പത്തനംതിട്ട: വേതനം ലഭിക്കാത്തതുമൂലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തൊഴിൽദിനങ്ങളും പൂർത്തിയായവയും ചേർത്ത് പഞ്ചായത്തുകൾ കൃത്യമായി കണക്കുകൾ നൽകിയിട്ടുണ്ടെന്നു പറയുന്പോഴും തൊഴിലാളികൾക്ക് ജോലിക്കു കൂലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ വാർഡിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളായ ബിന്ദു രാജേഷ്, വിജിത സോമൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read MoreCategory: Alappuzha
ഇങ്ങനെയല്ലേ പണികിട്ടുന്നത്..! മാധ്യമ-അഭിഭാഷക തർക്കം; മാധ്യമങ്ങൾക്കായി ഹാജരായ അഭിഭാഷകർക്കെതിരേ ബാർ അസോസിയേഷൻ; എതിർത്ത് ഒരു വിഭാഗം അഭിഭാഷകരും
ചേർത്തല: മാധ്യമങ്ങൾക്കായി കോടതിയിൽ ഹാജരായ അഭിഭാഷകരിൽനിന്ന് വിശദീകരണം തേടാൻ ചേർത്തല ബാർ അസോസിയേഷന്റെ തീരുമാനം. അഭിഭാഷകരും, മാധ്യമങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ ഘട്ടത്തിൽ ഡോ. സെബാസ്റ്റ്യൻ പോളിന്റെ തൃശൂർ പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെയാണ് ചേർത്തല കോടതിയിൽ കേസുള്ളത്. ചേർത്തല കോടതിയിലെ അഭിഭാഷകൻ സമർപ്പിച്ച സ്വകാര്യ അന്യായത്തിലാണ് കോടതി കേസെടുത്തത്. ഡോ. സെബാസ്റ്റ്യൻ പോളിന്റെ പരാമർശങ്ങൾ അഭിഭാഷകർക്കു അപകീർത്തി ഉണ്ടാക്കിയെന്നാണ് കേസ്. ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഈ കേസിൽ മാധ്യമങ്ങൾക്കുവേണ്ടി ഹാജരായ കെ.ബി ഹർഷകുമാർ, എൻ. ബാലചന്ദ്രൻ, പി. രാജേഷ് തുടങ്ങിയവരോടു വിശദീകരണം തേടാൻ വെള്ളിയാഴ്ച ചേർന്ന ബാർ അസോസിയേഷൻ പൊതുയോഗമാണ് തീരുമാനിച്ചത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ഒടുവിലാണ് ഇപ്രകാരം തീരുമാനിച്ചത്. അഭിഭാഷകരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു. മാധ്യമങ്ങൾക്കായി കോടതിയിൽ ഹാജരാകാൻ പാടില്ലെന്നത് നീതിയല്ലെന്നു ചില അഭിഭാഷകർ യോഗത്തിൽ അഭിപ്രായപ്പെട്ടു.…
Read Moreകേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കേരള സർക്കാരും എന്തുകഴി ക്കണമെന്ന് തീരുമാനിക്കുന്ന കേന്ദ്രസർ ക്കാരിന്റെയും ഫാസിസ്റ്റ് അജണ്ടയെ ചെറുക്കണമെന്ന് രമേശ് ചെന്നിത്തല
കായംകുളം: ജനങ്ങളുടെ സമാധാനജീവിതം തകർത്ത് കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനും, കശാപ്പ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കുമെതിരേ യുഡിഎഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പുതിയ മദ്യനയം വരുംതലമുറയെ ഒന്നാകെ നശിപ്പിക്കും. കേരളത്തിൽ ക്രമസമാധാനനില തകർന്നതുമൂലം പോലീസ് അതിക്രമം വർധിച്ചു. കേന്ദ്രസർക്കാരിന്റെ കശാപ്പുനയം ജനാധിപത്യരാജ്യത്ത് അംഗീകരിക്കാനാവില്ല. ജനങ്ങൾ എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തെവരെ ഇവർ ചോദ്യം ചെയ്യുന്നു. ഇത്തരം ഫാസിസ്റ്റ് അജണ്ടയെ ചെറുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ജനതാദൾ-യു സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം, പി.എസ്. ബാബുരാജ്,…
Read Moreഒരു കൈ സഹായം..! ഇടിമിന്നൽ തകർത്തത് പത്തുവയസുകാരന്റെ തലച്ചോറ്; മിന്നലേറ്റ തിനെ തുടർന്ന് കുട്ടിയുടെ ചലന ശേഷി നഷ്ട പ്പെട്ടു; ചികിത്സയ്ക്ക് വകയില്ലാതെ കുടുംബം
