കണ്ണൂർ: കണ്ണൂരിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ഐജി അശോക് യാദവ്. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കുകയുള്ളൂ. നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും.ഹോട്ട്സ്പോട്ടുകളിൽ ആളുകൾ വീടിനു പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ഐജി അശോക് യാദവ് പറഞ്ഞു. കണ്ണൂരിൽ നിലവിലുണ്ടായിരുന്ന ഹോട്ട്സ്പോട്ടുകൾക്ക് പുറമെ എട്ട് പഞ്ചായത്തുകളും കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഇടം നേടി. കുന്നോത്തുപറന്പ്,ഏഴോം, മാങ്ങാട്ടിടം, കതിരൂർ, ന്യൂമാഹി, പാപ്പിനിശേരി, ചെന്പിലോട്, പന്ന്യന്നൂർ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ട് പഞ്ചായത്തുകൾ. കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറന്പ് നഗരസഭകൾ, മാടായി, കോളയാട്, പാട്യം, കോട്ടയം, മൊകേരി, ചൊക്ലി, മാട്ടൂൽ, പെരളശേരി, ചിറ്റാരിപ്പറന്പ്, നടുവിൽ തുടങ്ങിയ പഞ്ചായത്തുകളാണ് ഹോട്ട്സ്പോട്ടിൽ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ല എന്ന നിലയിൽ ഇന്നലെ മുതലാണ് കനത്ത നിയന്ത്രണങ്ങൾ…
Read MoreCategory: Kannur
രോഗവ്യാപനത്തിന്റെ ഞെട്ടിക്കുന്ന വ്യാപ്തിയില്‍ നിന്ന് അതിവേഗം രോഗമുക്തിയിലേക്ക് കാസര്‍ഗോഡ്
കാസര്‍ഗോഡ്: ആദ്യദിനങ്ങളിലെ രോഗവ്യാപനത്തിന്റെ ഞെട്ടിക്കുന്ന വ്യാപ്തിയില്‍ നിന്ന് വളരെ പെട്ടെന്നു തന്നെ രോഗമുക്തിയുടെ ആശ്വാസദിനങ്ങളിലേക്കെത്താന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാസര്‍ഗോഡ്. ഏപ്രില്‍ രണ്ടാം വാരത്തില്‍ തുടങ്ങിയ ആശ്വാസദിനങ്ങള്‍ ലോക്ക് ഡൗണിന്റെ രണ്ടാം ഘട്ടം തുടങ്ങിയിട്ടും മാറ്റമില്ലാതെ മുന്നോട്ടുപോകുമ്പോള്‍ രോഗബാധയുടെ ദിനങ്ങളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന ആത്മവിശ്വാസം വളര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ജില്ലയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആകെ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേരും രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ച ഏതാനും പേര് ഉള്‍പ്പെടെ 27 പേര് മാത്രമാണ് ഇപ്പോള്‍ കോവിഡ് ബാധിതരായി ആശുപത്രികളില്‍ കഴിയുന്നത്. ഒരു ഘട്ടത്തില്‍ രാജ്യത്തു തന്നെ ഏറ്റവുമധികം കോവിഡ് രോഗികളുണ്ടായിരുന്ന ആശുപത്രിയെന്ന പേരുകേട്ട കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ 15 പേര് കൂടി ആശുപത്രി വിട്ടതോടെ ഇനി…
Read Moreലോക്ക് ഡൗൺ ലംഘിച്ചപ്പോൾ കണ്ണൂർ ‘ലോക്കായി’; കർശനനടപടികളും നിയന്ത്രണങ്ങളുമായി പോലീസ്…
