കൊന്നക്കാട് : മലയോരത്ത് ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതിനൊപ്പം കാടിറങ്ങി വരുന്ന ഇഴ ജന്തുക്കളും കർഷകർക്ക് ഭീക്ഷണിയാകുന്നു. പെരുമ്പാന്പിന്റെ ശല്യം മിക്ക ഇടങ്ങളിലും കർഷകരുടെ കോഴിയെയും മൃഗങ്ങളെയും നഷ്ടമാകുന്നത്തിനു കാരണമാകുന്നു. കഴിഞ്ഞദിവസം കൊന്നക്കാട് വട്ടക്കയത്തെ കടവിൽ ജോർജിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ അകത്താക്കി. വിവരം അറിഞ്ഞെത്തിയ അയൽവാസി ജോളി ചേരിയിൽ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരൻ സിബിൻ സെബാസ്റ്റ്യനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുരേന്ദ്രൻന്റെയും സിബിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം പാമ്പിനെ പിടികൂടി കാട്ടിൽ അയച്ചു. പാമ്പ് ശല്യം പ്രദേശവാസികളുടെയും കർഷകരുടെയും ആശങ്കയും വർധിപ്പിക്കുകയാണ്. വനംവകുപ്പ് വിവിധ ഇടങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടുന്നതായി പരാതിയുണ്ട്. ഉൾവനങ്ങളിൽ തുറന്നു വിടേണ്ട പാമ്പുകളെ ഇങ്ങനെ ചെയ്യുന്നത് മൂലം വീണ്ടും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം…
Read MoreCategory: Kannur
പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവെട്ടിപ്പും നടപടികളും; പ്രതിക്കൂട്ടിലായി സിപിഎം ജില്ലാ നേതൃത്വം
സ്വന്തം ലേഖകൻകണ്ണൂര്: പയ്യന്നൂര്‍ സിപിഎമ്മിലെ ചിലര്‍ പാര്‍ട്ടി ഫണ്ട് വെട്ടിച്ചെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎം ജില്ലാ നേതൃത്വം. മാസങ്ങളായി ഏരിയാ കമ്മിറ്റികളില്‍ ഉയരുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചത് ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് ആക്ഷേപമുയരുന്നത്. ഏരിയാ സമ്മേളനത്തിന് ശേഷം നടന്ന യോഗങ്ങളില്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും അംഗങ്ങള്‍ മാറി മാറി വരികയാണ് പതിവെങ്കിലും പയ്യന്നൂരിലെ യോഗങ്ങള്ക്കെത്തിയത് ജില്ലാ സെക്രട്ടറി മാത്രമാണെന്നാണ് ആക്ഷേപമുയരുന്നത്. സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളിലും ഇതായിരുന്നു അവസ്ഥ. ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നടന്ന ഫണ്ടു സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാക്കമ്മിറ്റിയില്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വെട്ടിപ്പുകാര്‍ക്ക് വളമായി മാറുകയായിരുന്നു. ഇതാണ് നേരത്തേ തീരുമാനത്തിലെത്തേണ്ട വിഷയത്തില്‍ കാലതാമസമുണ്ടാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ വ്യക്തമായ ഓഡിറ്റ് ചെയ്ത കണക്ക് മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകും വിധത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല…
Read Moreഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ..! മറിയത്തിന് സ്കൂളിൽ പോകണം; ചികിത്സയ്ക്കുവേണ്ടത് അഞ്ചുകോടി
