കാസര്‍ഗോഡ്: ജില്ല ഓറഞ്ച് സോണായി മാറിയിട്ടും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനപ്രതിനിധികളും രംഗത്ത്. ഓറഞ്ച് സോണുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ജില്ലയ്ക്ക് മാത്രം നല്‍കാതെ കളക്ടര്‍ പിടിവാശി കാണിക്കുകയാണെന്നാരോപിച്ച് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഇന്ന് നടക്കുന്ന ജില്ലാ കോര്‍ കമ്മിറ്റി യോഗത്തിലും ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും വിഷയം മുഖ്യമന്ത്രിയുടെയും ജില്ലയുടെ ചുമതലയുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് പറഞ്ഞു. സംസ്ഥാനത്ത് ഓറഞ്ച് സോണിലുള്ള മറ്റു ജില്ലകളില്‍ ലഭിക്കുന്ന ഇളവുകളെല്ലാം ജില്ലയില്‍ ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ ബാധകമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് വിശദീകരിച്ചിട്ടും ഇതുവരെ റെഡ്സോണിലുണ്ടായിരുന്ന മിക്ക നിയന്ത്രണങ്ങളും അതേപടി തുടരുമെന്നാണ് ജില്ലാ ഭരണകൂടം…
Read MoreCategory: Kannur
കോവിഡിൽ വിറച്ച് വയനാട്; വൈറസ്ബാധിതരുടെ എണ്ണം നാലായി; നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,166
കൽപ്പറ്റ: വയനാട്ടിൽ മൂന്നു പേരിൽക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊറോണ വൈറസ് ബാധയ്ക്കു ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. ജില്ലയിൽ നേരത്തേ രോഗം സ്ഥിരീകരിച്ച മൂന്നു പ്രവാസികൾ രോഗമുക്തി നേടി വീടുകളിൽ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി ടൗണ്‍ പരിധിയിലെ 52 കാരനായ ലോറി ഡ്രൈവറുടെ 88 വയസുള്ള അമ്മ, 49 കാരിയായ ഭാര്യ, ലോറി ക്ലീനറുടെ 20 വയസുള്ള മകൻ എന്നിവരിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡ്രൈവറുമായി പ്രാഥമിക സന്പർക്കത്തിലേർപ്പെട്ടവരുടെ സ്രവ പരിശോധനയിലാണ് മൂന്നു പേരിൽ രോഗം കണ്ടെത്തിയത്. വീടുകളിൽ നിരീക്ഷണത്തിലായിരുന്ന ഇവരെ തിങ്കാളാഴ്ച രാത്രി ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നിലവിൽ ചികിത്സയിലുള്ള നാലു പേരുമായി സന്പർക്കമുണ്ടായ മുഴുവൻ ആളുകളുടെയും സ്രവം പരിശോധിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ചെന്നെെ കോയന്പേട് മാർക്കറ്റിൽനിന്നു ഏപ്രിൽ 26നു മാനന്തവാടിയിലെത്തിയ ഡ്രൈവറുടെ സ്രവം 29നാണ് പരിശോധനയ്ക്കു അയച്ചത്.…
Read Moreപ്രവാസികളുടെ മടങ്ങിവരവ് : കണ്ണൂരിൽ സുരക്ഷ ഉറപ്പാക്കാൻ ‘ലോക്ക് ദ ഹൗസ്’
കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് ഹോം ക്വാറന്റൈന് കര്‍ശനമാക്കാന്‍ ‘ലോക്ക് ദ ഹൗസ്’ പദ്ധതിയുമായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി. തിങ്കളാഴ്ച മുതലാണ് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ തിരിച്ചെത്തിത്തുടങ്ങിയത്. നാളെമുതല്‍ വിദേശമലയാളികളും വന്നുതുടങ്ങും. പ്രവേശന പോയിന്റില്‍ പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയയ്ക്കും. മറ്റുള്ളവര്‍ വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നാണ് നിര്‍ദേശം. ഹോം ക്വാറന്റൈന് പ്രായോഗികമല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ ഇവര്‍ക്ക് ക്വാറന്റൈൻ സൗകര്യമാരുക്കും. എന്നാല്‍ ഹോം ക്വാറന്റൈനില്‍ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ദുരന്തനിവാരണ അഥോറിറ്റി യോഗത്തിന്റെ തീരുമാനം. ഇതിനാണ് ലോക്ക് ദ ഹൗസ് ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ‘ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍’എന്നതായിരിക്കും സ്റ്റിക്കര്‍. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ക്വാറന്റൈന് വ്യവസ്ഥകളും ആരോഗ്യവകുപ്പിന്റെ നിര്‍ദേശവും…
