കണ്ണൂർ: ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പടുത്തിയ കേസിലെ പ്രതികൾ കൃത്യം നടത്തുന്നതിനു മുൻപ് ഒത്തു ചേരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടക്കുന്നതിന് 15 മിനിട്ട് മുൻപ് നൂറ് മീറ്റർ അകലെവച്ചാണ് പ്രതികൾ ഒത്തു ചേർന്നത്. പ്രതികൾ ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മകന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പത്മിനി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read MoreCategory: Kannur
വിഷുവിന് മൂന്നുനാൾ മാത്രം! പടക്ക വിപണിയിൽ പീകോക്ക് മുതൽ ടോം ആൻഡ് ജെറി വരെ
കണ്ണൂർ: വിഷുവിന് മൂന്നു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പടക്ക വിപണി ഉണർന്നു. വർണരാജി വിരിയിച്ച് മാനത്തിലുയർന്ന് ആറു മുതൽ 250 ലധികം പ്രാവശ്യം പൊട്ടുന്ന ഷോട്ട്സ് മുതൽ ഒടിയനും പുലിമുരുകനുമൊക്കെയാണ് ഇത്തവണത്തെ താരം. പീകോക്ക്, സിംഗ് കോപ്പ്, ബൈക്ക്, ടോം ആൻഡ് ജെറി തുടങ്ങിയവയ്ക്കും നല്ല ചെലവുമുണ്ട്. 12 പ്രാവശ്യം ഉയർന്നു പൊട്ടുന്ന ഷോട്സിന് 180 രൂപയാണ് വില. കുട്ടികൾക്കായുള്ള കൂൾ ഫയർ, കന്പിത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലച്ചക്രം എന്നിവയ്ക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയും. ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ പടക്ക വിപണിയിൽ കൂടുതൽ തിരക്കനുഭവപ്പെടും. ഇതിനായി പടക്കക്കടകളും ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ മാറ്റമില്ല. തെരഞ്ഞെടുപ്പ് കാലത്തുതന്നെ സ്ഥാനാർഥികളെ സ്വീകരിക്കുന്നതിനും പ്രകടനങ്ങൾ കൊഴുപ്പിക്കാനുമെല്ലാം പാർട്ടിക്കാർ പടക്കങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞവർഷം വിഷു ആഘോഷിക്കാൻ സാധിക്കാത്ത സങ്കടം തീർക്കാൻ ഇക്കുറി കൂടുതൽ പടക്കങ്ങൾ ആളുകൾ വാങ്ങുന്നുണ്ടെന്ന് അഴീക്കോട്…
Read Moreഭര്‍ത്താവിനെയും മകളേയും അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു! സിപിഎം നേതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു
ഇരിട്ടി: മർദനത്തിൽ ഗുരുതര പരുക്കേറ്റ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വീട്ടമ്മയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പായം സ്കൂളിനടുത്ത മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രസന്ന വേണുഗോപാലി (50)നാണ് പരിക്കേറ്റത്. ആർമിയിൽ നിന്നും വിരമിച്ച അയൽവാസിയായ റെയിൽവേ ഉദ്യോഗസ്ഥൻ പായത്തെ കെ.പി. സുരേഷ് ബാബു പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചതായാണ് പരാതി. പ്രസന്നയുടെ ഭർത്താവിനേയും മകളെയും റോഡിൽ വച്ച് സുരേഷ് ബാബു അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനാണ് പ്രസന്നയെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ചതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ പ്രസന്ന വേണുഗോപാലിന് രണ്ടു തവണ ശസ്ത്രക്രിയ നടത്തി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. ഇരിട്ടി പോലീസ് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുത്തു.