ആലത്തൂർ: മറിയത്തിനു സ്കൂളിൽ പോകണമെന്ന ആഗ്രഹം സഫലമാകണമെങ്കിൽ ഭീമമായ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തണം. ഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ദുരിതമനുഭവിക്കുന്ന അഞ്ചരവയസുകാരി മറിയം നാടിന്റെയാകെ വേദനയാണ്. മറിയത്തിന്റെ കുടുംബം കഴിയുന്നത് മുഖാവരണം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ്. ചിറ്റിലഞ്ചേരി കടന്പിടിയിലെ നിഷയുടെ മകൾ മറിയം ഇത്തവണ ചിറ്റില്ലഞ്ചേരി പികഐംഎയുപി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പണമില്ലാത്തതിനാൽ ചികിത്സയുമില്ല. പലജോലിക്കും ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് നിഷ പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗിനു പോയത്. ജോലി കിട്ടിയപ്പോൾ 3,000 രൂപയാണ് മാസശന്പളം കിട്ടിയത്. ഒടുവിൽ അതുപേക്ഷിച്ച് അഞ്ചുരൂപയുടെ മുഖാവരണം വിറ്റാണ് ഇപ്പോൾ കുടുംബചെലവുകൾ നടത്തുന്നത്. പുറത്തുപോകുന്പോൾ മുത്തച്ഛന്റെ സംരക്ഷണയിലാണ് മറിയം. ഇദ്ദേഹത്തിന് പ്രമേഹം ബാധിച്ച് കാഴ്ച കുറഞ്ഞിരിക്കുകയാണ്. കുട്ടിയുടെ വലത്തെ കാലിലെ എല്ല്…
Read More2 ലക്ഷം തന്നാൽ മാസം പതിനയ്യായിരം പലിശതരാം; ക്യൂനെറ്റിന്റെ തട്ടിപ്പ് വലയിൽ വീണത് നിരവധിപേർ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ദന്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ എൻ.കെ. സിറാജുദ്ദീൻ (31), ഭാര്യ പി.സിത്താര മുസ്തഫ (22), എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂർ സ്വദേശി കെ.കെ. അഫ്സലി (30) നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിൽനിന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ക്യൂനെറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിൽ 1,75000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികൾ വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച നിഹാൽ സെപ്റ്റംബർ പത്തിന് പ്രതികൾ…
Read Moreഭര്‍ത്താവ് മരിച്ചതിന്റെ മനോവിഷമം താങ്ങാനായില്ല; ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചു
പയ്യന്നൂര്‍: ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ തവിടിശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ് (63) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സീത ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ മാനസിക വിഷമത്തിലായിരുന്നു സീതയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു മരണം. പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം മൃതദേഹം സംസ്കരിക്കും. മക്കള്‍: സീന, അജേഷ്(സിപിഎം പെരിന്തട്ട ലോക്കല്‍ കമ്മിറ്റിയംഗം, പെരിങ്ങോം സഹകരണ ബാങ്ക് കൂടം ശാഖ ജീവനക്കാരന്). സഹോദരങ്ങള്‍: പത്മനാഭന് (റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി.
Read Moreപൊളിച്ചിട്ട സ്കൂട്ടർ കൂട്ടിയോചിപ്പിച്ചു; ഒന്നര വർഷം മുമ്പ് മോഷണം പോയ സ്കൂട്ടർ പിടികൂടി