Read Moreകണ്ണൂരിൽ കനത്ത ജാഗ്രതാ നിർദേശം; ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ “വീഡിയോ കോൾ’
റെനീഷ് മാത്യു കണ്ണൂർ: കണ്ണൂരിൽ ക്വാറന്റൈൻ നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ “വീഡിയോ കോളുമായി’ കണ്ണൂർ പോലീസ്. ഇതരസംസ്ഥാനത്ത് നിന്നും വിദേശത്തു നിന്നും നിരവധി പേരാണ് കണ്ണൂരിലേക്ക് എത്തുന്നത്. അതിനാൽ കൂടുതൽ ജാഗ്രത പുലർത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ” വീഡിയോ കോൾ’ പദ്ധതിയുമായി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതരസംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും മടങ്ങിയെത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടോ എന്നറിയാനാണ് പോലീസിന്റെ “വീഡിയോ കോൾ’ ഓപ്പറേഷൻ. മടങ്ങിയെത്തിയ വ്യക്തി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെങ്കിൽ ആ വീട്ടിലെ എല്ലാ അംഗങ്ങളും ക്വാറന്റൈനിൽ തന്നെയാണ്. ഈ വീട്ടിലെ അംഗങ്ങളുടെയെല്ലാം വിവരങ്ങളും പോലീസ് ശേഖരിക്കും. ഫോൺ നന്പർ അടക്കം ശേഖരിക്കുകയും ചെയ്യും. തുടർന്ന് ഏതെങ്കിലും ഒരു സമയത്ത് പോലീസ് വീട്ടിലെ അംഗത്തെ വീഡിയോ കോൾ ചെയ്യും. അപ്പോൾ, ആ വീട്ടിൽ ഉള്ള എല്ലാവരെയും പോലീസിന് വീഡിയോ കോളിലൂടെ…
Read Moreകണ്ണൂർ നഗരത്തിലെ റോഡുകൾ അടച്ചുപൂട്ടി പോലീസ്; നഗരം ഗതാഗത കുരുക്കിൽ
കണ്ണൂര്‍: ഹോട്ട്സ്പോട്ടിലെ റോഡുകൾ അടച്ചിടരുതെന്നും കണ്ടെയന്റ്മെന്റ് പ്രദേശങ്ങളിലെ റോഡുകൾ മാത്രമേ അടയ്ക്കാവു എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് വില കൊടുക്കാതെ കണ്ണൂർ പോലീസ്. കണ്ണൂർ കോർപറേഷൻ പരിധിയിലെ പോക്കറ്റ് റോഡുകളെല്ലാം അടച്ചുപൂട്ടി പോലീസ്. ഇതോടെ ആശുപത്രി അടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് കണ്ണൂർ നഗരത്തിലെത്തേണ്ടവർ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട അവസ്ഥയാണ്. ദേശീയപാത മാത്രമാണ് തുറന്നു കൊടുത്തിരിക്കുന്നത്. ഇന്നു രാവിലെ മുതൽ ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. കണ്ണൂർ നഗരത്തിലെ പ്രാദേശിക റോഡുകൾ തുറന്നു നല്‍കണമെന്ന് കളക്ടറും ജനപ്രതിനിധികളും അടക്കം പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് കേട്ടില്ല. ഇന്നലെ മുതൽ കൂടുതൽ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വിലക്കുള്ള മേഖലയില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്നും ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്നാണ് പോലീസ് പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുപ്രകാരം കണ്ണൂര്‍ റെഡ് സോണില്‍ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. റെഡ് സോൺ…
Read Moreലോക്ക് ഡൗണിൽ വെറുതെയിരുന്നില്ല; കിണർ കുഴിച്ച് ഒരു കുടുംബം
