തൃക്കരിപ്പൂർ: നടക്കാവിൽ നിന്നും സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് പണവും മൊബൈലും എടിഎം കാർഡും തട്ടിയെടുത്ത് വഴിയിൽ തള്ളി. നിർബന്ധിച്ച് പണം ഗൂഗിൾ പേ ചെയ്യിച്ചതായും പരാതി. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായി. മർദനത്തിൽ പരിക്കേറ്റ നീലേശ്വരം തെരുവത്ത് സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ ഷൈലേഷിന്റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരത്തിനടുത്തുള്ള സ്കൂളിൽ വിദ്യാർഥികളെ ഇറക്കി പയ്യന്നൂരിലേക്ക് തൃക്കരിപ്പൂർ വഴി പോകവെ നാലുപേരുള്ള സംഘം നടക്കാവിൽ വച്ച് ഷൈലേഷിനെ തടഞ്ഞ് മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമം നടത്തിയ സംഘത്തിലുള്ള നാലു പേരുടെയും അക്കൗണ്ടുകളിലേക്ക് ഷൈലേഷിനെ ഭീഷണിപ്പെടുത്തി പണം ട്രാൻസ്ഫർ ചെയ്യിച്ചതായും മൂന്ന് തവണയായി 12,000 രൂപ നഷ്ടപ്പെട്ടതായും പേഴ്സിലുണ്ടായിരുന്ന 4500 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും കൊണ്ടുപോയതായും പറയുന്നു. ഇതിനു ശേഷം 10 ലക്ഷം…
Read MoreCategory: Kannur
കണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സാപിഴവുമൂലം മരിച്ചു; ഡോക്ടർക്കെതിരെ കേസ്
കണ്ണൂർ: ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓപറേഷൻ നടത്തുന്നതിനിടെ അബദ്ധത്തിൽ ഞരന്പ് മുറിഞ്ഞാണ് മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്. മൃതദേഹം പരിയാരത്ത് കൊണ്ടുവന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്.
Read Moreവീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയി! രാത്രിയില്‍ പത്തുവയസുള്ള കുട്ടിക്ക് തുണയായി പയ്യന്നൂര്‍ പോലീസ്
പയ്യന്നൂര്‍: വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസുള്ള കുട്ടിക്ക് പയ്യന്നൂര്‍ പോലീസ് തുണയായി. നൈറ്റ് ഓഫീസര്‍ പയ്യന്നൂര്‍ എഎസ്ഐ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിജു മോഹന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കുട്ടിക്ക് തുണയായി മാറിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വളപട്ടണം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ജയിലിലാക്കേണ്ട പ്രതിക്ക് എസ്കോര്‍ട്ട് പോയി തിരിച്ചുവരുന്നതിനിടയിലാണ് റോഡില്‍ പരിഭ്രമിച്ച് നില്ക്കുന്ന കുട്ടിയെ കണ്ടത്. വാഹനം നിര്‍ത്തി കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വീട്ടില്‍നിന്നും നടക്കാനിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയതെന്ന് മനസിലായത്. ഗള്‍ഫിലുള്ള അച്ഛന്റെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഫോണ്‍ നമ്പറും കുട്ടിക്ക് അറിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്നും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കുട്ടിയുടെ അച്ഛന്റെ തിരിച്ചറിഞ്ഞതിലൂടെയാണ് കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിവരം ധരിപ്പിച്ചത്. കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന അമ്മ ഉടന്‍ പോലീസ് സ്റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിയുകയും…
Read Moreയുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത! പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യം
തളിപ്പറമ്പ്: തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ്ഹാഖ് (33) ആണ് മരിച്ചത്. മരണത്തിലാണ് ദുരൂഹത യുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഈ മാസ് 10 നാണ് ഇസ്ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മരിച്ചതായി കാണപ്പെടുകയുമായിരുന്നു. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണെന്നാണ് ബന്ധുക്കൾ കരുതിയത്. പോസ്റ്റ് മോർട്ട ത്തിലാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. യുവാവ് മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് ഒരാളുമായി സംഘർഷമുണ്ടായിരുന്നെന്നും സംഘർഷത്തിൽ യുവാവിന് മർദ്ദനം ഏറ്റിരുന്നതായും സൂചനയുണ്ട്.…
Read Moreപുതുക്കിയ ബസ് ചാര്‍ജ് പ്രകാരം ടിക്കറ്റ് നിരക്ക് 38 രൂപ! സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്
നീലേശ്വരം: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപയ്ക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്. ഓഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ ട്രിപ്പുകളിലും എല്ലാ യാത്രക്കാരോടും മിനിമം ചാര്‍ജായ പത്തു രൂപ മാത്രമായിരിക്കും ഈടാക്കുകയെന്ന് ബസിന്റെ നടത്തിപ്പുകാരായ കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല അറിയിച്ചു. കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ മാത്രമാകും ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യനിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വീസ് നടത്തിയും കാലിച്ചാനടുക്കം ജനകീയ ബസ് ശ്രദ്ധ…
