ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെയെന്ന് കോ​ടി​യേ​രി ബാലകൃഷ്ണൻ

  കണ്ണൂർ: ദൈ​വ​ങ്ങ​ൾ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്തേ​നെ​യെ​ന്ന് സി​പി​എം പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പാ​ണെ​ന്നും കോ​ടി​യേ​രി മാ​ധ്യ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

യു​ഡി​എ​ഫ് സെ​ഞ്ചു​റി അ​ടി​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി; തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി

  ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് സെ​ഞ്ചു​റി അ​ടി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് ത​രം​ഗ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​ത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ ഉ​ണ്ടെ​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് കൃ​ത്രി​മ വി​ന​യ​മാ​ണ്. ഇ​ത് പി​ആ​ര്‍ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​രി​ഹ​സി​ച്ചു. തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് ജോ​സ് കെ. ​മാ​ണി കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കും. കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം മ​ത്സ​രി​ക്കു​ന്ന എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ക്കും. ര​ണ്ടി​ല ചി​ഹ്നം കൂ​ടു​ത​ൽ ക​രു​ത്താ​കു​ന്നെ​ന്നും ജോ​സ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പെ​ന്ന് പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ൽ…

Read More

മാ​ലൂ​രി​ൽ വ​യോ​ധി​കയുടെ മരണം കൊ​ല​പാ​ത​കം; കൊ​ല ന​ട​ത്തി​യ​ത് മ​ക​ൾ ഷെ​ർ​ളി​; കാരണമായി മകള്‍ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി…

മ​ട്ട​ന്നൂ​ർ: മാ​ലൂ​രി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക മെ​ന്ന് പോ​ലീ​സ്. കൊ​ല ന​ട​ത്തി​യ​ത് മ​ക​ൾ ഷെ​ർ​ളി​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഇ​വ​രു​ടെ അ​റ​സ്റ്റു ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മാ​ലൂ​ർ ക​പ്പ​റ്റ​പ്പൊ​യി​ൽ കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ കെ. ​ന​ന്ദി​നി​യെ (79) വീ​ടി​നു​ള​ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ നി​ല​ത്താ​ണ് വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ത​ല​ക്കും ശ​രീ​ര​ത്തി​ലും പ​രു​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ൽ ന​ന്ദി​നി​യു​ടെ കൂ​ടെ മ​ക​ൾ ഷെ​ർ​ളി​യും ഭ​ർ​ത്താ​വ് ഭാ​സ്ക​ര​നു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞു പേ​രാ​വൂ​ർ സി​ഐ​യും മാ​ലൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മ​ര​ണ​ത്തി​ൽ സം​ശ​യ​മു​യ​ർ​ന്ന​തി​നാ​ൽ വീ​ട്ടു​കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് അ​മ്മ​യെ കൊ​ന്ന​തെ​ന്ന് മ​ക​ൾ മൊ​ഴി ന​ൽ​കി. വ​ടി ഉ​പ​യോ​ഗി​ച്ചു ന​ന്ദി​നി​യു​ടെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ക​ഴു​ത്തി​നു ച​വി​ട്ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി. രാ​വി​ലെ​ത​ന്നെ മ​രി​ച്ചി​ട്ടും വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം…

Read More

പരിചയപ്പെട്ടത് ഷെയര്‍ ചാറ്റിലൂടെ..! പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കൂ​ത്തു​പ​റ​മ്പ്: ഷെ​യ​ർ ചാ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. മാ​ഹി ഈ​സ്റ്റ് പ​ള​ളൂ​ർ സ്വ​ദേ​ശി​നി​യാ​യ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​സ​ർ​ഗോ​ഡ് ബ​ദ്ര​ടു​ക്കം പു​ത്തൂ​ർ രാ​ജീ​വ് കോ​ള​നി​യി​ലെ ടി.​എ.​ഫാ​യി​സ് (26), കാ​സ​ർ​ഗോ​ഡ് ക​മ്പാ​റി​ലെ പാ​ല​ത്തൊ​ട്ടി ഹൗ​സി​ൽ അ​ബ്ദു​ൽ മ​ന്നാ​ൻ (30) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് സി​ഐ എ​ൻ. സു​നി​ൽ കു​മാ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 28ന് ​മാ​ങ്ങാ​ട്ടി​ടം മൂ​ന്നാം പീ​ടി​ക​യി​ലെ അ​ൽ അ​മീ​ൻ റ​സി​ഡ​ൻ​സി​യി​ലെ മു​റി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഓ​ൺ ലൈ​ൻ വ​ഴി മു​റി ബു​ക്ക് ചെ​യ്ത് പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.​ പീ​ഡ​ന​ത്തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ർ കൈ​ക്ക​ലാ​ക്കി. അ​തി​നു ശേ​ഷം പെ​ൺ​കു​ട്ടി​യെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി​ക​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തി കൂ​ത്തു​പ​റ​മ്പ് പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ്…