മട്ടന്നൂർ: ഒന്നര വർഷം മുന്‍പ് മോഷണം പോയ സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുടുക്കിമെട്ടയിലെ വർക്ക് ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാഞ്ഞിരോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന നടത്തുന്നതിനിടെ കെഎൽ 46 വി 4159 എന്ന നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടർ പരിശോധിച്ച് പിഴ ഈടാക്കി വിട്ടിരുന്നു. തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ചലാൻ കിട്ടിയ പാലക്കാട് സ്വദേശിയായ വ്യക്തി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുകയും തന്റെ വാഹനം പാലക്കാടുണ്ടെന്ന് ഓൺലൈൻ വഴി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടർ ഓടിച്ച ലൈസൻസ് ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. സ്കൂട്ടർ വാടകയ്ക്ക് വാങ്ങിയതാണെന്നും കുടുക്കിമെട്ടയിലെ ഒരാൾക്ക് നൽകിയതായും പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കുടുക്കിമെട്ടയ്ക്ക് സമീപത്തെ ഒരു ഇരുചക്ര വാഹന വർക്ക്…
Read Moreമഴയെ മറയാക്കി! സർക്കാർ ഓഫീസുകളിൽ കവർച്ച; മോഷ്ടാവിന് കിട്ടിയത് രണ്ടു കുപ്പി പെട്രോളം മൊബൈൽ ഫോണും
തൃക്കരിപ്പൂർ: പണവും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രതീക്ഷിച്ച് പിലിക്കോട്ടെ മൂന്ന് സർക്കാർ ഓഫീസുകളിൽ കയറിയ മോഷ്ടാവിന് കിട്ടിയത് രണ്ട് കുപ്പി പെട്രോളും ഒരു സർക്കാർ മൊബൈൽ ഫോണും. ഇത്തവണ മഴയെ മറയാക്കി കള്ളൻമാർ മോഷണത്തിനായി കയറിയത് സർക്കാർ സ്ഥാപനങ്ങളിലാണ്. നാല് പഞ്ചായത്തുകളുടെ ചുമതലയുള്ള പിലിക്കോട് ശിശു വികസന ഓഫീസിലും പിലിക്കോട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നിയന്ത്രണത്തിലുള്ള പടുവളത്തെ എസ്ജിഎസ് വൈ ഓഫീസിലുമാണ് കള്ളൻ കയറിയത്. ശിശു വികസന ഓഫീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കൗൺസിലിംഗ് റൂമിലെ അലമാരകൾ തകർത്ത് ഫയലുകളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇതിനകത്ത് സൂക്ഷിച്ച പടന്ന പഞ്ചായത്ത് തലത്തിലെ കാര്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന വകുപ്പിന്റെ സ്മാർട്ട് മൊബൈൽ ഫോൺ മോഷ്ടിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ് കാര്യാലയത്തിൽ അലമാരയുടെ പൂട്ടുകൾ തകർത്ത് അപേക്ഷകളുൾപ്പെടെ എടുത്തെറിഞ്ഞ നിലയിലുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പടുവളം ഹാളിന്റെ ഓഫീസിൽ…
Read More150 വർഷത്തോളം പഴക്കം! തലമുറകൾക്ക് നാടൻ രുചി പകർന്ന കല്ലു കഫെ നാണു യാത്രയായി; വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത്…
സ്വന്തം ലേഖകൻ കൂത്തുപറമ്പ്: പതിറ്റാണ്ടുകളായി തലമുറകൾക്ക് ശർക്കര ചേർത്ത അവലും വെല്ല കാപ്പിയും വിളമ്പിയ നാണുവും വിടവാങ്ങി. 150 വർഷത്തോളം പഴക്കമുള്ള കൂത്തുപറമ്പിനടുത്ത് കിണവക്കലിലെ കല്ലൂകഫെ എന്ന ചായക്കട നടത്തുകയായിരുന്ന കുമ്മക്കരോത്ത് നാണു (86)വാണ് ഇന്നലെ രാവിലെ മരിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരി സഹോദരി കല്ലുവായിരുന്നു ചായക്കട തുടങ്ങിയത്. കല്ലുവിന്റെ മരണത്തോടെയാണ് നാണു ചായക്കട ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. കാലത്തിന്റെ പരിഷ്കാരത്തിനൊപ്പം ചായക്കടയുടെ പേര് കല്ലൂകഫെ എന്നായി. കല്ലു ചായക്കട തുടങ്ങിയ കാലം മുതൽക്കേ ഇവിടുത്തെ പ്രധാന വിഭവം ശർക്കരയും പഴവും തേങ്ങയും ഇട്ട് കുഴച്ച അവലും വെല്ല കാപ്പിയും ആയിരുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവിടെ പ്രധാനമായി നൽകുന്നത് ഈ വിഭവം മാത്രം. ഇതിന്റെ രുചിയറിഞ്ഞ് ഇത് കഴിക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇപ്പോഴും എത്താറുണ്ട്. എസ്.കെ.പൊറ്റക്കാട് തന്റെ യാത്രാവിവരണത്തിൽ…
