ബേബി സെബാസ്റ്റ്യൻ ചെന്പേരി: കോവിഡ്-19 വൈറസ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വാഹനസൗകര്യം ലഭ്യമാകാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം ആംബുലൻസുമായി വൈദികനും. കണ്ണൂർ രൂപതയുടെ അധീനതയിൽ ചെന്പേരിക്കു സമീപം ചുണ്ടക്കുന്നിലുള്ള പുതുക്കാട് എസ്റ്റേറ്റിന്റെ മാനേജരായ ഫാ. ജോമോൻ ചെന്പകശേരിയാണ് മലയോരമേഖലയിലെ നിരാലംബരായ രോഗികൾക്കു കൈത്താങ്ങായി നിശബ്ദസേവനം ചെയ്യുന്നത്. ഇതിനായി സ്വന്തം കുടുംബവകയായുള്ള ആംബുലൻസ് ഫാ. ജോമോൻ ചെന്പേരിയിൽ എത്തിക്കുകയായിരുന്നു. മലയോര ഗ്രാമങ്ങളിലും കോവിഡ് ബാധ നിരീക്ഷണവും സ്ഥിരീകരണവും നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ പനി ബാധിച്ചവരെ പോലും വാഹനങ്ങളിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ വാഹന ഉടമകളോ ഡ്രൈവർമാരോ പലപ്പോഴും തയാറാകാത്ത സ്ഥിതിയാണുള്ളത്. ഈ അവസ്ഥയിലാണ് ഫാ. ജോമോന്റെ സൻമനസ് സമൂഹത്തിൽ ജീവകാരുണ്യം പകരുന്നത്. പലപ്പോഴും അദ്ദേഹം തന്നെയാണ് ആംബുലൻസിൽ ഡ്രൈവറായി പോകാറുള്ളത്. ഓരോ തവണ പോയി വരുന്പോഴും ആരോഗ്യവകുപ്പിൽനിന്നു ലഭിച്ച അണുനാശിനി സ്പ്രേ ചെയ്ത് അദ്ദേഹവും…
Read MoreCategory: Kannur
കാസർഗോഡ് തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഡബിൾ ലോക്ക്ഡൗൺ! യാതൊരു കാരണവശാലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല
കാസര്‍ഗോഡ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 സ്ഥിരീകരിച്ച ആറ് പഞ്ചായത്തുകളിലെയും കാസര്‍ഗോഡ് നഗരസഭയിലെയും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രദേശങ്ങളില്‍ പോലീസിന്റെ ഡബിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കി. പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ കോട്ട പരിസരം, ബേക്കല്‍ ജംഗ്ഷന്, പള്ളിക്കര ടൗണ്‍, ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ ടൗണ്‍, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേല്‍പ്പറമ്പ്, കോളിയടുക്കം, ചട്ടഞ്ചാല്‍ ടൗണ്‍, പൊയിനാച്ചി, മാങ്ങാട്, ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍, എടനീര്‍, നായന്മാര്മൂല, ബിസി റോഡ് ജംഗ്ഷന്, ബേവിഞ്ച, മൊഗ്രാല്‍-പൂത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍, മൊഗ്രാല്‍-പുത്തൂര്‍ ടൗണ്‍, ഷിറിബാഗിലു, മധൂര്‍ പഞ്ചായത്തിലെ മായിപ്പാടി, കമ്പാര്‍, ബദിരടുക്ക, കാസര്‍ഗോഡ് നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ഉളിയത്തടുക്ക, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളിലാണ് മുഴുവന്‍ സമയവും പോലീസ് സംഘത്തിന്റെ കാവല്‍ ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ യാതൊരു കാരണവശാലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല. ഈ സ്ഥലങ്ങളിലുള്ളവര്‍ക്ക്…
Read Moreകണ്ണൂരിൽ വിരട്ടലും താക്കീതുമില്ല! കേസിൽ പെട്ടാൽ കാത്തിരിക്കുന്നത് മുട്ടൻ പണി
