മ​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന വീ​ട്ടി​ൽ ചി​കി​ത്സ; ക​ണ്ണൂ​രി​ൽ ഡോ​ക്ട​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: മ​ക​ൾ ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്കു​ന്ന വീ​ട്ടി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. താ​ണ മു​ഴ​ത്ത​ടം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ​ക്കെ​തി​രേ​യാ​ണ് ക്വാ​റ​ന്‍റൈ​ൻ നി​യ​മം ലം​ഘി​ച്ച​തി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ഡോ​ക്ട​റു​ടെ മ​ക​ൾ പു​റ​ത്തു​നി​ന്ന് വ​ന്ന് വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ വീ​ട്ടി​ൽ ത​ന്നെ രോ​ഗി​ക​ളെ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. വീ​ഡി​യോ സ​ഹി​തം ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്കൂ; വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

​മാന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​മെ​ന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ക​ത്ത​യ​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​ദി​വാ​സി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി. എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ള്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും പു​തി​യ പ​ഠ​ന രീ​തി​ക്ക് ത​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Read More

അ​ന്ത​ർ ജി​ല്ലാ സ​ർ​വീ​സ്; ക​ണ്ണൂ​രി​ൽ ബ​സു​ക​ൾ ഓ​ടി​യി​ല്ല; ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി

ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വ​ച്ച ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​നഃ​സ്ഥാ​പി​ച്ചി​ല്ല. ഇ​ന്നു മു​ത​ൽ ര​ണ്ടു സ​മീ​പ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കാ​ൻ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു അ​റി​യി​പ്പും ജി​ല്ല​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് കെ​എ​സ് ആ​ർ​ടി​സി സൂ​പ്ര​ണ്ട് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​കാ​ര്യ​ബ​സു​ക​ളും ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ആ​ലോ​ചി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​സ് ഓ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​ന്നു മു​ത​ൽ തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ലേ​ക്ക് കെ ​എ​സ് ആ​ർ ടി ​സി യും ​സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ടി​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ല്ലാ ബ​സു​ക​ളി​ലും കോ​വി​ഡി​ന് മു​മ്പു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ട്ട​റി​ന് മു​ക​ളി​ൽ മ​രം വീ​ണു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

പാ​പ്പി​നി​ശേ​രി(​ക​ണ്ണൂ​ർ): പാ​പ്പി​നി​ശേ​രി വേ​ളാ​പു​രം ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്കൂ​ട്ട​റി​ന് മു​ക​ളി​ൽ കൂ​റ്റ​ൻ​മ​രം വീ​ണു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ത​ളി​പ്പ​റ​മ്പ് ബ​ക്ക​ളം സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​റി (64) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​മ്പാ​ഴാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ – ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു മ​ണി​ക്കൂ​ർ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് മ​രം മു​റി​ച്ചു മാ​റ്റി വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Read More

‘പ​ണം ന​ല്കി​യാ​ൽ പാ​സും ആ​രോ​ഗ്യ​സ​ർ​ട്ടി​ഫി​ക്ക​റ്റും റെഡി’; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ അ​ന്ത​ര്‍ സം​സ്ഥാ​ന മാ​ഫി​യ കൊ​യ്യു​ന്ന​ത് കോ​ടി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി:​ലോ​ക്ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന ശൃം​ഖ​ല​ക​ളു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം സ​ജീ​വം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ ട്രി​പ്പ് ന​ട​ത്താ​ന്‍ തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍. ആ​രോ​ഗ്യ​രം​ഗ​ത്തും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ഏ​ജ​ന്‍റു​മാ​രെ ഏ​ര്‍​പ്പെ​ടു​ത്തി കൊ​ണ്ട് മാ​ഫി​യ കൊ​യ്യു​ന്ന​ത് കോ​ടി​ക​ള്‍. ഒ​ഡീ​ഷ​യി​ലേ​ക്കും പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കും എ​ത്തി​പ്പെ​ടാ​ന്‍ ഓ​രോ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ന​ല്‍​കു​ന്ന​ത് ആ​റാ​യി​രം മു​ത​ല്‍ പ​ന്ത്ര​ണ്ടാ​യി​രം രൂ​പ വ​രെ. സം​സ്ഥാ​ന ത​ല പാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ ചെ​യ്തു കൊ​ടു​ക്കു​ന്ന ഈ ​സം​ഘം നി​ര​ക്ഷ​ര​രാ​യ തൊ​ഴി​ലാ​ളി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ തൊ​ഴി​ലാ​ളി​ക​ളെ കാ​ന്‍​വാ​സ് ചെ​യ്താ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്.​കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഏ​ജ​ന്‍റു​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഇ​വ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. അ​ങ്ങോ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന​വ​ര്‍ ഇ​വ​ര്‍ തി​രി​ച്ച് വ​രു​ന്പോ​ൾ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി​ക​ളേ​യും അ​ന​ധി​കൃ​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടും…

Read More

പയ്യന്നൂരിൽ നിന്ന് ബി​ഹാ​റി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന 26 തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു

പ​യ്യ​ന്നൂ​ര്‍: ബി​ഹാ​റി​ലേ​ക്ക് ല​ഗേ​ജു​ക​ളു​മാ​യി ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ 26 പേ​രെ തി​രി​ച്ച​യ​ച്ചു. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് യാ​ത്രാ​മ​ധ്യേ പി​ടി​കൂ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​യ​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ രാ​മ​ന്ത​ളി കു​ന്ന​ത്തെ​രു​വി​ലാ​ണ് സം​ഭ​വം. ​ണ്ണൂ​രി​ൽ നി​ന്ന് ട്രെ​യി​നി​ല്‍ ബി​ഹാ​റി​ലേ​ക്ക് പോ​കു​ന്ന 30 തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ രാ​മ​ന്ത​ളി​യി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ക​യ​റ്റി വി​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് നേ​വി​യി​ലെ 26 തൊ​ഴി​ലാ​ളി​ക​ള്‍ ഫാ​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ന​ട​ന്നു​പോ​കു​ന്ന​താ​യു​ള്ള വി​രം ല​ഭി​ച്ച​ത്. ഉ​ട​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ച​ലി​ല്‍ കു​ന്ന​ത്തെ​രു​വി​ല്‍ നി​ന്ന് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ഹാ​റി​ലേ​ക്ക് ന​ട​ന്നു​പോ​കു​മെ​ന്ന വാ​ശി​പി​ടി​ച്ച ഇ​വ​രെ പി​ന്തി​രി​പ്പി​ക്കാ​ന്‍ പ​റ്റാ​തെ വ​ന്ന​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടേ​ണ്ടി​വ​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ലാ​ത്തി​ക​ളു​മാ​യി ഇ​റ​ങ്ങി​യ പോ​ലീ​സി​നെ ക​ണ്ട​തോ​ടെ ബീ​ഹാ​റി​ലേ​ക്കു​ള്ള കാ​ല്‍​ന​ട​യാ​ത്ര മ​തി​യാ​ക്കി ഇ​വ​ര്‍ തി​രി​ച്ച് ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ വി​വ​ര​മ​റി​ഞ്ഞ ക​രാ​റു​കാ​ര​ൻ അ​യ​ച്ച വാ​ഹ​ന​ത്തി​ല്‍ ക​യ​റി ഇ​വ​ര്‍…

Read More

ശ്രീ​ക​ണ്ഠ​പു​ര​ത്ത് കോ​വി​ഡ്! ബേ​ക്ക​റി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 20 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ശ്രീ​ക​ണ്ഠ​പു​രം: ഐ​ച്ചേ​രി മാ​പ്പി​നി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തൊ​ന്പ​തു​കാ​രി​യാ​യ ഗ​ർ​ഭി​ണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രു​ടെ വീ​ട് ഉ​ൾ​പ്പെ​ടു​ന്ന നെ​ടു​ങ്ങോം വാ​ർ​ഡ് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി അ​ട​ച്ചു. പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു. ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് പു​റ​ത്തേ​ക്ക് പോ​കാ​നും പു​റ​ത്തു നി​ന്നു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് വ​രാ​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ജി​ദ്ദ​യി​ൽ നി​ന്ന് കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി മേ​യ് 15 നാ​ണ് യു​വ​തി നാ​ട്ടി​ലെ​ത്തി​യ​ത്. നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​നാ​ൽ യു​വ​തി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ യു​വ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​മ്മ​യെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. കൂ​ടാ​തെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​വ​രെ 17 ന് ​വീ​ട്ടി​ലെ​ത്തി​ച്ച കാ​ർ ഡ്രൈ​വ​ർ, ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഇ​വ​രെ ടെ​സ്റ്റി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശ്രീ​ക​ണ്ഠ​പു​രം സ്വ​ദേ​ശി​യാ​യ…

Read More

വീ​ണ്ടും കാ​ല​വ​ര്‍​ഷം എ​ത്തു​ന്നു..! തീ​യ​ണ​യാ​ത്ത മ​ന​സു​മാ​യി ക​ക്ക​മ്പാ​റ നി​വാ​സി​ക​ള്‍

