കണ്ണൂര്‍: ഏച്ചൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂലിത്തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ.ഫിനോജ് (43)കൊല്ലപ്പെട്ട കേസിൽ മാവിലച്ചാൽ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. കൊല്ലപ്പെട്ട ഫിനോജിന്റെ കൈയിൽ നിന്ന് ലഭിച്ച മുടി രോമമാണ് അന്വേഷണത്തിൽ പ്രധാന വഴിത്തിരിവായത്. കൃഷിയും ചിട്ടിയും നടത്തുന്ന ഇരുപതംഗ ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമാണ് ഫിനോജ് എന്നു പറയുന്നു. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. ഷെഡ് കേന്ദ്രീകരിച്ചുള്ള മദ്യപാനവും ബഹളവും സമീപവാസികൾക്ക് പ്രശ്നം സൃഷ്ടിച്ചതായി പറയുന്നു. ഇത് പൊളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 21 ന് പകൽ ഫിനോജിന്റെ നേതൃത്വത്തിലാണ്…
Read MoreCategory: Kannur
പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട് ഐജിയുടെ വിവാദ ശബ്ദരേഖ; പിന്നിൽ മുപ്പതംഗ സംഘം
തലശേരി: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റേതെന്ന് കരുതുന്ന വിവാദ ശബ്ദരേഖ പുറത്തുവിട്ടത് കണ്ണൂർ കാട്ടാമ്പളളി സ്വദേശി. തീവ്ര സ്വഭാവമുള്ള ഒരു സംഘടനയിലെ സജീവ അംഗമായ യുവാവ് ഇത്തരത്തിൽ ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടത് ദുരൂഹതയുളവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി 14ന് എടുത്ത സിം ഉപയോഗിച്ചാണ് യുവാവ് ഐജിയെ വിളിച്ചത്. ഐജിയുടെ ഫെയ്സ്ബുക്കിൽ പാലത്തായി കേസിലെ പ്രതിക്കെതിരേ ഭീഷണി സ്വരത്തിൽ പോസ്റ്റിട്ട യുവാവ് പിന്നീടാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. ശബ്ദ സന്ദേശം പുറത്തു വിട്ട യുവാവിനു മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഈ യുവാവുൾപ്പെടെ മുപ്പതിലേറെപ്പേർ ഐജിയുടെ ഫെയ്സ് ബുക്ക് പേജിലും പോലീസിന്റെ ഔദ്യാഗിക പേജിലും തീവ്ര സ്വഭാവമുള്ള പോസ്റ്റുകൾ ഇട്ടിരുന്നു. ഈ സംഘത്തിന്റെ തലവനാണ് യുവാവെന്ന സംശയവും ഉയർന്നിട്ടുണ്ട്. യുവാവിന്റെ കോൾ ഡീറ്റൈൽസ് റെക്കോർഡ് പരിശോധിച്ചതിൽ…
Read Moreപാലത്തായി പീഡനക്കേസ്; സിപിഎം ഇടപെടുന്നു പി. ജയരാജൻ ഇരയുടെ വീട് സന്ദർശിച്ചു
സ്വന്തം ലേഖകൻ കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ഇടപെടാൻ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് പറഞ്ഞതിനു പിന്നാലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ സിപിഎം നേതാവ് പി. ജയരാജൻ ഇന്നലെ സന്ദർശനം നടത്തി. പ്രതിക്കെതിരേ പോക്സോ ഒഴിവാക്കിയതിനെതിരേ ശക്തമായ വിമർശനം സിപിഎമ്മിനെതിരേയും സർക്കാരിനെതിരേയും ഉയർന്നിരുന്നു. സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട് വിശദീകരിക്കാനാണ് പി.ജയരാജൻ എത്തിയതെന്നാണ് സൂചന. പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച ശേഷം അന്തിമ കുറ്റപത്രത്തിൽ പോക്സോ ഉൾപ്പെടെ ചുമത്തുമെന്നും ഉറപ്പു നല്‍കിയതായി സൂചനയുണ്ട്. ബിജെപി നേതാവ് പത്മരാജനെതിരേയുള്ള പരാതിയിൽ ഉറച്ചു നില്ക്കുന്നതായി പെൺകുട്ടിയുടെ വീട്ടുകാർ ജയരാജനോട് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പ്രതിഷേധ സ്വരം ഉയർന്നാൽ സിപിഎമ്മിനും സർക്കാരിനും വലിയ ക്ഷീണമാകും. പാലത്തായി പീഡനക്കേസ് യുഡിഎഫ് സിപിഎമ്മിനും സർക്കാരിനുമെതിരേയുള്ള പ്രചാരാണായുധമാക്കിയിരുന്നു. സിപിഎമ്മും-ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്നായിരുന്നു…