Read More

ആ​മ​സോ​ൺ വി​ക​സി​പ്പി​ച്ച ഇ​ന്‍റ​ലി​ജ​ന്‍റ് പേ​ഴ്‌​സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് ! ചെ​റി​യാ​ക്ക​ര സ്കൂ​ളി​ലെ അ​ലെ​ക്സ ടീ​ച്ചന്റെ വിശേഷങ്ങള്‍

ഷൈ​ബി​ൻ ജോ​സ​ഫ് ചീ​മേ​നി (കാ​സ​ർ​ഗോ​ഡ്): “അ​ലെ​ക്സ, ക്യാ​ൻ റ്റു ​മേ​ക്ക് ദി ​സൗ​ണ്ട് ഒാ​ഫ് എ ​ഡോ​ഗ്’​ചോ​ദി​ച്ച​ത് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വൈ​ഗ സു​മേ​ഷ്. ‘ഡി​ഡ് യു ​മീ​ൻ ബാ​ർ​ക്ക് ഒാ​ഫ് എ ​ഡോ​ഗ്’ ? ശ​ബ്ദം കേ​ൾ​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യി അ​ലെ​ക്സ​യു​ടെ ചോ​ദ്യം. ഇ​തി​നു​ശേ​ഷം അ​ധ്യാ​പ​ക​ൻ എം.​മ​ഹേ​ഷ് കു​മാ​ർ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു ‘പ​ട്ടി​യു​ടെ കു​ര​യെ ഇം​ഗ്ലീ​ഷി​ൽ ബാ​ർ​ക്ക് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ട് അ​ടു​ത്ത ത​വ​ണ ഹൗ ​ഡ​സ് എ ​ഡോ​ഗ് ബാ​ർ​ക്ക് എ​ന്നു​വേ​ണം ചോ​ദി​ക്കാ​ൻ.’ പു​തി​യ വാ​ക്കു​ക​ളും ഉ​ച്ഛാ​ര​ണ​വും വ്യാ​ക​ര​ണ​വു​മൊ​ക്കെ എ​ളു​പ്പം പ​ഠി​ക്കാ​ൻ പ​റ്റി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ കു​ട്ടി​ക​ൾ. ഇ​ത് ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചെ​റി​യാ​ക്ക​ര ഗ​വ.​എ​ൽ​പി സ്കൂ​ൾ. ത​നി ഗ്രാ​മീ​ണ​പ്ര​ദേ​ശ​മാ​യ ഇ​വി​ടു​ത്തെ കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​ഠ​നം ഇ​ന്ന് വേ​റെ ലെ​വ​ലാ​ണ്. ആ​മ​സോ​ണി​ന്‍റെ അ​ലെ​ക്സ എ​ന്ന സ്മാ​ർ​ട്ട് സ്പീ​ക്ക​ർ എ​ങ്ങ​നെ ഇം​ഗ്ലീ​ഷ് പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ഇ​വ​ർ ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ്…

Read More

ക​ള്ള​ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്രിയം; ക​വ​ർ​ന്ന​ത് നാ​ലു ല​ക്ഷ​ത്തിന്‍റെ മു​ത​ലു​ക​ൾ