പ​യ്യ​ന്നൂ​ര്‍: വീ​ണ്ടും കാ​ല​വ​ര്‍​ഷം എ​ത്തു​മ്പോ​ള്‍ തീ​യ​ണ​യാ​ത്ത മ​ന​സു​മാ​യി ക​ക്ക​മ്പാ​റ നി​വാ​സി​ക​ള്‍. പി​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളാ​ണ് മ​ഴ​യെ​ത്തു​മ്പോ​ള്‍ വീ​ണ്ടും ജ​ന​ങ്ങ​ളി​ല്‍ ഭീ​തി​യു​ണ​ര്‍​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് 17ന് ​രാ​വി​ലെ മു​ത​ലാ​ണ് രാ​മ​ന്ത​ളി ക​ക്ക​മ്പാ​റ ജം​ഗ്ഷ​ന് കി​ഴ​ക്ക് ഭാ​ഗ​ത്താ​യി ഓ​ല​ക്കാ​ല്‍ മ​ഖാ​മി​ന് സ​മീ​പ​ത്ത് അ​ന്‍​പ​ത​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ഴാ​ന്‍ പാ​ക​ത്തി​ല്‍ പാ​റ​ക്കെ​ട്ടു​ക​ള്‍ പി​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ഴ്ച കാ​ണാ​ന്‍ തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം പ​രി​സ​ര​വാ​സി​ക​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​ണ്. പ​രി​ശോ​ധ​ന​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​പ​ടി​യി​ലേ​ക്കെ​ത്താ​തെ വ​ന്ന​പ്പോ​ള്‍ മാ​റ്റി​ത്താ​മ​സി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വീ​ണ്ടും അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി താ​മ​സം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വി​വി​ധ പ​ഠ​ന​സം​ഘ​ങ്ങ​ളും ക​ക്ക​മ്പാ​റ​യി​ലെ​ത്തി​യി​രു​ന്നു. ഒ​ടു​വി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഭൂ​മി​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി പ​രി​ശോ​ധ​ക​നും സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​വ​രു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഭീ​തി​യു​ണ​ര്‍​ത്തി പി​ള​ര്‍​ന്നു നി​ല്‍​ക്കു​ന്ന…

Read More

ക​ണ്ണൂ​ർ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ലേ​ക്ക്! മ്പര്‍ക്കത്തില്‍ ആ​ശ​ങ്ക; പൂ​ർ​ണ​മാ​യ അ​ട​ച്ചി​ട​ൽ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ മാ​ത്രം; മാ​ർ​ക്ക​റ്റു​ക​ളി​ൽ നി​യ​ന്ത്ര​ണം

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​ന്ന​തി​ന്‍റെ നി​ര​ക്ക് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ൾ ഇ​ര​ട്ടി​യാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ലേ​ക്ക്. ജൂ​ൺ ഒ​ന്ന് മു​ത​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും. ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണി​ൽ എ​ന്തൊ​ക്കെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ, ഡി​ഐ​ജി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട യോ​ഗം ഇ​ന്നോ നാ​ളെ​യോ ക​ണ്ണൂ​രി​ൽ ചേ​രും. ഇ​തു​വ​രെ 214 കോ​വി​ഡ് പോ​സ​റ്റീ​വ് കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 55 പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. വി​ദേ​ശ​ത്തു നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ സ​ന്പ​ർ​ക്ക കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ധ​ർ​മ​ട​ത്ത് ഒ​രു വീ​ട്ടി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ൽ ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ന​ലെ പ​റ​ഞ്ഞി​രു​ന്നു. ട്രി​പ്പി​ൾ…

Read More

ആ​ശ​ങ്ക​യി​ൽ ത​ന്നെ ക​ണ്ണൂ​ർ! കൂ​ടു​ത​ൽ കോ​വി​ഡ് കേ​സ് കൂ​ത്തുപറമ്പും പാ​ട്യ​ത്തും; കൂ​ടു​ത​ൽ രോ​ഗി​ക​ൾ ദു​ബാ​യി​യി​ൽ നി​ന്ന്; 63.5 ശ​ത​മാ​ന​വും ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കേ​സു​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത് 214 കോ​വി​ഡ് പോ​സ​റ്റീ​വ് കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പോ​സ​റ്റീ​വ് ആ​യ​വ​ർ 36.5 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പോ​സ​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 63.5 ശ​ത​മാ​നം ആ​ണ്. ഇ​താ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. രോ​ഗം ക​ണ്ടെ​ത്തി​യ ഭൂ​രി​ഭാ​ഗ​വും വ​ന്ന​ത് ദു​ബാ​യി​യി​ൽ നി​ന്നാ​ണ്. ഇ​വി​ടെ നി​ന്ന് വ​ന്ന 97 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത​ര​സം​സ്ഥാ​ന​ത്ത് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു വ​ന്ന 22 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ലി​ൽ 77.5 ശ​ത​മാ​നം പു​രു​ഷ​ൻ​മാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 22.5 ശ​ത​മാ​നം സ്ത്രീ​ക​ൾ​ക്കാ​ണ് അ​സു​ഖം ബാ​ധി​ച്ച​ത്. ക​ണ്ണൂ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് പോ​സ​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് പാ​ട്യ​ത്തും കൂ​ത്തു​പ​റ​ന്പി​ലു​മാ​ണ്. ഇ​തു​വ​രെ പോ​സ​റ്റീ​വ് ആ​യ​വ​രു​ടെ പ്രാ​യ​ത്തി​ന്‍റെ ക​ണ​ക്ക് ഇ​ങ്ങ​നെ​യാ​ണ്; 0 മു​ത​ൽ 5 വ​യ​സു​വ​രെ 2 പേ​ർ, 6നും 15 ​നും ഇ​ട​യ്ക്ക് 13 പേ​ർ…

Read More