പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട യു​വാ​വ് വയനാട്ടിൽ ജീവനൊടുക്കി; സർക്കാർ പദ്ധികളിൽ നിന്നും പുറത്തായതിൽ നിന്നുള്ള മനോവിഷമമെന്ന് ബന്ധുക്കൾ

ക​ൽ​പ്പ​റ്റ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട യു​വാ​വ് ജീവനൊടുക്കി. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്കൈ​പ്പ​റ്റ പ​ള്ളി​ക്ക​വ​ല സ​നി​ലാ​ണ് ജീവനൊടു ക്കിയത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സ​നി​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​ള്ള നാ​ല് ല​ക്ഷം രൂ​പ സ​നി​ലി​ന് ല​ഭി​ച്ചി​രു​ന്നി​ല്ല. ഭൂ​മി​ക്ക് രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലും സ​നി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. പ്ര​ള​യ​ത്തി​ൽ ന​ഷ്‌‌ടം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യ പ​തി​നാ​യി​രം രൂ​പ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. ഭാ​ര്യ​യും മ​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്‌‌ടപ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഷെ​ഡ്ഡി​ലാ​ണ് താ​മ​സി​ച്ചുവ​ന്നി​രു​ന്ന​ത്. പ്ര​ള​യ സ​ഹാ​യം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​നി​ൽ മാ​ന​സി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Read More

ത​റ നി​ർ​മാ​ണ സ​മ​യ​ത്തു ത​ന്നെ ക്ര​മ​ക്കേ​ട് ! ശു​ചി​മു​റി​യു​ടെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; ക​രാ​റു​കാ​ര​ൻ മു​ങ്ങി​യ​താ​യി പ​രാ​തി

ചെ​റു​പു​ഴ: താ​ബോ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ൾ ശു​ചി​മു​റി നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യാ​ണ് കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം. സ്കൂ​ളി​ൽ ശു​ചി​മു​റി നി​ർ​മി​ക്കാ​ൻ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്താ​ണ് 4.70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്. ശു​ചി​മു​റി​യു​ടെ ത​റ നി​ർ​മാ​ണ സ​മ​യ​ത്തു ത​ന്നെ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം ത​റ​യ്ക്കു വി​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം നി​ർ​മി​ച്ച ഭി​ത്തി​യി​ലും വി​ള്ള​ൽ ഉ​ണ്ടാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ ഭി​ത്തി​യു​ടെ വി​ള്ള​ൽ ഉ​ണ്ടാ​യ ഭാ​ഗ​ത്തു സി​മ​ന്‍റ് തേ​യ്ച്ചു വി​ട​വ് മാ​റ്റാ​നു​ള്ള ശ്ര​മം ന​ട​ത്തി. എ​ന്നാ​ൽ ഈ ​ഭി​ത്തി​യു​ടെ മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ൽ ശു​ചി​മു​റി ഇ​ടി​ഞ്ഞ് വീ​ഴു​മെ​ന്നും ഇ​ത് വ​ൻ ദു​ര​ന്ത​ത്തി​നു ത​ന്നെ കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണു ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ത​റ​യു​ടെ​യും ഭി​ത്തി​യു​ടെ​യും നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തോ​ടെ​യാ​ണു ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ച​ത്. ഇ​ത്…

Read More

വൈ​ദ്യു​ത തൂ​ണി​ല്‍ ഇ​ടി​ച്ച് നി​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍..! സീ​ബ്രാലൈ​നി​ൽ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ചു; ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പറയുന്നത്…

