ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട ന​ഴ്‌​സി​ന് ഭീ​ഷ​ണി! ഏ​ഴ് യു​വാ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്; സംഭവം കാഞ്ഞങ്ങാട്‌

കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ല്‍ കോ​ട്ടി​ക്കു​ളം പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി പ​റ​ഞ്ഞ​തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സി​നെ​യും കു​ടും​ബ​ത്തേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ദേ​ശ​ത്തെ ഏ​ഴു യു​വാ​ക്ക​ള്‍​ക്കെ​തി​രേ ബേ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് മ​ന്‍​സൂ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യ ബേ​ക്ക​ല്‍ കോ​ട്ടി​ക്കു​ളം ത​മ്പു​രാ​ന്‍ വ​ള​പ്പി​ലെ മ​നീ​ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് രാ​ജ​ന്‍, സു​മേ​ഷ്, സു​ധീ​ഷ്, അ​ബീ​ഷ്, ഹ​രി, കൃ​പേ​ഷ്, ഹ​രി എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 43 ആ​ളു​ക​ളേ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണം വ​ക​വ​യ്ക്കാ​തെ മ​നീ​ഷ​യു​ടെ വീ​ടി​നു സ​മീ​പം യു​വാ​ക്ക​ള്‍ ക​ളി​ക​ളി​ലേ​ര്‍​പ്പെ​ടു​ക​യും അ​മ്പ​തോ​ളം പേ​ര്‍ ത​ടി​ച്ചു​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​ക​ണ്ടു സ​മ്പ​ര്‍​ക്ക ദൂ​രം പാ​ലി​ക്കാ​തെ കൂ​ട്ടം​കൂ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മ​നീ​ഷ ഇ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ യു​വാ​ക്ക​ള്‍ പി​രി​ഞ്ഞു​പോ​കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി ബേ​ക്ക​ല്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി കൂ​ട്ടം​കൂ​ടി നി​ന്ന​വ​രേ​യും ക​ളി​ക്കാ​രേ​യും വി​ര​ട്ടി​യോ​ടി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ്…

Read More

സ​ര്‍​ക്കാ​ര്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് വേ​ണ്ട! സൗ​ജ​ന്യ പ​ഠ​നസ​ഹാ​യം കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ന്ദി​പൂ​ര്‍​വം നി​ര​സി​ച്ച് ര​ക്ഷി​താ​ക്ക​ള്‍…

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ കു​ട്ടി​ക​ള്‍​ക്കു പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ പ​ഠ​നസ​ഹാ​യം കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ന്ദി​പൂ​ര്‍​വം നി​ര​സി​ച്ച് ര​ക്ഷി​താ​ക്ക​ള്‍. കൊ​റോ​ണ​യെ തു​ട​ര്‍​ന്നു സ​ര്‍​ക്കാ​ര്‍ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ത​ങ്ങ​ള്‍​ക്കാ​വു​ന്ന രീ​തി​യി​ല്‍ സ​ഹാ​യം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ക​ളാ​യ ശി​ശി​ര ബാ​ബു​വി​നു​ള്ള സ​ര്‍​ക്കാ​ര്‍ പ​ഠ​നസ​ഹാ​യം ത​ത്കാ​ലം വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്ന് അ​ഴീ​ക്കോ​ട് കൊ​ട്ടാ​ര​ത്തും​പാ​റ​യി​ലെ ബാ​ബു ചോ​റോ​ന്‍- കെ. ​പ്ര​ജി​ത ദ​മ്പ​തി​ക​ള്‍ പ​റ​ഞ്ഞു. ദീ​ര്‍​ഘ​കാ​ലം സൗ​ദി അ​റേ​ബ്യ​യി​ല്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ബാ​ബു. കോ​ല്‍​ക്കൊ​ത്ത​യി​ല്‍ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് എ​ഡു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ല്‍ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​ക​ള്‍ ശി​ശി​ര ബാ​ബു. അ​ഞ്ചുവ​ര്‍​ഷ​ത്തെ ബി​എ​സ്എം​എ​സ് കോ​ഴ്‌​സി​ന് ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് എ​ന്‍​ട്ര​ൻസ് പ​രീ​ക്ഷ​യി​ലൂ​ടെ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. പ​ഠ​ന​ച്ചെ​ല​വും ജീ​വി​ത​ച്ചെ​ല​വും അ​ട​ക്കം കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സ്‌​കോ​ള​ര്‍​ഷി​പ്പാ​ണ് ഇ​ക്കു​റി ശി​ശി​ര വേ​ണ്ടെ​ന്നുവ​ച്ച​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ഒ​രു​ സെ​മ​സ്റ്റ​റി​ല്‍ ല​ഭി​ക്കും. ഒ​ഇ​സി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന്…