ത​ളി​പ്പ​റ​മ്പ്: പ​ട്ടാ​പ്പ​ക​ൽ ത​ളി​പ്പ​റ​മ്പി​ൽ വീ​ട് കു​ത്തി​ത്തുറ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. കൂ​വേ​രി ച​പ്പാ​ര​പ്പ​ട​വി​ലെ ആ​ദി​ല അ​ബ്ദു​ള്‍ മ​ജീ​ദി(39)​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യു​ടെ വാ​തി​ല്‍ കു​ത്തി തു​റ​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യാ​ണ് പ​രാ​തി. ര​ണ്ടാം​നി​ല​യി​ല്‍ സൂ​ക്ഷി​ച്ച ര​ണ്ട് അ​ല​മാ​ര​ക​ൾ, ക​ട്ടി​ല്‍, ഡൈ​നിം​ഗ് ടേ​ബി​ള്‍, ര​ണ്ട് സോ​ഫ​ക​ള്‍, ഗ്യാ​സ് സ്റ്റൗ, ​മ​റ്റ് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ 28ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ലു​ള്ള​വ​ര് വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

ജ്യൂ​സ് ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ട​യി​ലെ ജോ​ലി​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍; കാ​ബി​നി​ല്‍ സി​സി​ടി​വി കാ​മ​റ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല…

ചീ​മേ​നി: ഐ​സ്‌​ക്രീം പാ​ര്‍​ല​റി​ല്‍ ജ്യൂ​സ് ക​ഴി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ട​യി​ലെ ര​ണ്ട് ജോ​ലി​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ചീ​മേ​നി ടൗ​ണി​ലെ ഐ​സ്‌​ക്രീം പാ​ര്‍​ല​റി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ​ര​പ്പ സ്വ​ദേ​ശി ബാ​സി​ത് (21), ചീ​മേ​നി ചെ​മ്പ്ര​കാ​ന​ത്തെ നി​യാ​സ് (23) എ​ന്നി​വ​രെ​യാ​ണ് ചീ​മേ​നി പോ​ലീ​സ് അ​റ​സ്റ്റ്‌​ചെ​യ്ത​ത്. ചീ​മേ​നി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് പ​രാ​തി​ക്കാ​രി. ക​ട​യി​ലെ കാ​ബി​നി​ല്‍ ഇ​രു​ന്ന് ജ്യൂ​സ് ക​ഴി​ക്ക​വേ ഇ​വ​ര്‍ ക​യ​റി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ര​ക്ഷ​പ്പെ​ട്ടോ​ടി​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ക​ട​യി​ലെ​ത്തി ഇ​രു​വ​രേ​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ഇ​രു​ന്ന കാ​ബി​നി​ല്‍ സി​സി​ടി​വി കാ​മ​റ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​തി​ക​ളെ ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ക​ണ്ണൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യം മാ​റ്റിവ​ച്ച് കൈ​കോ​ർ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യം മാ​റ്റി വ​ച്ച് കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ. ദി​ശ ക​ണ്ണൂ​ർ, വെ​യ്ക്ക്, ടീം ​ഹി​സ്റ്റ​റി​ക്ക​ൽ ഫ്ലൈ​റ്റ് ജേ​ർ​ണി,കേ​ര​ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, വാ​ക്, പോ​സി​റ്റീ​വ് ക​മ്മ്യൂ​ൺ, ക​ണ്ണൂ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്യൂ​ണി​റ്റി, സെ​ൽ​ഫ് എം​പ്ലോ​യി​ഡ് ട്രാ​വ​ൽ ഏ​ജ​ന്‍റ​സ് ഓ​ഫ് കേ​ര​ള എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​മ​ർ​ജിം​ഗ് ക​ണ്ണൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ “റോ​ഡ് മാ​പ് ടു 2026′ ​എ​ന്ന പേ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യം മാ​റ്റി വ​ച്ചു​ള്ള വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. മ​ന്ത്രി​യും ക​ണ്ണൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി, ബി​ജെ​പി നേ​താ​വ് എം.​കെ. വി​നോ​ദ്, റ​ബ്കോ ചെ​യ​ർ​മാ​നും സി​പി​എം നേ​താ​വു​മാ​യ എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ക​ണ്ണൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ…