ത​ളി​പ്പ​റ​മ്പ്: സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​നും പ​രി​ക്കേ​റ്റു. കെ.​കെ.​എ​ന്‍ പ​രി​യാ​രം സ്മാ​ര​ക ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി പ​രി​യാ​രം ശ്രീ​സ്ഥ​റോ​ഡി​ലെ താ​ഴെ പു​ര​യി​ല്‍ ജ​ദീ​റ (17), ബൈ​ക്ക് യാ​ത്രി​ക​ൻ ത​ളി​പ്പ​റ​മ്പ തൃ​ച്ചം​ബ​ര​ത്തെ മോ​ള​ത്ത് വീ​ട്ടി​ല്‍ ജോ​പോ​ള്‍ (19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ജ​ദീ​റ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. ജോ​പോ​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ദേ​ശി​യ പാ​ത​യി​ല്‍ ഹൈ​വേ ജു​മാ​മ​സ്ജി​ദി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൂ​ട്ടു​കാ​രി​ക​ള്‍​ക്കൊ​പ്പം വ​സ്ത്ര​ങ്ങ​ള്‍ വാ​ങ്ങി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ജ​ദീ​റ​യെ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് വൈ​ദ്യു​ത തൂ​ണി​ല്‍ ഇ​ടി​ച്ച് നി​ന്നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള കി​ണ​റി​ല്‍ പ​തി​ക്കു​മാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

ഇതാ സ​മ്മാ​ന​ത്തു​ക അ​ടി​ച്ച ലോ​ട്ട​റി! സ​മ്മാ​ന​ത്തു​ക അ​ടി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റെ​ന്ന വ്യാ​ജേ​ന പ​ഴ​യ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ല്‍​കി പ​ണം ത​ട്ടി​യെ​ന്ന്

ത​ളി​പ്പ​റ​മ്പ്: സ​മ്മാ​ന​ത്തു​ക അ​ടി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റെ​ന്ന വ്യാ​ജേ​ന പ​ഴ​യ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ല്‍​കി വ​യോ​ധി​ക​യാ​യ ഏ​ജ​ന്‍റി​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ന്ന് പ​രാ​തി. ത​ളി​പ്പ​റ​മ്പ് ധ​ര്‍​മ​ശാ​ല​യി​ലെ ലോ​ട്ട​റി ഏ​ജ​ന്‍റാ​യ കെ. ​രാ​ജാ​മ​ണി​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ധ​ര്‍​മ​ശാ​ല​യി​ല്‍ ലോ​ട്ട​റി ഏ​ജ​ന്‍റാ​യ പാ​ന്തോ​ട്ട​ത്തെ കെ. ​രാ​ജ​മ​ണി​യു​ടെ സ്റ്റാ​ളി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് 40 -50 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ള്‍ എ​ത്തി​യ​ത്. 2020 ഫെ​ബ്രു​വ​രി 19ന് ​ന​റു​ക്കെ​ടു​ത്ത അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റ് സ​മ്മാ​ന​ത്തു​ക ല​ഭി​ച്ച ടി​ക്ക​റ്റ് എ​ന്നു പ​റ​ഞ്ഞ് ഇ​യാ​ൾ കൈ​മാ​റു​ക​യായി​രു​ന്നു. അ​ന്ന് 1000 രൂ​പ സ​മ്മാ​ന​ത്തു​ക അ​ടി​ച്ച എ​യു 218914 എ​ന്ന സീ​രി​യ​ല്‍ ന​മ്പ​ര്‍ ഉ​ള്ള​താ​യി​രു​ന്നു ടി​ക്ക​റ്റ്. അ​ത് വാ​ങ്ങി രാ​ജ​മ​ണി അ​യാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം സ​മ്മാ​ന​ത്തു​ക​യാ​യ ആ​യി​രം രൂ​പ​യി​ല്‍ 200 രൂ​പ​യ്ക്ക് അ​ഞ്ച് ടി​ക്ക​റ്റും ബാ​ക്കി 800 രൂ​പ തു​ക​യും ന​ല്‍​കി.…

Read More

സ്വ​ന്തം മ​ണ്ണി​ൽ ഭീ​തി​യി​ൽ ക​ഴി​യു​ന്ന​വ​ർ! ക​ണ്ണു​തു​റ​ന്നു കാ​ണ​ണം കൃ​ഷ്ണ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​രി​തം