Read More

ഒന്നുമില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ തീരെ ചെറുപ്രായത്തില്‍ ജോലിതേടിയെത്തിയ തനിക്ക് എല്ലാം നേടിത്തന്നത് ഈ നാടാണ്..! ഒ​രു കൈ ​സ​ഹാ​യം ന​ല്കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യും…

നീ​ലേ​ശ്വ​രം: ലോ​ക​മാ​കെ മ​ഹാ​മാ​രി​യോ​ട് പൊ​രു​തു​മ്പോ​ള്‍ അ​ന്നംത​രു​ന്ന നാ​ടി​ന് ഒ​രു കൈ ​സ​ഹാ​യം ന​ല്കാ​ന്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യും. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ങ്ക​ളം കൂ​ട്ട​പ്പു​ന്ന​യി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ലെ വീ​ര്‍​പൂ​ര്‍ സ്വ​ദേ​ശി​യാ​യ വി​നോ​ദ് ജം​ഗി​താ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 5,000 രൂ​പ സം​ഭാ​വ​ന ന​ല്കി​യ​ത്. കൂ​ട്ടു​കാ​ര​നാ​യ മു​കേ​ഷ് ച​ന്ദ് ജം​ഗി​തി​നൊ​പ്പം നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ. മാ​ത്യുവി​നാ​ണ് തു​ക കൈ​മാ​റി​യ​ത്. ഇ​പ്പോ​ള്‍ 30 വ​യ​സു​ള്ള വി​നോ​ദ് 18-ാം വ​യ​സി​ലാ​ണ് ജോ​ലിതേ​ടി കേ​ര​ള​ത്തി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്. ഒ​ന്നു​മി​ല്ലാ​യ്മ​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ തീ​രെ ചെ​റു​പ്രാ​യ​ത്തി​ല്‍ ജോ​ലി​തേ​ടി​യെ​ത്തി​യ ത​നി​ക്ക് എ​ല്ലാം നേ​ടി​ത്ത​ന്ന​ത് ഈ ​നാ​ടി​ന്‍റെ സ്‌​നേ​ഹ​വാ​യ്പു​ക​ളാ​ണെ​ന്ന് വി​നോ​ദ് പ​റ​യു​ന്നു. മാ​ര്‍​ബി​ള്‍ തൊ​ഴി​ലാ​ളി​യാ​യി കേ​ര​ള​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ജോ​ലിചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ സ്വ​ന്തം നി​ല​യി​ല്‍ മാ​ര്‍​ബി​ള്‍-​ഗ്രാ​നൈ​റ്റ് കോ​ണ്‍​ട്രാ​ക്ട​ര്‍ ആ​യി വ​ള​ര്‍​ന്നു. സ്വ​ന്തം നാ​ട്ടി​ല്‍ നി​ന്നു​ള്ള അ​ഞ്ച് യു​വാ​ക്ക​ള്‍ ഇ​പ്പോ​ള്‍ വി​നോ​ദി​ന് കീ​ഴി​ല്‍ ജോ​ലിചെ​യ്യു​ന്നു​ണ്ട്. ഭാ​ര്യ ജ്യോ​തി​ക്കും മ​ക​ള്‍ ക​ന​കി​നു​മൊ​പ്പ​മാ​ണ് കൂ​ട്ട​പ്പു​ന്ന​യി​ല്‍…

