മാവേലിക്കര: മേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ട അധ്യാപകയുടെ നിരുത്തരവാദപരമായ നിലപാട് പരീക്ഷയെ സാരമായി ബാധിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി. ചെട്ടികുളങ്ങര എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയായ കണ്ണമംഗലം ചിത്തിര വീട്ടിൽ അശ്വിൻ.ആർ.കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒന്പതിന് ഗണിത ശാസ്ത്ര പരീക്ഷയ്ക്ക് അഡീഷണൽ പേപ്പർ ചോദിച്ചതിനെ തുടർന്ന് മേൽനോട്ടക്കാരിയായ ടീച്ചർ രണ്ടു പ്രാവശ്യം പേപ്പറുകൾ നൽകി. പ്രസ്തുത പേപ്പറുകളിൽ പൂർണമായും ഉത്തരം എഴുതിയതിന് ശേഷം പരീക്ഷയുടെ പകുതി സമയം കഴിഞ്ഞപ്പോഴേക്കും ടീച്ചർ അതിൽ ഹോളോഗ്രാം പതിപ്പിച്ചതാണെന്ന പറഞ്ഞ് പകരം ഹോളോഗ്രാം ഇല്ലാത്ത പേപ്പറുകൾ നൽകി. എന്നാൽ അതിലൂടെ തനിക്ക് നഷ്ടമായ സമയം പരീക്ഷ എഴുതുവാനായി നൽകിയില്ല. നിശ്ചിത സമയമായപ്പോഴേക്കും ഉത്തര കടലാസുകൾ തിരികെ വാങ്ങുകയും ചെയ്തു. ഇതിനെ കുറിച്ച് ആരാഞ്ഞപ്പോൾ ഇവർ ഭീഷണി പെടുത്തി. ഉത്തരമെഴുതി പേപ്പറുകൾ സ്കൂളിന്റെ പക്കലും ബാക്കിയുള്ളവയാണ് മൂല്യ നിർണയത്തിന് പോയിരി ക്കുന്നതെന്നും തന്റെ ഭാവിയെ ഇതി സാരമായി…
Read MoreCategory: Alappuzha
ഇവനെയൊക്കെ എന്തുചെയ്യണം..! ഭാര്യാ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഭാര്യയുമായി കാടുകയറി; മുൻപ് മക്കളെ വെട്ടിപ്പരി ക്കേൽപ്പിച്ച് വീടുവിട്ടയാൾ
കോന്നി: ഭാര്യാ സഹോദരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് വെട്ടിരുന്പുമായി ഭീഷണിപ്പെടുത്തി ഭാര്യയെകൂട്ടി കാടുകയറിയത് പരിഭ്രാന്തി പരത്തി. കുമ്മണ്ണൂർ പത്തേക്കരമുരുപ്പ് വിളയിൽ വീട്ടിൽ വിനോദാ(35) ണ് പത്ത്മണിക്കൂറോളം നാട്ടുകാരെയും പോലീസിനെയും മുൾമുനയിൽ നിർത്തിയത്. വിനോദിന്റെ ഭാര്യാസഹോദരി ശ്രീലത(38) യെ പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബ വഴക്കിനെ തുടർന്ന് വേറിട്ടു താമസിച്ചിരുന്ന വിനോദ് വീട്ടിൽ കടന്നു കയറി ശ്രീലതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭാര്യ അനിതയെ ബലമായി വീടിനു സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും വിനോദ് ഭാര്യയെ ആക്രമിച്ചേക്കുമെന്ന ഭീതിയിൽ കാട്ടിൽ തെരച്ചിൽ നടത്താൻ തുനിഞ്ഞില്ല. രാവിലെ എട്ടോടെ ജനപ്രതിനിധികളടക്കമുള്ളവർ കാട്ടിൽ ഇരുവരെയും കണ്ടെത്തി. അനിത സുരക്ഷിതയായിരുന്നു. എന്നാൽ ഉച്ചയോടെയാണ് വിനോദിനെ അനുനയിപ്പിച്ച് വനത്തിനു പുറത്തിറക്കാനായത്. ഇയാളെ പിന്നീട് കോന്നി പോലീസ് അറസ്റ്റു ചെയ്തു. ഒരു…
Read Moreദുരിതങ്ങളുടെ ചാകരയ്ക്ക് അറുതിയില്ല..! പുറക്കാട്ടെ ദുരിതബാധിതരുടെ പ്രശ്നപരി ഹാരത്തിന് യോഗം വിളിച്ചിട്ട് ഉദ്യോഗസ്ഥൻ മുങ്ങി ;കാത്തിരുന്നതത് മണിക്കൂറുകൾ
