തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഓപ്പറേഷന് വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. നഗരത്തില്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭ പാത്രം നീക്കം ചെയ്യുന്ന സര്‍ജറിക്ക് വിധേയായ ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓപ്പറേഷനു ശേഷം വീട്ടിലേക്ക് പോയ യുവതി വയറു വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധന നടത്താതെ മരുന്ന് നല്കി വിട്ടയക്കുകയായിരുന്നു. പിന്നീട് വേദന കൂടുകയും ഓപ്പറേഷന് നടന്ന സ്ഥാലത്ത് പഴുപ്പ് ബാധിക്കുകയും ചെയ്തതോടെ യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ സ്കാനിംഗിലാണ് വയറ്റിനുളളില്‍ പാഡ് കാണപ്പെട്ടത്. തുടര്‍ന്ന് വീണ്ടും സര്‍ജറി നടത്തി പാഡ് പുറത്തെടുക്കുകയായിരുന്നു.അറിയപ്പെടുന്ന സര്‍ജനാണ് ഇവരുടെ ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ…
Read MoreCategory: Kannur
പണം നൽകിയത് ചോദിച്ച വ്യാപാരിയെ രണ്ട്അംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ അബ്ദുൽ അസീസ് അശുപത്രിയിൽ
മട്ടന്നൂർ: വീട്ടിൽ കയറി വ്യാപാരിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സുപ്പാരി ട്രേഡേഴ്സ് മലഞ്ചരക്ക് വ്യാപാരി വായാന്തോടിലെ എം.പി. അബ്ദുൽ അസീസി(50)നെയാണ് രണ്ടംഗ സംഘം മർദ്ദിച്ചത്. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. വായാന്തോട് സ്വദേശികളായ കാസിം, നൗഫൽ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് അബ്ദുൽ അസീസ് പറയുന്നു. ബിസിനസ് ആവശ്യാർഥം അല്പകാലത്തേക്ക് അബ്ദുൾ അസീസ് പണം വായ്പയായി നൽകിയിരുന്നു. ഇത് തിരികെ ചോദിച്ചതിന് പിന്നാലെയാണ് രണ്ടുപേർ വീട്ടിൽ വരികയും സംസാരിക്കാമെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറത്ത് ഇറങ്ങിവരവേ ഇരുമ്പ് വടിയും കല്ലും കൊണ്ടു തലയ്ക്കും അടിച്ചു പരിക്കേൽപ്പിച്ചതെന്ന് അസീസ് പറഞ്ഞു. തലയ്ക്കു സാരമായ പരിക്കേറ്റ നിലയിൽ ഇരിട്ടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. മട്ടന്നൂർ പോലീസിൽ പരാതി നൽകി.
Read Moreകണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് നാളെ; സി. സീനത്തും ഇ.പി. ലതയും സ്ഥാനാർഥികൾ
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇതു സംബന്ധിച്ച് അംഗങ്ങൾക്ക് വരണാധികാരികൂടിയായ കളക്ടർ നോട്ടീസ് നൽകി.രാവിലെ 11ന് കളക്ടറേറ്റ് കോൺഫറസ് ഹാളിലാണ് തെരഞ്ഞെടുപ്പ്. മേയർ സ്ഥാനം പങ്കിടുന്നത് സംബസിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സുമാ ബാലകൃഷ്ണൻ ജൂൺ മൂന്നിന് മേയർ സ്ഥാനം രാജിവച്ചിരുന്നു. മുസ്ലിം ലീഗിലെ സി.സീനത്താണ് യുഡിഎഫ് സ്ഥാനാർഥി. മുൻ മേയർ ഇ.പി.ലതയാണ് എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് ദിവസം മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ.ബാലകൃഷ്ണൻ അറിയിച്ചു. മേയർ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് – യുഡിഎഫ് കേന്ദ്രങ്ങളിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു. യുഡിഎഫ് നേതാക്കൾ ഇന്നലെ രാത്രി യോഗം ചേർന്നു.പഴുതടച്ചുള്ള തന്ത്രങ്ങൾക്ക് രൂപം നൽകിയതായി നേതാക്കൾ പറഞ്ഞു. ഇന്നു വൈകുന്നേരം വീണ്ടും യോഗം…
Read Moreഈ തലയോട്ടി ആരുടേത് ? മഴൂർ മിച്ചഭൂമിയിലെ തലയോട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിന് ‘ലോക്ക്’
