തളിപ്പറമ്പ്: പൊതുജനങ്ങൾ മാസ്ക് ധരിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി തളിപ്പറമ്പിൽ ദിശയുടെയും നഗരസഭയുടെയും പേരിൽ ബോർഡ്. തളിപ്പറമ്പ്-കണ്ണൂർ ദേശീയ പാതയിൽ തളിപ്പറമ്പ് ടൗൺ ബസ് സ്റ്റോപ്പിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ‘മാസ്ക് എല്ലാവർക്കുമല്ല’ എന്ന് പറഞ്ഞ് തുടങ്ങുന്ന ബോർഡിൽ ആരൊക്കൊ മാസ്ക് ഉപയോഗിക്കണം എന്ന് പറഞ്ഞ് പ്രകടമായ രോഗ ലക്ഷണമുള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവർ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണുള്ളത്. മാസ്കിന്റെ അനാവശ്യ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ബോർഡിലുണ്ട്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ ഇത്തരത്തിൽ സർക്കാർ നിർദ്ദേശമുണ്ടായിരുന്നെങ്കിലും പിന്നീട് മാസ്ക് എല്ലാവർക്കും നിർബന്ധമാക്കിയിരുന്നു. എന്നാൽ ഉത്തരവ് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് ആയിരക്കണക്കിന് കേസ് രജിസ്റ്റർ ചെയ്തിട്ടും ബോർഡ് മാറ്റാൻ അധികൃതർ തയാറായിട്ടില്ല.
Read MoreCategory: Kannur
ക്വാറന്റൈൻ സംവിധാനം താളം തെറ്റി! കണ്ണൂരിൽ ജില്ലാ ഭരണകൂടവും കോർപറേഷനും ശീതസമരത്തിൽ; അവലോകനയോഗത്തിൽ നിന്ന് കോൺ.നേതാവിനെ ഇറക്കി വിട്ടെന്ന്
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ജില്ലാ ഭരണകൂടവും കോർപറേഷനും തമ്മിൽ ശീതസമരം. ഇതോടെ കണ്ണൂർ കോർപറേഷന് കീഴിലുള്ള ക്വാറന്റൈൻ സംവിധാനം താളം തെറ്റുന്നു. ജില്ലാഭരണകൂടം തീരുമാനിക്കുന്ന പല കാര്യങ്ങളും കോർപറേഷനെ അറിയിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം നടന്ന കൊറോണ അവലോകനയോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായ കൗൺസിലറെ യോഗത്തിൽ നിന്ന് ഇറക്കി വിട്ടതോടെയാണ് ശീതസമരം ശക്തമായിരിക്കുന്നത്. നിലവിൽ മേയർക്ക് മാത്രമാണ് അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ അബുദാബിയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ വന്നിറിങ്ങിയ യാത്രക്കാരെ കണ്ണൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ മണികൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. ക്വാറന്റൈനിൽ പോകേണ്ട ആളുകളുടെ കൃത്യമായ എണ്ണം കോർപ്പറേഷനെ അറിയിക്കുന്നില്ലെന്നാണ് പ്രധാന ആരോപണം. ജില്ലാ ഭരണകൂടം കോർപറേഷനുമായി കൂടിയാലോചന നടത്തുന്നില്ലെന്നും പറയുന്നു. ഇന്നലെ കണ്ണൂർ നഗരത്തിലെ ഒരു ഹോട്ടൽ ക്വാറന്റൈനാക്കിയത് ഹോട്ടൽ ഉടമയോ കോർപറേഷനോ അറിഞ്ഞില്ല. രാത്രി എട്ടോടെ ആളുകൾ താമസത്തിനായി ഹോട്ടലിൽ…
Read Moreകർശന ഉപാധി! കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യയുടെ കാമുകന് ജാമ്യം
തലശേരി : കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാം പ്രതിക്ക് തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ജാമ്യം അനുവദിച്ചു. വലിയന്നൂർ സ്വദേശി നിധിനിന് (28) ആണ് കർശന ഉപാധികളോടെ ഓൺലൈൻ ആയി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ( 22) റിമാൻഡിലാണുള്ളത്. 50,000 രൂപയുടെ രണ്ടാൾ ജാമ്യം,അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയിൽ മറ്റ കേസുകളിൽ അറസ്റ്റിലാവരുത്, കോവിഡ് നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് യാത്രകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂർ സിറ്റി സിഐ പി.ആർ.സതീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. 2020…