മട്ടന്നൂർ: ലോക്ക് ഡൗൺ കാലത്ത് പുറത്ത് ഇറങ്ങാനും ജോലിക്ക് പോകാനും കഴിയാതെ വന്നതോടെ സ്വന്തമായി കിണർ കുഴിച്ച് മാതൃകയായിരിക്കുകയാണ് ഒരു കുടുംബം. മട്ടന്നൂർ ചാലോട് ഗോവിന്ദാം വയൽ ക്ഷേത്രത്തിന് സമീപത്തെ വി.കെ.അനീഷും കുടുംബവുമാണ് ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് സമയം കളയാതെ കിണർ നിർമിച്ചത്. ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായ അനീഷ് പുതുതായി നിർമിക്കുന്ന വീടിനോട് ചേർന്നാണ് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടെ കിണർ നിർമിച്ചത്. വീട് നിർമിക്കുമ്പോൾ കിണർ നിർമാണം ആരംഭിക്കുന്നതിന് ശ്രമം തുടങ്ങിയെങ്കിലും കിണറിന് കണ്ടു വച്ച സ്ഥലത്ത് പാറയാകുകയായിരുന്നു. ഇത് കമ്പ്രസർ വച്ചു പൊട്ടിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിനിടെ രാജ്യം ലോക്ക് ഡൗണായതോടെ വെറുതെയിരിക്കുമ്പോൾ കിണർ കുഴിക്കാമെന്ന ചിന്ത അനീഷിന്റെ മനസിൽ വരികയായിരുന്നു. അനീഷും ഭാര്യ സിന്ധുവും ഈ കാര്യം മറ്റു ബന്ധുക്കളോട് പറഞ്ഞതോടെ അനീഷിന്റെ ഭാര്യയുടെ അമ്മ ചന്ദ്രിക, സഹോദരി ശൈലജ, ഷൈൻ, റൃഷ്ണ രാജേഷ്,…
Read Moreകൊറോണ പ്രതിരോധത്തിൽ 108 ആംബുലൻസാണ് താരം; “6225 പേര്‍ക്കായി സഞ്ചരിച്ചത് 2 ലക്ഷം കിലോമീറ്റർ’
പയ്യന്നൂര്‍: കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച കേരളത്തിന്റെ ഉത്തര മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ താരമായത് 108 ആംബുലന്‍സുകള്‍. കൊറോണയുട രണ്ടാം ഘട്ടം മുതല്‍ 6225 പേരെയും കൊണ്ട് 108 ആംബുലന്‍സ് ഓടിയത് രണ്ടുലക്ഷത്തിലേറെ കിലോമീറ്റര്‍ ദൂരമാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടുന്ന ഉത്തര മേഖലയില്‍ കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടുന്നതിനായി 45 ആംബുലന്‍സുകളാണ് രാത്രിയും പകലുമായി സര്‍വീസ് നടത്തിയത്. 108 ആംബുലന്‍സ് കാസര്‍ഗോഡ് 2320 പേര്‍ക്കുവേണ്ടി 61,000 കിലോമീറ്റര്‍ ഓടിയപ്പോള്‍ കണ്ണൂരില്‍ 2780 പേര്‍ക്കുവേണ്ടി 96,617 കിലോമീറ്ററും കോഴിക്കോട് 1125 പേര്‍ക്കായി 55,298 കിലോമീറ്ററുമാണ് ഓടിയത്. രോഗികള്‍ക്കായും രോഗം സംശയിക്കുന്നവര്‍ക്കും വേണ്ടിയായിരുന്നു ഈ ഓട്ടം. ആംബുലന്‍സുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍മാരുടെ ഇടപെടലിലൂടെ വര്‍ക്ക്ഷോപ്പ് തുറന്നു പ്രവര്‍ത്തിപ്പിച്ചതും ഇവര്‍ക്ക് സഹായകമായി. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോൾ സെന്റർ, ജില്ലാ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കൊറോണ…
Read Moreലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക്; കണ്ണൂരില്‍ അറസ്റ്റിലായത് 10,643 പേര്
സ്വന്തം ലേഖകൻ കണ്ണൂര്‍: ജനത്തിന് കടുത്ത ദുരിതമെങ്കിലും ഒരു മഹാമാരിയെ തടയാന്‍ ജനം സ്വയം ലോക്കിലായിട്ട് ഇന്നലേയ്ക്ക് 40 ദിവസം. കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയാന്‍ മാര്‍ച്ച് 24 ന് അര്‍ധരാത്രി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി രണ്ടാം ഘട്ടത്തിലും ഭൂരിഭാഗം ജനങ്ങളും സഹകരിക്കുകയായിരുന്നു. ഈ രംഗത്ത് കേരളം ഉണ്ടാക്കിയ നേട്ടം തന്നെ ഇതിന് ഉദാഹരണമാണ്. എന്നാല്‍ പലയിടത്തും ഒരു വിഭാഗം ജനങ്ങള്‍ വാഹനങ്ങളില്‍ പുറത്തിറങ്ങിയത് തിരിച്ചടിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്ക് ലംഘിച്ചതിന് നിരവധി പേരെ പോലീസിന് അറസ്റ്റു ചെയ്യേണ്ടി വന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കോവിഡ് -19 കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടതോടെ ജില്ലാ ഭരണകൂടത്തിനും പോലീസിനും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും രോഗം ബാധിതര്‍ കൂടുകയും കേരളത്തില്‍ കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്…
