ചെങ്ങന്നൂർ: കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിച്ച ദന്പതികളെ ചെങ്ങന്നുരിൽ റയിൽവേ സംരക്ഷണസേന പിടികൂടി. അടൂർ പെരിങ്ങനാട് മദനോ പുത്തൻവീട്ടിൽ കൊല്ലപ്പള്ളിൽ അജി(37), ഭാര്യ അൻജന(37) എന്നിവരെയാണ് പിടികൂടിയത്. കായംകുളം-കോട്ടയം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദന്പതികൾ 30 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ബർത്തിൽ തൂണിയിൽ പൊതിഞ്ഞുവച്ചതിനുശേഷം പ്ലാറ്റ്ഫോമിലേക്കിറങ്ങി. യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആർപിഎഫ് ഇവരെ പിടികൂടുകയായിരുന്നു.
Read MoreCategory: Alappuzha
ഒന്ന് കൂവാമായിരുന്നു..! കന്നുകാലി നിരോധ നത്തിനെതിരെ ബിജെപി കൗൺസിലർമാരു ടെ മൗനത്തിൽ നഗരസഭ പ്രമേയം പാസാക്കി; മൗനത്തിൽ പൊട്ടിത്തെറിച്ച് ബിജെപി
ആലപ്പുഴ: കന്നുകാലി വില്പന നിരോധിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരേ ആലപ്പുഴ നഗരസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിനെ ചൊല്ലി ബിജെപിക്കുള്ളിൽ വിവാദം. നാലു കൗണ്‍സിലർമാർ നഗരസഭ കൗണ്സിലിലുണ്ടായിട്ടും കേന്ദ്ര സർക്കാരിനെതിരേ പ്രമേയം അവതരിപ്പിച്ചപ്പോൾ എതിർക്കുകയോ, വിയോജനക്കുറിപ്പ് നൽകുകയോ ചെയ്യാതെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ് വിവാദത്തിനു കാരണം. സംഭവവുമായി ബന്ധപ്പെട്ടു ഇതിനോടകം പാർട്ടി ജില്ലാ നേതൃത്വത്തിനും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമടക്കം പരാതികളും നൽകിയിട്ടുണ്ട്. വിഷയത്തിൽ പാർട്ടി ജില്ലാ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. കൗണ്‍സിലർമാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചാൽ ആദ്യപടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷം പിന്നീട് സസ്പെൻഡ് ചെയ്യേണ്ടി വരുമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. കേന്ദ്ര ഉത്തരവിനെതിരേ ഇടതുവലതു മുന്നണികൾ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമുയർത്തുന്നതിനെതിരേ ബിജെപി പ്രതിരോധം തീർക്കാൻ പ്രയാസപ്പെടുന്നതിനിടയിലാണ് പാർട്ടിയെ വെട്ടിലാക്കി നഗരസഭ പ്രമേയം പാസാക്കിയിരിക്കുന്നത്. മുസ്ലീം ലീഗിലെ എ.എ റസാഖ് അവതരിപ്പിച്ച പ്രമേയം നഗരസഭ പ്രതിപക്ഷ നേതാവ്…
Read Moreഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി; ഇരുവരേയും ആശുപത്രിയി ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
റാന്നി: ഭാര്യയെ നടുറോഡിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഭർത്താവ് സ്വയം തീ കൊളുത്തി മരിച്ചു. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളജിൽ പ്രവേഷിപ്പിച്ച ഭാര്യ രാത്രി 10.30ഓടെ മരിച്ചു. റാന്നി – വൈക്കം തെക്കേപ്പുറം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 12.30നാണ് സംഭവം. റാന്നി – മന്ദിരം ഉഴത്തിൽ വടക്കേതിൽ മോഹനനും (49) ഭാര്യ ഓമന (45)യുമാണ് മരിച്ചത്. സാന്പത്തിക പ്രതിസന്ധിയാണ് സംഭവത്തിനു പിന്നിലെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. അടുത്ത സമയത്ത് കുടുംബപ്രശ്നങ്ങളേ തുടർന്ന് ഇവർ പിണങ്ങി രണ്ടു വീടുകളിലായാണ് കഴിഞ്ഞുവന്നിരുന്നതെന്നു പറയുന്നു. ഓമന സമീപത്തെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്തുവരികയാണ്. ഇന്നലെ ഉച്ചയോടെ ഓമന ജോലി ചെയ്യുന്ന വീട്ടിലെത്തി അവരെ നിർബന്ധമായി മോഹനൻ വിളിച്ചു കൊണ്ടുപോരികയായിരുന്നുവെന്നു പറയുന്നു. പഞ്ചായത്ത് റോഡിലെത്തിയപ്പോൾ ഇയാൾ ജാറിൽ ഒളിപ്പിച്ചുവച്ചിരുന്ന പെട്രോളെടുത്ത് ആദ്യം ഭാര്യയെയും പിന്നീട് സ്വന്തം ശരീരത്തിലും ഒഴിച്ചു തീ കൊളുത്തി. സംഭവം കണ്ട…
Read Moreഓടിക്കൊണ്ടിരുന്ന ബുള്ളറ്റില്‍ പാമ്പ്; മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റില്‍ നിര്‍ത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്
മാവേലിക്കര: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിൽ പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കരിപ്പുഴയിൽ നിന്നും പുതിയകാവിലേക്ക് കരിപ്പുഴ മൂലശേരിൽ വീട്ടിൽ റ്റിജു എം. ബിജു ഓടിച്ചുകൊണ്ടു പോയ ബൈക്ക് മാവേലിക്കര മിച്ചൽ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റിൽ നിർത്തിയപ്പോഴാണ് ബൈക്കിന്റെ സീറ്റിനടിയിലായി സമീപം നിന്നവർ പാന്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ബൈക്കിൽ നിന്നും ഇറങ്ങി പാന്പിനെ ബൈക്കിൽ നിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവിടേക്കു ആളുകൂടിയതോടെ സമീപത്ത് നിന്ന ഹോംഗാർഡ് സുരേഷ് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാന്പിനെ കണ്ടെത്തി നീക്കം ചെയ്തത്.
Read Moreമാറിയ സിപിഎമ്മിൽ നിന്ന് മാറുന്നു..! പാടം നികത്തലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; പാർട്ടി വിടാനൊരുങ്ങി ഒരു വിഭാഗം
മാവേലിക്കര: നിലംനികത്തി നിർമാണം നടത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിപിഎം പ്രവർത്തകർ ഇരുചേരിയിലായി സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്കുപാട്ടത്തിൽ ജംഗ്ഷനു തെക്കുഭാഗത്തെ പാടശേഖരത്തെ നിർമാണത്തെ ചൊല്ലിയാണ് തർക്കം. പോലീസും സിപിഎം നേതൃത്വവും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഒരുവിഭാഗം പ്രവർത്തകരുടെ എതിർപ്പിനെ മറികടന്ന് സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കളുടെ സാന്നിധ്യത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തി. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിടാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കു ഉപയോഗിക്കുന്ന ഭൂമി ആയതിനാൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട പാടശേഖരമാണിത്. പാടം വാങ്ങിയ തമിഴ്നാട് സ്വദേശി നിലം നികത്തി നിർമാണപ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചപ്പോഴാണ് ഒരാഴ്ചമുന്പ് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടെ കൊടി കുത്തിയത്. പാർട്ടിയുമായി ആലോചിച്ചല്ല കൊടികുത്തിയതെന്നു പറഞ്ഞ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊടി എടുത്തുമാറ്റിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനുമുന്‍പ്…