അന്പലപ്പുഴ: ഇടിമിന്നൽ തകർത്തത് 10 വയസുകാരന്റെ തലച്ചോറും, കുടുംബത്തിന്റെ സ്വപ്നങ്ങളും. പുന്നപ്ര തെക്കു പഞ്ചായത്ത് നാലാം വാർഡ് കണിച്ചുകാട് വീട്ടിൽ പരേതനായ ജയരാജ്-സബിത ദന്പതികളുടെ മകൻ അനുരാജാ(10)ണ് ഇടിമിന്നലിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. മേയ് 22നു ഇളയ സഹോദരൻ അതുൽ രാജിനൊപ്പം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്പോഴാണ് അനുരാജിന് ഇടിമിന്നലേറ്റത്. തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട അനുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മസ്തിഷ്കത്തിനു ഗുരുതര പരിക്കുള്ളതിനാൽ വിദഗ്ദ ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ തുടർചികിത്സക്ക് വകയില്ലാതെ വിധിയുടെ മുന്പിൽ പകച്ചു നിൽക്കുകയാണ് ഈ 10 വയസുകാരന്റെ അമ്മ സബിത. മാസങ്ങൾക്ക് മുന്പ് മരണത്തിന്റെ രൂപത്തിലെത്തിയ ബസ് ഭർത്താവിന്റെ ജീവനെടുത്തപ്പോൾ തീർത്തും നിലാരംബയായ സബിത ജീവിതം ഇനി എങ്ങനെയെന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്നതിനിടെയാണ് ഇടിമിന്നലിൽ മൂത്ത മകന് ദുരന്തമുണ്ടായത്. പറവൂർ…
Read Moreനെഹ്റുട്രോഫി ജലോത്സവം കൂടുതൽ കുറ്റമറ്റതാക്കാൻ ഇത്തവണ ഒരുക്കുന്നത് ഇലക്ട്രോണിക് നിയന്ത്രിത സ്റ്റാർട്ടിംഗ് സംവിധാനം; രജിസ്ട്രേഷൻ ജൂലൈ 10 മുതൽ 20 വരെ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് കുറ്റമറ്റതാക്കാൻ പുതിയ ഇലക്ട്രോണിക് നിയന്ത്രിത സ്റ്റാർട്ടിംഗ് സംവിധാനം ഒരുക്കാൻ നെഹ്റു ട്രോഫി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്കിന്റെ സാന്നിധ്യത്തിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റാർട്ടിംഗ് പോയിന്റിൽ കോണ്ക്രീറ്റ് തൂണുകൾ താത്കാലികമായി സ്ഥാപിച്ചാണ് സ്റ്റാർട്ടിംഗ് സംവിധാനം ഒരുക്കുക. ഇതിൽ 25 എച്ച്പിയുടെ ഡബിൾ ഷിഫ്റ്റ് ക്ലച്ച് ആൻഡ് ഗിയർ മോട്ടോർ സ്ഥാപിച്ചു മുകളിലേക്കും താഴേക്കും മാറ്റാവുന്ന ഷട്ടർ പോലുള്ള ക്രോസ് ബാർ സ്ഥാപിക്കും. ബട്ടണ് അമർത്തുന്പോൾ ക്രോസ് ബാർ മാറി സ്റ്റാർട്ടിംഗ് നടക്കുന്നതിനൊപ്പം അതേനിമിഷം മുതൽ സമയം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് തയാറാക്കിയിരിക്കുന്നത്. പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വള്ളംകളി കഴിയുന്പോൾ കോണ്ക്രീറ്റ് തൂണുകൾ മാറ്റി സംവിധാനം മറ്റു വള്ളംകളികൾക്കും ഉപയോഗിക്കാം. വള്ളങ്ങളുടെ രജിസ്ട്രേഷൻ ജൂലൈ 10 മുതൽ 20 വരെ…
Read Moreയൂത്ത് കോണ്ഗ്രസ് നേതാവ് വാഹന തട്ടിപ്പ് കേസിൽ പിടിയിൽ; കുടുങ്ങിയത് കടുത്തുരുത്തി മാന്നാര് സ്വദേശിനിയായ യുവതിയുടെ പരാതിയില്; ഇടപാടുകൾ നടത്തിയിരുന്നത് എറണാകുളം കേന്ദ്രീകരിച്ച്
ചേർത്തല: ചേർത്തലയിലെ യൂത്ത് കോണ്ഗ്രസ് നേതാവ് വാഹനതട്ടിപ്പ് കേസിൽ കടുത്തുരുത്തി പോലീസിന്റെ പിടിയിലായി. വാരനാട് കളന്പുകാട്ട് വീട്ടിൽ രൂപേഷ് ആണ് പിടിയിലായത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമാന തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. ചേർത്തല, തൃക്കാക്കര, എറണാകുളം നോർത്ത്, ആലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകളുണ്ട്. കടുത്തുരുത്തി മാന്നാർ മൂലേക്കുന്നത്ത് സാബുവിന്റെ ഭാര്യ ജോമോളുടെ പരാതിയിലാണ് കഴിഞ്ഞദിവസം പിടിയിലായത്. കാറിൽ സഞ്ചരിക്കുന്പോൾ ഇടുക്കി ഉപ്പുതുറയിൽ നിന്നാണ് കടുത്തുരുത്തി പൊലീസ് പിടികൂടിയത്. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വരെ യൂത്ത് കോണ്ഗ്രസ് ചേർത്തല ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചാണ് വാഹന ഇടപാടുകൾ നടത്തിയിരുന്നത്. വാഹനങ്ങൾ വാടകയ്ക്കെുടുത്ത ശേഷം വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് ആക്ഷേപം.
