്ട് സിം കാർഡിന്റെ മേൽവിലാസം പോലീസിന്റെ ലഭിച്ചു. കൊച്ചി വില്ലിംഗ്ടൺ ഐലൻഡ് കെ.പി.കെ.മേനോന് റോഡ് ക്വാര്‍ട്ടര്‍ ഇ 46 ലെ ശരത്ചന്ദ്രന് എന്ന ആളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് എടുത്ത സിം കാർഡുള്ള ഫോണിൽ നിന്നാണ് വാട്സ് ആപ്പ് മെസേജ് പോയിട്ടുള്ളത്. എന്നാൽ ശരത് ചന്ദ്രന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതാണോയെന്നും സംശയിക്കുന്നു. ഫഹദിന്റെ സഹോദരങ്ങളായി അഭിനയിക്കുന്നതിനു 13 – 21 പ്രായക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും ആവശ്യമുണ്ടെന്നാണു പരസ്യത്തിലുള്ളത്. അഭിനയത്തെക്കുറിച്ച് ആശങ്ക വേണ്ടെന്നും ഫഹദുമായി രൂപസാദൃശ്യം മതിയെന്നുമാണു അവകാശവാദം. പരസ്യത്തിനൊപ്പം ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രവും നൽകിയിട്ടുണ്ട്. പരസ്യം തട്ടിപ്പാണെന്നും സിനിമയുടെ അണിയറ പ്രവർത്തകരെക്കുറിച്ചു ഫഹദിന് അറിവില്ലെന്നും കാട്ടി പിതാവും സംവിധായകനുമായ ഫാസില്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ്…
Read Moreകൺസഷൻ തന്നില്ലെങ്കിൽ..! കെഎസ്ആർടി സിയുടെ നഷ്ടം നികത്താൻ പാരലൽ വിദ്യാർഥികളുടെ റോഡ് തെണ്ടൽ; പരിഞ്ഞ് കിട്ടിയ പണം എംഡിക്ക് മണിയോർഡറായി അയച്ചു
പത്തനംതിട്ട: കെഎസ്ആർടിസിയുടെ നഷ്ടം നികത്താനെന്ന പേരിൽ വിദ്യാർഥികളുടെ യാത്രാ സൗജന്യം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് പാരലൽ വിദ്യാർഥികൾ തെണ്ടൽ സമരം നടത്തി.പൊതുജനങ്ങളിൽ നിന്നു ഭിക്ഷയെടുത്ത് നഷ്ടം നികത്തിത്തരാമെന്നും ഇതിന്റെ പേരിൽ കൺസഷൻ നിഷേധിക്കരുതെന്നും പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലേക്കു മാർച്ചു നടത്തിയ വിദ്യാർഥികൾ ആവശ്യപ്പെട്ടു. അരമണിക്കൂർ ഭിക്ഷയെടുത്തു ലഭിച്ച 486 രൂപ വിദ്യാർഥികൾ കെഎസ്ആർടിസിക്ക് എംഡിക്ക് മണിയോർഡറായി അയച്ചുകൊടുത്താണ് സമരം അവസാനിപ്പിച്ചത്.പാരലൽ കോളജ് അസോസിയേഷൻ മേഖല ചെയർമാൻ കെ.ആർ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജതിൻ രാജീവൻ അധ്യക്ഷത വഹിച്ചു. ബിനു ബേബി, എസ്. രാജീവൻ, സി. ആതിര, അമൃത് രാജ്, ആകാശ്, അനീഷ് നായർ, അശോക് ദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകുപ്പിച്ചില്ലുകൊണ്ട് കാൽ മുറിഞ്ഞു; പരിശോ ധിക്കാതെ മുറിവ് വച്ചുകെട്ടി; മാസങ്ങൾ കഴിഞ്ഞിട്ടും വേദന മാറാത്തതിനെ തുടർന്ന് നടത്തിയ പരിശോധന റിസൾട്ട് കണ്ട് ഡോക്ടർമാർ ഞെട്ടി..!
കോന്നി: പത്ത് വയസുകാരന്റെ കാലിൽ തറച്ച കുപ്പിച്ചില്ല് നീക്കം ചെയ്യാതെ ഡോക്ടർ തുന്നിക്കെട്ടിയതായി പരാതി.കോന്നി മുരിങ്ങമംഗലം കച്ചാനത്ത് മുരുപ്പേൽ രഘു വിന്റെയും ഓമനയുടെയും മകൻ അഖിലിനാന്ന് ഡോക്ടറുടെ അനാസ്ഥ മൂലം മാസങ്ങളോളം അതിവേദന അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ പത്തിനു സമീപത്തെ പുരയിടത്തിൽ നിന്നും കാലിൽ കുപ്പിച്ചില്ല തറച്ചതിനെ തുടർന്ന് അഖിലിനെ മാതാവ് ഓമന കോന്നി താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയത്.എന്നാൽ ഇവർ സംശയം അറിയിച്ചിട്ടും ഡ്യൂട്ടി ഡോക്ടർ ചില്ല് കാലിൽ തറച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി. എന്നാൽ കുട്ടിയുടെ കാലിന്റെ വേദനക്ക് ശമനമുണ്ടായില്ല. അഖിലിനെ പല തവണ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഡോക്ടറെ കാണിച്ചെങ്കിലും കാര്യമായ പരിശോധനയുണ്ടായില്ല. മുറിവ് ഉണങ്ങിയിട്ടും അസഹ്യമായ വേദന കാരണം കുട്ടിയുടെ കാല് നിലത്ത് കുത്താൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ എക്സ് റേ എടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ട് ചില്ലുകഷണങ്ങൾ…
Read Moreഇവനാണ് എടിഎം സുരേഷ്..! എടിഎം കവർച്ചാ കേസിൽ അറസ്റ്റിലായ മലയാളി സുരേഷ്കുമാറുമായി അന്വേഷണം സംഘം കേരളത്തിലേക്ക് പുറപ്പെട്ടു
ചെങ്ങന്നൂർ: എടിഎം കവർച്ചാ കേസിൽ അറസ്റ്റിലായ മലയാളി സുരേഷ്കുമാറുമായി അന്വേഷണ സംഘം ഇന്നലെ ഡൽഹിയിൽനിന്നു പുറപ്പെട്ടു. നാളെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. പട്യാല ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കിയിരിക്കുകയാണ്. സമയപരിധി കഴിയുന്നതിനു മുന്‍പായി ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടിവാങ്ങാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. കായംകുളം സിഐ സി.കെ. സദന്റെ നേതൃത്വത്തിലുള്ള ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സ്ക്വാഡിലെ ആറംഗങ്ങൾ ഉൾപെട്ട ഒരു അന്പേഷണസംഘം ബാക്കിയുള്ള നാലു പ്രതികളെ പിടികൂടുന്നതിനായി ഡൽഹിയിൽ തങ്ങുകയാണ്. ഹരിയാന-ഡൽഹി പോലീസ് സേനകളുടെ സഹകരണത്തോടെയാണ് കേരളാ പോലസിന്റെ ഓരോ നീക്കങ്ങളും. ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഹെഡ് കോണ്‍സ്റ്റബിൾ ഹരിയാന മേവാത്ത് നൂഹ് ഷക്കർപൂർ സ്വദേശി അസ്ലൂപ് ഖാൻ ആണ് കവർച്ചയുടെ സൂത്രധാരൻ. ഇയാൾ ഉൾപ്പടെ നാലുപേരെ കൂടിയാണ് ഇനി അറസ്റ്റ് …
Read Moreആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിലേക്ക്..! പകർച്ചപ്പനി പടരുമ്പോള്‍ റാന്നിയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ല; ഉള്ളവരാകട്ടെ അവധിയെടുത്ത് വീട്ടിലും
റാന്നി: പകർച്ചപ്പനിയടക്കം സാംക്രമിക രോഗങ്ങൾ പടരുന്പോഴും താലൂക്കിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുള്ളത്.താലൂക്കാശുപത്രിയിൽ നേരത്തെ 24 ഡോക്ടർമാർ വരെയുണ്ടായിരുന്നു. ഇതിപ്പോൾ നേർപകുതിയായി. പ്രതിദിനം ആയിരത്തോളം രോഗികളാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. നേരത്തെയുണ്ടായിരുന്ന സ്പെഷലിസറ്റ് ഡോക്ടർമാരിൽ നല്ലൊരു പങ്കും സ്ഥലംമാറിപ്പോയി. ഇത്തരം ഒഴിവുകളിൽ പകരം ആരെയും നിയമിച്ചിട്ടില്ല. മറ്റു ചില ഡോക്ടർമാർ അവധിയിൽ കൂടി പ്രവേശിച്ചതോടെ പനി ബാധിതകർ അടക്കം രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. പനി ബാധിതരായെത്തി രാവിലെ മുതൽ ആശുപത്രി ക്യൂവിൽ നിൽക്കുന്നവർ ഡോക്ടറെ കാണുന്പോഴേക്കും ഏറെ അവശരാകും. ഒപിയിൽ പലപ്പോഴും രണ്ടോ മൂന്നോ ഡോക്ടർമാരെ ഉണ്ടാകൂ.പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം അടക്കം താലൂക്കിലെ ഇതര സർക്കാർ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പനി ബാധിതരുടെ എണ്ണം…
Read Moreമാ നിഷാദാ..! ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾക്ക് കോടാലി; ചേർത്തലയിലെ ഒരു പൊതുമേഖല സ്ഥാപനത്തിലെ ഇരുന്നൂറോളം മരണങ്ങളാണ് വെട്ടിമാറ്റിയത്
ചേർത്തല : ലോക പരിസ്ഥിതി ദിനത്തിൽ സർക്കാർ പുറന്പോക്കിലെ മരങ്ങൾ കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന് ആക്ഷേപം. പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിനു പിന്നിലെ പത്തേക്കറിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ മരങ്ങളാണു വെട്ടിയത്. ഇരുന്നൂറോളം മരങ്ങളാണു മുറിച്ചത്. മരങ്ങൾ നട്ടുവളർത്താൻ പറയുകയും ഇതിനായി സർക്കാർ കോടികൾ ചെലവഴിക്കുകയും ചെയ്യുന്പോൾ സർക്കാർ സ്ഥാപനം തന്നെ ഇത്തരത്തിൽ മരം മുറിച്ചതു വിവാദമായിട്ടുണ്ട്. എന്നാൽ സർക്കാർ അനുവാദം നൽകിയിട്ടുള്ള അക്കേഷ്യ ഉൾപ്പെടെയുള്ള പാഴ്മരങ്ങളാണു മുറിക്കുന്നതെന്നാണു വിവരമെന്നും ഇത് ഓട്ടോകാസ്റ്റിന്റെ സ്ഥലം അല്ലെന്നും ഓട്ടോകാസ്റ്റ് മാനേജിങ് ഡയറക്ടർ എസ്.ശ്യാമള പറഞ്ഞു. അനധികൃതമായി മരം മുറിക്കുന്നതായ വിവരം ലഭിച്ചയുടനെ സ്റ്റോപ്പ് മെമ്മോ കൊടുത്തതായും പുറന്പോക്ക് വസ്തുവാണോയെന്നതിന്റെ വ്യക്തതയ്ക്കു വില്ലേജ് ഓഫിസർക്കു കത്ത് നൽകിയതായും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി എ.സോണി പറഞ്ഞു.
Read More