Read Moreവകുപ്പുകളെല്ലാം ഉറക്കത്തിൽ..! സ്കൂൾ തുറക്കാൻ ഒരു ദിനം മാത്രം അവശേഷിക്കെ കുട്ടികളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ട നടപടികൾ ഒന്നു എടുക്കാതെ അധികൃതർ
ആലപ്പുഴ: സ്കൂൾ തുറക്കാൻ ഒരു ദിനം മാത്രം അവശേഷിക്കെ കുട്ടികളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ട നടപടികൾ ഒന്നുമായില്ല. വിദ്യാർഥികൾക്കും മറ്റും റോഡ് മുറിച്ചുകടക്കാൻ പല സ്ഥലങ്ങളിലും സീബ്രാ ലൈനുകൾ വരച്ചിട്ടില്ല. ദേശീയപാതയിൽ തിരക്കേറിയ തുന്പോളി ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ജനറൽ ആശുപത്രിക്കു സമീപം സ്ഥിതി ചെയ്യുന്ന ഗവ. ഗേൾസ് എച്ച്എസ്, ടിഡി എച്ച്എസ് തുടങ്ങിയ സ്കൂളുകൾക്കുമുന്പിലാണ് റോഡുകൾ പുനർനിർമിച്ചപ്പോൾ സീബ്രാലൈനുകൾ വരയ്ക്കാത്തത്. ഇവിടങ്ങളിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്ത അപകടങ്ങൾ മുന്‍പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മഴക്കാലം ആരംഭിച്ചതോടെ റോഡിൽ പലഭാഗത്തും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കുഴി അടച്ച ഭാഗങ്ങളിൽ മഴ പെയ്തതോടെ വീണ്ടും കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. നഗരത്തിൽ പലഭാഗത്തെയും കാണകൾ പൊട്ടിപ്പോളിഞ്ഞു കിടക്കുന്നതും അപകടസാധ്യത വർധിക്കുന്നു. മഴ പെയ്തതോടെ…
Read Moreതാക്കോലെടുത്ത് വെളളാപ്പള്ളി നടേശൻ..! എസ് എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ പകരക്കാരനില്ലാതെ എട്ടാം തവണയും വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുക്കപ്പെട്ടു
ചേര്‍ത്തല: എട്ടാം തവണയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന് തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍ത്തല എസ്എന്‍ കോളജില്‍ ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പാനലിലെ സ്ഥാനാര്‍ഥികള്‍ 95 ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. താക്കോല്‍ ചിഹ്നത്തിലാണ് ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ചെയര്‍മാനായി ഡോ. എം.എന്‍ സോമന്, അസിസ്റ്റന്റ് സെക്രട്ടറിയായി വി.എന്‍ തുഷാര്‍ വെള്ളാപ്പള്ളി, ട്രഷററായി ഡോ. ജി. ജയദേവന് എന്നിവരാണ് വിജയിച്ചത്. എം.എന്‍ സോമന് 1052 വോട്ടും എതിര് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വര്‍ക്കല സ്വദേശി ചെറിന്നിയൂര് ജയപ്രകാശിന് 44 വോട്ടും ലഭിച്ചു. 55 വോട്ട് അസാധുവായി. വെള്ളാപ്പള്ളി നടേശന് 1109 വോട്ട് നേടി. എതിര് സ്ഥാനാര്‍ത്ഥി കൊല്ലം സ്വദേശി ബി. പുരുഷോത്തമന് 41 വോട്ടേനോടാനായുള്ളു. 15 വോട്ട് അസാധുവായി. തുഷാറിന് 1097 വോട്ടും എതിര് സ്ഥാനാര്‍ത്ഥി ഹര്‍ഷകുമാറിന് 52 വോട്ടും ലഭിച്ചു. 12 വോട്ട് അസാധുവായി. ഡോ.…
Read Moreപട്ടം പൊട്ടിയ പോലീസ്..! എസ്ഐ വീട്ടമ്മയെ മര്‍ദിച്ചതായി പരാതി; വഴി തര്‍ക്കം അന്വേഷിക്കാൻ രാത്രിയിൽ എത്തിയ എസ്ഐ കാരണം കൂടാതെ മർദിക്കുകയായിരുന്നു