എം.വി. അബ്ദുൾ റൗഫ് തളിപ്പറമ്പ്: തളിപ്പറമ്പ് മഴൂർ കരുവക്കുന്നിൽ മിച്ചഭൂമിയിൽ നിന്ന് തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നിലച്ചു. തളിപ്പറമ്പ് സിഐ എൻ.കെ. സത്യനാഥിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം ആദ്യഘട്ടത്തിൽ ഊർജിതമായിരുന്നെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. തലയോട്ടി കണ്ടെത്തിയത് ടാപ്പിംഗ് തൊഴിലാളി കഴിഞ്ഞ മാർച്ച് 29ന് പുലർച്ചെ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് കുറ്റിക്കാടുകൾക്കിടയിൽ കരിയിലകൾക്ക് മുകളിൽ തലയോട്ടി കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ 21നും 40നും ഇടയിൽ പ്രായം കണക്കാക്കുന്ന തലയോട്ടി പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. മരണപ്പെട്ടിട്ട് മൂന്ന് വർഷത്തോളമായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തലയോട്ടിയുടെ മൂക്ക് ഉൾപ്പെടെയുള്ള ചില ഭാഗങ്ങൾ പൊട്ടിപ്പോയതിനാൽ കൃത്യമായ വിവരം ലഭിക്കാൻ പ്രയാസമാണെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് തലയോട്ടി കൊണ്ടു പോകണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും കോവിഡ് ലോക്ക്…
Read Moreകണ്ണവം പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും..! തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; സംഭവം ഞായറാഴ്ച രാവിലെ 6.45 ഓടെ…
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ രാഗേഷ് (35) ആണ് മരിച്ചത്. ഇന്നു രാവിലെ 6.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Read Moreചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഡോക്ടർ റിമാൻഡിൽ
ശ്രീകണ്ഠപുരം: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡോ. പ്രശാന്ത് ജി. നായികിനെ റിമാൻഡ് ചെയ്ത് തോട്ടടയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്കാണ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപം എസ്എംസി ക്ലിനികിലെ ഡോക്ടറായ ബംഗളൂരു ആർടി നഗറിലെ പ്രശാന്ത്.ജി. നായികിനെ (46) ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾ വർഷങ്ങളായി തളിപ്പറമ്പ് തൃച്ചംബരം എലത്താളം വയലിൽ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചെവിവേദനയെ തുടർന്ന് ക്ലിനിക്കിലെത്തിയ മലപ്പട്ടം സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. നേരത്തെ ശ്രീകണ്ഠപുരം ടൗണിൽ പയ്യാവൂർ റോഡിൽ ആശുപത്രി നടത്തിയിരുന്ന ഇയാൾ കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുകയും ലൈസൻസില്ലാതെ ഫാർമസി നടത്തിയതിനും കണ്ണൂർ ഡ്രഗ്സ് കൺട്രോൾ അധികൃതർ റെയ്ഡ് നടത്തുകയും 25 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ കണ്ടുകെട്ടി…
Read Moreമാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അതിക്രമം;പഞ്ചായത്ത് അംഗം ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
പഴയങ്ങാടി: മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ അക്രമം നടത്തിയെന്ന പരാതിയിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെ 10 പേർക്കെതിരെ കേസ്. പഞ്ചായത്തിലെ എസ്ഡിപിഐ അംഗം കെ.കെ.അനസ്, ഹാഷിം കടപ്പുറത്ത്, ഉനയിസ് മുക്കലക്കകത്ത്, മാട്ടൂൽ സെന്ററിലെ നാസർ തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിൽ എത്തിയ അനസ് കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ സെക്രട്ടറിയുടെ ഓഫിസിൽ കയറാൻ ശ്രമിച്ചത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണം. ക്ഷുഭിതനായ പഞ്ചായത്ത് അംഗം പത്തോളം എസ്ഡിപിഐ പ്രവർത്തകരെയും കൂട്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പഞ്ചായത്ത് ബോർഡുകളും ഫർണിച്ചറുകളും തകർക്കുകയും സെക്രട്ടറിയെയും ജീവനക്കാരെയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തുടർന്നുചേർന്ന സ്റ്റാഫ് മീറ്റിംഗിലെ തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയായിരുന്നു.
