ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം; സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്ക് താ​ര​പ​രി​വേ​ഷം; വി​ല​കു​റ​ഞ്ഞ ഫോ​ണു​ക​ള്‍ കി​ട്ടാ​നി​ല്ല

പ​യ്യ​ന്നൂ​ര്‍: കോ​വി​ഡ്-19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം ഓ​ണ്‍​ലൈ​നി​ലാ​ക്കി​യ​തോ​ടെ സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്ക് വ​ന്‍ ഡി​മാ​ൻ​ഡ്.​ആ​വ​ശ്യ​ക്കാ​രേ​റി​യ​തോ​ടെ പ​ല മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ കി​ട്ടാ​നി​ല്ല എ​ന്ന അ​വ​സ്ഥ​യാ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ നെ​ട്ടോ​ട്ട​ത്തി​ലും. ഇ​ന്‍റ​ര്‍​നെ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം കു​ട്ടി​ക​ളെ വ​ഴി​തെ​റ്റി​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ല്‍ സ്‌​കൂ​ളി​ലേ​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് ഇ​പ്പോ​ള്‍ താ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൊ​ബൈ​ല്‍​ഫോ​ണ്‍ ന​ല്‍​കാ​തി​രു​ന്ന ര​ക്ഷി​താ​ക്ക​ളി​പ്പോ​ള്‍ ഓ​ണ്‍ ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മ​ക്ക​ള്‍​ക്ക് സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍ വാ​ങ്ങി​ന​ല്‍​കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. അ​വ​ശ്യ​ക്കാ​ര്‍ കൂ​ടി​യ​തോ​ടെ പ​ല മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും വി​ല​കു​റ​ഞ്ഞ സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍ കി​ട്ടാ​ക്ക​നി​യു​മാ​യി മാ​റി. 8,000 മു​ത​ല്‍ 10,000 രൂ​പ​വ​രെ വി​ല​യു​ള്ള സ്മാ​ര്‍​ട്ട്‌​ഫോ​ണു​ക​ള്‍​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. അ​തി​നാ​ല്‍​ത​ന്നെ ക​ട​ക​ളി​ല്‍ സ്‌​റ്റോ​ക്കു​ണ്ടാ​യി​രു​ന്ന ഇ​ത്ത​രം ഫോ​ണു​ക​ള്‍ ചൂ​ട​പ്പം പോ​ലെ​യാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

Read More

യു​വ​മോ​ർ​ച്ചാ നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബേ​റ്: അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: യു​വ​മോ​ർ​ച്ചാ ക​ണ്ണൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ വി. ​ന​ന്ദ​കു​മാ​റി​ന്‍റെ മൊ​റാ​ഴ പ​ണ്ണേ​രി​യി​ലെ വീ​ടി​ന് ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പി.​പി. ഷാ​ജ​ർ, സു​മ​ൻ ചു​ണ്ട, സ​ബി​ൻ, റി​ഥി​ൻ, സ​ന്ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ന്ദ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. രണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ സം​ഘം ബോം​ബെ​റി​ഞ്ഞ ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഓ​ടു​ക​ളും ജ​ന​ൽ ഗ്ലാ​സു​ക​ളും വ​രാ​ന്ത​യി​ലെ ക​സേ​ര​യും ത​ക​ർ​ന്നി​രു​ന്നു. ത​ളി​പ്പ​റ​മ്പ് എ​സ്ഐ പി.​സി. സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ഗ്ര​ശ​ബ്ദ​മു​ണ്ടാ​കു​ന്ന സ്റ്റീ​ൽ ബോം​ബാ​ണ് എ​റി​ഞ്ഞ​തെ​ന്നാ​ണ് വ്യ​ക്ത​മാ​യി.

Read More

ധ​ർ​മ്മ​ട​ത്തെ കോ​വി​ഡ് മ​ര​ണം; ത​ല​ശേ​രി മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​ട​ച്ചു; ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ നെ​ഗ​റ്റീ​വ്

ത​ല​ശേ​രി: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​മ​ട​ഞ്ഞ ധ​ർ​മ്മ​ടം ചാ​ത്തോ​ടം ഫ​ർ​സാ​ന മ​ൽ​സി​ലി​ൽ ആ​സി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ക​ബ​റ​ട​ക്കും. ആ​സി​യ മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ ​കു​ടും​ബ​വു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ ത​ല​ശേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​ട​ച്ചു. മ​ത്സ്യ​മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദ​മാ​യ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​സി​യാ​യെ ചി​കി​ത്സി​ച്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഹൈ ​റി​സ്കി​ൽ​പെ​ട്ട 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്. 24 അം​ഗ​ങ്ങ​ളു​ള്ള ആ​സി​യ​യു​ടെ കു​ടും​ബ​ത്തി​ൽ ഇ​തു​വ​രെ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​സി​യ​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ധ​ർ​മ്മ​ടം പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട വാ​ർ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചു .…