Read More

ആം​ബു​ല​ൻ​സി​ൽ ലോ​റി​യി​ടി​ച്ചു; രോ​ഗി മ​രി​ച്ചു, നാലു പേ​ർ​ക്ക് പ​രി​ക്ക്; അ​പ​ക​ടം ഇ​ന്നു പു​ല​ർ​ച്ചെ 4.45 ഓ​ടെ

ത​ല​ശേ​രി: രോ​ഗി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ ച​ര​ക്ക് ലോ​റി​യി​ടി​ച്ച് രോ​ഗി മ​രി​ച്ചു. നാലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ 6.45 ന് ​ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പാ​നൂ​ർ മൊ​കേ​രി ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ മു​തി​ര ക​ല്ലാ​യി ഹൗ​സി​ൽ യ​ശോ​ദ(65)യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. യ​ശോ​ദ​യു​ടെ മ​ക്ക​ളാ​യ വി​ജേ​ഷ് (36), വി​ജി​ന (36), ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ര​യാ​ൽ മൊ​ട്ട​മാ​ക്ക​ണ്ടം വീ​ട്ടി​ൽ ഷി​ജി​ൻ (29), ലോ​റി ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് നാ​മ​ക്ക​ൽ സ്വ​ദേ​ശി ര​മേ​ശ​ൻ (38) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്ന വൃ​ക്ക​രോ​ഗി​യാ​യ യ​ശോ​ദ​യെ രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ട് പോ ​ക​വെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നാ​മ​ക്ക​ലി​ൽ നി​ന്നു മു​ട്ട​യു​മാ​യി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ബാ​ബു​രാ​ജാ​ണ് യ​ശോ​ദ​യു​ടെ ഭ​ർ​ത്താ​വ്. വി​ക്ര​മ​നാ​ണ് മ​റ്റൊ​രു…

Read More

കാ​സ​ര്‍​ഗോ​ട്ടെ പൂ​ച്ച​യു​ടെ മ​ര​ണം കോ​വി​ഡ് ബാ​ധ​യോ? മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വിശദീകരണം ഇങ്ങനെയെക്കെ…

കാ​സ​ര്‍​ഗോ​ഡ്: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്ന് പി​ടി​കൂ​ടി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ പൂ​ച്ച​യു​ടെ മ​ര​ണം കോ​വി​ഡ് ബാ​ധി​ച്ചു​ത​ന്നെ ആ​യി​രു​ന്നു​വെ​ന്ന സം​ശ​യം മു​റു​കു​ന്നു. മ​നു​ഷ്യ​രി​ല്‍ നി​ന്ന് മൃ​ഗ​ങ്ങ​ളി​ലേ​ക്ക് രോ​ഗ​പ്പ​ക​ര്‍​ച്ച ഉ​ണ്ടാ​കാ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം യു​എ​സി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ങ്ക്സ് മൃ​ഗ​ശാ​ല​യി​ലെ പെ​ണ്‍​ക​ടു​വ​യ്ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലും മൃ​ഗ​ശാ​ല​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ചു മാ​ത്രം പ​രി​ച​രി​ക്കു​ന്ന മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്ന് മാ​ര്‍​ജാ​ര​വ​ര്‍​ഗ​ത്തി​ല്‍പ്പെട്ട ക​ടു​വ​യ്ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​മെ​ങ്കി​ല്‍ മ​നു​ഷ്യ​രു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന പൂ​ച്ച​ക​ള്‍​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​യേ​റെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ന​ക​ത്ത് പൂ​ച്ച​ക​ള്‍ താ​വ​ള​മ​ടി​ച്ച കാ​ര്യം രോ​ഗി​ക​ള്‍ ത​ന്നെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തു​ക​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ​ട്ടി​പി​ടി​ത്ത​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ച്ച​ക​ളെ വ​ല​യി​ട്ടു പി​ടി​ച്ച് ന​ഗ​ര​ത്തി​ലെ എ​ബി​സി…

Read More

ത​ല​പ്പാ​ടി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി! കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളെ ചെക്ക് പോസ്റ്റിൽ കർണാടക ഇ​ന്നും ത​ട​യു​ന്നു