സ്വന്തം ലേഖകൻ കണ്ണൂർ: വിരട്ടലും താക്കീതും തല്ലും ഏത്തമിടീക്കലും ഒഴിവാക്കി ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുവാൻ കണ്ണൂർ പോലീസ്. അനാവശ്യമായി പുറത്തിറങ്ങുന്ന മുഴുവൻ പേർക്കെതിരേയും കേസെടുക്കുവാനാണ് പോലീസിന്റെ തീരുമാനം. ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്ര ലോക്ക്ഡൗൺ ലംഘിച്ചവരെ താക്കീത് ചെയ്ത രീതി ഏറെ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കുവാൻ പോലീസ് തീരുമാനിച്ചത്. കേസെടുത്താൽ പോലീസിനെതിരേ വിമർശനമുണ്ടാകില്ല. എന്നാൽ, പ്രതിയാക്കപ്പെടുന്ന ആളുകൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം ആയിരിക്കും. കേസെടുത്താൽ രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഈ കേസിൽ പരാതിക്കാരനും സാക്ഷികളും പോലീസ് ഉദ്യോഗസ്ഥർ തന്നെയായതിനാൽ കേസിൽ ശിക്ഷ ഉറപ്പാണ്. ഏറെക്കാലത്തേക്ക് പോലീസ് ക്ലിയറൻസ്, പാസ്പോർട്ട് എന്നിവ ലഭിക്കില്ല. കേസ് തീർന്നാലും പോലീസ് രേഖയിൽ നിന്ന് പേര് നീക്കികിട്ടാനും പ്രയാസമാകും. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ദിനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ…
Read Moreമദ്യഷോപ്പുകൾ അടച്ചതോടെ വ്യാജ വാറ്റ് വ്യാപകം; കർശന നടപടികളുമായി എക്സൈസ്
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യഷോപ്പുകൾ അടച്ചിട്ടതോടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജവാറ്റ് സജീവം. നഗര-ഗ്രാമ വ്യത്യാസമില്ലാതെയാണ് വ്യാജവാറ്റ് നടക്കുന്നത്. കശുമാങ്ങ ഉപയോഗിച്ചുള്ള വ്യാജവാറ്റുകേന്ദ്രങ്ങളടക്കം ഇപ്പോള്‍ മലയോരത്ത് സജീവമാണ്. പുഴയോരങ്ങളടക്കം കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. വെള്ളത്തിന്റെ ലഭ്യതയും എളുപ്പം രക്ഷപ്പെടാനുള്ള സാധ്യതയുമാണ് ഇവിടം തെരഞ്ഞെടുക്കാന്‍ സംഘത്തെ പ്രേരിപ്പിക്കുന്നത്. വ്യാജമദ്യ നിര്‍മാണം തടയാൻ ശക്തമായ നടപടികളുമായി എക്സൈസും രംഗത്തുണ്ട്. കൂത്തുപറമ്പ് എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.പ്രമോദനും സംഘവും ഇന്നലെ കണ്ടംകുന്ന് നീര്‍വേലി, ചാമുണ്ഡിപ്പാറ ഭാഗത്ത് റെയ്ഡ് നടത്തി. പുഴക്കരയിൽ സൂക്ഷിച്ച 200 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രിവന്റീവ് ഓഫീസര്‍ പ്രമോദന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, പ്രനില്‍കുമാര്‍, എം.സുബിന് എന്നിവര്‍ പുഴ നീന്തിക്കടന്നാണ് വാഷ് കണ്ടെടുത്തത്. വാഷ് സൂക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ആലക്കോട് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.ജി. മുരളീദാസിന്റെ നേതൃത്വത്തിൽ മലയോര…
Read Moreഅതിഥി തൊഴിലാളികളെ സംരക്ഷിച്ചില്ലെങ്കിൽ ഉടമകൾ കുടുങ്ങും; സൈബർ സെൽ അന്വേഷണത്തിന്
റെനീഷ് മാത്യു കണ്ണൂർ: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ നാലായിരത്തോളം അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം. കേരളത്തിലേക്ക് കൊണ്ടുവന്ന അതിഥി തൊഴിലാളികളുടെ എണ്ണവും വിവരങ്ങളും ഏജന്റുമാരോ ഇവർ പണിയെടുക്കുന്ന സ്ഥാപന ഉടമകളോ കൈമാറണം. ഭക്ഷണം അടക്കമുള്ള സാധനങ്ങൾ ഇവർക്ക് ലഭിക്കുന്നുണ്ടോയെന്ന് ഇവർ താമസിക്കുന്ന കെട്ടിട ഉടമകൾ ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ തദേശസ്ഥാപനങ്ങളെ അറിയിക്കണം. ഇക്കാര്യങ്ങൾ പോലീസ് ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ ബോധവത്കരണം ശക്തമാക്കണമെന്നും താമസ്ഥലത്ത് നിന്ന് അതിഥി തൊഴിലാളികളെ ഇറക്കി വിടുന്ന കെട്ടിട ഉടമകൾക്കെതിരേ കേസെടുക്കുവാനും ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്‍കിയിട്ടുണ്ട്. അതേ സമയം അതിഥി തൊഴിലാളികളുടെ ഫോണിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ…