അമ്പലപ്പുഴ: പുനരധിവാസം ചർച്ച ചെയ്യാനായി ദുരിതബാധിതരുടെ യോഗം വിളിച്ച ഉദ്യോഗസ്ഥനെത്തിയില്ല. സ്ത്രീകളട ക്കമുള്ളവർ മണിക്കൂറുകളോളം കാത്തു നിന്നു. പുറക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ഇന്നലെ സംഭവം അരങ്ങേ റിയത്. 2014–ൽ കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് നീർക്കുന്നം ശിശുവിഹാർ, പുറക്കാട് കരിനിലവികസന ഏജൻസി ഓഫീസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു യോഗത്തിൽ എത്തിച്ചേരാൻ രേഖാമൂലം അറിയിച്ചിരുന്നത്. പുറക്കാട് പഞ്ചായത്ത് ഓഫീസിൽക്കൂടുന്ന ഈ യോഗത്തിലേക്ക് ഇവർ എത്താനായി കത്തയച്ചത് തോട്ടപ്പള്ളി മറൈൻ ബ്ലോക്കിലെ ഫിഷറീസ് ഇൻസ്പെക്ടറായിരുന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുമെന്നറിയിച്ച ഈ യോഗത്തിൽ പങ്കെടുക്കാനായി ദുരിതബാധിതരെല്ലാം നേരത്തെതന്നെ എത്തിയിരുന്നു. എന്നാൽ വൈകുന്നേരം നാലുകഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യോഗം മാറ്റിവച്ച വിവരം ഇവർ അറിയുന്നത്. യോഗം മാറ്റിവച്ചതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിരൂന്നില്ലെന്നും ഇവർ പറയുന്നു. വിവരമറി ഞ്ഞ്…
Read Moreകൊടിക്കുന്നിൽ സുരേഷ് ഉറങ്ങാത്ത കുട്ടനാട്..! കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് കൊടിക്കു ന്നിൽ സുരേഷിന്റെ രാപ്പകൽ സമരം
മങ്കൊമ്പ്: കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കുട്ടനാടിനോടു അവഗണന കാട്ടുന്നുവെന്നാരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നാളെ കിടങ്ങറയിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്തുന്നു. നാളെ രാവിലെ ഒമ്പതിനാരംഭിച്ച് 18നു രാവിലെ ഒമ്പതിനവസാനിക്കുന്ന സമരത്തിൽ കുട്ടനാട്ടിലെ യുഡിഎഫ് ജനപ്രതിനിധികളും പങ്കെടുക്കും. കുട്ടനാട് നേരിടുന്ന പതിനെട്ടോളം വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം. കഴിഞ്ഞ പത്തു വർഷത്തിലേറെയായി കുട്ടനാട് നേരിടുന്ന കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണെണമെന്നതാണ് ഏറ്റവും പ്രധാന വിഷയം. പത്തുവർഷക്കാലമായി തകർന്നുകിടക്കുന്ന കുട്ടനാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണുക, രണ്ടാം കൃഷിക്ക് സംഭരിച്ച നെല്ലുവിലയുടെ കുടിശികത്തുകയായ 26 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യുക, നെല്ലുവില 2500 രൂപയായി വർധിപ്പിക്കുക, കീട രോഗബാധയെത്തുടർന്ന് കൃഷിനശിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക അടിയന്തരമായി വിതരണം ചെയ്യുക, വർഷങ്ങളായി പണികൾ മുടങ്ങിക്കിടക്കുന്നതും ബജറ്റിൽ തുകയനുവദിച്ചിട്ടുള്ളതുമായ പാലങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുവാൻ നടപടികൾ…