Read Moreവീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി ഭീരു! ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്; കെ.കെ. രമ പറയുന്നു
പയ്യന്നൂര്‍: വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് കെ.കെ. രമ എംഎല്‍എ. പൊതുഖജനാവിലെ കോടികള്‍ ചെലവിട്ടാണ് നിരവധി അകമ്പടി വാഹനങ്ങളുടെ സുരക്ഷയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും രമ പറഞ്ഞു. പയ്യന്നൂർ എം.എന്‍. വിജയന് സാംസ്കാരിക വേദി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച “വിയോജിക്കാനുള്ള സ്വാതന്ത്ര്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഇവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണ്. ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനകീയ സമരങ്ങളെ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്നും എംഎല്‍എ ചോദിച്ചു. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ടുവാരുന്നതില് വിയോജിപ്പ് പ്രകടിപ്പിച്ച പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്. പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള് പുറത്തും…
Read Moreഭര്‍ത്താവിനെ വേണ്ട! കാമുകനെ മതിയെന്ന് യുവതി; യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം വിട്ട് കോടതി; ശ്രീകണ്ഠപുരത്ത് നടന്ന സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: ചെങ്ങളായി കൊളത്തൂരിൽ നിന്ന് കാണാതായ 24 കാരിയായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കാമുകനോടൊപ്പം പോലീസ് കണ്ടെത്തി. ഇരുവരെയും തളിപ്പറമ്പിൽ വച്ചാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സ്വദേശിയോടൊപ്പമാണ് യുവതി കുഞ്ഞിനെയുമെടുത്ത് മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഇരുവരെയും തളിപ്പറമ്പിൽ കണ്ടെത്തിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിടുകയായിരുന്നു.
Read Moreകള്ളൻ അകത്തോ, പുറത്തോ..? കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; കവർച്ച നടന്നിട്ട് ഒരു വർഷം; അന്വേഷണം ഇങ്ങനെ…
അനുമോൾ ജോയ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് ഒരു വർഷം കഴിഞ്ഞു.പോലീസിന്റെ മൂക്കിൻ തുന്പിൽ നടന്ന മോഷണം…എന്നിട്ടും, ഇതുവരെയായി പ്രതിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഇപ്പോഴും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. 2021 ഏപ്രിൽ 21 ന് അർധരാത്രിയായിരുന്നു സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സിസിടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തപ്പി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയും ചെയ്തിട്ടും പ്രതിയെ കിട്ടിയില്ല. എന്നാൽ, പോലീസുകാരുടെ…
Read Moreമയ്യിലിലെ 80 പവൻ കവർച്ച! 3 വിരലടയാളങ്ങൾ കവർച്ചക്കാരുടേത്; പരിശോധിച്ചത് 100 സിസിടിവി ദൃശ്യങ്ങൾ
സ്വന്തം ലേഖകൻ മയ്യിൽ: മയ്യിൽ കടൂരിലെ എൻ.വി.ഷീബയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും 1,30,000 രൂപയും കവർന്ന സംഭവത്തിൽ 100 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്. മയ്യിൽ-മാണിയൂർ-ചക്കരക്കൽ, മയ്യിൽ-മലപ്പട്ടം-ശ്രീകണ്ഠപുരം, മയ്യിൽ-പാവന്നൂർ-ഇരിക്കൂർ, ഇരിക്കൂർ-മട്ടന്നൂർ, മയ്യിൽ-പുതിയതെരു റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ 17 മുതൽ കവർച്ച നടന്നതായി കണ്ടെത്തിയ 24 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഒരാഴ്ചയ്ക്കിടെ ഏത് ദിവസമാണ് കവർച്ച നടന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നത്. കൂടാതെ പരിശോധിച്ച മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല. കവർച്ച നടന്ന വീടിന് സമീപത്തെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കവർച്ച നടന്ന വീട്ടിലേക്കും വീടിന് മുന്നിലെ റോഡിലേക്കുമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. വിരലടയാള വിദഗ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആറ്…
Read Moreവീണ്ടും സ്വര്‍ണക്കടത്ത് മാഫിയ ? ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ വളയം സ്വദേശിയെ കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭി ച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത യുവാവ് വീട്ടിലെത്തി റിജേഷിനെ അന്വേഷിച്ചെന്നും ഞങ്ങൾ ചില സാധനങ്ങൾ അവന്റെ കൈവശം കൊടുത്തയച്ചതായും , തിരികെ ലഭിക്കണമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. യുവാവിനെ കാണാതായ സംഭവത്തിൽ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന്…
Read More