Read Moreപോലീസ് ജീപ്പ് ആംബുലന്‍സായി! പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ച ചെറുപുഴ പോലീസിന് ബിഗ് സല്യൂട്ട്
ചെറുപുഴ: നവജാതശിശുവിന്റെ ജീവന് രക്ഷിച്ച് ചെറുപുഴ പോലീസ്. വെള്ളിയാഴ്ച വൈകുന്നേരമാണ് പാറോത്തുംനീര്‍ സ്വദേശികളായ അനീഷ്-ജ്യോതി ദമ്പതികളുടെ 12 ദിവസം പ്രായമുള്ള കുട്ടിയെ ഛര്‍ദിയെത്തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു. ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ചെറുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി. സുധീര്‍കുമാറിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുധീര്‍കുമാര്‍ വാഹനത്തിനടുത്തെത്തി കുട്ടിയെ നോക്കിയപ്പോള്‍ നില മോശമാണെന്ന് മനസിലാകുകയും പെട്ടെന്നുതന്നെ സ്റ്റേഷനിലെത്തി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് കുമാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. സ്റ്റേഷന് വാഹനത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് നിര്‍ദേശിക്കുകയും സുധീര്‍കുമാര്‍, ഡ്രൈവര്‍ കെ. മഹേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 23 മിനിറ്റുകൊണ്ടാണ് ചെറുപുഴയില്‍നിന്ന് പയ്യന്നൂരിലേക്ക് കുഞ്ഞുജീവന് രക്ഷിക്കാന്‍ പോലീസ് ജീപ്പ് പാഞ്ഞെത്തിയത്.…
Read Moreകഷ്ട(കലാ)കാലം; സീസൺ പരിപാടികളില്ല; കലാകാരന്മാരുടെ ജീവിതം ദുരിതക്കയങ്ങളിൽ
കണ്ണൂർ: ദുരിതങ്ങൾ ഒഴിയാത്ത സീസണുകളിൽ കലാപരിപാടികൾക്ക് നിയന്ത്രണം വരുന്നതിലൂടെ സംസ്ഥാനത്ത് വർഷങ്ങളായി കലാകാരന്മാരുടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്. കൊറോണ വൈറസ് ഭീതിയിൽ ഉത്സവാഘോഷങ്ങൾ താമസിയാതെ നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടായി. കഴിഞ്ഞ രണ്ടു വർഷം പ്രളയത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മിക്ക കലാപരിപാടികളും ഒഴിവാക്കുകയുണ്ടായി. അത് കലാകാരന്മാരെയും അതിലൂടെ ഉപജീവനം തേടുന്ന അനുബന്ധ പ്രവർത്തകരെയുമാണ് ഏറെ പ്രതികൂലമായി ബാധിച്ചത്. ഇതുവഴി ഉണ്ടായ കടബാധ്യതയിൽനിന്ന് കലാകാരന്മാർ ഇനിയും വിമുക്തരായിട്ടില്ല. കൊറോണബാധ വ്യാപനം തടയാൻ സർക്കാരിന്റെ സമ്പൂർണ നിയന്ത്രണം നാട് നിശ്ചലമാക്കിയതോടെ കലാകാരന്മാർ പട്ടിണിയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായ ദുരിതം ഇപ്പോഴത്തെ സീസണിലും തുടരുമ്പോൾ ജീവിതം സ്ഥിതി ദയനീയമാകും. ഒപ്പം തുടർകാലത്തേക്കുള്ള റിഹേഴ്സൽക്യാമ്പുകളും മുടങ്ങിക്കിടക്കുകയാണ്. ഇതുവഴി നാടകസംഘങ്ങൾ, ഗായകർ, മറ്റു കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുടെയും അവരുടെ അനുബന്ധ പ്രവർത്തകരുടെയും ജീവിതം വഴിമുട്ടുകയാണ്. അനുഷ്ഠാന കലകൾ, കഥകളി ഉൾപ്പടെയുള്ള ക്ഷേത്രകലകൾ, സർക്കസ്, മൈക്ക്…
Read Moreകണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് 19 സംശയിച്ചെത്തുന്നവർ കൂടുന്നു! വീട്ടിലിരിക്കുകയാണു പ്രതിരോധമെന്ന് ഡോക്ടർമാർ