Read Moreമട്ടലായി ശിവക്ഷേത്രത്തിൽ മോഷണ ശ്രമം; സിസിടിവി ദൃശ്യത്തിൽ മുഖംമൂടിയിട്ട ആൾ
പിലിക്കോട്: മേൽ മട്ടലായി ശിവക്ഷേത്രത്തിൽ മോഷണ ശ്രമം. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ മോഷ്ടാവ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറക്കാൻ ശ്രമിച്ചുവെങ്കിലും അത് സാധിക്കാത്തതിനാൽ മോഷണശ്രമം ഉപേക്ഷിച്ചു എന്നാണ് സംശയിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ക്ഷേത്തിനകത്തെ സിസിടിവിയിലുണ്ട്. വഴിപാട് കൗണ്ടറിന്റെ പിന്നിൽ നിന്ന് ഒരു ഏണിയും കയറും കണ്ടെത്തിയിട്ടുണ്ട്. ചന്തേര പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. മഴ ശക്തമായതോടെ കള്ളന്മാർ പലമേഖലയിലും ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; കുട്ടിയുടെ മാതാവിനെയും പ്രതി ചേര്‍ക്കാന്‍ സാധ്യത
നീലേശ്വരം: തൈക്കടപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകും. മൂന്നു വര്‍ഷത്തോളമായി നടക്കുന്ന ആസൂത്രിത പീഡനവിവരം അറിഞ്ഞിട്ടും മൗനസമ്മതം നല്കിയ പെണ്‍കുട്ടിയുടെ മാതാവിനേയും പ്രതി ചേര്‍ത്തേക്കും. പെണ്‍കുട്ടിയുടെ പിതാവുൾപ്പെടെ നാലുപേരാണ് ഇന്നലെ അറസ്റ്റിലായത്. 2017 ല്‍ നാല് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോക്സോ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന വ്യക്തിയുമാണ് പെൺകുട്ടിയുടെ പിതാവ്. ഇയാൾക്ക് സുള്ള്യയിൽ മറ്റൊരു ഭാര്യയും മക്കളും ഉണ്ട്. കേരളത്തിലും കര്‍ണാടകത്തിലുമായി വേറെയും പീഡനക്കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായാണ് വിവരം. പതിമൂന്നു വയസുമുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും പലവട്ടം സംസ്ഥാനത്തിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്തിട്ടുള്ളതായാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. ഇപ്പോള്‍ പതിനാറു വയസാണ് പെണ്‍കുട്ടിയുടെ പ്രായം. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിനും അറിയാമായിരുന്നു. പിന്നീട് പെണ്‍കുട്ടി നീലേശ്വരത്തുള്ള ഒരു യുവാവുമായി അടുക്കുകയും ഇയാള്‍ മുഖേന പ്രദേശത്തെ…
Read Moreപാലത്തായി പീഡനക്കേസില്‍ അറബിക് ടീച്ചറുടെ മൊഴി നിര്‍ണായകം; ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
തലശേരി: പാലത്തായി പീഡനക്കേസില്‍ പെൺകുട്ടി മൊഴിയില്‍ പറയുന്ന അറബിക് ടീച്ചറുടെ സാന്നിധ്യവും മൊഴിയും കേസന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. പെൺകുട്ടി മൊഴിയില്‍ പറഞ്ഞ ദിവസം അറബിക് ടീച്ചര്‍ മട്ടന്നൂരില്‍ അറബിക് ടീച്ചേഴ്സ് യൂണിയന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന ുവെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളിലെ അധ്യാപകന്റെ റിട്ടയര്‍മെന്റ് പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഉച്ച ഭക്ഷണ പരിപാടിയില്‍ പെൺകുട്ടി പങ്കെടുത്ത കാര്യവും