ആലക്കോട്: കരുവഞ്ചാൽ പുഴയില്‍ നഞ്ചുകലക്കലും തോട്ടയിടലും വ്യാപകമാകുന്നു. കുറ്റക്കാര്‍ക്കെതിരേ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ആലക്കോട് പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത് കൂടാതെയാണ് നഞ്ചു കലക്കലും തോട്ടപൊട്ടിക്കലും നടക്കുന്നത്. മാരക വിഷമടങ്ങിയ നഞ്ച് വെള്ളത്തില്‍ കലരുന്നതോടെ കിലോമീറ്ററുകള്‍ വിസ്തൃതിയിലുള്ള മത്സ്യ സമ്പത്താണ് നശിക്കുന്നത്. അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യസമ്പത്തുള്ള പുഴ ദിനംപ്രതി മരിക്കുകയാണ്. പുഴയിൽ വിഷം കലക്കുന്നവര്ക്കെതിരേ അധികൃതര്‍ക്ക് പരാതി നല്കിയാലും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു ഭാഗത്ത് പുഴ സംരക്ഷണത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴാണ് ഇത്തരത്തില്‍ പുഴ മലിനമാക്കപ്പെടുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായി മലയോരത്ത് അനുഭവപ്പെടുമ്പോഴും പുഴയെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. പുഴയിൽ നിന്നും അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നത് വ്യാപകമായിരിക്കുകയാണ്.
Read MoreCategory: Kannur
പാനൂരിലെ അക്രമ സംഭവം; ഇരുപതോളം മുസ്ലിം ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ
കണ്ണൂർ: പാനൂർ മേഖലയിലുണ്ടായ അക്രമ സംഭവങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ.വിലാപയാത്രയിൽ പങ്കെടുത്ത ഇരുപതോളം ലീഗ് പ്രവർത്തകരെയാണ് കസ്റ്റഡിയിൽ എടുത്തത്. 20 വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി പാനൂർ മേഖലയിൽ സിപിഎം ഓഫിസുകൾക്ക് നേരെയാണ് വ്യാപകമായി ആക്രമണമുണ്ടായത്. മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയത്.പാനൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്, ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് തീവച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്ത് വാരിയിട്ട് കത്തിച്ചു. മൂന്ന് സിപിഎം അനുഭാവികളുടെ കടയും തകര്‍ത്തു.
Read Moreലീഗ് പ്രവർത്തകന്റെ കൊലപാതകം; ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സൻ; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ. സുധാകരൻ
കണ്ണൂർ: യുഡിഎഫ് പ്രവർത്തകർക്കെതിരേ സിപിഎം പ്രകോപനം ആവർത്തിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെ. സുധാകരൻ എംപി. തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്ത നിരാശയിലാണ് സിപിഎം ലീഗ് പ്രവർത്തകന്റെ കൊലപാതകം നടത്തിയത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സിപിഎം നേതാവ് പാനോളി വത്സനെന്നും സുധാകരൻ ആരോപിച്ചു. അതേസമയം, കൊലപാതകത്തിൽ പങ്കില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. മൻസൂറിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
Read Moreമുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം; മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പി. ജയരാജൻ
കണ്ണൂർ: കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി. ജയരാജൻ രംഗത്ത്. “ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്. തന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തമൊരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല. പാർട്ടി അനുഭാവികൾ ഏർപെടേണ്ടത് പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreനൂറു തൊഴില്‍ ദിവസങ്ങൾ: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന് തിളക്കമാർന്ന വിജയം
തളിപ്പറമ്പ്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 9,94,336 തൊഴിൽ ദിനങ്ങൾ നൽകി. നൂറുശതമാനം തൊഴില്‍ നടപ്പാക്കി തിളക്കമാര്‍ന്ന വിജയം കൈവരിച്ച് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്.44.24 കോടി രൂപയുടെ പ്രവര്‍ത്തികളാണ് 9 ഗ്രാമ പഞ്ചായത്തിലൂടെ 2020-21 സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലൂടെ നേടാനായത്. പഞ്ചായത്തിനു കീഴിൽ 1,64,423 തൊഴിൽ ദിനങ്ങളും 1,062 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളുമാണ് കിട്ടിയത്. 9 കോടിയുടെ പ്രവൃത്തിയാണ് ഉദയഗിരി പഞ്ചായത്തില്‍ മാത്രം പൂര്‍ത്തിയാക്കാനായത്. 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയതില്‍ ബ്ലോക്ക് പരിധിയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും ഉദയഗിരി പഞ്ചായത്തിനാണ് ലഭിച്ചത്. ബ്ലോക്കില്‍ രണ്ടാം സ്ഥാനം ചെങ്ങളായി ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. പ്രകൃതി വിഭവ പരിപാലനത്തില്‍ 2232 പ്രവൃത്തികളും വ്യക്തഗത ഗുണഭോക്താക്കള്‍ക്ക് 1784 ഉം ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തില്‍ 2049 പ്രവൃത്തികളും ഉള്‍പ്പെടെ 6068 തരം പ്രവൃത്തികളാണ് പദ്ധതിയിലൂടെ…
Read Moreസമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ നടത്തുന്നു; വാളയാറിലെ കുട്ടികളുടെ അമ്മ പരാതി നൽകി
കണ്ണൂർ: മക്കളുടെ കൊലപാതകത്തിൽ തന്നെ പ്രതിയായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് വാളയാറിലെ കുട്ടികളുടെ അമ്മയും ധർമടം നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാർഥിയുമായ ഭാഗ്യവതി അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരേ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. താൻ ഒരുതരത്തിലും പ്രതിയല്ലാത്ത തന്റെ കുട്ടികളുടെ കൊലപാതകം സംബന്ധിച്ച കേസിൽ പ്രതിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞദിവസമാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
Read Moreകേരളത്തിൽ യുഡിഎഫ് ഉറപ്പ്; പിണറായി വിജയന് ജയിലും ഉറപ്പ്; തളിപ്പറമ്പിൽ റീപോളിംഗ് വേണമെന്ന് കെ. സുധാകരൻ
കണ്ണൂർ: കേരളത്തിൽ യുഡിഎഫ് ഉറപ്പാണെന്നും പിണറായി വിജയന് ജയിൽ ഉറപ്പാണെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തളിപ്പറമ്പിലും ധർമടത്തും വ്യാപകമായി കള്ളവോട്ട് നടന്നെന്നും അദ്ദേഹം ആരോപിച്ചു. തളിപ്പറമ്പിൽ റീപോളിംഗ് അനുവദിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാൻ സമ്മതിച്ചില്ല. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു. എം.വി. ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവന നടത്തി. ഇതിനെതിരെ കേസെടുക്കണം. ധർമടത്തും തളിപ്പറമ്പിലും പ്രിസൈഡിംഗ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്. മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സിപിഎം പിടിച്ചെടുത്തു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളക് പൊടി വിതറിയെന്നും അദ്ദേഹം ആരോപിച്ചു.
