കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ സർവീസിന്റെ സമയ ക്രമത്തിൽ മാറ്റം ഇല്ല. എറണാകുളം ജംഗ്ഷൻ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിലാണ് സമയമാറ്റം ഉള്ളത്. എറണാകുളം ജംഗ്ഷനിൽ ഈ വണ്ടി വൈകുന്നേരം 6.35 ന് എത്തി 6.38-നാണ് പുറപ്പെട്ടിരുന്നത്. തിങ്കൾ മുതൽ 6.42 ന് എത്തി 6.45 നായിരിക്കും പുറപ്പെടുക. തൃശൂരിൽ രാത്രി 7.56 ന് എത്തി 7.58 നും ഷൊർണൂർ ജംഗ്ഷനിൽ 8.30 ന് എത്തി 8.32 നും തിരൂരിൽ 9-02 ന് എത്തി 9.04 നും പുറപ്പെടും.കോഴിക്കോട് 9.32 ന് എത്തി 9.34 നും കണ്ണൂരിൽ 10.36 ന് എത്തി 10.38 നും കാസർഗോഡ് 11.46 ന് എത്തി 11.48 നും…
Read MoreCategory: Alappuzha
നിങ്ങൾക്ക് ഉടൻ 50,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ, ഒരു മണിക്കൂറിനുള്ളിൽ തിരെ നൽകാം; പത്തനംതിട്ട കളക്ടറുടെ പേരിൽ വാട്ട്സ് ആപ്പ് നിർമിച്ച് തട്ടിപ്പിനു ശ്രമം
പത്തനംതിട്ട: ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേം കൃഷ്ണന്റെ ചിത്രം ഡിപിയാക്കി പണം ആവശ്യപെട്ട് സന്ദേശം അയച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കളക്ടറുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്തു. എഡിഎമ്മും ജീവനക്കാരും കളക്ടറുടെ സുഹൃത്തുക്കളുമടക്കം നിരവധി പേർക്ക് സന്ദേശം ലഭിച്ചു. സംശയം തോന്നിയ ജീവനക്കാർ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടർ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽനിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ എസ്പി വി. അജിത്തി ന്റെ പേരിലും വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമം നടന്നിരുന്നു. പണം ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാജന്റെ സന്ദേശം ഫോണുകളിലേക്ക് എത്തുന്നത്. ഞാൻ ഒരു നമ്പർ ഫോൺ പേ അയയ്ക്കുന്നു. നിങ്ങൾക്ക് ഉടൻ 50,000…
Read Moreഡോ. കെ.പി. യോഹന്നാന്റെ മൃതദേഹം നാട്ടിലെത്തിക്കും
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപക അധ്യക്ഷന്‍ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍, 74) സംസ്കാരം നാട്ടില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ അമേരിക്കയിലുണ്ടായ അപകടത്തെത്തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു കെ.പി. യോഹന്നാന് ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്. മൃതദേഹം ഡാളസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജന്മനാട്ടിലെത്തിച്ചു സംസ്കാരം നടത്തുന്നതു സംബന്ധിച്ച ആലോചനകള്‍ക്കായി സഭാ സിനഡ് ഇന്നു രാവിലെ കൂടുന്നുണ്ട്. കെ.പി. യോഹന്നാന്റെ ഭാര്യയും മക്കളും അടക്കമുള്ളവര്‍ അമേരിക്കയിലുണ്ട്.അപകടത്തെത്തുടര്‍ന്ന് യുഎസിലെ ഡാളസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആരോഗ്യസ്ഥിതി മോശമായി. ഇന്ത്യന്‍ സമയം രാത്രി 7.30 തോടെയാണ് മരണം സ്ഥിരീകരിച്ചത്. യുഎസിലെ ടെക്സാസില്‍ പ്രഭാതസവാരിക്കിടെ അജ്ഞാതവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കെ.പി. യോഹന്നാന് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായതെന്ന് പറയുന്നു. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ…