കണ്ണൂർ: കോവിഡ് ബാധയെന്ന സംശയത്താൽ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളിൽ വൻ വർധന. ദിനംപ്രതി നൂറുകണക്കിനാളുകളാണ് ചുമ, ജലദോഷം, പനി തുടങ്ങിയവ ബാധിച്ച് ആശുപത്രിയിലെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ രോഗങ്ങളുമായി എത്തുന്ന ആരേയും സാധാരണചികിത്സ നൽകി പറഞ്ഞയയ്ക്കാൻ സാധിക്കില്ലെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. അതിനാൽ രോഗികളെ എ, ബി, സി എന്നീ മൂന്നു കാറ്റഗറികളായി തിരിച്ചാണു ചികിത്സ നൽകുന്നത്. ജലദോഷം, തുമ്മൽ തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുമായി എത്തുന്ന എ കാറ്റഗറിയിൽപ്പെടുന്ന രോഗികളോട് വീടുകളിൽ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കുവാനാണു നിർദേശിക്കുന്നത്. ഇവർക്കു കോവിഡ് പരിശോധന നടത്തില്ല. പനി, ശ്വാസം മുട്ടൽ, പ്രമേഹം തുടങ്ങിയ മറ്റു രോഗങ്ങളുള്ളവരാണ് ബി കാറ്റഗറിയിൽപ്പെടുന്നത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്യും. കൂടിയ പനിയും കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെടുന്ന വെന്റിലേറ്റർ…
Read Moreകണ്ണൂരിൽ 132 കേസുകൾ! കറങ്ങി നടന്ന പ്രവാസികളുടെ പാസ്പോർട്ട് റദ്ദ് ചെയ്തു; നൂറുപേർ അറസ്റ്റിൽ
കണ്ണൂർ: നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ എട്ടു പേർക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ആറുപേരെ അറസ്റ്റ് ചെയ്തു. രണ്ടുവാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 132 ആയി. നൂറുപേരാണ് ഇതുവരെ അറസ്റ്റിലായത്. 34 വാഹനങ്ങളും ഇതുവരെ പിടിച്ചെടുത്തു. വാഹനങ്ങൾ ലോക്ക് ഡൗൺ തീരുന്ന ദിവസം മാത്രമേ തിരിച്ചു നല്‍കുകയുള്ളൂ. നിരീക്ഷണ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പ്രവാസികൾക്കെതിരേ പോലീസ് കേസെടുത്തു. ഇവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യുകയും ചെയ്തു. അവശ്യ സർവീസിൽ ഉൾപ്പെട്ടിട്ടും ഗ്യാസ് വിതരണം ചെയ്യാത്ത ഗ്യാസ് ഏജൻസിക്കെതിരേയും പോലീസ് കേസെടുത്തു.അഞ്ജലി ഗ്യാസ് ഏജൻസിക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഗ്യാസ് സിലിണ്ടർ ആവശ്യപ്പെട്ടപ്പോൾ ഇവിടെ വന്ന് വാങ്ങണമെന്നും വീട്ടിൽ കൊണ്ടു തരുവാൻ സാധിക്കുകയില്ലെന്നും ഗ്യാസ് ഏജന്റ് പറഞ്ഞതായി വീട്ടമ്മ നൽകിയ പരാതിയിലാണ് കേസ്. ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ…
Read Moreസമൂഹമാധ്യമം വഴി വ്യാജസന്ദേശം! യുവാവിനെതിരേ കേസെടുത്തു; സംഭവം ഇരിട്ടിയില്‍
ഇരിട്ടി: കോറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യവ്യാപകമായി ഭരണകൂടങ്ങളും സർക്കാർ സംവിധാനങ്ങളും നിതാന്ത ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരവേ കൊറോണ വൈറസ് വ്യാപനത്തിനെതിരെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തും വിധം സോഷ്യൽ മീഡിയ വഴി വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് മുസ്ലിം പള്ളിക്കു സമീപം പള്ളിമുക്ക് സ്വദേശി മുഹമദ് അസ്ലം (32) നെതിരെയാണ് സൈബർ നിയമപ്രകാരം മുഴക്കുന്ന് പോലീസ് കേസെടുത്തത്ോവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസ് വ്യാപനമെന്നത് വ്യാജമാണെന്നും കബളിക്കലാണെന്നുമാണ് മുഹമ്മദ് അസ്ലം തന്റെ മൊബൈൽ ഫോണിലൂടെ പ്രചരിപ്പിച്ചതെന്നും നാട്ടിൽ കലാപവും തെറ്റിദ്ധാരണയും പരത്താനുള്ള ഈ വ്യാജ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഴക്കുന്ന് മേഖലാ സെക്രട്ടറി പി.സുകേഷ് നൽകിയ പരാതിയെ തുടർന്നാണ് മുഴക്കുന്ന് പ്രിൻസിപ്പൽ എസ്ഐ പി.എൻ ബിജോയി മുഹമ്മദ് അസ്ലമിനെതിരെ കേസെടുത്തത്.
Read More