Read More

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ; ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം; ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ

ക​ണ്ണൂ​ര്‍: കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ൽ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മൊ​രു​ക്കി ജി​ല്ലാ പോ​ലീ​സ്. കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​പു​റ​മെ സ്‌​കൂ​ളി​ന് 500 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ക​ട​ക​ള​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും പോ​ലീ​സ് ന​ല്‍​കി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം കൂ​ടു​ത​ല്‍ വ​നി​താ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​ക​ളി​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം എ​എ​സ്പി​മാ​ര്‍​ക്കും അ​ഡീ​ഷ​ണ​ല്‍ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്കു​മാ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും ക​ണ്‍​ട്രോ​ള്‍ റൂ​മും സൂ​ക്ഷി​ക്കും. സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള​ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ സ​ഹാ​യി​ക്കാ​ന്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ ക​ഴി​ഞ്ഞ​ശേ​ഷ​വും പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത തു​ട​രും. കൂ​ടാ​തെ മാ​ര്‍​ക്ക​റ്റി​ല്‍ അ​നാ​വ​ശ്യ​മാ​യി ജ​ന​ങ്ങ​ള്‍ ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ക്കി…

Read More

നാ​ടി​നും കുട്ടികൾക്കുമൊപ്പം; സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ളു​മാ​യി മാ​നേ​ജ്മെ​ന്‍റ്

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റു​ക​ൾ എ​ത്തി​ച്ച് ന​ൽ​കി മാ​നേ​ജ്മെ​ന്‍റ്. മ​ട്ട​ന്നൂ​ർ ഉ​പ​ജി​ല്ല​യി​ലെ ആ​യി​ത്ത​റ നോ​ർ​ത്ത് എ​ൽ​പി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കി​റ്റ് ന​ൽ​കി​യ​ത്. നാ​ടി​നൊ​പ്പം കു​ട്ടി​ക​ൾ​ക്കൊ​പ്പ​മെ​ന്ന കാ​രു​ണ്യ സ്പ​ർ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്നു സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും കി​റ്റ് ന​ൽ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ രം​ഗ​ത്ത് വ​ന്ന​ത്. 11 ഇ​ന ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് കി​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ച​ത്. ഭ​ക്ഷ​ണ കി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ശു​ഹൈ​ബ് കൊ​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക കെ. ​ജ​സി, പി​ടി​എ പ്ര​സി​ഡ​ന്റ് കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ടി. പ്ര​വീ​ൺ കു​മാ​ർ, സി.​കെ.​അ​ശ്വ​തി, എ​ൻ.​ഹ​ർ​ഷ, ഇ.​ബി​ൻ​സി, കെ. ​റാ​ഷി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ക​ണ്ണൂ​രി​ല്‍​ നി​ന്ന് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു; ബം​ഗ​ളൂ​രു സ​ർ​വീ​സ് നാ​ളെ​മു​ത​ൽ

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഇ​ന്‍​ഡി​ഗോ​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കൊ​ച്ചി​യി​ലേ​ക്കു​മു​ള്ള സ​ര്‍​വീ​സ് വീ​ണ്ടും തു​ട​ങ്ങി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ര​ണ്ടു മാ​സ​മാ​യി നി​ര്‍​ത്തി​വ​ച്ച സ​ര്‍​വീ​സു​ക​ളാ​ണു പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.50നാ​ണ് കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തി. രാ​ത്രി 8.25 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും 8.55 ന് ​ക​ണ്ണൂ​രി​ല്‍​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​മാ​ണു മ​റ്റു സ​ര്‍​വീ​സു​ക​ള്‍. നാ​ളെ​മു​ത​ൽ ക​ണ്ണൂ​ര്‍-​ബം​ഗ​ളൂ​രു ഇ​ന്‍​ഡി​ഗോ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തും. ക​ണ്ണൂ​രി​ല്‍​നി​ന്ന് ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഗോ ​എ​യ​ര്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും നി​ര്‍​ദേ​ശി​ച്ച എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യാ​ണു സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. 78 പേ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ പ​കു​തി​യോ​ളം യാ​ത്ര​ക്കാ​ര്‍ മാ​ത്ര​മാ​ണ് ആ​ദ്യ​ദി​നം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളാ​ണ് ബം​ഗ​ളൂ​രു, ഡ​ല്‍​ഹി, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ജൂ​ണ്‍ 30 വ​രെ…