Read Moreബൈക്ക് മോഷണം: കുട്ടികളുൾപ്പെട്ട സംഘം പിടിയിൽ; നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി കറക്കം
ചാരുംമൂട്: സ്കൂട്ടറുകൾ മോഷ്ടിച്ചശേഷം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം പോലീസ് പിടിയിലായി. സംഘത്തിൽ പതിനഞ്ചു വയസുള്ള മൂന്നു കുട്ടികളും പിടിയിലായി. നൂറനാട് ചെറുമുഖ ഐരാണിക്കുടി മേലേ അറ്റത്തേതിൽ ആദർശി(നന്ദു- 19)നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് ചാരുംമൂട് ജംഗ്ഷനു സമീപം വാഹന പരിശോധന നടത്തിയ നൂറനാട് പോലീസ് സംഘത്തിന് മുന്നിൽ നമ്പർ പ്ലേറ്റില്ലാതെ സ്കൂട്ടറിൽ വന്ന രണ്ടുപേർ കൈകാണിച്ചിട്ടും നിർത്താതെ കടന്നുകളയാൻ ശ്രമിച്ചു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം മോഷ്ടിച്ചതാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് നൂറനാട് സിഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ആദർശ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നു സംഘം ചിങ്ങവനം, മാങ്കാംകുഴി എന്നീ സ്ഥലങ്ങളിൽനിന്നു മോഷ്ടിച്ച രണ്ടു സ്കൂട്ടറുകൾ കണ്ടെടുത്തു. ആദർശിനൊപ്പം മോഷണം നടത്തി വന്നത് പതിനഞ്ചു…
Read Moreകിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ശ്വാസംമുട്ടി മരിച്ചു; നാടിന് നഷ്ടമായത് മികച്ച കർഷകനെ
ചാരുംമൂട്: കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ശ്വാസം മുട്ടി മരിച്ചു. കർഷകനും ചെത്തുതൊഴിലാളിയുമായ താമരക്കുളം തെക്കേമുറി തെന്നാട്ടും വിളയിൽ ബാബു(52)വാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. താമരക്കുളം ഇരപ്പൻപാറയ് ക്കു സമീപമുള്ള അനിൽകുമാറിന്റെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയ സമീപവാസിയ സുഭാഷ് ശ്വാസതടസമുണ്ടായതോടെ നിലവിളിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ബാബു സുഭാഷിനെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങുകയായിരുന്നു. താഴെയെത്തി സുഭാഷിനെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ശ്വാസതടസമുണ്ടായ ബാബു വെള്ളത്തിലേക്കു വീണു. ഇതുകണ്ട തൊട്ടടുത്ത വീട്ടുകാരനായ നവാസ് കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസം ഉണ്ടായതോടെ മുകളിലേക്കു കയറി. കയർ ഇട്ടു കൊടുത്ത് സുഭാഷിനെ കരയ്ക്ക് കയറ്റുകയും വെള്ളത്തിൽ വീണ ബാബുവിനെ രക്ഷിക്കാനും ശ്രമം നടത്തി. അരമണിക്കൂറോളം കിണറ്റിൽ അകപ്പെട്ട ബാബുവിനെ അഗ്നിശമന സേനയെത്തിയാണ് പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.…
Read Moreസ്ഥലവും കെട്ടിടവുമില്ല; അടച്ചുപൂട്ടൽ ഭീഷണിയിൽ കായംകുളം ഗവ. ഐടിഐ