Read Moreനായയുണ്ടാക്കിയ പുലിവാൽ! അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ പരാതി; പയ്യന്നൂരില്‍ ഉടമസ്ഥന് മുട്ടന്‍പണി
പയ്യന്നൂര്‍: നായകളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും പോറ്റാം, പക്ഷേ അത് മറ്റുള്ളവര്‍ക്ക് ദ്രോഹമാകരുത്. വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായാല് പുലിവാല് പിടിക്കേണ്ടിവരിക ഉടമസ്ഥനായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവെങ്കിലും നിയമ നടപടികളില്‍നിന്ന് ഉടമകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ നല്കിയ പരാതിയില്‍ നായയുടെ ഉടമസ്ഥനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കൊക്കാനിശേരിയിലെ ശ്വേത അശോകിന്റെ പരാതിയിലാണ് കൊക്കാനിശേരി സ്വദേശിയായ ഉടമയ്ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 12നാണ് സംഭവം. പരാതിക്കാരിയായ ശ്വേത ഭര്‍ത്താവുമൊത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് കൊക്കാനിശേരി സ്വദേശിയായ ഉടമ അഴിച്ചുവിട്ട വളര്‍ത്തുനായ ഇവരുടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്തത്. പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേല്‍ക്കുകയും സ്കൂട്ടറിനും അതിലുണ്ടായിരുന്ന ലാപ്ടോപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ട് ബോധപൂര്‍വമായ അപകടം വരുത്തി വച്ചതിന്…
Read Moreമത്സ്യപരാദങ്ങളുടെ വിഭാഗത്തില്‍ രണ്ടു പുതിയ കടല്‍ജീവികള്‍! ഒരെണ്ണത്തിന് മുത്തശിപ്പേര്
പാലാവയല്: മത്സ്യങ്ങളുടെ ശരീരത്തില്‍ ജീവിച്ച് അവയില്‍നിന്നും ആഹാരം കണ്ടെത്തുന്ന ചെറു ജീവിവര്‍ഗങ്ങളായ മത്സ്യപരാദ (ക്രസ്റ്റേഷ്യന്‍) വിഭാഗത്തില്‍പ്പെട്ട രണ്ടു പുതിയ ജീവികളെക്കൂടി ഗവേഷകര്‍ കണ്ടെത്തി. അധികമാരും ശ്രദ്ധിക്കാത്ത ഈ ജീവിവര്‍ഗങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ് ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. കേരളതീരത്തെ ചെറുമത്സ്യങ്ങളുടെ ശരീരത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത ഐസോപോഡ വിഭാഗത്തില്‍പ്പെട്ട പരാദജീവിക്ക് ആനിലോക്ര ഗ്രാന്ഡ്മായേ എന്ന പേരാണു നല്‍കിയിരിക്കുന്നത്. തന്റെ പഠനത്തിലും ജീവിതത്തിലും വഴികാട്ടിയായിരുന്ന സമീപകാലത്തു മരിച്ച മുത്തശിയുടെ ഓര്‍മകളും ഓരോ കുടുംബത്തിലും മറ്റുള്ളവരുടെ ജീവിതവിജയത്തിനായി ആരാലും അറിയപ്പെടാതെ ത്യാഗങ്ങളനുഷ്ഠിക്കുന്ന മുത്തശിമാരോടുള്ള ബഹുമാനവുമാണ് ഈ പേരു നല്കാന് പ്രേരണയായതെന്ന് ഡോ. അനീഷ് പറഞ്ഞു. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. അനീഷ് വകുപ്പുമേധാവി പ്രഫ. എ. ബിജു കുമാറിനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ്…
Read Moreഒരുതരം, രണ്ടുതരം, മൂന്നുതരം.. ലേലം ഉറപ്പിച്ചു! നേർച്ചക്കുതിരയ്ക്ക് ലേലത്തിൽ ലഭിച്ചത് 74,100 രൂപ; കുതിരയെ നേര്‍ച്ചയായി ലഭിച്ചത് ഇതാദ്യമായി
കാസർഗോഡ്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ കർഷകനായ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ഷംസീറാണ് ഒരുമാസം മുന്‍പ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്. ഇവിടേയ്ക്ക് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി ലഭിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുതിരയെ ലഭിച്ചത്. അതിനാല്‍തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവര്‍ കുതിരയെ നോക്കിക്കണ്ടത്.
Read Moreപണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്ക്കട്ടെ! തെങ്ങിന്‍തൈകളെ നേരിട്ട് ‘പ്രസവിച്ച്’ ഒരു ന്യൂജനറേഷന് തെങ്ങ്