Read Moreഫേസ്ബുക്കിൽ മുഴുകി ജീവനക്കാർ..! ഇസി ജി എടുക്കാനെത്തിയ രോഗിയെ നോക്കാതെ ജീവനക്കാരൻ മൊബൈലിൽ മുഴുകി; ചോദ്യം ചെയ്തപ്പോൾ തട്ടിക്കയറിയെന്ന് ബന്ധുക്കൾ
ആലപ്പുഴ: ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രോഗിയുടെ ഇസിജി പരിശോധന നടത്താൻ വൈകിയതിനെച്ചൊല്ലി ജനറൽ ആശുപത്രിയിൽ സംഘർഷം. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. ശ്വാസം മുട്ടലിനെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടർ പരിശോധിക്കുകയും ബിപിയിൽ വ്യത്യാസം കണ്ടതിനാൽ ഇസിജി പരിശോധന നടത്താൻ ഒപി ചീട്ടിൽ കുറിച്ചുനൽകുകയും ചെയ്തു. തുടർന്ന് ഇസിജി റൂമിൽ രോഗിയെ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ പരിശോധിക്കാൻ തയാറായില്ലെന്നാണ് പരാതി. മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാളെന്നും അടിയന്തരമായി ഇസിജി എടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ അത്യാവശ്യഘട്ടമാണെങ്കിൽ ചീട്ടിൽ ഡോക്ടർ എഴുതുമെന്ന മറുപടിയാണ് ലഭിച്ചതെന്നും രോഗിയോടൊപ്പമുണ്ടായിരുന്നവർ പറയുന്നു. പരിശോധനയ്ക്ക് പണം അടച്ചശേഷവും ഇസിജി പരിശോധനയ്ക്ക് പരിശോധന നടത്താൻ ജീവനക്കാരന്റെ ഭാഗത്തുനിന്നും അലംഭാവമുണ്ടായതിനെത്തുടർന്നാണ് രോഗിയോടൊപ്പമുണ്ടായിരുന്നവർ ജീവനക്കാരനുമായി വാക്കേറ്റമുണ്ടായത്. ഈ ജീവനക്കാരനെതിരെ ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി കഴിഞ്ഞദിവസം ഇസിജി പരിശോധനയ്ക്കെത്തിയപ്പോഴും ഇത്തരം സമീപനം…
Read Moreമൂന്നാം മുറ പ്രയോഗിക്കണം..! മാനസിക വൈകല്യമുള്ള കുട്ടിയെ രണ്ടു പെൺമക്ക ളുള്ള 52 കാരൻ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ ഇയാളെ അറസ്റ്റു ചെയ്തു
കോഴഞ്ചേരി: മാനസിക വൈകല്യമുള്ള പത്തുവയസുകാരിയെ പീഡിപ്പിച്ചതിന് 52 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുറമറ്റം പടുതോട് കാവുങ്കൽ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന അശോകനെയാണ് കോഴഞ്ചേരി സിഐ ബി. അനിലിന്റെ നേതൃത് വത്തിലുള്ള പോലീസ് സംഘം ഞായറാഴ്ച രാത്രി പടുതോടു ജംഗ്ഷനിൽ നിന്നും അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയിലുണ്ടായ ഭാവമാറ്റങ്ങളെ തുടർന്ന് അമ്മ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് ഇവർ പുറമറ്റം ഗ്രാമപഞ്ചായത്ത് മെംബർ വിനീത് കുമാറിന്റെ സഹായത്തോടെ കോയിപ്രം പോലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യയുമായി അകന്ന് താമസിച്ചി രുന്ന അശോകൻ കഴിഞ്ഞ മൂന്നാഴ്ചക്കുമുന്പാണ് സ്വന്തം വീട്ടിലെത്തിയത്. ഇയാൾക്ക് രണ്ട് പെണ്കുട്ടികളുണ്ട്. പോക്സെ വകുപ്പനുസരിച്ചാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനഞ്ചു ദിവസത്തേക്ക് റിമാൻഡു ചെയ്തു.