Read Moreലക്ഷ്യം മാർക്കാകരുത്..! പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം; അതിനപ്പുറമുള്ള വലിയ ലക്ഷ്യങ്ങളാണ് വിദ്യാർത്ഥികൾ വേണ്ടതെന്ന് പി. ജെ. കുര്യൻ
പത്തനംതിട്ട: പാഠപുസ്തകത്തിലെ അറിവിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി. ജെ. കുര്യൻ. 10,12, ബിരുദ ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാഠപുസ്തകത്തിനും അപ്പുറത്തുള്ള ലോകത്തേക്ക് ഇറങ്ങി ചെല്ലാൻ ഓരോ വിദ്യാർഥിക്കും കഴിയണം. മാർക്കു നേടുന്നതു മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. അതിനും അപ്പുറമുള്ള വലിയ ലക്ഷ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ മുന്നേറണമെന്നും പി. ജെ. കുര്യൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ്, ഡൽഹി ഐഐടി റിട്ടയേഡ് പ്രഫ. കെ. ജി. ബാലകൃഷ്ണൻ എന്നിവർ വിദ്യാർഥികൾക്ക് കരിയർഗൈഡൻസ് ക്ലാസ് നയിച്ചു. ചെന്നൈ ഐഐടി റാങ്ക് ജേതാവ് അഖിൽ കൃഷ്ണൻ, ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടിയ സ്കൂളുകൾ, വിദ്യാർഥികൾ…
Read Moreപ്രദീപ് വൈദ്യരുടെ വൈദ്യശാലയ്ക്ക് പിന്നി ൽ..! വൈദ്യശാലയിൽ തിരുമ്മാനെത്തിയ യുവതിയെ വൈദ്യർ ശാരീരികമായി പീഡിപ്പി ച്ചതായി പരാതി; വൈദ്യരെ അറസ്റ്റു ചെയ്തു
പ്രദീപ് വൈദ്യരുടെ
Read Moreകൊലകൊല്ലികൾ വീണ്ടും ..! എസി റോഡിൽ അമിത വേഗത്തിൽ പാഞ്ഞ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി മരിച്ചു: കുട്ടനാട്ടിൽ സംഘർഷാവസ്ഥ
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പെൺകുട്ടി മരിച്ചു. കണ്ണാടി സ്വദേശി പ്രവീണയാണ് മരിച്ചത്. ടിപ്പറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ ആലപ്പുഴ- ചങ്ങനാശേരി റോഡ് ഉപരോധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Read Moreരോഗികൾക്കു പ്രാണവേദന.., അധികൃതർക്ക് ഗാനമേള..! രോഗികൾക്ക് അനാരോഗ്യം സമ്മാനിച്ച് ഉദ്ഘാടന ചടങ്ങിനിടെ കരോക്കെ ഗാനമേളയും നാടൻപാട്ടും
മാവേലിക്കര: മാവേലിക്കര ജില്ലാ ആശുപത്രി നവീകരിച്ച കാഷ്വാലിറ്റി ബ്ലോക്ക് കീമോതറാപ്പി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും ഡൊർമെട്രി ആൻഡ് കാന്റീൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കുന്നതിനോടനുബന്ധിച്ചാണ് നാടൻപാട്ടും, കരോക്കെ ഗാനമേളയും നടന്നത്. അസഹനീയമായ ശബ്ദത്തിൽ ജില്ലാ ആശുപത്രിക്ക് 300 മീറ്റർ ദൂരെയുള്ള ആശുപത്രി ജംഗ്ഷനിൽവരെ കേൾക്കാവുന്ന തരത്തിലായിരുന്നു ശബ്ദക്രമീകരണം. വാഹനങ്ങളുടെ ഹോണുകൾ പോലും മുഴക്കാൻ പാടില്ലായെന്ന് നിയമമുള്ള സ്ഥലത്താണ് ഒരു നിബന്ധനയും പാലിക്കാതെ വലിയശബ്ദത്തിൽ പരിപാടികൾ നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയുടേതുൾപ്പടെയായിരുന്നു കരോക്കെ ഗാന ആലാപനങ്ങൾ. രോഗികൾ പലരും ഇത് ദുഃസഹമായി എന്ന് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻ കെ.റ്റി. മാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി…
Read More