Read Moreആർമിയുടെ ക്വാറന്റൈൻ കേന്ദ്രമായ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ ഡ്യൂട്ടിക്കെത്താൻ നിർദേശം, അധ്യാപകർ ആശങ്കയിൽ
കണ്ണൂർ: സൈനികരുടെ ക്വാറന്റൈൻ കേന്ദ്രമായ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരോട് ഇന്നു മുതൽ ജോലിക്ക് ഹാജരാകാൻ ഉത്തരവ്. കേന്ദ്രീയ വിദ്യാലയത്തിലെ അവധി ഇന്നലെയോടെ അവസാനിച്ചു. ഇന്നു മുതൽ അൻപത് ശതമാനം അധ്യാപകരോടാണ് ജോലിക്ക് ഹാജരാകാൻ നിർദേശിച്ചത്. കണ്ണൂർ ഡിഎസ്സിയുടെ ക്വാറന്റൈൻ കേന്ദ്രമായി മേയ് 23 മുതൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 100 സൈനികർ കേന്ദ്രീയ വിദ്യാലയത്തിൽ ക്വാറന്റൈനിൽ ഉണ്ട്. ജൂൺ അഞ്ചിനാണ് ഇവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നത്. ക്വാറന്റൈൻ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകർ ആശങ്കയിലാണ്. സൈനികരുടെ ക്വാറന്റൈൻ കഴിയുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. ആശങ്കപ്പെടേണ്ടതില്ല: പ്രൻസിപ്പൽ ക്വാറന്റൈൻ കേന്ദ്രമായി സ്കൂളിലെ മറ്റൊരു ബ്ലോക്കാണ് അനുവദിച്ചതെന്ന് സ്കൂൾ പ്രൻസിപ്പൽ ടി.വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു. പകുതി അധ്യാപകരോട് മാത്രമാണ് ജോലിക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. ഓരോ ഗ്രൂപ്പായി അധ്യാപകരെ തിരിച്ച് അവർക്ക്…
Read Moreഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ജനയെ സ്വവർഗപ്രേമിയാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് ബന്ധുക്കൾ
കാഞ്ഞങ്ങാട്: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തലശേരി ഗവ. ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിനെ സ്വവര്‍ഗപ്രേമിയാക്കാന്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘം ശ്രമിച്ചിരുന്നതായി ബന്ധുക്കളുടെ ആരോപണം. പ്ലസ്ടു വരെ പഠിക്കുമ്പോഴും ബിരുദപഠനത്തിന്റെ ആദ്യവര്‍ഷവും യാതൊരുവിധ ശാരീരിക മാനസിക പ്രശ്നങ്ങളുമില്ലാതിരുന്ന പെണ്‍കുട്ടി ഈ സംഘവുമായി ബന്ധപ്പെടാന്‍ തുടങ്ങിയതിനുശേഷമാണ് അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങിയതെന്ന് അമ്മ മിനിയും മറ്റു ബന്ധുക്കളും ആരോപിക്കുന്നു. നീലേശ്വരത്തെ താമസസ്ഥലത്തും തളിപ്പറമ്പിലെ അമ്മവീട്ടിലുമുള്ള ബന്ധുക്കള്‍ക്കു മുന്നില്‍ മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്ന സാധാരണ പെണ്‍കുട്ടിയായിരുന്നു അഞ്ജന. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളില്‍ നേരത്തേ സജീവമായിരുന്നു. ബിരുദപഠനത്തിനു ചേര്‍ന്ന് ഹോസ്റ്റലില്‍ താമസം തുടങ്ങിയതിനുശേഷമാണ് തീവ്ര ഇടതുപക്ഷ ആശയങ്ങളും ഭിന്നലൈംഗികരുടെ ക്ഷേമവും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ടു തുടങ്ങിയത്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള താല്പര്യമാണ് പെണ്‍കുട്ടിയെ ഈ സംഘടനകളുമായി അടുപ്പിച്ചതെങ്കിലും ക്രമേണ അതൊരു അഡിക്ഷനിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍ നക്സല്‍…