പീഡനം നടന്നുവെന്ന് മൊഴിയില്‍ പറഞ്ഞിട്ടുള്ള മറ്റ് ദിവസങ്ങളില്‍ പ്രതിയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉമ്മലത്തൂര്‍ ആണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ജനുവരി മാസത്തില്‍ 1, 3, 4 തീയതികളില്‍ മാത്രമാണ് പ്രതി സ്കൂളില്‍ എത്തിയിട്ടുള്ളൂ. ജനുവരി 15 ന് കുറച്ച് ദിവസം മുമ്പ് സംഭവം നടന്നുവെന്ന് പറയുന്നത് വിശ്വസനീയമല്ല. എഫ്ഐആര്‍ മൊഴി പ്രകാരം ജനുവരി 15ന് രാവിലെ…
Read Moreപാലത്തായി പീഡനം; ക്രൈംബ്രാഞ്ച് സഞ്ചരിച്ചത് ലോക്കല്‍ പോലീസിന്റെ വഴിയിൽ; നിയമോപദേശം ലഭിച്ചിട്ടും പോക്സോ ഒഴിവാക്കി ക്രൈംബ്രാഞ്ച്
തലശേരി: പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രവും പ്രതിക്ക് ജാമ്യം ലഭിച്ച സാഹചര്യവും സംസ്ഥാനത്ത് വന്‍ വിവാദമായിരിക്കെ ക്രൈംബ്രാഞ്ച് രണ്ടാംഘട്ട അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. പത്ത് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവര്‍ത്തിക്കുമ്പോള്‍ കേസില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. കേസില്‍ പോക്സോ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കണമെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചിട്ടു പോലും പോക്സോ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഏറെ ദുരൂഹതയുളവാക്കിയിട്ടുണ്ടെന്ന് നിയമ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ സാഹചര്യത്തില്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന കാര്യവും ബന്ധപ്പട്ടവര്‍ ആലോചിക്കുന്നുണ്ട്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടും ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിനു പിന്നാലെ മാത്രമാണ് ക്രൈംബ്രാഞ്ച് സഞ്ചരിച്ചിട്ടുള്ളൂവെന്നാണ് കുറ്റപത്രത്തില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് നിയമ രംഗത്തുള്ളവര്‍…
Read Moreകോവിഡ് രോഗി വിവാഹ വീട്ടിലെത്തി; 40 പേർ ക്വാറന്റൈയിനിൽ; ബന്ധുവീടുകളിൽ സന്ദർശനവും നടത്തി
നാദാപുരം: ചെക്യാട് കൊയമ്പ്രം പാലത്ത് വിവാഹ വീട്ടിലെത്തിയ കോഴിക്കോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 40 പേർ ക്വാറന്റൈയിനിൽ. ഒന്‍പതിനാണ് നിരവധി പേർ പങ്കെടുത്ത വിവാഹം കഴിഞ്ഞത്. വിവാഹ വീട്ടിലെത്തിയ ഇയാൾ ബന്ധുവീടുകളിൽ സന്ദർശനവും നടത്തി. കഴിഞ്ഞ ദിവസം കോവിഡ് ബാധിതരുടെ പട്ടിക പരിശോധിച്ച ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ സംഭവം പെട്ടതോടെ വിശദമായ അന്വേഷണത്തിലാണ് ഇയാളുടെ സ്ഥലം കണ്ടെത്തിയത്. ചെക്യാട് സ്വദേശിയായ ഇയാൾ പ്രവാസിയാണ്. വർഷങ്ങളായി കോഴിക്കോടാണ് താമസിക്കുന്നത്. യാതൊരു ലക്ഷണങ്ങളും ഇല്ലാതിരുന്ന ഇയാൾ വിദേശത്ത് പോകാൻ വേണ്ടി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെക്യാട് സമ്പർക്കത്തിലായവരുടെ വിവരം ആരോഗ്യവകുപ്പ് കോവിഡ് ടെസ്റ്റിനായി കൈമാറിയിട്ടുണ്ട്. കണ്ടയ്ൻമെന്റ് സോണായ ചെക്യാടിന്റെ അതിർത്തികൾ പോലീസ് ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ചെറ്റക്കണ്ടിപ്പാലത്തിൽ കർശന പരിശോധന നടത്തിയാണ് കൊളവള്ളൂർ പോലീസ് യാത്രക്കാരെ കടത്തിവിടുന്നത്.