Read More

മൊ​റാ​ഴ​യി​ൽ യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബേ​റ്; വീടിന്‍റെ ജനാലകളും കസേരകളും തകർന്നു

ത​ളി​പ്പ​റ​മ്പ്: മൊ​റാ​ഴ പ​ണ്ണേ​രി​യി​ൽ യു​വ​മോ​ർ​ച്ച നേ​താ​വി​ന്‍റെ വീ​ടി​ന് ബോം​ബേ​റ്. യു​വ​മോ​ർ​ച്ച ക​ണ്ണൂ​ർ ജി​ല്ലാ ട്ര​ഷ​റ​ർ വി. ​ന​ന്ദ​കു​മാ​റി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഓ​ടു​ക​ളും ജ​ന​ൽ ഗ്ലാ​സു​ക​ളും വ​രാ​ന്ത​യി​ലെ ക​സേ​ര​യും ബോം​ബേ​റി​ൽ ത​ക​ർ​ന്നു. അ​ക്ര​മ​സ​മ​യ​ത്ത് ന​ന്ദ​കു​മാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് സി​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ, എ​സ്ഐ പി.​സി. സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ന് മു​മ്പ് രാ​ത്രി എ​ട്ടോ​ടെ മൊ​റാ​ഴ​യ്ക്ക് സ​മീ​പം ക​ണ്ണ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൊ​ട്ട​മ്മ​ലി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ആ​ദ​ർ​ശി​ന് മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ദ​ർ​ശ് ചെ​റു​കു​ന്ന് കോ​ൺ​വ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബോം​ബേ​റി​ന് പി​ന്നി​ൽ ഈ ​സം​ഭ​വ​വു​മാ​യി…

Read More

ഒ​രു ഉ​പ​ഭോ​ക്താ​വി​ന് നാ​ല​ര ലി​റ്റ​ർ മ​ദ്യവുമായി​ പു​തു​ച്ചേ​രി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നു; മാ​ഹി​യി​ൽ “വട്ടംവര’ തകൃതി

മാ​ഹി: കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് മാ​ഹി, യാ​നം ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ ഇ​ന്ന് തു​റ​ന്നു. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി​യി​ല്ല. ക​ള്ള് ഷാ​പ്പും ചാ​രാ​യ​ക്ക​ട​ക​ളും ഇ​ന്ന് ഇ​തോ​ടൊ​പ്പം തു​റ​ന്നു. ക​ള്ള്, ചാ​രാ​യം എ​ന്നി​വ​യ്ക്ക് 20 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യി​ട്ടു​ണ്ട്. പു​തു​ച്ചേ​രി​യി​ൽ മ​ദ്യ​ശാ​ല​ക​ളി​ൽ 920 ബ്രാ​ൻ​ഡ് മ​ദ്യ​ങ്ങ​ളാ​ണ് വി​ല്പ​ന​യി​ൽ ഉ​ള്ള​ത്. പോ​പ്പു​ല​ർ ബ്രാ​ൻ​ഡു​ക​ളാ​യ 184 ഇ​ന​ങ്ങ​ൾ​ക്ക് ത​മി​ഴ്‌​നാ​ട് വി​ൽ​ക്കു​ന്ന അ​തേ വി​ല​യാ​ക്കി നി​കു​തി ചു​മ​ത്തി​യി​രി​ക്കു​ക​യാ​ണ്. ബാ​ക്കി​യു​ള്ള ഇ​ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം അ​ധി​ക നി​കു​തി​യും ചു​മ​ത്തി​യ​താ​യി മ​ന്ത്രി ന​മ​ശി​വാ​യം അ​റി​യി​ച്ചു.​ കൊ​റോ​ണ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി സം​സ്ഥാ​ന​മാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ആ​ളു​ക​ൾ കൂ​ട്ട​മാ​യി മ​ദ്യം വാ​ങ്ങു​വാ​ൻ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​നാ​ണ് മ​ദ്യ​വി​ല പോ​പ്പു​ല​ർ ബ്രാ​ൻ​ഡു​ക​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ വി​ല​യു​മാ​യി ഏ​കീ​ക​രി​ച്ച​ത്. ഒ​രു ഉ​പ​ഭോ​ക്താ​വി​ന് നാ​ല​ര ലി​റ്റ​ർ മ​ദ്യ​മാ​ണ് ഒ​രു ത​വ​ണ ല​ഭി​ക്കു​ക. സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യി​ലെ സ്പെ​ഷ​ൽ ടീ​മി​നാ​ണ് മ​ദ്യ​ശാ​ല​ക​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ…