കണ്ണൂര്‍: കണ്ണൂർ ഇന്നു മുതൽ സന്പൂർണ ലോക്ക്ഡൗണിലേക്ക്. കോവിഡ് ബാധിതരുടെ എണ്ണം കൂടി വരുന്നതിനാൽ ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിലെ പ്രധാന റോഡുകൾ ഒഴികെ എല്ലാ റോഡുകളും ഇന്നു രാവിലെയോടെ അടച്ചു .പ്രധാന വഴിയിലൂടെ മാത്രമാണ് ആളുകളെ കടത്തി വിടുന്നത്. അവിടെ പോലീസ് പരിശോധനയും ഉണ്ടാകും കണ്ണൂരിൽ എസ്പി യതീഷ് ചന്ദ്ര. തളിപ്പറന്പിൽ എസ്പി നവനീത് ശർമ. തലശേയിലും ഇരിട്ടിയിലും എസ്പി അരവിന്ദ് സുകുമാർ. ഐജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം. ജില്ലയിലെ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും ഒരു എൻട്രൻസും മാത്രമാണ് ഇന്നുമുതൽ ഉണ്ടാകുന്നത്. ഇവിടങ്ങളില്‍ പോലീസ് ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ചികിത്സയടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്കും അടിയന്തരകാര്യങ്ങള്ക്കുള്ള യാത്രകള്‍ക്കും മാത്രമാണ് നിലവില്‍ അനുവാദം. അവശ്യസാധനങ്ങളുടെ ലിസ്റ്റുമായി പോകുന്നവര്‍ക്ക് വ്യക്തമായ പരിശോധനയ്ക്കുശേഷം അനുവാദം നല്‍കും. ടൗണുകളിലും മറ്റും മുഴുവന്‍ കടകളും മെഡിക്കല്‍ ഷോപ്പുകളും…
Read Moreകണ്ണൂർ മാട്ടൂലിൽ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു
കണ്ണൂർ (പഴയങ്ങാടി): മാട്ടൂൽ പുഴയോരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആശങ്കയോടെ നാട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് പുഴയോരത്തെ കുറ്റിക്കാട്ടിന് സമീപത്തായി തലയോട്ടി കണ്ടത്. തുടർന്ന് പഴയങ്ങാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 2013 ൽ കനത്ത കാലവർഷത്തിൽ മത്സ്യബന്ധനത്തിനിടെ മാട്ടൂലിൽ ഒരു യുവാവിനെ കാണാതായിരുന്നു. ഈ യുവാവിന്റെതാണ് തലയോട്ടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഴയങ്ങാടി എസ്ഐ കെ.ഷാജുവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂരിൽ നിന്ന് എത്തിയ ഫോറൻസിക്ക് വിഭാഗം തലയോട്ടി പരിശോധന നടത്താനായി കസ്റ്റഡിയിൽ എടുത്തു.
Read Moreപാലത്തായി പീഡനക്കസ് ; പാനൂർ മുൻ സിഐക്കെതിരേ ഗുരുതര ആരോപണങ്ങൾ
തലശേരി: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ സ്കൂളിലെ ശുചി മുറിയിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രാഥമികാന്വേഷണം നടത്തിയ പാനൂർ മുൻ സിഐക്കെതിരേ ഗുരുതര ആരോപണങ്ങൾ. അധ്യാപകനെതിരേ മൊഴി നല്‍കാനെത്തിയ വിദ്യാർഥിനികളെ സിഐ ഭീഷണിപ്പെടുത്തിയതായി നേരത്തെ ആരോപണമുയർന്നിരുന്നു. സിഐ കോഴിക്കോടേക്ക് സ്ഥലം മാറിയിട്ടും കേസിൽ ഇടപെട്ടതായി ആരോപണമുയർന്നിട്ടുണ്ട്. പീഡനത്തിരയായ പെൺകുട്ടിയെ കോഴിക്കോട് കൗൺസിലിംഗിന് കൊണ്ടുപോയപ്പോൾ പാനൂർ മുൻ സിഐ അവിടെ എത്തിയിരുന്നത് കേസ് അട്ടിമറിക്കാനെന്നാണ് പുതിയ ആരോപണം. പീഡനക്കേസിൽ അറസ്റ്റിലായ പാനൂർ പാലത്തായി യുപി സ്കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെയും പാനൂർ സിഐ ഇ.വി. ഫായിസ് അലിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇയാൾ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. പെൺകുട്ടിയുടെ…