Read Moreസാഹസിക ടിക്ടോക്ക് വീഡിയോ ഒരുക്കുന്നതിനിടെ ടെറസില്‍ നിന്ന് താഴെ വീണു; ചലനശേഷി നഷ്ടപ്പെട്ട് ജീവിതം തന്നെ തുലാസിലാകുമായിരുന്ന അതിഥി തൊഴിലാളിക്ക് പുതുജീവന്‍
കണ്ണൂർ (പരിയാരം) : ടെറസിൽ നിന്നും ടിക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അപകടം സംഭവിച്ച അതിഥി തൊഴിലാളിക്ക് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുജീവൻ. ചലനശേഷി നഷ്ടപ്പെട്ട് ജീവിതം തന്നെ തുലാസിലാകുമായിരുന്ന 25 കാരനായ ആസാം സ്വദേശിയെയാണ് പരിയാരത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. കോവിഡ് സാഹചര്യത്തിലെ ഈ ലോക്ക് ഡൗൺ ഘട്ടത്തിൽ ആർക്കും ചികിത്സ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ പ്രത്യേക നിർദേശം കണക്കിലെടുത്ത്, ചികിത്സ സൗജന്യമായി നടത്തുന്നതിന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. റോയ് നിർദേശം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് അതിഥി തൊഴിലാളിയായ ആസാം സ്വദേശിക്ക് അപകടം സംഭവിച്ചത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ ടിക്ടോക്ക് വീഡിയോ ചെയ്യാൻ താമസസ്ഥലത്തെ ടെറസിൽ കയറിയതായിരുന്നു. സാഹസിക വീഡിയോ ഒരുക്കുന്നതിനിടെ ടെറസിൽ നിന്ന് താഴെ വീണായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വീഴ്ചയിൽ ഇരുകാലുകളും…
Read Moreകൊതുകിനെ ‘വിളിച്ചുവരുത്തി’ നശിപ്പിക്കും; പുതിയ പരീക്ഷണവുമായി ആരോഗ്യവകുപ്പ്
ഇരിട്ടി: ഡെങ്കിപ്പനി പടര്‍ന്ന അയ്യന്‍കുന്നില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍തോറും കണ്ടെയ്നറുകള്‍ സ്ഥാപിച്ചു കൊതുക് നശീകരണത്തിനുള്ള പുതിയ പരീക്ഷണവുമായി ആരോഗ്യവകുപ്പ്. കൊതുക് വളരുന്നതിനുള്ള സാഹചര്യം പ്രത്യേകമായി സൃഷ്ടിച്ച് ഏഴുദിവസം കൂടുമ്പോള്‍ ഇവയെ നശിപ്പിക്കുന്ന പരീക്ഷണമാണു കേരളത്തില്‍ ആദ്യമായി നടപ്പാക്കുന്നത്. ഇതിലൂടെ കൊതുകുകളുടെ ഇനവും സാന്ദ്രതയും കണ്ടെത്താനാകുമെന്നതിനാല്‍ ഗവേഷണത്തിനും ഉപകരിക്കും. അയ്യൻകുന്നിലെ ഉരുപ്പുംകുറ്റി, ഈന്തുംകരി എന്നീ പ്രദേശങ്ങളിലാണു കൂടുതലായും ഡെങ്കിപ്പനി കേസുകള്‍ കണ്ടെത്തിയത്. കൊതുക് വളരാനുള്ള സാഹചര്യം ഇല്ലെങ്കിലും പ്രദേശത്ത് രോഗവ്യാപനവും കൊതുക് സാന്ദ്രതയും കണ്ടെത്തി. വിശദപരിശോധനയില്‍ ഈ പ്രദേശത്തുകൂടി ഒഴുകുന്ന കുണ്ടൂര്‍പ്പുഴ കേന്ദ്രീകരിച്ചാണു കൊതുകുകള്‍ മുട്ടയിട്ടു വ്യാപനം ഉണ്ടാകുന്നതെന്നും കണ്ടെത്തി. പുഴയില്‍ കുടിവെള്ളം മലിനപ്പെടുത്തിയുള്ള പരീക്ഷണം സാധ്യമല്ലാത്തതിനാലാണ് 120 വീടുകളില്‍ കണ്ടെയ്നര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഒരു പാത്രത്തില്‍ കാബേജിന്റെ അവശിഷ്ടമോ അടയ്ക്കാത്തൊലിയോ ഇട്ടുവയ്ക്കും. ഇവ കൊതുക് ലാര്വകള്ക്കുള്ള ഭക്ഷണമായി മാറുമ്പോള്‍ കൊതുകുകള്‍ മുട്ടയിടും. ഏഴുദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞ്…
Read More