കായംകുളം: നഗരസഭയുടെ അലംഭാവം കാരണം കായംകുളം ഗവണ്മെന്റ് ഐടിഐക്ക് പതിനഞ്ചു വർഷമായിട്ടും സ്വന്തമായി കെട്ടിടമോ സ്ഥലമോയില്ല. ഇതുമൂലം ഐടിഐ അടച്ചുപൂട്ടൽ ഭീഷണയിൽ. സ്വന്തമായി സ്ഥലവും കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ അടുത്ത അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ സ്വീകരിക്കേണ്ടതില്ലെന്ന് ഡയറക്ടർ നിർദേശം നൽകിയിരിക്കുകയാണ്. ഇതിനു മുമ്പ് നിരവധിതവണ ഡയറക്ടർ നിർദേശം നൽകിയെങ്കിലും ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്ന് വീണ്ടും ഐടിഐക്ക് പ്രവർത്തനാനുമതി നൽകുകയായിരുന്നു. ഉടൻ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലാണ് അന്ന് ഡയറക്ടർ അനുമതി നൽകിയത്. എന്നാൽ, ഉറപ്പ് പാലിച്ചില്ലെന്ന് മാത്രമല്ല യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ഇപ്പോൾ ഐടിഐ പ്രവർത്തിച്ചുവരുന്നത്. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഐടിഐ ഇപ്പോഴും നഗരസഭാവക ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങള്ക്കിടയിലെ കടമുറികളില്‍ അടിസ്ഥാന സൗകര്യമില്ലാതെ പ്രവർത്തിക്കുകയാണ്. ഇതുമൂലം വിദ്യാർഥികളും ദുരിതത്തിലാണ്.ഐടിഐക്കും സ്റ്റേഡിയത്തിനുമായി കെപി റോഡിനു സമീപത്തെ വെട്ടത്തേത്ത് വയൽ ഏറ്റെടുക്കാൻ നഗരസഭാ ഭരണസമിതി മൂന്നു കോടി രൂപ…
Read Moreആലപ്പുഴ മെഡിക്കൽ കോളളജ് ആശുപത്രിയില്‍ രോഗിയുടെ പണം കവര്‍ന്നു; ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിൽ ഷാജഹാന്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന് ഭാര്യ റുഖിയാ ബീവിയുടെ ചികിത്സയ്ക്കായി കരുതിയിരുന്ന 30,000 ത്തോളം രൂപയാണ് മോഷണം പോയതായി പരാതി ലഭിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് മോഷണവിവരം ബന്ധുക്കള്‍ അറിയുന്നത്. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട റുഖിയാ ബീവി ഡയാലിസിസ് ചികിത്സാ സംബന്ധമായി മാര്‍ച്ച് ഏഴിനാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ചികിത്സക്കായി മറ്റ് മാര്‍ഗമില്ലാതെ വിഷമിച്ച ഷാജഹാന് നാട്ടുകാരുടെ സഹായത്തോടെയും സ്വര്‍ണം പണയംവച്ചും സമാഹരിച്ച തുകയാണ് മോഷണം പോയതായി പറയുന്നത്. രാത്രിയില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഷാജഹാന് പുറത്താണ് കിടന്നത്. മകള്‍ ഉമയ്ബാന്‍ കട്ടിലിന് താഴെയുമാണ് കിടന്നത്. രാവിലെ ആറോടെ പല്ലുതേക്കാനുള്ള ബ്രഷ് എടുക്കുന്നതിനായി നോക്കിയപ്പോഴാണ് ബാഗ് കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റുള്ള രോഗികളെ വിവരമറിയിച്ചപ്പോള്‍…
Read Moreകിണറ്റില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നാലുപേര്‍കൂടി കിണറ്റില്‍ വീണു; കണ്ടുനിന്ന വീട്ടമ്മ തലകറങ്ങി വീണു; രക്ഷകരായി നാട്ടുകാരും ഫയർഫോഴ്സും