കാസര്‍ഗോഡ്: നമ്മള് എന്തിനാണ് തെങ്ങ് നട്ടുവളര്‍ത്തുന്നത്? തെങ്ങ് ഒരു കല്പവൃക്ഷമാണ്. അതിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ് എന്നൊക്കെ പണ്ട് എല്‍പി ക്ലാസില്‍ പഠിച്ചത് അവിടെ നില്ക്കട്ടെ. ആത്യന്തികമായി നമ്മളൊക്കെ തെങ്ങ് നട്ടുവളര്‍ത്തി വെള്ളമൊഴിക്കുന്നത് തേങ്ങ കിട്ടാനാണ്. എത്രയധികം തേങ്ങ കിട്ടുന്നുണ്ടോ അത്രയും നല്ലത്. ഇങ്ങനെ നിറയെ തേങ്ങ കായ്ച്ചതുകൊണ്ട് തെങ്ങിനെന്തു ലാഭം എന്ന് ഇതുവരെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..? തെങ്ങിനെ സംബന്ധിച്ച് അതിന്റെ വിത്താണ് തേങ്ങ. അടുത്ത തലമുറയെ ഉല്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗം. നമ്മള് അതെല്ലാം പറിച്ചെടുത്ത് ആഹാരമാക്കുകയോ കൊപ്രയാക്കി വില്ക്കുകയോ ചെയ്യുന്നു. ഒരു നല്ല തെങ്ങിന്റെ ജീവിതകാലത്ത് ചിലപ്പോള്‍ അഞ്ചോ പത്തോ തേങ്ങയെങ്കിലും വിത്തിനു വച്ചാലായി. തെങ്ങുകളോട് കാലങ്ങളായി തുടരുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കളനാട് ഹദ്ദാദ് നഗറിലെ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുപറമ്പിലെ ഒരു തെങ്ങ്. ഒരുവട്ടം പോലും കായ്ക്കുകയോ തേങ്ങ പോയിട്ട് പൂക്കുലയോ മച്ചിങ്ങയോ പോലും…
Read Moreതെളിവുകൾ നശിപ്പിക്കാൻ കൊന്ന് കെട്ടിത്തൂക്കിയതോ..? പ്രതിയുടെ തൂങ്ങി മരണത്തിൽ സംശയമെന്ന് കെ. സുധാകരൻ
കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ജീവനൊടുക്കിയതിൽ സംശയമുണ്ടെന്ന് കെ. സുധാകരൻ എംപി. തെളിവുകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ തന്നെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്നാണ് സംശയയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾക്കൊപ്പം മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഫസൽ വധക്കേസിലും രണ്ടു പ്രതികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വളയത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൻസൂറിന്റെ അയൽവാസി കൂടിയാണ് രതീഷ്.
Read Moreകണ്ണൂരിൽ മാനേജര്‍ ബാങ്കിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ!
കണ്ണൂർ: കൂത്തുപറമ്പിൽ ബാങ്ക് മാനേജര്‍ ബാങ്കിനകത്ത് ജീവനൊടുക്കിയ നിലയില്‍. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ കെ.എസ്. സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എത്തിയ സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Read Moreനാട് നശിപ്പിക്കാനെത്തി, അവനും ആ കൂട്ടത്തിലൊരാളായിരുന്നു! ഒടുവിൽ നാടിന്റെ സ്നേഹം ഏറ്റുവാങ്ങി യാത്രയായി
ശ്രീജിത് കൃഷ്ണൻ കുറ്റിക്കോൽ/കാസർഗോഡ്: അവനും ആ കൂട്ടത്തിലൊരാളായിരുന്നു. യൗവനത്തിന്റെ തിളപ്പിൽ കാടുമുഴുവൻ മദിച്ചു നടന്ന്, കാടിന്റെ രുചിഭേദങ്ങൾ പോരെന്നു തോന്നിയപ്പോൾ ഒന്നിനെയും കൂസാതെ മനുഷ്യരുടെ ആവാസകേന്ദ്രങ്ങൾക്കടുത്തുള്ള കൃഷിയിടങ്ങൾ തേടിയെത്തിയവൻ. കണ്ടതെല്ലാം കുത്തിമറിച്ചിട്ടും ചവിട്ടിമെതിച്ചും പാവപ്പെട്ട കർഷകരുടെ അധ്വാനഫലങ്ങളെ കണ്ണീരിൽ കുതിർത്തവൻ. അതിനിടയിലെന്നോ സ്വന്തം കൂട്ടത്തിലൊരാളുമായി കൊന്പുകോർത്ത് രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട് വഴിയാധാരമായപ്പോൾ ആഹാരവും വെള്ളവുമെത്തിച്ച് നൽകി ആശ്വസിപ്പിക്കാൻ അതേ കർഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ മനുഷ്യരുമായി ഇണങ്ങിച്ചേർന്ന് മനുഷ്യത്വം എന്തെന്നറിഞ്ഞ് അവൻ ഇന്നലെ ഈ ലോകത്തോടു യാത്ര പറഞ്ഞു. കുറ്റിക്കോൽ പഞ്ചായത്തിലെ ബേത്തൂർപാറയ്ക്ക് സമീപം തീർഥക്കര ചാലിന്റെ കരയിൽ ജനവാസകേന്ദ്രത്തിൽ ഒരുമാസമായി കഴിഞ്ഞ കാട്ടുപോത്ത് ഒടുവിൽ മരണത്തിന് കീഴടങ്ങി. കാട്ടാനകളും കാട്ടുപോത്തുകളും കാടുവിട്ട് നാട്ടിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുന്നത് കർണാടക വനമേഖലയോട് ചേർന്ന പ്രദേശത്തെ കർഷകരുടെ തീരാദുരിതമാണ്. വേനൽക്കാലം തുടങ്ങിക്കഴിഞ്ഞാൽ പകൽസമയത്തുപോലും ആനക്കൂട്ടങ്ങളും കാട്ടുപോത്തുകളും ജനവാസമേഖലയിൽ വിഹരിക്കുന്നത്…
Read More