Read Moreആ ചിലർ ആരാണ്..! സ്വന്തം കാര്യങ്ങൾ തീർത്തും ഭദ്രമാക്കിയിട്ട് വിപ്ലവം പറയുന്ന ചലർ നമുക്കിടയിലുണ്ടെന്ന് മന്ത്രി ജി സുധാകരൻ
ചേർത്തല: ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ മറവിൽ നടക്കാൻ പാടില്ലാത്തതു നടക്കുന്നുവെന്നും ചിലർ ഉത്സവത്തിന് പോകുന്നത് ആയുധങ്ങളുമായാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.പുരോഗമന കലാസാഹിത്യ സംഘം ചേർത്തല ഏരിയ കമ്മിറ്റിയുടെ നങ്ങേലി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി മനുഷ്യന് ആത്മശാന്തിയും സമാധാനവും നൽകേണ്ട സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. എന്നാൽ ചില സ്ഥലങ്ങളിൽ അക്രമവും കൊലപാതകവുംവരെ നടക്കുന്നു. ഇതൊഴിവാക്കാൻ ക്ഷേത്രഭാരവാഹികൾ നടപടി സ്വീകരിക്കണം. മനഃശാന്തിയേകേണ്ട ക്ഷേത്രങ്ങൾ ചോരവീഴുകയും അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നയിടമാകുന്നത് ഗൗരവത്തോടെ കാണണം. വെടിക്കെട്ടപകടത്തിൽ ആളുകൾ മരിച്ചുവീഴുന്നതും ക്ഷേത്രോത്സവങ്ങളിലെ പ്രവണതയായി. വർഗീയശക്തികൾ ആയുധങ്ങളുമായെത്തുന്നു. എന്നാൽ പള്ളികളിലെ ആഘോഷങ്ങളിൽ ഇത്തരം സംഭവം ഉണ്ടാകാത്തത് ശ്രദ്ധേയമാണ്. പുരാണങ്ങളിലെ പല സ്ത്രീകളോടും കൊടും ക്രൂരതയാണ് നായക കഥാപാത്രങ്ങൾ കാട്ടിയത്. ഇന്നാണെങ്കിൽ ആ കഥാപത്രങ്ങളെല്ലാം ഇരുമ്പഴിക്കുള്ളിൽ ആകുമായിരുന്നു. മതങ്ങൾ ഇന്ന് കേരളത്തെ വർഗീയതയുടെ കരിമ്പടം പുതപ്പിച്ചിരിക്കുകയാണ്. അത് മാറ്റാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണം. വിപ്ലവത്തിൽ വെള്ളം…
Read Moreവ്യത്യസ്ഥമായ പൊങ്കാല..! ജേക്കബ് തോമസിനും വിജിലൻസിനും ശക്തി നൽകാൻ പൊങ്കാല; ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരാണ് പൊങ്കാല അർപ്പിച്ചത്.
തിരുവനന്തപുരം: നഗരത്തെ മുഴുവൻ അമ്പലപ്പറമ്പാക്കി ഭക്തർ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയർപ്പിച്ചപ്പോൾ ആലപ്പുഴയിൽ നിന്നെത്തിയ സാമൂഹ്യ പ്രവർത്തകരുടെ പൊങ്കാല വ്യത്യസ്തമായി. അഴിമതിക്കെതിരെ പോരാടുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസിനും ശക്തിപകരുന്നതിന് പൊങ്കാല വഴിപാട് നടത്തി. തമ്പാനൂർ കൈരളി ശ്രീ തീയേറ്ററിന് മുന്നിലാണ് ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ വനിതകൾ ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിച്ചത്.