കാ​സ​ര്‍​ഗോ​ഡ്: നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ല​യി​ല്‍ നി​ന്ന് രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ക​ട​ത്തി​വി​ടാ​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും ത​ല​പ്പാ​ടി​യി​ലെ ചെ​ക്ക് പോ​സ്റ്റി​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​ഴ​യ​പ​ടി ത​ന്നെ. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് യാ​തൊ​രു​വി​ധ നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​യി​ല്ല. കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ ആം​ബു​ല​ന്‍​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ ഇ​ന്നു രാ​വി​ലെ​യും ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​ക അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു. രോ​ഗി​ക​ളെ മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ത്തി​വി​ടാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ചു. ഇ​വി​ടെ നി​ന്നെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യും ത​ട​ഞ്ഞു. രം​ഗം ചി​ത്രീ​ക​രി​ക്കാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും ക​ര്‍​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടാ​മെ​ന്ന് ക​ര്‍​ണാ​ട​കം സ​മ്മ​തി​ച്ച​താ​യാ​ണ് ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന​വ​ര്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. ഇ​തി​ല്‍…

Read More

ആശ്വാസം, കാ​ഞ്ഞ​ങ്ങാ​ട്ടെ കു​ടും​ബ​വു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 25 പേ​രു​ടെ​യും സാ​മ്പി​ള്‍ നെ​ഗ​റ്റീ​വ്

കാ​ഞ്ഞ​ങ്ങാ​ട്: ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് അം​ഗ​ങ്ങ​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച കാ​ഞ്ഞ​ങ്ങാ​ട് ആ​ലാ​മി​പ്പ​ള്ളി​യി​ല്‍ ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 25 പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മാ​യി. ഇ​തി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ടി.​കെ. സു​മ​യ്യ​യും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​നി​ക്കൊ​പ്പം പ​രീ​ക്ഷ​യെ​ഴു​തി​യ സ​ഹ​പാ​ഠി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ പി​താ​വി​ല്‍ നി​ന്ന് രോ​ഗം പ​ക​ര്‍​ന്നു​കി​ട്ടി​യ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ര​ണ്ടു ദി​വ​സം കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യി​രു​ന്നു​വെ​ന്ന വാ​ര്‍​ത്ത മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളെ​യാ​ണ് പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ലാ​ക്കി​യ​ത്. ഒ​പ്പം പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​രോ​ടും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്ത മ​റ്റു ജീ​വ​ന​ക്കാ​രോ​ടും 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നൊ​പ്പം ചി​ത്താ​രി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ഒ​രു ദി​വ​സം പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രും ഒ​പ്പം ഫു​ട്‌​ബോ​ള്‍ ക​ളി​ച്ച​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട കു​ടും​ബ​ത്തി​ന്‍റെ…

Read More

ച​ര​ക്കു​ലോ​റി​ക​ള്‍ എ​ത്തി​ത്തു​ട​ങ്ങി; പ​ച്ച​ക്ക​റി വി​ല കു​റ​യു​ന്നു

ക​ണ്ണൂ​ര്‍: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ലോ​ഡു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ പ​ച്ച​ക്ക​റി വി​ല കു​റ​യു​ന്നു. കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ച്ച​ക്ക​റി​വി​ല 70 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ചി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള ച​ര​ക്കു​ലോ​റി​ക​ള്‍ വ​യ​നാ​ട് വ​ഴി ക​ണ്ണൂ​രി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ല്‍ 25 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യ​ത്. ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ട​യി​ൽ പ​ച്ച​ക്ക​റി​യ​ട​ക്ക​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന ജ​ന​ത്തെ വ​ല​ച്ചി​രു​ന്നു. പൂ​ഴ്ത്തി​വ​യ്പി​നും ക​രി​ഞ്ച​ന്ത​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തും വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി. ര​ണ്ടുദി​വ​സം മു​മ്പു​വ​രെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ൽ 40 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​ക്ക് ഇ​ന്ന​ലെ 18 മു​ത​ല്‍ 20 രൂ​പ വ​രെ​യാ​ണ് വി​ല. പ​ച്ച​ക്ക​റി​ക​ളു​ടെ ഇ​ന്ന​ല​ത്തെ വി​ല ചു​വ​ടെ: (ബ്രാ​ക്ക​റ്റി​ല്‍ ഹോ​ള്‍​സെ​യി​ല്‍ വി​ല). സ​വാ​ള-28 (24 ), ഉ​രു​ള​ക്കി​ഴ​ങ്ങ് -40 (36), കാ​ര​റ്റ് – 70 (52), ബീ​റ്റ്‌​റൂ​ട്ട്-40 (32), വെ​ള്ള​രി-40 (28), പ​യ​ര്‍ -60 (45),…