Read More

ത​ല​ച്ചോ​റി​ലു​ള്ള അ​ണു​ബാ​ധ​യോ മ​ര​ണ​കാ​ര​​ണം; കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന യുവാവ് മ​രി​ച്ച സംഭവം; സ്ര​വ പ​രി​ശോ​ധ​ന​ഫ​ലം കാത്ത് ആരോഗ്യവകുപ്പധികൃതർ

പ​ഴ​യ​ങ്ങാ​ടി(കണ്ണൂർ): പ​ഴ​യ​ങ്ങാ​ടി​യി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ടം വെ​ള്ള​ച്ചാ​ൽ സ്വ​ദേ​ശി​യും മാ​ടാ​യി വാ​ടി​ക്ക​ൽ ക​ട​വി​ന് സ​മീ​പ​മു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന റി​മ്പി​ൻ ബാ​ബു (18) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ​യി​ൽ നി​ന്ന് ഈ ​മാ​സം 21 ന് ​നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. തു​ട​ർ​ന്ന് മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​ങ്ങാ​ടി​യി​ലെ ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പ​നി​യും ഛർ​ദി​ലും വ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ സ്ര​വ പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.​ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ യു​വാ​വി​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ത​ല​ച്ചോ​റി​ലു​ള്ള അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ആ​ദ്യ വി​ശ​ദീ​ക​ര​ണം. വെ​ള്ള​ച്ചാ​ലി​ലെ കൊ​യ്‌​ലേ​രി​യ​ൻ ത​ങ്കം-​ബാ​ബു ഒ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ റി​ജി​ൻ.

Read More

കോളനിയില്‍നിന്നുള്ള ഒരാളും പ്രദേശം വിട്ട് ആരും പുറത്തു പോയിട്ടുമില്ല, പുറമേനിന്നുള്ള ആരും വന്നിട്ടുമില്ല! എ​ട​പ്പു​ഴ​യി​ല്‍ ആ​ദി​വാ​സി​യു​വ​തി​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ അ​ധി​കൃ​ത​ർ

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ എ​ട​പ്പു​ഴ​യി​ല്‍ ആ​ദി​വാ​സി​യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ര്‍​ശ​ന​മാ​ക്കി. ക​രി​ക്കോ​ട്ട​ക്ക​രി, കൂ​മ​ന്‍​തോ​ട്, വ​ലി​യ​പ​റ​മ്പും​ക​രി, ഈ​ന്തു​ങ്ക​രി, എ​ട​പ്പു​ഴ എ​ന്നീ അ​ഞ്ചു വാ​ര്‍​ഡു​ക​ൾ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി​യി​രി​ക്കു​ക​യാ​ണ്. യു​വ​തി​ക്ക് എ​വി​ടെ​നി​ന്നാ​ണു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ട​പ്പു​ഴ കോ​ള​നി​യി​ലാ​ണ് യു​വ​തി​യു​ടെ വീ​ട്. കോ​ള​നി​യി​ല്‍ 15 ഓ​ളം വീ​ടു​ക​ളി​ലാ​യി 70 ഓ​ളം പേ​രാ​ണു താ​മ​സി​ക്കു​ന്ന​ത്. കോ​ള​നി​യി​ല്‍​നി​ന്നു​ള്ള ഒ​രാ​ളും പ്ര​ദേ​ശം വി​ട്ട് പു​റ​ത്തു​പോ​കു​ക​യോ പു​റ​മേ​നി​ന്നു​ള്ള ആ​രും ഇ​വി​ടേ​ക്കു വ​രി​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍​നി​ന്നും വി​ദ​ഗ്ധ​സം​ഘ​മെ​ത്തി കോ​ള​നി​വാ​സി​ക​ളി​ല്‍​നി​ന്ന് തെ​ളി​വെ​ടു​ത്തു. യു​വ​തി​യെ പ്ര​സ​വ​ചി​കി​ത്‌​സ​യ്ക്കാ​യി ക​ഴി​ഞ്ഞ 12 മു​ത​ല്‍ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം​മു​മ്പ് പ്ര​സ​വി​ച്ച​തി​നു​ശേ​ഷ​മാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. ന​വ​ജാ​ത ശി​ശു​വി​ന് പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. യു​വ​തി​ക്കൊ​പ്പം 12…

Read More