Read Moreനാരായണന് ആദ്യപിറന്നാൾ ആഘോഷം 88-ാം വയസില്‍; ഗാര്ഡിയന് എയ്ഞ്ചല്സിലിരുന്ന് ആഘോഷിക്കേണ്ടിവന്നതിന്റെ കാരണം ഇങ്ങനെ…
പയ്യന്നൂര്‍: ജീവിതത്തിലാദ്യമായി 88-ാം വയസില്‍ നാരായണന് പിറന്നാൾ ആഘോഷിച്ചു. അതിന് കളമൊരുക്കിയത് പഴയങ്ങാടി ഏഴോം പൊടിത്തടത്തെ ഗാര്ഡിയന് എയ്ഞ്ചല്‍സും അമരക്കാരനായ ഉസ്താദ് റഷീദ് സദ്ദാഫിയും. ഇന്നലെ വൈകുന്നേരം നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ സന്തോഷമുണ്ടെങ്കിലും ഉറ്റവരും ഉടയവരുമുണ്ടായിട്ടും ഇതുവരെ ഒരു പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാതിരുന്നതിന്റെ വിഷമവും നാരായണനെ അലട്ടുന്നുണ്ട്. കരിവെള്ളൂരിലാണ് ജനനം. പോലീസില്‍ ചേരണമെന്ന താല്പര്യമുണ്ടായിരുന്നെങ്കിലും ഫിറ്റ്നസില്‍ പരാജയപ്പെട്ടതോടെ ആ മോഹവും അസ്തമിച്ചു. പിതാവിന്റെ മരണത്തോടെ നാലു സഹോദരങ്ങളേയും അമ്മയേയും സംരക്ഷിക്കാനുള്ള ബാധ്യത ഏറ്റെടുത്ത നാരായണന് പിന്നീട് നടത്തിയ കയ്യും മെയ്യും മറന്നുള്ള അദ്ധ്വാനത്തിലൂടെ നേടിയത് നാല്‍പ്പത് ഏക്കര്‍ ഭൂമിയാണ്. അതിനിടയില്‍ വിവാഹിതനായ നാരായണന് നാലുമക്കളുമായി. ഒരു ദുര്‍ബല നിമിഷത്തില്‍ ഭാര്യയെയും കുഞ്ഞു മക്കളെയും ഒഴിവാക്കി നാടുവിട്ട് പോവേണ്ടി വന്നു. പിന്നീട് വിവിധ സ്ഥലങ്ങളിലൂടെയുള്ള 52 വര്‍ഷം നീണ്ട അലച്ചിലുകളായിരുന്നു. അക്കരപ്പച്ചകളെല്ലാം മിഥ്യയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതത്തിന്റെ നല്ലകാലം…
Read Moreപത്രങ്ങൾക്കൊപ്പം പഠിച്ച അശ്വന്തിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
പയ്യന്നൂര്‍: ഓരോ പ്രഭാതത്തിലും പത്രങ്ങള്‍ക്കൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കുന്ന അശ്വന്ത് രാജിന് ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ദീപിക,രാഷ്ട്രദീപിക പത്രങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ പയ്യന്നൂര്‍ ഏജന്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ എ.യു. രാജു- ഇ. ശ്രീലേഖ ദന്പതികളുടെ മകനായ ഇ.അശ്വന്ത് രാജാണ് മികച്ച നേട്ടം കൈപ്പിടിയിലൊതുക്കിയത്. പത്രഏജന്റായ പിതാവിനെ സഹായിക്കാന്‍ പുലര്‍ച്ചെ നാലരയോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിലെത്തുന്ന അശ്വന്ത് ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് സുപരിചിതനാണ്. പത്രങ്ങള്‍ നിരത്തി അതിന് പിന്നിലാണ് ഇരിപ്പ്. പത്രങ്ങള്‍ ആവശ്യപ്പെട്ടുവരുന്നവര്‍ക്ക് അത് നല്കി പൈസ വാങ്ങുമ്പോഴും കണ്ണുകള്‍ മുന്നില്‍ തുറന്നുവെച്ച പാഠഭാഗങ്ങളിലൂടെ സഞ്ചരിക്കുകയായിരിക്കും. രാവിലെ അഞ്ചര മുതല്‍ എട്ടരവരെ ബസ് സ്റ്റാൻഡിലെത്തുന്നവരുടെ പതിവുകാഴ്ചയാണിത്. നഗരത്തിലും പരിസരങ്ങളിലും പത്രവിതരണം നടത്തി പിതാവ് രാജു തിരിച്ചെത്തുംവരെ സഹായിക്കാന്‍ അശ്വന്തും ഉണ്ടാകും. കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സയന്‍സ് വിഭാഗം വിദ്യാര്‍ഥിയാണ്…
Read More