Read More

സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണ​വും ​പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍; നേ​രി​ട്ടു ക​ട​യി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ള​ത്തി​നു പുറത്ത്‌

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം മി​ക്ക​യി​ട​ങ്ങ​ളി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്നു. നേ​രി​ട്ടു ക​ട​യി​ലെ​ത്തി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​രു​ടെ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ച്ചു​ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ച്ച് അ​രി​യും സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ലെ​ത്തി​ച്ച് കൊ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ ബ​ല​ത്തി​ലാ​ണ് മി​ക്ക​യി​ട​ത്തും റേ​ഷ​ന്‍ വി​ത​ര​ണം പാ​ര്‍​ട്ടി​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്വ​ന്തം റേ​ഷ​ന്‍ കാ​ര്‍​ഡു​മാ​യി നേ​രി​ട്ടു ക​ട​യി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ള​ത്തി​നു പു​റ​ത്താ​വു​ക​യാ​ണ്. മി​ക്ക​യി​ട​ങ്ങ​ളി​ലും സി​പി​എം-​ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മാ​ണ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രാ​യി സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം ന​ല്കി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍ ഏ​രി​യ തി​രി​ച്ചു വീ​ടു​ക​ളി​ല്‍ നി​ന്ന് റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വാ​ങ്ങു​ക​യും അ​മ്പ​തും അ​റു​പ​തും കാ​ര്‍​ഡു​ക​ള്‍ വീ​ത​മു​ള്ള കെ​ട്ടു​ക​ളാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ര​യും കാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ അ​രി​യും മ​റ്റു സാ​ധ​ന​ങ്ങ​ളും ഇ​വ​ര്‍ ഒ​രു​മി​ച്ചു​ത​ന്നെ വാ​ങ്ങു​ന്നു. പ​ല​യി​ട​ത്തും ഇ​വ കൃ​ത്യ​മാ​യ അ​ള​വോ തൂ​ക്ക​മോ…

Read More

കാസർഗോഡ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് ഭീ​തി! ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക്

കാ​സ​ര്‍​ഗോ​ഡ്: ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കാ​സ​ര്‍​ഗോ​ഡ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് ഭീ​തി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ്‌​പെ​ഷല്‍ ഓ​ഫീ​സ​ര്‍ അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ, ഐ​ജി വി​ജ​യ് സാ​ഖ​റെ, ജി​ല്ലാ ക​ള​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ളി​ച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളു​ടെ ശേ​ഖ​ര​ണ​ത്തി​ലും ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സ്വ​ന്തം വീ​ട്ടി​ല്‍ ത​ന്നെ​യു​ള്ള അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് ഇ​വ​ര്‍ പു​റ​ത്തു​പോ​യി മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പ്രാ​ദേ​ശി​ക ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ക​നും പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ലെ റി​പ്പോ​ര്‍​ട്ട​റു​ടെ അ​ടു​ത്ത ബ​ന്ധു​വി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലും സൂ​ചി​പ്പി​ച്ചി​രു​ന്നു. ഫ​ലം ഇ​ന്നോ നാ​ളെ​യോ അ​റി​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​രു​വ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള മ​റ്റു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​പ്പോ​ള്‍ ത​ന്നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍…

Read More