Read Moreഎനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം, എനിക്ക് ഡോക്ടറും..! മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് പറയാനുള്ളത് കണ്ണീരിൽ എഴുതിയ കഥ
കണ്ണൂർ: “എനിക്ക് വലുതാകുമ്പോൾ പെയിന്ററാവണം (ചിത്രകാരി), എനിക്ക് ഡോക്ടറും…കുഞ്ചൂട്ടിയുടെയും അമ്മൂട്ടിയുടെയും ആഗ്രഹമാണിത്. ഇന്ന് ആദ്യമായി സ്കൂളിലേക്ക് പോകുകയാണ് ഇരുവരും. കണ്ണീരിൽ എഴുതിയ കഥയാണ് ഷിൽനയുടെയും സുധാകരൻ മാഷിന്റെതെങ്കിലും മരണം തട്ടിയെടുത്ത മാഷിന്റെ ഓർമയിൽ ജീവിക്കുന്ന ഷിൽനയ്ക്ക് ജീവിക്കാൻ കരുത്തും ഊർജവും നൽകുന്നത് ഈ രണ്ട് പൊന്നോമനകളാണ്. നിമയും നിയയും. വീട്ടുകാരുടെ സ്വന്തം കുഞ്ചൂട്ടിയും അമ്മൂട്ടിയും. സ്കൂളിൽ പോകാനൊത്തിരി ഇഷ്ടമാണ് രണ്ടാൾക്കും.. കുറെ കൂട്ടുകാരെ കിട്ടും.. പിന്നെ സിജി ടീച്ചറും മോളി ആന്റിയും ഉണ്ടാകും.. സ്കൂളിൽ പോകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. ഇന്നു മുതൽ സെന്റ് മൈക്കിൾസ് സ്കൂളിന്റെ എൽകെജി ക്ലാസിൽ പുത്തൻ ഉടുപ്പും ബാഗും കുടയുമായി ഇവരും ഉണ്ടാകും. എൽകെജി ക്ലാസിലേക്കാണ് പോകുന്നതെങ്കിലും ഭാവിയിൽ എന്തായി തീരണമെന്ന വ്യക്തമായ പ്ലാനുണ്ട് രണ്ടാൾക്കുമെന്ന് അമ്മ ഷിൽന പറഞ്ഞു. “അമ്മൂട്ടിക്ക് കുഞ്ചൂട്ടിയെപോലെ ചിത്രം വരയ്ക്കാൻ ഇഷ്ടമല്ലേയെന്ന ചോദ്യത്തിന് ചിത്രം വരയ്ക്കാനിഷ്ടമൊക്കെയാണ് എന്നാലും,എനിക്ക്…
Read Moreആരും പീഡിപ്പിച്ചിട്ടില്ല, പെണ്‍കുട്ടി നല്‍കിയത് ഒരു പരാതിയും ഇല്ലെന്ന മൊഴി..! പോലീസിന് വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ…
ഇരിട്ടി: പീഡന പരാതിയില്‍ പോലീസ് മൊഴിയെടുക്കാന്‍ എത്തിയതിന് പിന്നാലെ ആറളം ഫാം പുനരധിവാസ മേഖലയിലെ 17 കാരി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിനെതിരെ ബന്ധുക്കള്‍. പോലീസിന്റെ ഇടപെടലില്‍ വീഴ്ചയുണ്ടായതാണ് മകള്‍ മരിക്കാന്‍ ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആറളം ഫാമിൽ ആറളം ഫാമിലെ പതിനേഴുകാരിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തവണ ആറളം ഫാം സ്കൂളില്‍ നിന്നും എസ്എസ്എല്‍സി കഴിഞ്ഞതായിരുന്നു. ചൈൽഡ് ലൈനിൽ പരാതി സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിൽ പെണ്‍കുട്ടി വീട്ടിനടുത്തുള്ള ബന്ധുവും രണ്ട് മക്കളുടെ പിതാവുമായ ഒരാളുമായി സ്നേഹത്തിലായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇയാള്‍ വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈനില്‍ പരാതിയായി എത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കാന്‍ ചൈല്‍ഡ് ലൈന്‍ ആറളം പോലീസിന് നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച്ച രാവിലെ വനിതാ പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ…
Read More