അടൂര്‍: വെള്ളം കൊരുന്നതിനടയില് തൊട്ടിയും കയറും കിണറ്റില്‍ പോയത് എടുക്കാനിറങ്ങിയ ആള് കിണറ്റില്‍ വീണു. വീണ ആളിനെ രക്ഷിക്കാനിറങ്ങിയവരും കിണറ്റില്‍ അകപ്പെട്ടു. സംഭവം കണ്ടുനിന്ന യുവതി കുഴഞ്ഞുവീണു. ഏറത്ത് കൈതമുക്കില്‍ കോട്ടക്കാട്ടുകുഴിയില് വീട്ടില്‍ രാജു (55) തൊട്ടടുത്ത വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം സ്വന്തം വീട്ടിലെത്തി കുളിക്കുന്നതിനായി വെള്ളം കോരുന്നതിനിടയിലാണ് തൊട്ടിയും കയറും കൈയില്‍നിന്നു വഴുതി കിണറ്റില്‍ പോയത്. അത് എടുക്കുന്നതിനു കിണറ്റിലേക്കു ഇറങ്ങുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു. ഇന്നലെ രാവിലെ 9.30 ഓടെയാണ് രാജു കിണറ്റിലേക്കു വീണത്. രാജുവിനെ രക്ഷിക്കാനായി സമീപവാസികളായ കൊച്ചുമോന് (45), അജി (35), സുനില്‍ (30), അനൂപ് (25) എന്നിവര്‍ ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വഴുതിവീണു. ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റില്‍ അകപ്പെട്ട ആളുകളെ കരയ്ക്കുനിന്നും കയറിന്റെ സഹായത്തോടെ പുറത്തെടുത്ത് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. സംഭവം കണ്ടു…
Read Moreആലപ്പുഴയിൽ കത്തിജ്വലിച്ച് സൂര്യൻ; അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു
വള്ളികുന്നം: അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു. വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് സൂര്യഭവനത്തിൽ ഉണ്ണിക്കുട്ടൻ – ശരണ്യ ദമ്പതികളുടെ മകൻ ധ്യാനി (5)നാണ് സൂര്യാതപം ഏറ്റത്. ഇന്നലെ രാവിലെ 11ന് വീടിനു സമീപം നിൽക്കുമ്പോഴാണ് തോളിന് പൊള്ളലേറ്റത്. ഉടൻതന്നെ അസ്വസ്ഥത അനുഭവപ്പെട്ട ധ്യാൻ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ പരിശോധിച്ചപ്പോഴാണ് തീപ്പൊള്ളലേറ്റതുപോലെയുള്ള പാട് കണ്ടത്. സമീപത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. കനത്ത ചൂടാണ് ഈ മേഖലയിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.
Read Moreരാമങ്കരിയിൽ എൽഡിഎഫിനെതിരേ കോൺഗ്രസ് അവിശ്വാസം; പിന്തുണച്ച് മൂന്ന് സിപിഎം അംഗങ്ങൾ
മങ്കൊമ്പ്: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ് എന്നിവർക്കെതിരേ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. യുഡിഎഫിന്റെ നാലംഗങ്ങൾക്കൊപ്പം, സിപിഎമ്മിന്റെ മൂന്നംഗങ്ങളും ചേർന്നാണ് നോട്ടീസ് നൽകിയത്. ആർ. രാജുമോൻ, ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ എന്നീ യുഡിഎഫ് അംഗങ്ങൾക്കു പുറമെ സിപിഎമ്മിലെ കെ.പി. അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നിവരുമാണ് നോട്ടീസിൽ ഒപ്പിട്ടത്. വെളിയനാട് ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറി ബിൻസി വർഗീസിനാണ് നോട്ടീസ് നൽകിയത്. സിപിഎമ്മിലെ വിഭാഗീയതയെത്തുടർന്ന് കഴിഞ്ഞവർഷം നിരവധി പ്രവർത്തകർ സിപിഎം വിട്ടു സിപിഐയിൽ ചേർന്നിരുന്നു. ഇക്കൂട്ടത്തിൽ പാർട്ടി വിട്ടവരിൽ ഏറ്റവും പ്രമുഖനായിരുന്നു രാജേന്ദ്രകുമാർ. കുട്ടനാട്ടിലെ സിപിഎമ്മിന്റെ കരുത്തനായ നേതാവും രാമങ്കരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാജേന്ദ്രകുമാറിനൊപ്പം ഭരണസമിതിയിലെ നാല് അംഗങ്ങളും പാർട്ടിവിട്ടിരുന്നു. ഇതോടെ ഒൻപതംഗങ്ങളുണ്ടായിരുന്ന സിപിഎമ്മിന് പഞ്ചായത്തിന്റെ ഭരണവും നഷ്ടമായിരുന്നു. അവശേഷിക്കുന്ന സിപിഎം അംഗങ്ങളിൽ മൂന്നുപേരാണ് ഇപ്പോൾ…
Read More