Read Moreനിരോധിച്ച നോട്ടുകളുടെ ഇടപാട്; ഉത്തരേന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
പരിയാരം: നിരോധിച്ച നോട്ടുകളുടെ ഇടപാടുമായി ബന്ധപ്പെട്ടെത്തിയ ഉത്തരേന്ത്യക്കാരെ കണ്ണൂരില്‍നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം ഇരിങ്ങല്‍ സ്വദേശി തുന്തക്കച്ചി ഹൗസില്‍ നിസാമുദ്ധീന്‍ എന്ന നിസാമിനെ(26)യാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ ടി.സി. ശ്രീജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജൂലൈ അഞ്ചിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. മുംബെയില്‍നിന്നും സാനിറ്റൈസര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്ണൂരെത്തിയ നാലുപേരെ തടങ്കലില്‍വെച്ച് മര്‍ദ്ദിച്ചതായി മുംബൈയിലെ ഡോ. ഓംരാജ് ലോകേഷ് നല്കിയ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തിരുന്നു. ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇരിങ്ങലിലെ കെട്ടിടത്തില്‍നിന്നും പോലീസ് രണ്ടുകിലോ കഞ്ചാവും പിടികൂടിയിരുന്നു. ഈ സംഭവങ്ങളിലെ പ്രതിയായ നിസാമുദ്ധീനെയാണ് ഒളിവില്‍ കഴിയുന്നതിനിടയില്‍ കാഞ്ഞങ്ങാട് നിന്ന് പോലീസ് പിടികൂടിയത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നില്‍ നിരോധിക്കപ്പെട്ട നോട്ടുകളുടെ കൈമാറ്റമാണെന്ന് പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തിന്റെ തലവനായ…
Read Moreയുഡിഎഫ് പോളിംഗ് ബൂത്തിനകത്ത് ഏജന്റിനെ മർദിച്ചതായി പരാതി
തൃക്കരിപ്പൂർ: യുഡിഎഫ് പോളിംഗ് ഏജന്റിനെ ബൂത്തിനകത്ത് മർദിച്ചതായി പരാതി.പിലിക്കോട് പഞ്ചായത്തിലെ വെള്ളച്ചാൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ബൂത്ത് നമ്പർ 127 ൽ നിന്നും മർദനമേറ്റ യുഡിഎഫ് പോളിംഗ് ഏജന്റും കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ സെക്രട്ടറിയുമായ ജെയിംസ് മാരൂരിനാണ് മർദനമേറ്റത്. ഇദ്ദേഹത്തെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫിനായി ഈ ബൂത്തിൽ ജെയിംസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എൽഡിഎഫ് ബൂത്ത് ഏജന്റുമാർ തന്നെ മർദിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി എം.പി. ജോസഫ്, ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി എം.ടി.പി. കരീം എന്നിവർ ജെയിംസിനെ ആശുപത്രിയിൽ സന്ദർശിച്ചു.
Read Moreരണ്ടുകോടിയുടെ സ്വര്‍ണാഭരണ കവര്‍ച്ച! മുന്‍ജീവനക്കാരനെ തേടി പോലീസ്; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു
കോഴിക്കോട്: രണ്ടുകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു. ചാലപ്പുറം പുഷ്പ ജംഗ്ഷനില്‍ ഹൈലൈറ്റ് എമിനന്റ് അപ്പാര്‍ട്ട്മെന്റ് ഫ്ളാറ്റിലെ സ്വര്‍ണാഭരണ മൊത്തവ്യാപാരിയുടെ താമസസ്ഥലത്തെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ചാണ് രണ്ടംഗസംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഏട്ടുവര്‍ഷമായി സ്ഥാപനത്തില്‍ ജീവനക്കാരനും കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ചാലപ്പുറത്തും പരിസരപ്രദേശങ്ങളിലുമുള്ള കടകളിലേയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണെന്ന് കസബ സിഐ യു.ഷാജഹാന് പറഞ്ഞു. പോലീസ് സ്ഥാപിച്ച കാമറകളും പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ സംഭവം നടന്ന സമയത്ത് സ്ഥലത്തെ മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും കസബ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. രാജസ്ഥാന് പാലിയില്‍ ഗച്ചിയോക്കാവാസ് ഹൗസില്‍ ജിതേന്ദര്‍സിങ് എന്ന ജിത്തുസിംഗി(27)നെയാണ് ആക്രമിച്ച് നാലുകിലോഗ്രാം…
Read More