Read More

ത​ല​ശേ​രി​യി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം; കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടുംക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്ര​മം. സം​ഭ​വം നേ​രി​ൽ ക​ണ്ട സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ന്ന് വി​റ​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ കൊ​ടും ക്രി​മി​ന​ൽ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലാ​ണ് സി​നി​മാ സ്റ്റൈ​ലി​ലു​ള്ള അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. അ​ക്ര​മ​ത്തി​ൽ ക​ഴു​ത്തി​നും കൈ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ തോ​ട്ടു​മ്മ​ൽ വാ​ഴ​യി​ൽ വീ​ട്ടി​ൽ ഷം​സീ​റി​നെ (24) ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം വാ​ക​ത്താ​നം പെ​രു​ന്താ​നം മു​ള്ള​ൻ ന​ള​ക്ക​ൽ മോ​നു രാ​ജ് പ്രേ​മി​നെ (24) എ​സ്ഐ കെ. ​അ​ഷ​റ​ഫും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ​ണം, പോ​ക്സോ ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ പ​ന്ത്ര​ണ്ട് കേ​സു​ക​ളി​ൽ മോ​നു​രാ​ജ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​പ്പ പ്ര​കാ​ര​വും ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ഷം​സീ​റി​നെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ നാ​ട്ടു​കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ന്തു​ട​ർ​ന്ന്…

Read More

ജം​ഗോ ഞാ​ൻ പെ​ട്ടെ​ടാ…! ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ക​ണ്ട് കറക്കം; തെ​രു​വ് നാ​യ്ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ​പ്പെ​ട്ട മു​ള്ള​ൻ പ​ന്നി ശ​രി​ക്കും കു​ടു​ങ്ങി

ഇ​രി​ട്ടി : ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ക​ണ്ട് ക​റ​ങ്ങി​ന​ട​ക്കു​ന്ന​തി​നി​ടെ തെ​രു​വ് നാ​യ്ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ​പ്പെ​ട്ട മു​ള്ള​ൻ പ​ന്നി ശ​രി​ക്കും കു​ടു​ങ്ങി. നാ​യ്ക്കൂ​ട്ട​ത്തി​ൽ​നി​ന്നു പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി​ക്ക​യ​റി​യ​ത് ഇ​രി​ട്ടി മേ​ലെ സ്റ്റാ​ൻ​ഡി​ലെ ഒ​രു ക​ട​യു​ടെ ഷ​ട്ട​റി​നോ​ട് ചേ​ർ​ത്തു​വ​ച്ച ഇ​രു​ന്പ് ഗ്രി​ൽ​സി​ന്‍റെ സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്കാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ടെ​ന്ന് ക​രു​തേ​ണ്ടെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​തി​ന​ടു​ത്ത് തെ​രു​വ് നാ​യ്ക്ക​ളും നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ നേ​രം​വെ​ളു​ക്കു​വോ​ളം ഇ​വി​ടെ​ത്ത​ന്നെ മു​ള്ള​ൻ​പ​ന്നി​യും ത​ങ്ങി. പു​ല​ർ​ച്ചെ ഗ്രി​ൽ​സി​നു​ള്ളി​ൽ മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​വ​ർ ക​ട​യു​ട​മ​യെ​യും വ​നം​വ​കു​പ്പി​നെ​യും വി​വ​ര​മ​റി​യി​ച്ചു. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി മു​ള്ള​ൻ​പ​ന്നി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ന്നി കു​ത​റി​യോ​ടി സ​മീ​പ​ത്തു നി​ർ​ത്തി​യി​ട്ട കാ​റി​ന​ടി​യി​ൽ അ​ഭ​യം തേ​ടി. എ​ന്നാ​ൽ വി​ടി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഫോ​റ​സ്റ്റ്‌ ഓ​ഫീ​സ​ർ കെ. ​ജി​ജി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ക്താ​ർ അ​ബ്ദു​ൽ ഹ​ക്ക്, ഫോ​റ​സ്റ്റ് വാ​ച്ച​ർ പി. ​ബി​ജു എ​ന്നി​വ​ർ കാ​റി​ന​ടു​ത്തേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും ഇ​വ​രെ വെ​ട്ടി​ച്ച് മു​ള്ള​ൻ​പ​ന്നി സ​മീ​പ​ത്തെ പ​ഴ​ശി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. ഇ​തോ​ടെ മു​ള്ള​ൻ​പ​ന്നി​യെ കാ​ട്ടി​ലേ​ക്ക​യ​യ്ക്കാ​ൻ തു​നി​ഞ്ഞി​റി​ങ്ങി​യ…

Read More