ഡാ​ജി ഓ​ട​യ്ക്ക​ൽ വെ​ള്ള​രി​ക്കു​ണ്ട്: കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന് പു​റ​മേ ക​ർ​ഷ​ക​രു​ടെ ജീ​വ​നും കൂ​ടി ന​ഷ്ട​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ൾ വ​ൻ​തോ​തി​ൽ പെ​റ്റു പെ​രു​കി​യി​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ മാ​ത്ര​മ​ല്ല കൃ​ഷി​യി​ട​ത്തി​ലെ ചെ​റി​യ കു​റ്റി​ക്കാ​ടു​ക​ളി​ൽ ഇ​വ​യു​ടെ താ​വ​ള​ങ്ങ​ളാ​ണ്. റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​ന് എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​പ്പോ​ൾ മ​ല​യോ​ര​ത്തെ റോ​ഡു​ക​ളി​ൽ കൂ​ടി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ഭ​യ​ക്ക​ണം. ഓ​ർ​ക്കാ​പ്പു​റ​ത്ത് കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ​ചാ​ടും ഇ​ടി​ച്ചാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കാം. 2018 സി​സം​ബ​ർ 29ന് ​രാ​ത്രി​ത​ന്‍റെ സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ര്യോ​ട്ടു​ചാ​ലി​ലെ കൊ​ട​ക്ക​ൽ കൃ​ഷ്ണ​ൻ കാ​ട്ടു​പ​ന്നി ഇ​ടി​ച്ചു റോ​ഡി​ൽ തെ​റി​ച്ചു​വീ​ണു മ​ര​ണ​പ്പെ​ട്ടു. ഒ​രു കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു. മേ​സ്തി​രി പ​ണി​യെ​ടു​ത്തു കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന കൃ​ഷ്ണ​ന്‍റെ മ​ര​ണം ആ​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. വീ​ട് പ​ണി​യാ​ൻ ത​റ കെ​ട്ടി​തീ​ർ​ന്ന സ​മ​യ​ത്താ​ണ് ദു​ര​ന്തം. സ​ഹാ​യ​ത്തി​നാ​യി ഭാ​ര്യ…

Read More

ദു​രൂ​ഹ​ത വ​ർ​ധി​ക്കു​ന്നു! ഏഴിമലയിലെ ഡ്രോ​ൺ; നി​യ​ന്ത്ര​ണം ക​ട​ലി​ൽ​ നി​ന്നെ​ന്ന് സൂ​ച​ന; വെ​ടി​വ​യ്ക്കു​ന്ന​തി​ന് മു​മ്പേ ഡ്രോ​ൺ അ​പ്ര​ത്യ​ക്ഷ​മാ​യി

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യു​ടെ നി​രോ​ധി​ത മേ​ഖ​ല​യി​ലൂ​ടെ അ‌​ജ്ഞാ ഡ്രോ​ണ്‍ പ​റ​ന്ന സം​ഭ​വ​ത്തി​ല്‍ ചി​ല നി​ർ​ണാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ചു. ഡ്രോ​ൺ നി​യ​ന്ത്രി​ച്ച​ത് ക​ട​ലി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​വ​രം. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ. ര​ത്ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​ത്. രാ​ജ്യ​ര​ക്ഷ​യി​ൽ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ്ഥ​ല​ത്ത് നി​ല​വി​ലു​ള്ള റ​ഡാ​റി​നേ​യും മ​റ്റ് ആ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളേ​യും നോ​ക്കു​കു​ത്തി​യാ​ക്കി​യു​ള്ള അ​ജ്ഞാ​ത ഡ്രോ​ണി​ന്‍റെ ക​ട​ന്നു​ക​യ​റ്റം നാ​വി​ക​സേ​നാ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. എ​വി​ടെ നി​ന്നാ​ണ് ഡ്രോ​ൺ ക​ട​ന്നു വ​ന്ന​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഏ​ത് ത​ര​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് പ​റ​ന്ന​തെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്താ​നാ​യി​ട്ടി​ല്ല. ഡ്രോ​ണി​ന്‍റെ ല​ക്ഷ്യ​വും അ​ജ്ഞാ​ത​മാ​യി തു​ട​രു​ക​യാ​ണ്. ഡ്രോ​ണ്‍ വെ​ടി​വ​ച്ചി​ടാ​നു​ള്ള നി​ര്‍​ദേ​ശം സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള​വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വെ​ടി​വ​യ്ക്കു​ന്ന​തി​ന് മു​മ്പേ ഡ്രോ​ൺ അ​പ്ര​ത്യ​ക്ഷ​മാ​യി. മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ കു​റ​ഞ്ഞി​രി​ക്കു​ന്ന രാ​ത്രി സ​മ​യ​ത്ത് ക​ട​ലോ​ര​ത്ത് കൂ​ടി ഇ​ത്ത​ര​ത്തി​ലൊ​രു ഡ്രോ​ണ്‍ പ​റ​ന്ന​തും ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ക​ട​ലി​ല്‍​നി​ന്നാ​ണ് ഡ്രോ​ണ്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.…