Read Moreസാഫല്യത്തിന്റെ നിമിഷങ്ങൾ..! പ്രജനനത്തിന് അർത്തുങ്കൽ തീരത്തെത്തിയ കടലാമയുടെ മുട്ടകൾ വിരിഞ്ഞു ; എല്ലാ സൗകര്യവുമൊ രിക്കി നാട്ടുകാരും വനംവകുപ്പും
ചേർത്തല: കടലാമയുടെ മുട്ടകൾക്ക് കൂടും കാവലുമൊരുക്കി കാത്തിരുന്ന തീരവാസികൾക്ക് സാഫല്യത്തിന്റെ നിമിഷങ്ങൾ. പ്രജനനത്തിന് തീരത്തെത്തിയ കടലാമ ഇട്ട മുട്ടകൾ വിരിഞ്ഞു. 55 കടലാമ കുഞ്ഞുങ്ങളെ വനംവകുപ്പിന്റെയും പഞ്ചായത്തിന്റെയും സന്നദ്ധസംഘടനയുടെയും നേതൃത്വത്തിൽ കടലിലേക്കു വിട്ടു. 15 വർഷങ്ങൾക്കു ശേഷമാണ് അർത്തുങ്കൽ ഹാർബറിന് സമീപം കടലാമകൾ മുട്ടയിടാൻ എത്തുന്നത്. കഴിഞ്ഞ ജനുവരി 10നു മുട്ടയിടാൻ കടലാമ കരയിൽ എത്തിയതു ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. രാത്രിയോടെ എത്തിയ കടലാമ തീരത്ത് മണൽ കുഴിച്ച് മുട്ടയിട്ട ശേഷം കടലിലേക്കു മടങ്ങുകയായിരുന്നു. വനം വകുപ്പിന്റെ നിർദേശപ്രകാരം കടലാമ സംരക്ഷണ സംഘടനയായ ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ പ്രവർത്തകരെത്തി കടലാമയുടെ മുട്ടയുടെ സംരക്ഷണം ഏറ്റെടുത്തു. മുട്ടകൾ അടങ്ങിയ കുഴിക്കുചുറ്റും മരത്തിന്റെ കമ്പുകൾകുത്തി സംരക്ഷണവേലി നിർമിച്ചും ചുറ്റും വലയിട്ട് മറ്റു മൃഗങ്ങളുടെ ഉപദ്രവം തടഞ്ഞു. യന്ത്രവത്കൃത ബോട്ടുകളുടെ വലയിലും എൻജിനിലുംപെട്ട് കടലാമ ചാകുന്നതിനാൽ വംശനാശ…
Read Moreപൊന്നോമന തിരികെയെത്തി; ദൈവം തങ്ങ ളെ കൈവിടില്ല, ഇതൊക്കെ ജീവിതത്തിലെ ചില പരീക്ഷണ ങ്ങളാകും; എല്ലാം മറന്ന് അവർ കുഞ്ഞിനെ മാറോട് ചേർത്തുവച്ചു
കോഴഞ്ചേരി: ദൈവനാമത്തിൽ തങ്ങളുടെ കുഞ്ഞ് അറിയപ്പെടണ മെന്ന വലിയ ആഗ്രഹത്തോടെ യാണ് ദമ്പതികളായ സജിയും അനിതയും തങ്ങളുടെ രണ്ടാമ ത്തെ കുഞ്ഞിന് ഗോഡ്സൺ എന്നു പേരിട്ടത്. എന്നാൽ നിർഭാഗ്യവശാൽ ജനിച്ച് നാലാം നാൾ കുഞ്ഞിനെ നഷ്ടപ്പെട്ട ദമ്പതികളായി അവർ മാറിയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട വിലാപ ത്തിനിടയിലും സജിയുടെ യും അനിതയുടെയും മനസു കളിൽ ശുഭപ്രതീക്ഷയ്ക്ക് കുറവുണ്ടായി രുന്നില്ല. അവനെ ഞങ്ങൾ അറിയാനാഗ്രഹിച്ചത് ദൈവനാമ ത്തിലാണ്. ദൈവം തങ്ങളെ കൈവിടില്ല, ഇതൊക്കെ ജീവിതത്തിലെ ചില പരീക്ഷണ ങ്ങളാകും. എന്നെന്നേ ക്കുമായി ആ ചോരക്കുഞ്ഞിനെ തങ്ങൾക്കരികിൽ നിന്നും മാറ്റി നിർത്താനാകില്ലെന്ന പ്രതീക്ഷ കൾ തന്നെയാ യിരുന്നു ഇന്നലെ യാഥാർ ഥ്യമായത് രാത്രി എട്ടോടെ യാണ് കുഞ്ഞിനെ കണ്ടതായി അനൗദ്യോഗിക വാർത്ത പരന്നത്. തുടർന്നു ജില്ലാ പോലീസ് മേധാവി എ. അശോകൻ കു ഞ്ഞിനെ കണ്ടെത്തിയതായി ഔദ്യോഗിക വിശദീകരണം നല്കുകയായിരുന്നു. റാന്നി…
Read More