കായംകുളം: വഴി തര്‍ക്കം അന്വേഷിക്കാന്‍ എത്തിയ എസ് ഐ വീട്ടമ്മയെ മര്‍ദിച്ചതായി പരാതി. കായംകുളം എരുവ കര്‍ത്തുമ്പി ഭവനത്തില്‍ ശുഭ (34 ) ആണ് കരീലകുളങ്ങര എസ് ഐ ക്കെതിരെ ഡിജിപിക്കും ,മനുഷ്യാവകാശ കമ്മീഷനും പരാതിനല്‍കിയത് . കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ ഭര്‍ത്താവ് സന്തോഷിനെ അന്വേഷിച്ചു സിവില്‍ ഡ്രെസ്സില്‍ എത്തിയ എസ് ഐ തന്റെ കഴുത്തില്‍ പിടിച്ചു തള്ളുകയും മര്‍ദിക്കുകയും ചെയ്തെന്നു വീട്ടമ്മ പരാതിയില്‍ പറയുന്നു. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് ഭര്‍ത്താവുള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെ കേസുമുണ്ട്. കേസിലുള്‍പ്പെട്ട ഭര്‍ത്താവിനെ അന്വേഷിച്ചു കരീലക്കുളങ്ങര എസ് ഐ സിവില്‍ ഡ്രെസ്സില്‍ വീട്ടിലും പരിസരത്തും നിരന്തരം എത്താറുണ്ടെന്നും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
Read Moreഒന്നും ആഗ്രഹിക്കരുതേ.! സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതികള്‍; അഞ്ചു വര്‍ഷം കൊണ്ട് എല്ലാ രംഗങ്ങളിലും കേരളം മുന്നിലെത്തു മന്ത്രി തിലോത്തമന്
കായംകുളം: എല്‍ഡിഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദ്ധതികളാണന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്. എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കായംകുളത്ത് സംഘടിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഒരു വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പുത്തന്‍ വഴി തുറന്നതായും, അഞ്ചു വര്‍ഷം കൊണ്ട് എല്ലാ രംഗങ്ങളിലും കേരളം മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. യു.പ്രതിഭാഹരി എംഎല്‍എ അധ്യക്ഷയായി. എന്‍ സുകുമാരപിള്ള, ആര്.നാസര്‍, പ്രദീപ് കുമാര്‍, സുള്‍ഫിക്കര്‍ മയൂരി, കെ.സുരേന്ദ്രന്, എം.എ.അലിയാര്, എ.ഷാജഹാന്, എ.മഹേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreപെട്രോള്‍പമ്പ് ഉടമയുടെ കൊലപ്പെട്ടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം; പെട്രോളടിക്കാൻ താമസിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്നായിരുന്നു കൊലപാതകം
ചെങ്ങന്നൂർ:പെട്രോൾ പന്പുടമയെ ബൈക്കിലെത്തി കന്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. 25,000രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി ശിക്ഷ അനുഭവിക്കണം. 326-ാം വകുപ്പ് പ്രകാരം മൂന്നു വർഷം തടവിനുകൂടി ശിക്ഷിച്ചിട്ടുണ്ടെ ങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി. ഒന്നാം പ്രതി ആലാ പെണ്ണുക്കര വടക്കുംമുറിയിൽ പൂമലച്ചാൽ മഠത്തിലേത്ത് വീട്ടിൽ ബോഞ്ചോ എന്ന് വിളിക്കുന്ന അനു(26),രണ്ട ാം പ്രതി ആലാ പെണ്ണുക്കര വടക്ക് പൂമലച്ചാൽ കണ്ണുകുഴിച്ചിറ വീട്ടിൽ രാജീവ് (26) മൂന്നാം പ്രതി ചെറിയനാട് തുരുത്തിമേൽ പ്ലാവിള വടക്കേതിൽ മനോജ് ഭവനത്തിൽ മനോജ് (ഐസക് 25) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ചെങ്ങന്നൂർ മുളക്കുഴ രേണു ഓട്ടോ ഫ്യുവൽസ് ഉടമ ശങ്കരമംഗലം വീട്ടിൽ എം.പി. മുരളീധരൻനായരെ(55) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2016 ഫെബ്രുവരി 18ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷന് സമീപമാണ്…
Read More