Read Moreകുരുക്കഴിയും,പെരുമ്പ ജംഗ്ഷനില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു
പയ്യന്നൂര്‍: ഗതാഗതക്കുരുക്ക് പതിവായ ദേശീയപാതയിലെ പയ്യന്നൂര്‍ പെരുമ്പ ജംഗ്ഷന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ദേശീയപാതയില്‍നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് പ്രവേശിക്കുന്ന പെരുമ്പ ജംഗ്ഷന്റെ വികസനത്തിനായി 98 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയ പാതയുടേയും കീഴിലുള്ള സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് ജംഗ്ഷന് വിപുലീകരിക്കുന്നത്. പെരുമ്പ പാലം മുതല്‍ മലബാര്‍ ഗോള്‍ഡ് വരെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വീതികൂട്ടലുള്പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമാകും. നിലവില്‍ ഇവിടെ സ്ഥലപരിമിതി മൂലം ട്രാഫിക് സിഗ്നലുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ കഴിയാത്ത പ്രശ്നമുണ്ടായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് ഐലൻഡും സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും. പിഡബ്ല്യുഡി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം നവീകരണത്തിന്റെ ഭാഗമായി നേരത്തെ പൊളിച്ച് നീക്കിയിരുന്നു.ഈ സ്ഥലംകൂടി ഉപയോഗപ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പെരുമ്പയിലെ…
Read Moreചാവശേരിയിൽ ചെങ്കൽ ക്വാറിയിൽ റെയ്ഡ് ; വാറ്റുപകരണങ്ങൾ പിടിച്ചു വാഷ് നശിപ്പിച്ചു ; നാലംഗസംഘം ഓടി രക്ഷപ്പെട്ടു
മട്ടന്നൂർ: അർധരാത്രിയിൽ ചാവശേരി വട്ടക്കയം ആക്കാംപറമ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായ വാറ്റു കേന്ദ്രം കണ്ടെത്തി. ചെങ്കല്ല് ക്വാറിയിൽ നിന്ന് 135 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ റെയ്ഞ്ചും ഇരിട്ടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി ഇന്നലെ അർധരാത്രി നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. ഇരുട്ടിൽ ദുർഘടം പിടിച്ച വഴിയിലൂടെ സാഹസികമായി വാറ്റു സംഘത്തിനടുത്ത് എത്തിയെങ്കിലും എക്സൈസുകാരെ കണ്ട് നാലുപേരടങ്ങുന്ന വാറ്റുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്, ഡി.ജെ.ബിജു, നെൽസൺ ടി. തോമസ്, കെ.വി.ബെൻഹർ എന്നിവർ പങ്കെടുത്തു.
Read Moreഅധ്യാപകൻ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; കുട്ടിയെ മറ്റൊരാളും പിഡിപ്പിച്ചതായി സൂചന; അന്വേഷണത്തിന് ഡിവൈഎസ്പിയുടെ സംഘം
തലശേരി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് പുറമെ മറ്റൊരാളും പെൺകുട്ടിയെ പീഡിപ്പിച്ചതായി സൂചന. ഇക്കാര്യം അന്വേഷിക്കുന്നതിനായി ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സംഘം രൂപീകരിച്ചതായി ഉന്നത ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനിടയിൽ അന്വേഷണ സംഘത്തെ സഹായിക്കാൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം എത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൗൺസിലേഴ്സ് അടങ്ങിയ വിദഗ്ധ ടീമാണ് അന്വേഷണ സംഘത്തെ സഹായിക്കാൻ രംഗത്തുള്ളത്. ഇവർ പീഡനത്തിനിരയായ പെൺകുട്ടിയുമായും സഹപാഠികളുമായും