Read Moreകണ്ണൂർ കേളകത്ത് സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്; റെയ്ഡിൽ സ്ഫോടക വസ്തുക്കൾ പിടികൂടി
കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കുപറ്റിയ വിവരം അറിഞ്ഞെത്തിയ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്നലെയാണ് സംഭവം. കേളകം മേലെ കുണ്ടേരി എന്ന സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ അടുത്തു സ്ഥിതി ചെയ്യുന്ന താത്കാലിക ഷെഡില്‍ സൂക്ഷിച്ച രണ്ട് ഇലക്ട്രോണിക് ഡിറ്റണേറ്ററുകളും ഒരു ജലാറ്റിന്‍ സ്റ്റിക്കുമാണ് പിടികൂടിയത്. കുന്നശേരിയിലെ ഡയസിന്റേതാണ് നിർമാണത്തിലിരിക്കുന്ന വീട്. കുന്നശേരിയിലെ ഷാജൻ (53) നാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കേളകം സ്വദേശി തോമസിനെതിരേ കേളകം പോലീസ് കേസെടുത്തു. കേളകം എസ്ഐ ടോണി ജെ.മറ്റം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.
Read Moreലോക്ക് ഡൗണിൽ ഹന്നയ്ക്ക് സമയം ഒട്ടും കളയാനില്ല… പാഴ്വസ്തുക്കളിൽ കലാരൂപങ്ങൾ സൃഷ്ടിക്കുന്ന തിരക്കിലാണ് ഈ നാലാം ക്ലാസുകാരി
മുക്കം: കോവിഡ് 19 രോഗം ലോകമാകെ പടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഇത്തവണ ലഭിച്ചത് മൂന്നു മാസത്തോളം അവധിയാണ്. ആദ്യ ദിനങ്ങളിൽ വലിയ ആവേശത്തോടെ തന്നെ വിദ്യാർഥികൾ ഇത് ഏറ്റെടുത്തങ്കിലും പിന്നീട് വിരസതയിലേക്ക് നീങ്ങി. ഈ സാഹചര്യത്തിൽ പിന്നെ ടെലിവിഷനുകളും മൊബൈൽ ഫോണുകളുമായി കുട്ടികളുടെ കളി കൂട്ടുകാർ. എന്നാൽ പന്നിക്കോട് ആനപ്പാറക്കൽ ഹന്ന ഉസ്മാൻ എന്ന നാലാം ക്ലാസുകാരി തന്റെ ഒഴിവ് സമയം സർഗാത്മക പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. എ ഫോർ ഷീറ്റിലും ന്യൂസ് പേപ്പറിലും എന്ന് വേണ്ട ഡിസ്പോസിബിൾ ഗ്ലാസുകളിൽ പോലും നിറയുന്നത് വിവിധ രൂപങ്ങളാണ്. ഇത്തവണ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ പഠനോത്സവത്തിന്റെ ഭാഗമായി പന്നിക്കോട് ജിഎൽപി സ്കൂളിലെ ബീന ടീച്ചറുടെ നിർബന്ധപ്രകാരം നടത്തിയ പ്രവർത്തനങ്ങളാണ് തനിക്ക് ഇത്തരം സാധനങ്ങൾ ഉണ്ടാക്കാൻ ആത്മധൈര്യം നൽകിയതെന്ന് ഹന്ന പറയുന്നു. കടലാസ് പൂവുകൾ, ക്രിസ്മസ് ട്രീ, പെൻസിൽ ബോക്സ്, വിവിധ അലങ്കാര…
Read Moreനാലാം ക്ലാസ് വിദ്യാർഥിനിയെ ബിജെപി നേതാവ് പീഡിപ്പിച്ച സംഭവം; അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നിരാഹാരസമരത്തിന് യൂത്ത്കോണ്‍ഗ്രസ്