Read More

വര്‍ഷങ്ങളായുള്ള പ്രണയം! ര​ണ്ടു മാ​സം മു​മ്പ് വി​വാ​ഹി​ത​യാ​യ യു​വ​തി കാ​മു​ക​നൊ​പ്പം മു​ങ്ങി

ത​ളി​പ്പ​റ​മ്പ്: ര​ണ്ടു മാ​സം മു​മ്പ് വി​വാ​ഹി​ത​യാ​യ പ​ത്തൊ​ൻ​പ​തു​കാ​രി കാ​മു​ക​നോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി. അ​രി​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് വ​ട​ക​ര സ്വ​ദേ​ശി​യാ​യ കാ​മു​ക​നോ​ടൊ​പ്പം പോ​യ​തെ​ന്ന് ഭ​ര്‍​ത്താ​വ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. 27 ന് ​ക​ണ്ണൂ​രി​ല്‍ പോ​കു​ന്ന​താ​യി പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ യു​വ​തി പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി യു​വ​തി വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു​വ​ത്രേ. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ജീവന്‍ വെടിയുംമുമ്പ് മുമ്പ് രാഖി എല്ലാം പറഞ്ഞു! ഭാ​ര്യയോട്‌ കൊടുംക്രൂരത ചെയ്ത യു​വാ​വ് റി​മാ​ൻ​ഡി​ൽ

ക​ണ്ണൂ​ർ: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ചാ​ല സ്വ​ദേ​ശി​നി​യും ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​യ രാ​ഖി രാ​ജീ​വ​ൻ (25) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ചാ​ലാ​ട് സി.​കെ.​പു​രം കൊ​ന്പ്ര ഹൗ​സി​ൽ സ​ന്ദീ​പി (താ​ക്ക​റെ-33) നെ​യാ​ണ് ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 26ന് ​വീ​ട്ടി​ൽ​വ​ച്ചു പൊ​ള്ള​ലേ​റ്റ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ക​ഴി​ഞ്ഞ 17ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്‌​സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​നു​മു​ന്പ് രാ​ഖി ന​ൽ​കി​യ മൊ​ഴി​യി​ൽ ത​ന്നെ ഭ​ർ​ത്താ​വ് വീ​ട്ടു​മു​റ്റ​ത്തു​വ​ച്ച് ടി​ന്ന​ർ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് സ​ന്ദീ​പി​നെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക​യും സ​ന്ദീ​പ് ഒ​ളി​വി​ൽ പോ​കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ചാ​ലാ​ട് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​ൽ ടൗ​ൺ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ബാ​വി​ഷ്, എ​സ്ഐ സ​ജീ​വ​ൻ…

Read More

ദു​രൂ​ഹ​ത! ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത ഡ്രോ​ണ്‍; അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക​സം​ഘം