Read Moreകണ്ണൂർ കോര്‍പറേഷനില്‍ നിയന്ത്രണങ്ങള്‍ പുതുക്കി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിര്‍ദേശങ്ങള്‍ ചുവടെ.കോര്പറേഷന് പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രാവിലെ ഏഴു മുതല്‍ വൈകുന്നേരം 6.30 വരെ പ്രവര്‍ത്തിക്കാം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ പേരു വിവരവും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നതിനായി സ്ഥാപന ഉടമ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും സന്ദര്‍ശകരുടെ പേരും വിവരങ്ങളും നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മുഴുവന്‍ സമയവും സാനിറ്റൈസര്‍ , സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ഉറപ്പു വരുത്തണം. മാളുകള്‍, വസ്ത്രവ്യാപാരശാലകള്‍, ജ്വല്ലറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് തിട്ടപ്പെടുത്തിയതിനുശേഷം മാത്രമേ പ്രവേശനം…
Read Moreകോവിഡ് ഫലം വരാനിരിക്കെ തലശേരിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് പുറത്തിറങ്ങി; ആരോഗ്യ പ്രവർത്തകരേയും പോലീസിനെയും വട്ടംകറക്കിയത് മൂന്നു മണിക്കൂറോളം
തലശേരി: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി ആശുപത്രി വാര്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാര്‍ഡിനു പുറത്തേക്കിറങ്ങുകയും ചെയ്തത് പരിഭ്രാന്തി പരത്തി. തലശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അബുദാബിയില്‍ നിന്നും എത്തിയ കരിവെള്ളൂര്‍ സ്വദേശിയായ യുവാവാണ് മണിക്കൂറുകളോളം ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും വട്ടം കറക്കിയത്. വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് യുവാവിനെ മാറ്റിയത്. വാര്‍ഡിനുള്ളില്‍ ബഹളം വെച്ച യുവാവ് വാര്‍ഡിന് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ വനിതാ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി. തന്ത്രപൂർവം യുവാവിനെ വാര്‍ഡില്‍ കയറ്റി ഗ്രില്‍സ് പൂട്ടിയെങ്കിലും ഗ്രില്‍സ് പൊളിച്ച് യുവാവ് വീണ്ടും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് പോലീസും ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് യുവാവിനെ വാര്‍ഡില്‍ ബലമായി കയറ്റുകയും…
Read Moreകെ. സുരേന്ദ്രന്റെ മരണം; സമൂഹ മാധ്യമത്തിലൂടെ തെറ്റായ പ്രചരണം നടത്തൽ; ഡിസിസിയുടെ പരാതിയിൽ പ്രവാസി മലയാളിക്കെതിരേ കേസെടുത്തു
കണ്ണൂർ: കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പ്രവാസി മലയാളിയായ ദീവേഷ് ചേനോളിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ പരാതിയിലാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്നുള്ള ഐപിസി 469, 129 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദീവേഷ് നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ നടത്തിയ തെറ്റായ പ്രചാരണം സുരേന്ദ്രന് മാനസികസംഘർഷവും പ്രയാസവുമുണ്ടാക്കിയതായി മനസിലായെന്നും അതിനാൽ ഐടി വകുപ്പുകളനുസരിച്ചും ഐപിസി വകുപ്പുകൾ പ്രകാരവും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് സതീശൻ പാച്ചേനി പരാതി നല്‍കിയിരുന്നു. പരാതി ജില്ലാ പോലീസ് മേധാവി കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ നടത്തിയ വ്യാജപ്രചാരണത്താൽ മനംനൊന്ത് ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ.പ്രമോദ് ആരോപിച്ചിരുന്നു.
Read More