കണ്ണൂര്‍: പാനൂര്‍ പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് നിരാഹാരസമരത്തിനൊരുങ്ങുന്നു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത്കോണ്‍ഗ്രസ് നിരാഹാരസമരത്തിനൊരുങ്ങുന്നത്. നിരാഹാര സമരം വ്യാഴാഴ്ച ആരംഭിക്കുമെന്നും സാമൂഹിക അകലം പാലിച്ചായിരിക്കും സമരം നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു. വാളയാര്‍ കേസില്‍ സംഭവിച്ചത്, ഈ കേസിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പും പോലീസും കൂട്ടുനില്‍ക്കുകയാണെന്നും ഷാഫി ആരോപിച്ചു. അതേസമയം, ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഡിജിപിയെ വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read Moreകാസര്‍ഗോഡിനു രോഗമുക്തിയുടെ ദിനങ്ങൾ; വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത് 105 പേർ; അമ്പതു ശതമാനം പേരും തിരിച്ചുവരവിന്റെ പാതയിൽ
കാസര്‍ഗോഡ്: ഈസ്റ്റര്‍ ദിനത്തില്‍ 28 പേര് രോഗമുക്തി നേടിയതോടെ കോവിഡില്‍ നിന്നുള്ള കാസര്‍ഗോഡ് ജില്ലയുടെ തിരിച്ചു നടത്തത്തിന് വേഗമേറി. അതിനുമുമ്പുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം ജില്ലയില്‍ നിന്നുള്ള 22 പേര് ജില്ലയിലെ വിവിധ ആശുപത്രികളിലും പരിയാരം ഗവ. മെഡിക്കല്‍ കോളജിലും നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിരുന്നു. ഇതുള്‍പ്പെടെ ഇപ്പോള്‍ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 61 ആയി. ഇനി 105 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അമ്പതു ശതമാനം പേരും വ്യക്തമായും തിരിച്ചുവരവിന്റെ വഴിയിലാണ്. നാലോ അഞ്ചോ ദിവസത്തിനകം ഒരു പരിശോധനാഫലം കൂടി ലഭിക്കുന്നതോടെ ഇവര്‍ക്കും ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. ഇന്നലെ ജില്ലയില്‍ നിന്ന് ആര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചില്ലെന്നതും മറ്റൊരു ശുഭവാര്‍ത്തയായി. രോഗം സ്ഥിരീകരിക്കുന്നവരുടെയും പുതുതായി നിരീക്ഷണത്തിലാകുന്നവരുടെയും എണ്ണത്തിലും വ്യക്തമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു…
Read Moreകോവിഡ് ബാധിച്ച് മാഹി സ്വദേശിയുടെ മരണം! ഉറവിടം കണ്ടെത്താൻ പ്രത്യേകസംഘം; കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു
റെനീഷ് മാത്യു കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മ ാഹി ചെറുകല്ലായി ടെലിഫോണ്‍ ഭവനു സമീപം അല്‍മനാര്‍സിലെ മെഹ്റൂഫ് (71) ആണ് കഴിഞ്ഞ ദിവസം കോവിഡ്-19 ബാധിച്ച് മരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തുടർന്നാണ് ഉറവിടം കണ്ടെത്താൻ പ്രത്യേകസംഘം രൂപീകരിച്ചത്. അസിസ്റ്റന്റ് കളക്ടർ ഡോ.ഹാരീസ് റഷീദ്, തലശേരി സബ് കളക്ടർ അസീസ് കെ.യൂസഫ്, കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, കണ്ണൂർ ഡിഎംഒ എന്നിവരാണ് സംഘത്തിലുള്ളത്. പ്രത്യേക അന്വേഷണസംഘം ഇന്നലെ മെഹ്റൂഫ് ചികിത്സയിലായിരുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മെഹ്റൂഫിനെ പരിചരിച്ചവരുടെ വിവരങ്ങളും ശേഖരിച്ചു. നേരത്തെ വൃക്കരോഗം, ഹൃദ്യോഗം എന്നിവയ്ക്കായി ചികിത്സയിൽ കഴിഞ്ഞിരുന്ന മഹ്റൂഫിന്…
Read More