പ​യ്യ​ന്നൂ​ര്‍: രാ​ജ്യ​ര​ക്ഷ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ അ​ജ്ഞാ​ത​ര്‍ ഡ്രോ​ണ്‍ പ​റ​ത്തി. സം​ഭ​വ​ത്തി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. നേ​വ​ല്‍ പ്രൊ​വോ​സ്റ്റ് മാ​ര്‍​ഷ​ല്‍ ലെ​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ പ്ര​ഞ്ചാ​ല്‍ ബോ​റ​യു​ടെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 26ന് ​രാ​ത്രി പ​ത്തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. നി​രോ​ധി​ത മേ​ഖ​ല​യാ​യ നേ​വ​ല്‍ അ​ക്കാ​ഡ​മി​യു​ടെ ക​ട​ല്‍​ത്തീ​ര​ത്തു​കൂ​ടി​യാ​ണ് അ​ജ്ഞാ​ത​ന്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​ത്. ബീ​ച്ചി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഡ്രോ​ണ്‍ ക​ണ്ട​ത്. വെ​ടി​വെ​ച്ചി​ടാ​നു​ള്ള ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഡ്രോ​ണ്‍ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​നാ​ല്‍ സാ​ധി​ച്ചി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് നേ​വ​ല്‍ അ​ധി​കൃ​ത​ര്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ഡി​യോ ചി​ത്രീ​ക​ര​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി​പോ​ലും ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​നി​ല്‍​ക്കേ നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ രാ​ത്രി ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വം അ​ത്യ​ന്തം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക അ​ക്കാ​ഡ​മി​യാ​ണ് ഏ​ഴി​മ​ല​യി​ലു​ള്ള​ത്. ഇ​വി​ടു​ത്തെ പ​രി​ശീ​ല​ന…

Read More

ഒ​ന്‍​പ​ത് പ​വ​ന്‍! അ​നാ​ഥ മ​ന്ദി​ര​ത്തി​ലെ സ​ഹ​പാ​ഠി​ക്ക് ക​ല്ല്യാ​ണ​പ്പൊ​ന്നൊ​രു​ക്കി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍

ത​ളി​പ്പ​റ​മ്പ്: അ​ല്‍​മ​ഖ​ര്‍ അ​നാ​ഥ മ​ന്ദി​ര​ത്തി​ലെ സ​ഹ​പാ​ഠി​ക്ക് ക​ല്ല്യാ​ണ​പ്പൊ​ന്നൊ​രു​ക്കി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. അ​ല്‍​മ​ഖ​ര്‍ വാ​ദീ​റ​ഹ്മ യ​തീം​ഖാ​ന​യി​ല്‍ പ​ഠി​ച്ച് അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ വാ​ദീ ത്വ​യ്ബ​യി​ല്‍ സേ​വ​നം ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന സ​ക്കീ​ന എ​ന്ന കൂ​ട്ടു​കാ​രി​യു​ടെ ക​ല്യാ​ണ​ത്തി​ലേ​ക്ക് സ്വ​ർ​ണം സ്വ​രൂ​പി​ച്ച് ന​ല്‍​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ പൂ​ര്‍​വ്വ വി​ദ്യാ​ഥി​നി​ക​ള്‍. അ​ല്‍​മ​ഖ​ര്‍ ഷീ ​ഗാ​ര്‍​ഡ​നി​ലെ വാ​ദീ റ​ഹ്മ (യ​തീം​ഖാ​ന), വാ​ദീ ത്വ​യ്ബ (അ​ഗ​ഥി മ​ന്ദി​രം),ഐ ​സ്റ്റാ​ര്‍ അ​ക്കാ​ദ​മി ഗേ​ള്‍​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ള്‍ അ​വ​രു​ടെ വാ​ട്‌​സ്അ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക്ക് ക​ല്യാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്വ​ര്‍​ണ​മാണ് സ്വ​രൂ​പി​ച്ച​ത്. നി​ര​വ​ധി പേ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ന്‍​പ​ത് പ​വ​ന്‍ സ്വ​ർ​ണ​മാ​ണ് സ്വ​രൂ​പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​ന്ന് വി​വാ​ഹി​ത​യാ​വു​ന്ന പ​ന്നി​യൂ​ര്‍ സ്വ​ദേ​ശി സ​ക്കീ​ന​ക്കു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ല്‍​മ​ഖ​ര്‍ വാ​ദീ ത്വ​യ്ബ മാ​നേ​ജ​ര്‍ കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ് സ​ഹോ​ദ​ര​ന്‍ സി​ദ്ധീ​ഖ് എ​ന്ന​വ​ര്‍​ക്ക് കൈ​മാ​റി. അ​ല്‍​മ​ഖ​റി​ന്‍റെ ത​ണ​ലി​ലാ​യി 130 അ​നാ​ഥ​ക​ളാ​ണ് ഇ​തി​നോ​ട​കം ത​ന്നെ സു​മം​ഗ​ലി​ക​ളാ​യ​ത്.…

Read More