സംവദിച്ചു വരികയാണ്. ഈ വിദഗ്ദ സംഘത്തിന്റെ റിപ്പോർട്ട് കേസിൽ നിർണായകമാകും. സംസ്ഥാനത്ത് ആദ്യമായാണ് പോക്സോ കേസിൽ പോലീസ് സംഘത്തിന് പുറമെ ഇത്തരത്തിലുള്ള വിദഗ്ധസംഘം രംഗത്തു വരുന്നത്. ഈ സംഘത്തിന്റെ റിപ്പോർട്ട് വരുന്നത് വരെ പീഡനത്തിനിരയായ പെൺകുട്ടിയേയോ സഹപാഠികളെയോ കാണുകയോ മൊഴിയെടുക്കുകയോ ചെയ്യരുതെന്ന് ജില്ലയിൽ തുടരുന്ന അന്വേഷണ സംഘത്തിന് ഉന്നത പോലീസ് ഉദ്യാഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read Moreനിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; കാമറയുമായി പ്രത്യേക സ്ക്വാഡ് കണ്ണൂരിൽ ഇറങ്ങി
സ്വന്തം ലേഖകൻ കണ്ണൂർ: ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാത്തവരെ കുടുക്കാൻ കണ്ണൂരിൽ കാമറയുമായി പോലീസിന്റെ പ്രത്യേക സ്ക്വാഡ് ഇറങ്ങി.സാമൂഹ്യ അകലം പാലിക്കാത്ത സ്ഥലങ്ങളിലാണ് സ്ക്വാഡുകളുടെ പരിശോധന. ജില്ലയിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകല പാലിക്കാതെ ആളുകൾ എത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി തുടങ്ങിയത്. സ്പെഷൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള പ്രത്യേക സ്ക്വാഡ് കണ്ണൂർ ജില്ലയിലെ വിവിധ നഗരങ്ങളിൽ പരിശോധന തുടങ്ങി. വ്യാപാര സ്ഥാപനത്തിന് ചുറ്റും ആൾക്കൂട്ടം ഉണ്ടായാൽ ഇതിന്റെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പ്രത്യേക സ്ക്വാഡ് ചിത്രീകരിക്കും. ചിത്രീകരിച്ച സംഭവങ്ങൾ അതാത് പോലീസ് ഡിവിഷനിലെ ഡിവൈഎസ്പിമാർക്ക് അയച്ചു കൊടുക്കും. തുടർന്ന് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കേസെടുക്കും. കണ്ണൂരിൽ കഴിഞ്ഞ ദിവസം 11 വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തിരുന്നു. കൂടാതെ സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയില്ലാതെ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സ്ക്വാഡ് വിവരങ്ങൾ ശേഖരിച്ച് കേസെടുക്കുന്നുണ്ട്. അമിതമായി ആളുകളെ കയറ്റുന്ന സ്വകാര്യ ബസുകൾക്കെതിരേയും…
Read Moreഏവരെയും അത്ഭുതപ്പെടുത്തി റമദാനിൽ ഖുർആൻ പാരായണം പൂർത്തിയാക്കി ഏഴ് വയസുകാരി
വളപട്ടണം: പാമ്പുരുത്തി തഅലീമുൽ മദ്റസയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയും ഏഴ് വയസുകാരിയുമായ ജൗഹറ മോൾ വിസ്മയമാകുന്നു. 30 ദിനം നോമ്പനുഷ്ഠിച്ചും ഖുർആൻ പൂർണമായും പാരായണം ചെയ്തുമാണ് ഈ കൊച്ചു മിടുക്കി ഏവരെയും അത്ഭുതപ്പെടുത്തിയത്. ഖുർആൻ പാരായണം ചെയ്യാൻ പഠിച്ചു തുടങ്ങുന്ന പ്രഥമ പ്രായത്തിൽ തന്നെ ഖുർആൻ മുഴുവനും പാരായണം ചെയ്ത ഈ രണ്ടാം ക്ലാസുകാരി സൂറത്തുകളുടെ പേരുകളെല്ലാം കാണാതെ പറയുന്നുമുണ്ട്. ഫർള് നിസ്കാരങ്ങളോടൊപ്പം തറാവീഹ് ഉൾപ്പെടെയുള്ള സുന്നത്ത് നിസ്കാരങ്ങളും മുറതെറ്റാതെ നിർവഹിച്ചുകൊണ്ട് ഏഴുവയസ്സുകാരി കൊച്ചുമിടുക്കി എല്ലാവരുടെയും മനം കവർന്നു . പി.എം ജാബിർ ഫാളിലി – കെ.പി ജസീല ദമ്പതികളുടെ മകളാണ് ജൗഹറ. പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിയെ ഉപഹാരം നൽകി ആദരിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് കെ.പി.അബ്ദുൽ സലാം ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി വി.ടി. മുഹമ്മദ് മൻസൂർ, ട്രഷറർ എം. മുസ്തഫ…
Read More